Saturday 22 May 2021

ഇരുന്നൂറ് വർഷത്തിന്റെ പാരമ്പര്യമുള്ള പാലക്കാടൻ ഇഡ്ഡലി

 രാമശ്ശേരി ഇഡ്ഡലി

വീഡിയോ ലിങ്ക് : https://youtu.be/J_mpyZyzJQA
എല്ലാ കുടുംബാംഗങ്ങൾക്കും ഹൃദയം നിറഞ്ഞ നമസ്കാരം.

എല്ലാവരും സുരക്ഷിതരാണ് എന്ന് വിശ്വസിക്കുന്നു.

ഓരോ ജില്ലകളിലും തന്നത് രുചികളുടെ പാരമ്പര്യം വിളമ്പുന്ന നാടാണ് കേരളം. അതിൽ തന്നെ ചില നാട്ടു പ്രദേശങ്ങൾക്ക് അതിന്റേതായ രുചിയുമുണ്ട്.  പല കുലത്തൊഴിലുകളും ഇന്ന്  അന്യാധീനമായിക്കൊണ്ടിരിക്കുന്നു.

ആധുനിക കാലത്തിലും വേറിട്ട രുചികളുമായി ഒരു നാട്.  

ഇന്ന് നമ്മൾ പങ്കുവയ്ക്കുന്നത് പാലക്കാടിന്റെ സ്വന്തമായ രാമശ്ശേരി ഇഡ്ഡലി യുടെ കഥയും, നമ്മുടെ അനുഭവവുമാണ്. 

പാലക്കാട് തത്തമംഗലത്തെ  കുതിരയോട്ടം ( കുതിരയോട്ടം വീഡിയോ ലിങ്ക് : https://youtu.be/98DUql_y_so  )  കണ്ടു മടങ്ങുമ്പോൾ പ്രിയ ബന്ധു പ്രസാദ് നമ്മെ കൂട്ടിക്കൊണ്ടു പോയത് ഈ ഇഡ്ഡലിയുടെ ഈറ്റില്ലമായ രാമശ്ശേരിയിലേക്കാണു. 

പാലാക്കാട് പൊള്ളാച്ചി റൂറ്റ് ൽ 12 കിലോമീറ്ററിനുള്ളിൽ എത്തിച്ചേരാൻ കഴിയുന്ന സ്ഥലമാണ്  രാമശ്ശേരി. 

തമിഴ് നാട്ടിലെ കാഞ്ചീപുരത്തുനിന്നും രാമശ്ശേരിയിലേക്ക് കുടിയേറിയ മുതലിയാർ കുടുംബത്തിലെ അംഗങ്ങളാണ് ഇഡ്ഡലി ഉണ്ടാക്കി ഉപജീവനം കഴിച്ചിരുന്നത്. 

150-200  വർഷത്തോളം പഴക്കം അവകാശപ്പെടുന്ന ഈ പാരമ്പര്യ കുടുംബത്തിലെ വിവിധ ആളുകൾ രാമശ്ശേരിയില് തന്നെ നിരവധി സ്ഥാപനങ്ങളായി  വ്യാപാരം നടത്തിയിരുന്നു, എന്നാൽ ഇന്ന് വളരെ കുറച്ചു പേർ മാത്രമാണ് ഈ പാരമ്പര്യ വിഭവം നമുക്കായി ഒരുക്കുന്നത്.  അഞ്ചാമത്തെ തലമുറയാണ് ഇപ്പോഴുള്ളതെന്നു വിശ്വാസിക്കപ്പെടുന്നു.  

ഉഴുന്നിന്റെയും അരിയുടെയുമൊക്കെ ഗുണമേന്മ മാറുന്നതിന് മുന്നേ ഒരാഴ്ചവരെ കേടുകൂടാതെ ഇരിക്കുമായൊരുന്നു ഈ  ഇഡ്ഡലി, എന്നാൽ ഇപ്പോൾ 2-3 ദിവസം വരെ ഫ്രിഡ്ജ് ൽ  വയ്ക്കാതെ കൂടി ഇരിക്കുമെന്ന് പറയപ്പെടുന്നു. 

മൂന്നു തരത്തിലുള്ള പൊന്നി അരിയും അരിയുടെ  25 ശതമാനം ഉഴുന്നും മറ്റ് രഹസ്യ ചേരുവകളും ചേർത്ത് വെള്ളത്തിൽ കുതിർത്തു വച്ചശേഷം അരച്ചെടുക്കുന്നതാണ്. 

ഇതിന്റെ പ്രത്യേകത, ഈ ഇഡ്ഡലി തന്നത് രുചിയിടെ കഴിക്കാൻ രാമശ്ശേരിക്ക് തന്നെ പോകണം എന്നതാണ്. 

ഇതിലെ പ്രധാന ഉപകരണം ഈ വളയമാണ്. കളിമണ്ണ് കൊണ്ട് നിർമ്മിക്കപ്പെടുന്ന ഈ വളയത്തിന് മുകളിൽ ആദ്യകാലങ്ങളിൽ മീൻ പിടിക്കുന്ന വല മുറിച്ചു വച്ചു ഉപയോഗിച്ചിരുന്നു, വല പ്ലാസ്റ്റിക് ലേക്കും നൈലോൺ ലേക്കും മാറിയപ്പോൾ   കോട്ടൻ നൂലുകൊണ്ടു കെട്ടിയുണ്ടാക്കി ഉപയോഗിക്കുന്നു. 

കലത്തിൽ വെള്ളം വച്ചു തിളപ്പിച്ചശേഷം അതിനുമുകളിൽ കോട്ടോൺ നൂലികൊണ്ടു കെട്ടിയ ഈ വളയം വയ്ക്കുന്നു   

അതിനു മുകളിൽ നനവോട് കൂടി  കോട്ടോൺ തുണി വച്ചശേഷം അതിന്നുമുകളിലേക്ക് മാവു കൊരി  ഒഴിച്ച് ദോശയേ പോലെ ചെറുതായി പരത്തുന്നു. 


മൂന്നു തട്ട് വരെ മുകളിലായി വച്ചശേഷം മറ്റൊരു പത്രം കൊണ്ട് മൂടി വച്ചു വേവിക്കുന്നു. 

പാകമായ ഇഡലി ആദ്യം എടുത്തുവയ്ക്കുന്നത് ഔഷദ ഗുണമുള്ള പ്ലാച്ചിയിലായിലേക്കാണ്. 

അതിനു ശേഷം തേങ്ങ ചടനിയും, ഇഡ്ഡലി സാമ്പാറും, പ്രത്യേകതരം മുളക് ചമ്മന്തിയും,  ഇഡ്ഡലി പൊടിയും ചേർത്ത് വിളമ്പുന്നു.

വിവിധ സ്ഥലങ്ങളില് നിന്നും ആളുകൾ രാമശേരിയിലേക്ക് വരുന്നത് നിത്യകാഴ്ചകളാണ് രാമശ്ശേരിക്കാര്ക്കു.   

തികച്ചും വ്യത്യസ്തമായ ഒരനുഭവം തന്നെയായിരുന്നു രാമശ്ശേരി ഇഡ്ഡലി, വളരെ മൃദുലമായതും വ്യത്യസ്തമായ രുചിയുമായിരുന്നു, ദോശയുടെ ആകൃതിയിൽ ആവിയില് വേവിച്ച് എടുക്കുന്നതും വെളിപ്പെടുത്ത ബ്രാൻഡ് രഹസ്യവുമായിരിക്കും രാമശ്ശേരി ഇഡ്ഡലിക്കു  മാറ്റ് കൂട്ടുന്നത്. 

വീഡിയോ ഈ ലിങ്കിൽ ലഭ്യമാണ് : https://youtu.be/J_mpyZyzJQA

വീഡിയോയിൽ കുറച്ചു ആളുകളുടെ റിവ്യു കൂടി ഉൾപ്പെടുത്തിയിരിക്കുന്നു.

വളരെ തിരക്ക് പിടിച്ചു എടുത്ത വീഡിയോ ആയിരുന്നു അതിനാൽ പലതും വേണ്ടവിധം കൈകാര്യം ചെയ്യാൻ പറ്റിയില്ല എന്ന് തോന്നുന്നു. ദയവായി ക്ഷമിക്കുക. അപ്പോൾ നമ്മുടെ മറ്റ് വീഡിയോകൾ കൂടി ഒന്നു കാണുക, ഇഷ്ടപ്പെട്ടാൽ ചാനൽ subscribe ചെയ്യാൻ മറക്കരുത്, അടുത്തുള്ള ബൽ ഐകൺ കൂടി ക്ലിക്ക് ചെയ്യുക നിങ്ങളുടെ പ്രിയപ്പെട്ടവര്ക്ക് വീഡിയോ ഷെയർ ചെയ്യുക നന്ദി നമസ്കാരം. 
Sunday 28 March 2021

അറിഞ്ഞോ?? ലണ്ടനിൽ സമയം മാറി , കാണാം..

 


  

വീഡിയോയുടെ ലിങ്ക് ഇവിടെ ചേർക്കുന്നു. 

https://youtu.be/CynB_cqTyqw

എല്ലാ കുടുംബാംഗങ്ങൾക്കും ഹൃദയം നിറഞ്ഞ നമസ്കാരം. 

ഇന്ന് നമ്മൾ നോക്കി കാണുന്നത് രസകരമായ ഒരു പക്ഷേ പലരിലും അതിശയം ജനിപ്പിക്കുന്ന ഒരു കാഴ്ചയാണ്. 

പണ്ടൊക്കെ അപരിചിതരോടുള്ള  ഒരു സംഭാഷണത്തിന്റെ തുടക്കമായിരുന്നു സമയം എത്രയായി എന്നു ചോദിക്കുക, മോബൽഫോണിന്റെ  ന്റെ വരവോട് കൂടി ആ ചോദ്യം കുറഞ്ഞിരിക്കുന്നു. എന്നാലും   തമാശയ്ക്ക് പറയും,   ''ഇന്നലത്തെ സമയമായി'' , എന്നു,


 പക്ഷേ ഇവിടെ ഇന്നതു പറഞ്ഞാൽ അത് തെറ്റാണ് കാരണം,  സമയം മാറിയിരിക്കുന്നു. മാർച്ച് മാസത്തിലെ അവസാന ഞായറാഴ്ചയാണ് ഇത് നടക്കുന്നത്.  ഏഷ്യയും ആഫ്രിക്കയും ഒഴികെ മറ്റ് ഭൂകണ്ഡങ്ങളിലെ  ചിലരാജ്യങ്ങളെയും   മാറ്റി നിർത്തിയാല് ബാക്കി എല്ലാ രാജ്യങ്ങളിലും ഈ  സമയമാറ്റം സംഭവിപ്പിക്കുന്നു. 


ഇതിന്റെ പ്രധാന ഉദ്ദേശം പകൽ വെളിച്ചം കൂടുതൽ ഉപയോഗിക്കാൻ വിധത്തിൽ സമയത്തെ ക്രമീകരിക്കുകയാണ്. summer സമയത്ത് പകൽ വെളിച്ചം കൂടുതലാണ് അതിനാൽ ക്ലോക്ക് ഒരു മണിക്കൂർ മുന്നിലേയ്ക്ക് മാറ്റുന്നു winter ആകുമ്പോൾ ഒരു മണികൂർ പിന്നിലേക്ക് തിരിക്കുന്നു. മൊബൈൽ ഫോണുകളിലും ലാപ്ടോപ് കളിലുമൊക്കെ ഇത് ഓട്ടോമാറ്റിക് ആയി സംഭവിക്കും, മറ്റ് ക്ലോക്ക് കളിൽ ഇത് നമ്മള് മാനുവൽ ആയി തന്നെ  ചെയ്യണം. 

ഇനി നമുക്ക് മൊബൈൽ ഫോണില് സംഭവിക്കുന്ന  വീഡിയോ കാണാം. ലണ്ടനിൽ ഇപ്പോൾ 2021 മാർച്ച് മാസം 27 ആം തീയ്യതി ശനിയാഴ്ച രാത്രി 11: 59. തുടർന്ന് 12 മണി ആകുന്നു തീയ്യതി 28 ഞായറാഴ്ച ആകുന്നു. അതിശയമായില്ല ഇത് എല്ലാ ദിവസവും രാത്രിയിൽ സംഭവിക്കുന്നു. എന്നാൽ ഇനിയും നമുക്ക് അടുത്ത മണിക്കൂറിൽ എന്ത് സംഭവിക്കുന്നു  എന്നു  കാണാം 

സമയം 12:58 ആയി, ഇപ്പോൾ 12:59 ഇനി അടുത്തത് വരേണ്ടത് ഒരു മണിയാണ്. പക്ഷേ ഇവിടെ വരുന്നസമയം കാണാം.. 

ഒരു മണിക്ക് പകരം വന്നത്  രണ്ടു മണി. അതുപോലെ ഇന്ത്യ യുമായുള്ള സമയ വ്യത്യാസം നേരത്തെ 5:30 കാണിച്ചിരുന്നത് ഇപ്പോൾ 4:30 ആണ്. ( വ്യക്തമായി മനസിലാക്കാൻ ദയവായി വീഡിയോ കാണുക. ലിങ്ക് : https://youtu.be/CynB_cqTyqw

ഇതാണ് സമയ മാറ്റം.  


ലോകമാകമാനം പല പേരുകളിൽ ഈ  സംഭവം അറിയപ്പെടുന്നു. 

Day Light Saving Time

Day Light Savings Time

Summer time

ഇപ്പോൾ ഇതിനെ "spring forward"  എന്നും winter സമയമാകുമ്പോള് 

"fall back" എന്നും വിളിക്കുന്നു. 

സമയമാറ്റം എല്ലായിടത്തും ഞായറാഴ്ചകളിലാണ് നടക്കുന്നത്, കാരണം കൂടുതൽ ആളുകൾക്കും അന്ന് അവധി ദിവസം ആയിരിക്കും, ആ ഒരു ദിവസം കൊണ്ട് അവർ ഈ ഒരു മണിക്കൂർ വ്യത്യാസത്തെ സ്വീകരിച്ചിരിക്കും, 

യൂറോപ്പില് സമ്മർ സമയം മാറുന്നത് മാർച്ച് മാസത്തെ അവസാനത്തെ ഞായറാഴ്ചയാണ്. winter time തുടങ്ങുന്നത്. ഒക്ടോബർമാസത്തെ അവസാന ഞായറാഴ്ചയാണ്. 

US ലും കാനഡ യിലും മാർച്ചിലെ രണ്ടാം  ഞായറാഴ്ചയും, november ലെ ആദ്യ ഞായറാഴ്ചയുമാണ്. 


 

1867 ൽ ലണ്ടനിൽ ജനിച്ചു ന്യൂസിയലണ്ടിൽ ജീവിച്ച ജോർജ്ജ് ഹഡ്സൻ 1895 ൽ ഈ ആശയം ലോകത്തിന് പകർന്നു. അന്നത്തെ യൂറോപ്പിലെ പ്രബലരായ ജെർമിനിയും ഓസ്ട്രിയ -ഹംഗറി യും ചേർന്ന് 1916 ഏപ്രിൽ 30 ഞായറാഴ്ച ദിവസം ലോകത്ത് ആദ്യമായി ഈ പരീക്ഷണം  നടത്തി. അതിനു ശേഷം നിരവധി രാജ്യങ്ങൾ ഇത് തുടങ്ങി, ഹഡ്സൻ ഒരു entomologist ആയിരുന്നു, അതായത് പ്രാണികളെകുറിച്ച് പഠിക്കുന്ന ശാസ്ത്രഞൻ , അദ്ദേഹത്തിന്റെ അനുഭവത്തിൽ പകൽ വെളിച്ചം കൂടുതലും എന്നാൽ  സമയം പെട്ടെന്ന്  കഴിഞ്ഞുപോവുകയും ചെയ്യുന്നു. അപ്പോൾ ഒരു മണിക്കൂർ കൂടി കിട്ടിയാൽ ആ സമയം കൂടി  പ്രാണികളെ പിടിക്കാം  എന്നതാകും ഇതിന്റെ ബേസിക് ചിന്താഗതി എന്നു എനിക്കു തോന്നുന്നു. 


ശരിക്കും winter സമയത്ത് കുറച്ചുകൂടി പ്രയോജനപ്പെടുന്നതായി തോന്നുന്നു. കാരണം day light കുറവാണ് ആ  സമയങ്ങളിൽ. ചില ദിവസങ്ങളിൽ സൂര്യനെ കാണാൻ കൂടി  കിട്ടില്ല.  സമ്മര് സമയത്ത് വളരെ നേരത്തെ തന്നെ സൂര്യൻ ഉദിക്കുകയും, വളരെ താമസിച്ചു മാത്രം സൂര്യൻ അസ്തമിക്കുകയും ചെയ്യുന്നു. 

ഈ സമയമാറ്റം മാറ്റേണ്ടതാണ് പല മേഖലകളിലും ആശയകുഴപ്പങ്ങൾ ഉണ്ടാകുന്നു. അപകടങ്ങൾ വർദ്ദിക്കുന്നു എന്നതൊക്കെയാണ് പലരും മുന്നോട്ട് വയ്ക്കുന്നത്. എന്തായാലും ഇങ്ങനെയും ചിലത് പലയിടത്തും നടക്കുന്നു എന്നു മനസിലാക്കി തരാൻ സാധിച്ചതില് സന്തോഷം , നന്ദി  

Monday 8 March 2021

വിനുവിനെ കുറിച്ചുള്ള ഓർമ്മകൾ

 


എല്ലാ കുടുംബാംഗങ്ങൾക്കും ഹൃദയം നിറഞ്ഞ നമസ്കാരം. 


ഇപ്പോൾ  മാർച്ച് ഒൻപതാം തീയ്യതി 12:12 AM,  എട്ടാം തീയ്യതി തീർന്നിട്ട് അധികനേരം ആയിട്ടില്ല,

രാവിലെ (08 നു) ഗോപാലകൃഷ്ണൻ whatsapp ൽ പകർന്നു  നല്കിയ വിനുവിന്റെ ഫോട്ടോ കണ്ടായിരുന്നു ദിവസത്തിന്റെ തുടക്കം.

തീരെ നടുക്കുന്ന വാർത്ത തന്നെയായിരുന്നു. വിനു യാത്രയായിരിക്കുന്നു. 

കുറച്ചു ഓർമ്മകൾ പങ്കുവയ്ക്കാതെ ഉറങ്ങാൻ കഴിയില്ല.

 ഓർമ്മ വച്ച നാളുകൾ മുതൽ കളിക്കൂട്ടുകാരായിയിരുന്നു വിനുവും ആളിന്റെ ജ്യേഷ്ഠൻ വിനോദും. വീടുകൾ തമ്മിലും അധികം ദൂരമില്ല. പഠിച്ചത് രണ്ടു സ്കൂളുകളിൽ ആണെങ്കിലും ട്യൂഷൻ ഒരിടത്ത് തന്നെ, അങ്ങിനെയും അടുത്ത ഇടപെടലുകൾ. വളരെ വൃത്തിയായി ബുക്കും പുസ്തകവും സൂക്ഷിയ്ക്കുന്ന സ്വഭാവക്കാർ ആയിരുന്നു രണ്ടു പേരും.     വിനു വിന്റെ ജ്യേഷ്ഠൻ പഠിച്ച പുസ്തകങ്ങൾ എനിക്കു പഠിക്കാൻ തരും, അതിനു ശേഷം ഞാൻ ആ പുസ്തകങ്ങൾ തന്നത് പോലെ തിരിച്ചു വിനുവിന് പഠിക്കാൻ കൊടുക്കണം. പക്ഷേ എന്റെ കയ്യില് കിട്ടുന്ന പുസ്തകങ്ങൾ ഞാൻ എത്രത്തോളം വൃത്തിയായി സൂക്ഷിച്ചു എന്നറിയില്ല, പക്ഷേ ആ  ആചാരം അധികനാൾ നീണ്ടുപോയില്ല, കാരണം പുസ്തകം വൃത്തിയായി തിരിച്ചു  കൊടുക്കാൻ കഴിയുന്നതിൽ ഞാൻ പരാജയപ്പെട്ടിരുന്നു.

                വളരെ അധ്വാനികളായ  അച്ഛന്റെയും അപ്പൂപ്പന്റെയും പാരമ്പര്യം തുടർന്ന കുട്ടികളായിരുന്നു രണ്ടുപേരും. ഞങ്ങളുടെ കുട്ടിക്കാലത്ത് തന്നെ ഞങ്ങളുടെ ഏരിയയിൽ  അതിമനോഹരമായ ഒരു ആധുനിക വീടിന്റെയും, അതിനോടു ചേർന്നു എന്തും വിളയിക്കുന്ന കൃഷി ഭൂമിയുടെയും ഉടമയായിരുന്നു  മുരളി മാമൻ. നമ്മുടെ ഗ്രാമീണ ജീവിതത്തിൽ അച്ഛനോളമോ അമ്മയോളമോ പ്രായമുള്ളവരെയെല്ലാം ബഹുമാനപൂർവ്വം വിളിക്കുക മാമൻ എന്നാണല്ലോ.  സ്കൂളിൽ ആയിരുന്നു മുരളി മാമന് ജോലി. പെൻഷൻ ആകുംമുന്നേ ഈ ലോകത്തോട് മുരളിമാമൻ വിടപറയും മുന്നേ തന്നെ  ആ ജോലി വിനുവിനുകിട്ടിയിരുന്നു. അങ്ങിനെ നല്ലരീതിയിൽ തന്നെ കഴിഞ്ഞു പോവുകയായിരുന്നു. കഴിഞ്ഞ പ്രാവശ്യം നാട്ടിൽ പോയപ്പോഴും കണ്ടിരുന്നു.     ജീവിത ശൈലി രോഗങ്ങൾ വിനുവിനെ കീഴടക്കാൻ തുടങ്ങി, അങ്ങിനെ പതിയെ പതിയെ പ്രശ്നം രൂക്ഷമായി ആളും യാത്രയായി. 

               വിനു ഈ ലോകത്തുനിന്നും യാത്രയാകുമ്പോൾ അഞ്ചോ ആറോ വയസ്സുള്ള ഒരു കുട്ടിക്ക് അച്ഛൻ നഷ്ടമായിരിക്കുന്നു. മാതാ പിതാക്കൾ നഷ്ടപ്പെടുമ്പോഴുള്ള വേദന അതിലൂടെ കടന്നു പോകുന്നവർക്ക് മാത്രമേ മനസിലാവുകയുള്ളൂ. അതും ചെറിയ വയസ്സിലെ തന്നെ നഷ്ടപ്പെടുമ്പോൾ....ജീവിതത്തിലുടനീളം ഉണ്ടാകുന്ന  നഷ്ടം......   അറിയില്ലാ,   എന്നേ പറയാനാകൂ,  കാരണം,   ആ  അവസ്ഥകളിൽ കൂടിയൊന്നും ഞാൻ കടന്നു പോയിട്ടില്ല.  ഇന്ന്  നമുക്ക് ഓരോ തീരുമാനങ്ങൾ എടുക്കുന്നതിന്നുമുള്ള ധൈര്യം പരോക്ഷമായിട്ടെങ്കിലും കിട്ടുന്നത്  അവരൊക്കെ ജീവനോടെ ഇരിക്കുന്നത് കൊണ്ടാകും.

              വിനുവിന്റെ ആത്മാവിന് നിത്യശാന്തി നേർന്നുകൊണ്ടു, വിനുവിന്റെ മകനും ഭാര്യക്കും ജീവിതത്തെ അഭിമുഖീകരിക്കാനുള്ള ധൈര്യം ഉണ്ടാകട്ടെ എന്നു പ്രാർഥിച്ചു കൊണ്ട് നിർത്തുന്നു.  നന്ദി. 

Sunday 14 February 2021

കഥ ഇതുവരെ .. കാഴ്ചകൾ തുടരുന്നു.. നന്ദി...

എല്ലാ കുടുംബാംഗങ്ങൾക്കും ഹൃദയം നിറഞ്ഞ നമസ്കാരം, എല്ലാവരും സുരക്ഷിതരാണെന്ന്  വിശ്വസിക്കുന്നു.  

കഴിഞ്ഞ കുറച്ചു നാളുകളായി ലണ്ടന്റെ ചരിത്രപരമായ കാര്യങ്ങളിലൂടെയും ആഘോഷങ്ങളിലൂടെയും കടന്നു വിശദമായ വീഡിയോകളാണ് നമ്മൾ അവതരിപ്പിച്ചു കൊണ്ടിരിക്കുന്നത്. 

 ലണ്ടനോടൊപ്പം നാട്ടു വിശേഷങ്ങളും യൂറോപ്പ് വിശേഷങ്ങളും നമ്മൾ ഉൾപ്പെടുത്തികൊണ്ടിരിക്കുന്നു. 

50-60 മണിക്കൂർകൾ ഓരോ വീഡിയോയ്ക്കു പിന്നിലും ചിലവഴിച്ചു വിവരശേഖരണം നടത്തിയാണ് അവ എഡിറ്റ് ചെയ്തു  പ്രസിദ്ധീകരിക്കുന്നത്.

ദയവായി വീഡിയോകൾ കണ്ടു വിലയിരുത്തി  നിങ്ങളുടെ  അഭിപ്രായങ്ങൾ അറിയിക്കണേ,  കാത്തിരിക്കുന്നു !!!!  

വീഡിയോകളുടെ thump കാണിക്കുന്നതോടൊപ്പം ഉള്ള നംബർ ൽ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുമ്പോൾ നിങ്ങൾ അതാത് വീഡിയോയിലേക്ക് എത്തുന്നു.
നിങ്ങൾ നൽകികൊണ്ടിരിക്കുന്ന സഹകരണങ്ങൾക്കും സ്നേഹത്തിനും നന്ദി അറിയിക്കുന്നു.

Instagram : https://www.instagram.com/haribestwishes/ YouTube : London Savaari World : http://www.youtube.com/c/londonsavaariworld

വീഡിയോയിൽ കാണിക്കുന്ന നംബർ നോക്കി താഴെ ലിങ്കിൽ ക്ലിക് ചെയ്യുമ്പോൾ വീഡിയോകാണാം
London Savaari World ഈ ചാനലിന്റെ കഥ Video No 01 : https://youtu.be/kmTqEzR_baw
Greenwich Foot Tunnel

Woolwich ferry Video No 03 : https://youtu.be/rBhDEXV1Mmc
London Christmas Walking Tour and Gas street light Story

The Shard London Video No 05 : https://youtu.be/ndwtPGDTjIM
Greenway London
Kerala Style Italian Pasta
Deewali Celebration In London Trafalgar Square

The Hive Kew Gardens London

Autumn London

Gandhiji Stayed In London Video No 11 : https://youtu.be/7sYlzOd7nUk

Jacket Potetoes Video No 12 : https://youtu.be/09ZTlYNVzC8

Mega  Thiruvathira  UK
Woolwich Foot Tunnel
Christmas Tree Covent Gardens London

Tower Bridge London Video No 16 : https://youtu.be/pfXkc15W_UQ
Tower Bridge Engine Room
Kunjaruviyum Thames Path

Munroe Island Kollam Kerala Video No 19 : https://youtu.be/cfVJ3TTw6Ak

Munroe Island Kollam Kutta vanchi Video No 20 : https://youtu.be/cwRYmOXw1Ug

Horse Race Palakkadu Kerala Video No 21 : https://youtu.be/98DUql_y_so

Orchid Show at Kew Gardens London Video No 22 : https://youtu.be/syXuwdUCkEw

Gavi Pathanalthitta Kerala Video No 23 : https://youtu.be/_tONt7SMahU

Wednesday 6 January 2021

ചിട്ടി Chitty

Chitty 

 

എല്ലാ കുടുംബാംഗങ്ങൾക്കും ഹൃദയം നിറഞ്ഞ നമസ്കാരം, 

എല്ലാവർക്കും നന്മകൾ നിറഞ്ഞ പുതുവത്സരാശംസകൾ. 

ഒരു വലിയ ഇടവേളയ്ക്ക് ശേഷം എഴുത്തിന്റെ ലോകത്തേക്ക് ഈ പുതുവർഷത്തിൽ കടക്കാം  എന്നു കരുതി. 

ദൃശ്യ അവതരണമാണ് കുറച്ചുകൂടി സമയക്കുറവ് എന്നു കരുതി യൂട്യൂബ് ന്റെ ലോകത്തേക്ക് പോയി, അവിടെ ചെന്നപ്പോൾ അറിയുന്നത് സ്ക്രിപ്റ്റ് എഴുതാതെ അവിടെയും കഴിയില്ല എന്നുള്ളതാണ്. അങ്ങിനെ വീണ്ടും എഴുത്തിന്റെ ലോകം ഉഷാറാക്കേണ്ടിയിരിക്കുന്നു.

സമയമുള്ളപ്പോൾ ചാനൽ കൂടി ഒന്നു നോക്കികൊള്ളൂ, അതി മനോഹരമായ ലോക കാഴ്ചകൾ അവതരിപ്പിക്കുകയാണ് നമ്മുടെ ലക്ഷ്യം. 

 

YouTube:  London Savaari World  
Link :  https://www.youtube.com/c/LondonSavaariWorld


അപ്പോൾ ഇന്നത്തെ ഒരു ഓർമ്മ പുതുക്കലാണ്.  നമ്മൾ കേൾക്കുന്ന അല്ലങ്കിൽ അറിയുന്ന ഓരോ വാക്കുകൾക്ക് പിന്നിലും ചെറുതെങ്കിലും, നമ്മുടെ  ജീവിതവും സഹചര്യവുമൊക്കെ ബന്ധപ്പെട്ട  ഒരു കഥയുണ്ടാകും. 

ഇവിടെ ''ചിട്ടി'' എന്ന വാക്ക് വീണ്ടും കേട്ടപ്പോൾ എന്റെ ഓർമ്മകൾ പോയത്,  ഞാൻ ഈ വാക്ക് ആദ്യമായി കേട്ടു തുടങ്ങിയ നാളുകളിലേക്കാണ്. 

ചിട്ടിയുടെ ബാലപാഠങ്ങൾ അറിയുന്നത് അമ്മയിൽ നിന്നായിരുന്നു. അന്ന്  കൊച്ചുപൊടിയൻ മമാന്റെ ഭാര്യ  ലളിത അമ്മയ്ക്ക് ചിട്ടിയുണ്ട്. 
ആയിരം രൂപയുടെ ചിട്ടിയാണ്.  നൂറു രൂപയാണ് ഒരുമാസത്തെ പിരിവ്. പത്തുപേര്  ഉണ്ടാകും  ഒരു  ചിട്ടിക്ക്. പതിനൊന്നു മാസമാണ്   കാലാവധി.  

എല്ലാ മാസവും  ആദ്യത്തെ  ഞായറാഴ്ച ആണെന്ന് തോന്നുന്നു നറുക്കെടുപ്പ്.  അന്ന് കശുവണ്ടി ഫാക്ടറി യൊക്കെ നന്നായി നിന്നിരുന്ന സമയമായിരുന്നു. ഞായറാഴ്ച മാത്രമായിരുന്നു  പല വീട്ടുകാർക്കും  കുറച്ചു സമയം കിട്ടുക. 

അങ്ങിനെ വൈകുന്നേരം  ദൂരദർശന്റെ സിനിമ തുടങ്ങും  മുൻപ്  ചിട്ടി  എടുക്കുന്നത്  കാണാൻ പോയിട്ട്  വരണം

ആകെയുള്ള    ആശ്വാസം  ഞായറാഴ്ചകളിലെ  സിനിമ യും  വ്യാഴാഴ്ചകളിലെ ചിത്രഗീതാവുമാണ്. അത്  കാണണമെങ്കിൽ   ആരുടെയെങ്കിലും  വീട്ടിലും  പോകണം .... അങ്ങിനെയൊരു കാലം. 

അങ്ങിനെ ഓരോ മാസവും ഒരു മൊന്തയിൽ അല്ലങ്കിൽ ഒരു നാഴിയിൽ  എല്ലാവരുടെയും പേര് എഴുതിയ കുറിപ്പ് ഉണ്ടാകും,  അത്  തട്ടിയിട്ട്  തുറന്നു  വായിക്കും, അതിനു ശേഷം  വീണ്ടും ചുരുട്ടി അതിലേക്ക്  ഇടും,   കാശ്  കൊടുക്കാത്തവരുടെ  നറുക്കിടില്ല   എന്നൊക്കെ  പറഞ്ഞു അന്ന്  ലളിത അമ്മ  ആളുകളെ ഭീഷണിപ്പെടുത്തുന്നതും  കേൾക്കാം.  

കൂട്ടത്തിൽ  ചെറുത്  ഞാനായതുകൊണ്ടു  പലപ്പോഴും  നറുക്കെടുക്കൽ കർമ്മം  നിർവ്വഹിക്കുക  ഞാനായിരുന്നു. 

പക്ഷേ ഒരിക്കൽ പോലും അമ്മയുടെ നറുക്ക് എടുത്തുകൊടുത്തതായി ഓർക്കുന്നില്ല. 

ഈ  ചിട്ടിയുടെ ട്രിക്കുകൾ   ഒക്കെ മനസിലാക്കി  ഇത്തരം സാധ്യതകളെ കുറിച്ച് അന്വേഷിച്ചപ്പോൾ അന്നത്തേകാലത്ത്  നിലനിന്നിരുന്ന  മറ്റൊരു സംഭവമിയിരുന്നു കാർഡ് ചിട്ടി.

10 മാസമോ ഒരു വർഷമോ ആണ് ഒരു ചിട്ടിയുടെ കാലാവധി. 100, 500, 1000  തുക കളിൽ  കാർഡ്    ലഭ്യമായിരുവെന്നു   തോന്നുന്നു . കാർഡുകളൊക്കെ   പ്രിന്റ്   ചെയ്തു  തുടങ്ങാൻ  വേണ്ടിയുള്ള  സാമ്പത്തികം  ഒന്നുമില്ല   അതുകൊണ്ടു  കാർഡ്  ഒക്കെ പേപ്പർൽ   വരച്ചു  ഡിസൈൻ  ചെയ്തു.


നൂറിന്റെ   കാർഡിലെ  ആകെ    തുകകൾ കൂട്ടി   വരുമ്പോൾ   സംഖ്യ   110   ആയിരിക്കും   കാർഡ്  വെട്ടി  വെട്ടി    തീരുമ്പോൾ   10  രൂപ  എനിക്കും,  100 രൂപ   തിരിച്ചും  കൊടുക്കും. ( 10 ശതമാനം  നോട്ടക്കൂലി എന്നാണ്  പറയുക) 

കുറച്ചു  കൂട്ടുകാരും  ബന്ധുക്കളും  നാട്ടുകാരും  ഒക്കെ  എന്നോടു  ചിട്ടിക്ക്  തന്നിരുന്നു,  പക്ഷേ  പലഭാഗത്തും  ഓർമ്മകൾ  ശോഷിച്ചതായി  കാണുന്നു.   ആരൊക്കെ  തന്നു  എന്ന്  എന്നിക്കോർമ്മയില്ല. 

  എന്തായാലും  കാശ്  തിരിച്ചു  കൊടുക്കുന്ന  സമയത്ത്  അന്നത്തെ  ഒരു റോസ് കളർ പ്ലെയ്ൻ കവർ ( (കൈക്കൂലി കവർ, കല്യാണ കവർ എന്നൊക്കെ പേരുകൾ ഉണ്ടേ ) ( ഇന്ന്  അതിനു നമ്മൾ  എൻവേലോപ് , Envelop എന്നാണ്  പറയുക ( പുരോഗമനം  ഉണ്ടേ ) )  ലൊക്കേയിട്ട്  വളരെ ഭംഗിയായി കൊടുക്കുന്ന കാഴ്ചകൾ  ഓർക്കുന്നു .  എന്നാണെന്ന്  വ്യക്തമായി ഓർമ്മയില്ല , പക്ഷേ   ഏഴാം  ക്ലാസ്സിനും  ഒൻപതാം  ഇടയിൽ പഠിച്ച   സമയമായിരുന്നു  എന്നു  തോന്നുന്നു. 

പിന്നീട്  വലിയ വലിയ കരയോഗ  ചിട്ടികളും, അമ്പലം , പള്ളി  , KSFE ചിട്ടികളുമൊക്കെ നമ്മൾ  എത്രയോ  കേട്ടിരിക്കുന്നു, എന്നാലും  ആദ്യം കേൾക്കുന്ന  ചിട്ടി  അതായിരുന്നു  എന്നോർക്കുന്നു.  

അന്നത്തെ  മാസ തുകകൾ ഇന്ന്  നിസ്സാരവും,  ചിട്ടി തുകകൾ ഇന്ന്  ഏറ്റവും  കുറഞ്ഞ  മാസതുകകൾ  ആയും  മാറിയപ്പോൾ  കാലം  എത്രത്തോളം  മാറിയിരികുന്നു. 

വർഷങ്ങൾക്കു ശേഷം  ഇപ്പോൾ  ഇതൊക്കെ  ഓർക്കാൻ  കാരണം  ഞങ്ങളുടെ  പത്താം ക്ലാസ്  സ്കൂൾ ഗ്രൂപ്പ്  അതിന്റെ  ചാരിറ്റി  പ്രാവർത്തനങ്ങൾക്കും  എമർജൻസി  അവശ്യങ്ങൾക്കുമൊക്കെയായി  വരുമാനം കണ്ടെത്താനായി   മൂന്നു  ചിട്ടികൾ തുടങ്ങി.

ചിട്ടി  എന്ന വാക്ക്  വീണ്ടും  കേട്ടപ്പോൾ, ഇതൊക്കെയാണ്   ഓർമ്മ  വന്നത്.  അത്തരം  ഓർമ്മകൾ  പങ്ക് വച്ചു അത്രമാത്രം.   നിങ്ങൾക്കും  ഉണ്ടായേക്കാം  കുറച്ചെങ്കിലും  ഓർമ്മകൾ, അല്ലേ?    എഴുതിയില്ലെങ്കിലും  പഴയ ഓർമ്മകളിലേക്കുള്ള  തിരിച്ചു പോക്ക്  ഓർമ്മശക്തി വർദ്ധിപ്പിക്കും...

ഇനിമുതൽ  ചെറിയ ചെറിയ ഓർമ്മകൾ ഓർക്കുമ്പോൾ ഇവിടെ കുറിക്കാം എന്നു  കരുതുന്നു.. ഓർമ്മകൾക്ക് അല്ലേ  സുഗന്ധം......നന്ദി   വീണ്ടും  കാണാം..


  

 

Tuesday 16 July 2019

മലയാള മാസം ഒന്നാം തീയ്യതികൾ അനശ്വരമാക്കൂ മാസം മുഴുവന്‍ നില നിര്‍ത്തൂ ആ ദിവസത്തിന്റെ സുഗന്ധവും ഉണര്‍വ്വും ഓജ്ജസ്സും

പ്രിയ  കുടുംബാംഗങ്ങള്‍ക്ക് നമസ്കാരം 

                
എല്ലാ മാസവും മലയാള മാസം ഒന്നാം തീയ്യതി അറിയിക്കുന്നതോടൊപ്പം, ഒന്നാം തീയ്യതികളില്‍  ഒരു മുതല്‍ മുടക്കും ആവശ്യമില്ലാതെ നമ്മുടെ തലമുറയെ നന്മയിലേക്ക് നയിക്കുവാന്‍ കഴിയുന്ന കുറച്ചു കാര്യങ്ങള്‍ ഓര്‍മിപ്പിക്കുന്നു. 

         2014  ലെ   വിഷുവിനു ശേഷം നമ്മുടെ നാട്ടിലും മറുനാട്ടിലുമായി നടത്തിയ കുറെ അന്വേഷണങ്ങളില്‍ നിന്നും അറിഞ്ഞ സംഗതികള്‍ ചേര്‍ത്താണ് ഇങ്ങനെയൊരു ആശയത്തിന്‍റെ തുടക്കമായത്.    ഇപ്പോള്‍  രണ്ടു  വര്ഷം  തികയുന്നു  തുടര്‍ച്ചയായി  ഈ  ''ഒന്നാം  തീയ്യതി  അറിയിക്കല്‍''   തുടങ്ങിയിട്ട്.  വളരെ  സന്തോഷം  തോനുന്നു..
ആദ്യ  പോസ്റ്റിന്റെ  ലിങ്ക്  ഇവിടുണ്ടേ  https://www.facebook.com/photo.php?fbid=10201908470985621&set=g.610278002363731&type=1&theater

                  ഇന്ന് ഇതുമൂലം വളരെയേറെ കുടുംബങ്ങളില്‍ ഒന്നാം തീയ്യതിയോടനുബന്ധിച്ച് ഇങ്ങനെ നടക്കുന്നു എന്നറിയുമ്പോള്‍ വളരെ സന്തോഷം തോന്നുന്നു. സഹകരങ്ങല്‍ക്കെല്ലാം നന്ദി. നന്മകള്‍ നിറയട്ടെ, അടുത്ത തലമുറയ്ക്ക് പകരട്ടെ.....

            ഇപ്പോള്‍ എല്ലാ ദിവസവും മലയാളം തീയ്യതിയും ഇംഗ്ലീഷ് തീയ്യതിയും പ്രധാനപ്പെട്ട വിശേഷങ്ങളും TODNNU (https://www.facebook.com/groups/todayinnu/?fref=ts) എന്ന ഗ്രൂപ്പില്‍ നിന്നും അറിയിച്ചു കൊണ്ടിരിക്കുന്നു.

                    ആര്‍ഷ ഭാരത സംസ്കാരത്തില്‍ പിറന്ന നമ്മള്‍ ഓരോരുത്തരും തികച്ചും ഭാഗ്യവാന്മാര്‍ തന്നെയാണ്. ഭാരതീയ സംസ്കാരത്തില്‍ വളരെ ചിട്ടയായി അനുഷ്ടാനങ്ങളും ആചാരങ്ങളും നടത്തി വന്ന നമ്മുടെ പൂര്‍വികരുടെ പാതയില്‍ നിന്നും ഇന്ന് നമ്മള്‍ വളരെ അകലങ്ങളിലാണ്‌. ഇത്രയും അകലത്തില്‍ കഴിയുന്ന നമ്മളില്‍ നിന്നും ഉടലെടുക്കുന്ന നമ്മുടെ പുതിയ തലമുറയെ നമ്മള്‍ നേരാം വിധം നയിച്ചില്ലങ്കില്‍ അവര്‍ നന്മയിലേക്ക് പോകുമെന്ന് നിങ്ങള്‍ക്ക് തോന്നുന്നുണ്ടോ? വ്യക്തമായ ഉത്തരം കിട്ടും, ''ഇല്ല'' കഴിഞ്ഞ തലമുറ ക്കാരോട് ചോദിച്ചാല്‍ കൂടി. '''ഇല്ല'' എന്ന ആ ഉത്തരം തന്നയായിരിക്കും കിട്ടുക. നമുക്ക് കഴിയും വിധം, അവരേ നല്ല വഴിക്ക് നടത്തികൊണ്ടുപോകാനുള്ള സാഹചര്യങ്ങള്‍ ഒരുക്കേണ്ടത് രക്ഷകര്‍ത്താക്കളായ നമ്മള്‍ ഓരോരുത്തരുമാണ്. ഇനിയും കണ്ണടച്ച് ഇരുട്ടാക്കാനാന്കില്‍ , ''തന്നോളമായി താനെന്നു'' വിളിക്കാറാകുമ്പോള്‍, വിളിക്കുക ''താന്‍ '' എന്നാവില്ല. ( നമ്മുടെയോപ്പമായാല്‍ സൌഹൃദമാകണം ,എന്നാണെ, ....''താനെന്നു '' തിരിച്ചു വിളിക്കാം, എന്നല്ല കേട്ടോ..) ആരുടെ കുഴപ്പമാണ്? ഒരു മനുഷ്യനാവശ്യമുള്ള ഭൌതിക സുഖ സൌകര്യങ്ങള്‍ എല്ലാം നാം കൊടുക്കും,മാനസികമായോ?

                ദാരിദ്ര്യവുവും പട്ടിണിയും നമ്മളെ ഒത്തിരി കാര്യങ്ങള്‍ പഠിപ്പിച്ചു. ബന്ധങ്ങളുടെ ആഴവും, സഹനത്തിന്റെ മേന്മയും, സഹതാപത്തില്‍ പങ്കുചേരാനും, പരസ്പരം സഹായിക്കാനുമെല്ലാം , എവിടുന്നാ പഠിച്ചത്? കൂട്ടു കുടുംബ വ്യവസ്ഥയില്‍ നിന്ന് അല്ലങ്കില്‍ അതില്‍ നിന്നും മാറുന്ന ആദ്യ അണുകുടുംബത്തിലെ കണ്ണിയായതുകൊണ്ട്‌. പിന്നെയും പഠിച്ചു എങ്കില്‍ നിങ്ങളെ അണുകുടുംബമായാലും അങ്ങിനെ വളര്‍ത്തിയത്‌ കൊണ്ട്. ഇന്നുമുണ്ട് ദാരിദ്ര്യം സംസ്കാരത്തിന്റെയും സാമാന്യ ബോധത്തിന്റെയും ദാരിദ്ര്യം.

               അണുകുടുംബവ്യവസ്ഥിതികളും മാറി മാറി വന്ന ജീവിത സൌകര്യങ്ങളില്‍ ആവേശംപൂണ്ട്, അതില്‍ മുഴുകാനായി ഇറങ്ങി തിരിച്ച നാമോക്കയും എല്ലാം നേടിയിട്ടും മനസമാധനപരമായി അനുഭവിക്കാനുള്ള യോഗമുണ്ടോ? എന്നുള്ളത് ചോദ്യം ചെയ്യപ്പെട്ടു. മുന്‍പോട്ടു നോക്കിയപ്പോള്‍ തന്നോളം വളര്‍ന്ന കുട്ടികള്‍ താന്‍ പറയുന്നത് കേട്ടിട്ട് അത് ശ്രദ്ദിക്കാന്‍ കൂടി കൂട്ടാക്കാതയായി. പിറകോട്ടു തിരിഞ്ഞു നോക്കിയപ്പോള്‍ ഒന്നും കാണുന്നില്ല വന്ന വഴികൂടി ഓര്‍ത്തെടുക്കാന്‍ കഴിയുന്നില്ല. അപ്പോള്‍ മനസിലായി നമ്മള്‍ ഒരു വഴിക്കായി എന്ന്. അപ്പോഴാണ് ഇന്ന് മലയാളി ഏറ്റവും കൂടുതല്‍ ഉപയോഗിക്കുന്ന ആ വാക്ക് എത്ര സത്യമാണെന്ന് അറിയുന്നത്, ഇന്ന് റിയാലിറ്റി ഷോ യുടെ ഉന്നതങ്ങളില്‍ നില്‍ക്കുന്ന വിധികര്‍ത്താക്കള്‍ മുതല്‍ സംസ്കാര സമ്പന്നര്‍ എന്നവകാശപ്പെടുന്നവര്‍ വരെ ഉപയോഗിക്കുന്ന , ഇനിയെങ്കിലും സംസാരത്തില്‍ നിന്നും ഒഴിവക്കേണ്ടുന്ന ആ വാക്കാണ് ''അടിപൊളി'' . ശരിയ്ക്കും ആ വാക്കൊന്നു നോക്കൂ, അടി പൊളിഞ്ഞു പോയി , ഇനി അടിസ്ഥാനമില്ലാത്ത അതിനു മുകളില്‍ എന്തു തന്നെ കെട്ടിയിട്ട് എന്തു കാര്യമാ മനുഷ്യ???? എത്രയോ നല്ല വാക്കുകളുണ്ട് മലയാളത്തില്‍ ''നന്നായിരുന്നു'' ''അതി മനോഹരമായി' ''നല്ല ഭംഗി'' ,'' അതിശയ കരമായിരുന്നു' ഇടക്കാലത്ത് വച്ച് '''കലക്കി '' എന്ന് കേള്‍ക്കുമായിരുന്നു, അത് കുറച്ചു സമയം കഴിഞ്ഞാല്‍ തെളിയും, പക്ഷേ അടി പൊളിഞ്ഞാല്‍ പിന്നെ എന്താണ് ചെയ്യുക. ഇത് മനുഷ്യന്‍റെ കുഴപ്പമല്ല, ഇത് കാലത്തിന്റെതാണ്, കാരണം കാലങ്ങള്‍ മാറികൊണ്ടിരിക്കും, അധര്‍മ്മങ്ങള്‍ വിളയാടും, നല്ലത് ചിന്തിക്കുന്നവനും ചെയ്യുന്നവനും സന്തോഷകരമായിരിക്കും.


             ''ഈ നാട് നന്നായാല്‍ മാത്രമേ ഞാന്‍ നന്നാകൂ '' എന്ന് നിങ്ങള്‍ പ്രതിജ്ഞ ചെയ്തു പോയി എങ്കില്‍ എന്നോട് ക്ഷമിക്കൂ. ഞാനൊന്നും അങ്ങയോടു പറയുന്നില്ല. അതല്ല കുറച്ചു കാര്യങ്ങള്‍ ശ്രദ്ടിക്കാനുള്ള ക്ഷമ ഉണ്ടെങ്കില്‍ നമുക്ക് തുടരാം.
                  നമ്മുടെ ജീവിതത്തില്‍ ഇതിന്റെയൊക്കെ ഉപയോഗം കുറച്ചു നമ്മുടെ ചിന്തകളും, വാക്കുകളും ,പ്രവര്‍ത്തികളും ,ഇതേ ക്രമത്തില്‍ തന്നെ ( ചിന്ത, സംസാരം, പ്രവര്‍ത്തി.) നന്മകള്‍ നിറഞ്ഞതാക്കുക എന്നുള്ളത് നമ്മുടെ ഉത്തരവാദിത്വമാണ്. അങ്ങിനെ നല്ലതിലേക്കു പോകുമ്പോള്‍ നിങ്ങള്‍ നന്മ നിറഞ്ഞവരായി തീരും. സംഭവിക്കാനുള്ളത് എല്ലാം സംഭവിച്ചു കൊണ്ടേയിരിക്കും. പക്ഷേ നമ്മള്‍ ഓരോരുത്തരും അതിനെ എങ്ങിനെ കാണുന്നു എന്നുള്ളതാണ്. അതുകൊണ്ട് മതമേതായാലും ജ്യാതിയെതായാലും വര്ഗ്ഗമേതായാലും രാഷ്ട്രീയം ഏതായാലും മനസ് തുറന്നു പ്രാര്‍ത്ഥിക്കുക, ((( ദയവു ചെയ്തു ആരും comment അടിക്കല്ലേ '''''അടിപൊളി'''' എന്ന്. )))

                 ''ഞാന്‍ തയ്യാറാണ് പരീക്ഷിച്ചോളൂ, എന്തും നേരിടാന്‍ തയ്യാറാണ്, പക്ഷേ നീ കൂടെ വേണം, എന്നോടൊപ്പം, നീ ഉണ്ടങ്കില്‍ ഏതു വഴിയില്‍ കൂടി പോകാനും ഞാന്‍ തയ്യാറാണ്'' , അവരവരുടെ ദൈവത്തിന്‍റെ പേര് പറഞ്ഞു പ്രാര്‍ഥിച്ചോളൂ . ഒരു കാര്യം കൂടിയുണ്ട് മനസ്സില്‍ നന്മ നിറഞ്ഞവനെ ഇങ്ങനെ പ്രാര്‍ത്ഥിക്കാന്‍ കഴിയൂ, അല്ലാത്തവര്‍ പറയും ''ഈശ്വരാ നല്ല ദിവസം തരണേ, പ്രശ്നങ്ങള്‍ ഒന്നും ഉണ്ടാകരുതേ.'' എന്ന്. ആലോചിച്ച് ഒരു തീരുമാനമെടുത്താല്‍ മതി,....എല്ലാം കൂടി വായിച്ചു കൂട്ടേണ്ട ഇത്രയും വ്യക്ത മാക്കിയിട്ടു പോയാല്‍ മതി.

                    അപ്പോള്‍ സംസ്കാരത്തില്‍ നിന്നും അകലം പാലിച്ചു നില്‍ക്കുന്ന നമ്മള്‍ക്ക് അതിനേ തിരികെ കൊണ്ടുവരാന്‍ ആ 'അടി പൊളിഞ്ഞ' അവസ്ഥയില്‍ നിന്നും അടിസ്ഥാനത്തെ അരക്കിട്ടുറപ്പിച്ച് പുതു തലമുറയിലേക്കു പകരാനും നന്മ നിറഞ്ഞ ഒരു ജീവിതം കാഴ്ച വയ്ക്കാനായി അവരെ പ്രപ്തരാക്കാനുമുള്ള പ്രാരംഭ നടപടികള്‍, ''കൂടുമ്പോള്‍ ഇമ്പ മുള്ള'', കുടുംബത്തില്‍ നിന്നും തുടങ്ങണം. കുടുംബ നാഥയായ ''അമ്മ മാര്‍ '' അതിനു മുന്‍ കൈ എടുക്കേണ്ടതും , അച്ഛനാണ് പൂര്‍ണ പിന്‍തുണ നല്‍കേണ്ടതും . എല്ലാ ബന്ധുജനങ്ങളും സഹകരിക്കണമെന്നും സ്നേഹത്തിന്റെ ഭാഷയില്‍ അപേക്ഷിക്കുന്നു.
                       ഓരോ ദിവസവും രാവിലെ എഴുന്നേറ്റു വരുമ്പോള്‍ തന്നെ അംഗങ്ങള്‍ എല്ലാം പരസ്പരം ചിരിച്ചു കൊണ്ട് ''നമസ്തേ'' പറയുക, ( ഇത് ജീവിതകാലം മുഴുവന്‍, ആരാണോ വീട്ടിലുള്ളത് (താമസ സ്ഥലം) അവരോടൊക്കെ പറയുക . ) രാവിലെ നമ്മള്‍ ഉപയോഗിക്കുന്ന മറ്റേതു വാക്കിനേക്കാളും അര്‍ത്ഥ സംപൂര്‍ണവും , അറിഞ്ഞുപയോഗിച്ചാല്‍ ''തലക്കനം '' ( ഈ തലക്കനമാണ് ഇന്നുഏറ്റവും വലിയ പ്രശ്നവും.) കുറയുന്നതുമാണ്, കാലക്രമത്തില്‍ ഈ തലക്കനം ഇല്ലാതാക്കാം ( അതെ ആദ്യം ആദ്യം വെറുതെ പറഞ്ഞോ, അര്‍ഥം അന്വേഷിച്ചറിയുന്നതാകും ഉത്തമം, ഇത്രയും കാലം ഈ വാക്കുകൂടി നമ്മള്‍ ഉപയോഗിചിട്ടല്ലല്ലോ.( ഉപയോഗിക്കുന്നവരെ പരിഗണിച്ചിട്ടില്ല ട്ടോ).)

                        മലയാളമാസം ഒന്നാം തീയ്യതി ദിവസം കഴിയുമെങ്കില്‍ രാവിലെ, തന്നെ കുട്ടികള്‍ക്ക് അച്ഛനും അമ്മയും കൈ നീട്ടം കൊടുക്കണം. അപ്പോള്‍ കുട്ടികള്‍ പാദ നമസ്കാരം ചെയ്യണം. നിങ്ങള്‍ അവരെ തലയില്‍ കൈ വച്ചനുഗ്രഹിക്കണം. '' നന്നായി വരണേ, നന്മകള്‍ തിരിച്ചറിയാനും ജീവിതത്തില്‍ പകര്‍ത്താനും എന്റെ കുട്ടിക്ക് കഴിയണേ '' എന്ന് പറയുനതിനു വിദ്യാഭ്യാസകുറവും കൂടുതലും ഒരു പ്രശ്നമല്ലല്ലോ......( പണ്ട് ഗാന്ധാരി അമ്മ അനുഗ്രഹിച്ചത് ''' യദോ ധര്‍മ്മ സ്തതോ ജയ "" എന്നാണ്, നമ്മളെ ക്കൊണ്ട് അങ്ങിനെ പറ്റുമോ എന്തോ? ))

                      നിങ്ങളുടെ അച്ഛനമ്മമാര്‍ ജീവിച്ചിരിപ്പുണ്ടെങ്കില്‍, ഇതിനുള്ള സാഹചര്യമുണ്ടെങ്കില്‍ നിങ്ങളും ചെയ്യണം, അവരുടെ കയ്യില്‍ കൈ നീട്ടം തരാന്‍ കാശില്ലങ്കില്‍ തലേന്നേ കൊടുതുവയ്ക്കണം  ( 
ചായകുടിക്കാനും വട്ടചെലവിനും എന്തെങ്കിലും കൂടി കൊടുക്കണേ അവര്‍ക്ക്, ഇല്ലങ്കില്‍ അനുഗ്രഹം കുറയും ) നിങ്ങളും ചെയ്യണം പാദനമാസ്കാരം . അവര്‍ കാരണമാണ് നമ്മള്‍ ഓരോരുത്തരും ഈ ലോകത്തേക്ക് വന്നത്. ഇനിയും അവരുടെ അനുഗ്രഹമാണ് വേണ്ടുന്നതും ( നാണമൊന്നും വേണ്ടാട്ടോ...ഒന്നോര്‍ത്തു നോക്കൂ അവസാനം കാലുപിടിച്ച്ത് എന്നാണന്നു.. ഉത്സവത്തിനു ബലൂണ്‍ വാങ്ങിത്തരാതിരുന്നപ്പോള്‍, അല്ലങ്കില്‍ ആനയെ കണ്ടപ്പോള്‍.....) ക്ഷേത്ര ദര്‍ശനവും നടത്തുക കുടുംബ സമേതം.


സുദര്‍ശനം: https://www.facebook.com/pages/sudarshasanam

                       ഇത്രയും മാത്രമല്ല അടിസ്ഥാനം, സന്ധ്യകളില്‍ നാമം ജപിക്കണം, രാവിലെ എങ്ങിനെ എഴുന്നേല്‍ക്കണം? എന്തു പ്രാര്‍ത്ഥിക്കണം? എങ്ങിനെ പ്രാര്‍ത്ഥിക്കണം? എങ്ങോട്ട് തലവച്ചു കിടക്കണം? രാവിലെ ഭൂമിയില്‍ കാല്‍ തോടുന്നതുനുമുന്പ് കൈ തൊട്ടു വണങ്ങുന്നതിന്റെ ശാസ്ത്രീയത എന്ത്? ഇതെല്ലാം അറിഞ്ഞിരുന്നാലും മനുഷ്യന്‍ എന്തുകൊണ്ട് പ്രവര്തിപദത്തില്‍ കൊണ്ട് വരുന്നില്ല? കാരണം, നമുക്ക് നോട്ടം അന്തമില്ലാത്ത പരിഷ്ക്കാരങ്ങളിലാണ്‌. അവസാനം, 
കൊടുക്കേണ്ടത്, കൊടുക്കേണ്ട സമയത്ത് കൊടുക്കേണ്ട വിധം കൊടുക്കാതെ കൊടുക്കുമ്പോള്‍, നമ്മുടെ കുട്ടികള്‍ എടുക്കാന്‍ തയ്യാറാകില്ല , അപ്പോഴേക്കും അവര്‍ അവരുടെ വഴി തിരഞ്ഞെടുതിട്ടുണ്ടാകും, കൂടെ ഒരു ഉപദേശക സമിതി തന്നെയുണ്ടാകും അവരോടൊപ്പം. അപ്പോഴാണ് രക്ഷകര്താക്കള്‍ അമ്പലത്തില്‍ സഹവാസമാക്കുക കൂടുതല്‍ ആള്‍ക്കാരും, മക്കളോട് പറഞ്ഞിട്ട് കാര്യമില്ലാന്നു മനസിലായത് ഇപ്പോഴാണ് .എല്ലാവരെയും അങ്ങിനെ കണ്ടിട്ടില്ല ട്ടോ....

                      ഒന്നോര്‍ത്തു നോക്കൂ നിങ്ങളെ അനാഥാലയത്തില്‍ കൊണ്ടാക്കില്ല , നട തള്ളില്ല. അങ്ങിനെ ചിന്തിക്കുമ്പോള്‍ തന്നെ വര്‍ഷത്തിലെ പന്ത്രണ്ട് കൈ നീട്ടത്തില്‍ ഒരു കൈനീട്ടവും നിങ്ങള്‍ കൊടുത്ത അനുഗ്രഹ വുമെങ്കിലും നിങ്ങളുടെ കുട്ടിയെ അതില്‍ നിന്നും പിന്മാറാന്‍ പ്രേരിപ്പിക്കും, അത്നിങ്ങളെ നിങ്ങളുടെ വീട്ടില്‍ തന്നെ നിലനിര്‍ത്തും. ഇതില്‍ ഏതു ചെയ്യാനാണ് നിങ്ങള്‍ക്ക് പ്രത്യേക സമയം വേണ്ടുന്നത്? എന്ത് ചിലവാണ്‌ ഇതിനുള്ളത്?

                      നമ്മളാണ് നമ്മുടെ ജീവിതം സന്തോഷമാക്കേണ്ടുന്നത്, അതിനു കറണ്ട് പോകുമ്പോഴും മൊബൈല്‍ ഓഫ് ആകുമ്പോഴും ശ്ശെ ,ശ്ശെ ,.... എന്നു പറയുന്ന നമ്മള്‍ നമ്മളില്‍ സന്തോഷിക്കാന്‍ തയ്യാറല്ല. നമുക്ക് അപ്പോള്‍ ബോറാണ് കാരണം,. എനിക്ക് എന്നോടൊപ്പം കുറച്ചു സമയം ചിലവഴിക്കാന്‍ ഞാന്‍ ആഗ്രഹിക്കുന്നില്ല.

                        ഇനി ചിന്തിച്ചാല്‍ മതി.......തത്ക്കാലം വിട വാങ്ങട്ടെ..

                     വായിച്ചവര്‍ മറ്റുള്ളവരിലേക്ക് പകരുക.ഇത്രയും പങ്കുവയ്ക്കാന്‍ കഴിഞ്ഞതിനു ഈ പ്രപഞ്ച സൃഷ്ടാവിനോട് നന്ദി പറയുന്നു. അഭിപ്രായങ്ങള്‍ അറിയിക്കുക. എനിക്കറിയാവുന്നത് പങ്കുവയ്ക്കുവാനും, നിങ്ങളിലുള്ള നന്മകളെ സ്വീകരിക്കാനും ജീവിതത്തില്‍ പകരാനും ഞാന്‍ തയ്യാറാണ്. ആരു പറഞ്ഞാലും ,എന്തു പറഞ്ഞാലും, പറയുന്നതില്‍ കാര്യമുണ്ടോ ? എന്ന് ചിന്തിക്കുക , ആരുപറഞ്ഞാലും നിങ്ങള്‍ യോജിക്കുന്നു എങ്കില്‍ ജീവിതത്തില്‍ പകര്‍ത്താന്‍ വൈകരുത്..

                   എനിക്കതിലുള്ള അറിവുകള്‍ പരിമിതമാണ്,  അതിനാല്‍   ദയവായി ക്ഷമിക്കുക നിങ്ങളുടെ  വിശ്വാസങ്ങളില്‍  നിന്നും  നിങ്ങളും നിങ്ങളുടെ വഴിക്ക് സംസ്കാരസമ്പന്നമായ ഒരു തലമുറയെ വാര്‍ത്തെടുക്കാനും നിലനിര്‍ത്താനും മാനുഷിക മൂല്യമുള്ള കുറച്ചു മനുഷ്യരയെങ്കിലും സന്തോഷകരമായി ജീവിക്കാനുമുള്ള ഒരവസരം ഉണ്ടാക്കുക.
ഇത് ഭാരത  സംസ്കരമാണേ  അതിനെ  ഹിന്ദു  എന്നതലക്കെട്ടില്‍  വായിച്ചാല്‍   മറ്റു  വിശ്വാസങ്ങള്‍ക്ക്  ചേര്‍ന്നു എന്ന്  വരില്ല,

                    എല്ലാവരും നന്നാകട്ടെ അങ്ങിനെ ലോകം മുഴുവന്‍ നന്നാകട്ടെ...''.ലോക: സമസ്ത : സുഖിനോ ഭവന്തു''. എന്ന് പ്രാര്‍ത്ഥിച്ചു ലോകത്തിനു മുഴുവന്‍ വെളിച്ചം വച്ച നമ്മള്‍ ഇന്ന് നമ്മുടെ പോലും വിളക്ക് ഊതി ക്കെടുത്തി ( നൂതന ജന്മദിന ആഘോഷം ) പടിഞ്ഞാറന്‍ സംസ്കാരത്തെ അനുകരിചു പോകുമ്പോഴും പ്രവര്‍ത്തിയിലില്ലാതെ നമ്മള്‍ എപ്പോഴും പറയും.''.ലോക: സമസ്ത : സുഖിനോ ഭവന്തു'' നമുക്ക് കുടുംബങ്ങളില്‍ നിന്ന് തുടങ്ങാം....

                                                                       നന്ദി നമസ്കാരം.

            ഇങ്ങനയോക്കെ ചെയ്തു കുറച്ചു നാള്‍ കഴിയുമ്പോള്‍ ധൈര്യമായി വയ്ക്കാം പൂമുഖത്തൊരു ബോര്‍ഡ് ഇതുപോലെNB: ചിത്രങ്ങള്‍ക്ക് പല വ്യക്തികളുമായും കടപ്പെട്ടിരിക്കുന്നു. നന്ദി അറിയിക്കുന്നു.skype: hariidamnamama

കൂടുതല്‍ ലേഖനങ്ങള്‍ക്ക് ഇവിടെ ക്ലിക്ക് ചെയ്യുക

http://entekuththikkurippukal.blogspot.co.uk/

https://www.facebook.com/groups/entekuthikurippukal

share ചെയ്തോളൂ നിങ്ങള്‍ സ്നേഹിക്കുന്ന, നിങ്ങളെ സ്നേഹിക്കുന്നവര്‍ക്കായി..... സ്വന്തം പേരിലാക്കിയാലും സന്തോഷം..... നന്നാവണം.... സന്തോഷമായി മറ്റുള്ളവര്‍ക്ക് ബുദ്ധിമുട്ടാകാതെ ജീവിക്കണേ ...എന്നുമാത്രം.... യാതൊരു copy right ഉം ഉണ്ടായിരിക്കുന്നതല്ല.

Monday 15 October 2018

നവരാത്രി ആശംസകള്‍ 2018
പൂജവയ്പ്പിനോട് അനുബന്ധിച്ച് കഴിഞ്ഞ വര്‍ഷങ്ങളില്‍ പ്രസിദ്ധീകരിച്ച ലേഖനം ചെറിയ മാറ്റങ്ങളോടെ പുന: പ്രസിദ്ധീകരിക്കുന്നു. സ്വീകരിച്ചാലും. നന്ദി.
പ്രിയ ബന്ധു ജനങ്ങള്‍ക്ക്‌ നമസ്കാരം
എല്ലാവർക്കും ഹൃദയം നിറഞ്ഞ ദുര്‍ഗാഷ്ടമി , മഹാനവമി വിജയ ദശമി ആശംസകൾ.
2018 ഒക്ടോബര്‍ മാസം പതിനേഴ്‌, പതിനെട്ട്, പത്തൊന്‍പത് കന്നി മാസം മുപ്പത്തിയൊന്നു തുലാം ഒന്ന് രണ്ടു, തീയ്യതികളിലാണ് പൂജവയ്പ്പുത്സവം.
നാം കേരളത്തിനകത്തും വെളിയിലുമുള്ള കുറച്ചു സുഹൃത്തുക്കളോട് സംസാരിച്ചപ്പോൾ പൂജ വെയ്പ്പിനെ കുറിച്ചുള്ള അവരുടെ അഭിപ്രായം അന്വേഷിക്കുകയുണ്ടായി. അത് ''പഠിക്കുന്ന സമയത്ത് വയ്ക്കുമായിരുന്നു '' എന്നായിരുന്നു . കുറച്ചു പേർക്ക് അതിനുള്ള അവസരമില്ല എന്നുള്ളതാണ്, കാരണം ഗൾഫ്‌ രാജ്യങ്ങളിൽ അതിനോന്നുമുള്ള സംവിധാനമില്ല എന്നതാണ് അവരുടെ മറുപടി. മറ്റു ചിലർ പറഞ്ഞു ''ഫേസ് ബുക്ക്‌ '' പൂജ വയ്ക്കാം എന്നാണ് .കാരണം അവർക്ക് വേറെ ബുക്ക്‌ ഇല്ലാത്രേ. ചിലർ ചോദിച്ചത് ലാപ്‌ ടോപും മോബൈലുമാണ് എനിക്ക് പണം നേടിത്തരുന്നത്, ഞാൻ അത് പൂജ വെയ്ച്ചാൽ എന്റെ ഉപഭോക്താക്കൾ വേറെ വഴി തേടും, എന്നാണ്.
ഇന്ന് ഭാരതത്തില്‍ ഭാരതീയര്‍ പൂജവയ്ക്കുന്നു. അതിനര്‍ത്ഥം മതങ്ങള്‍ക്കും ജ്യാതികള്‍ക്കും രാഷ്ട്രീയത്തിനുമപ്പുറം ചിന്തിക്കുന്ന ഭാരത സംസ്കാരം മനസിലാക്കിയ, അത് ഉള്‍ക്കൊള്ളുവാന്‍ തയ്യാറായവര്‍ ഇത്തരം ആചാരങ്ങള്‍ അവരുടെ ജീവിതത്തിന്റെ ഭാഗമാക്കുന്നു.
ഇത് ഒരു മതത്തിന്റെ ഭാഗമല്ല മറിച്ചു ജീവിത ചര്യയുടെ ഭാഗമാണെന്നു അവർ തിരിച്ചറിഞ്ഞത്‌ കൊണ്ടാവണം, അത് സത്യവുമാണ്, മതമേതായാലും ജ്യതിയെതായാലും നല്ലതിനെ ഉൾക്കൊള്ളുവാനും ജീവിതത്തിൽ പകര്തുവനുമുള്ള നമ്മുടെ കഴിവിനെ നമ്മൾ നമ്മളിൽ കണ്ടറിയുകയും അതിനെ പ്രോത്സാഹിപ്പിക്കുകയും അടുത്ത തലമുറയിലേക്കു പകരുകയും വേണം .
പ്രകൃതിക്ക് അനുകൂലമായി ജീവിച്ച ഒരു കൂട്ടം മനുഷ്യര്‍ ഒരുകാലത്തുണ്ടായിരുന്നു. അതിനു ശേഷം അവരവരുടെ കാര്യം നേടല്‍ മാത്രം എന്നതിലേക്ക് വന്നപ്പോള്‍ പ്രുകൃതിയെ ചൂഷണം ചെയ്യാനും തുടങ്ങി . അതിന്റെ പേരും പ്രകൃതി വിരുദ്ധം എന്നുതന്നയാണ്‌.
നമ്മൾ കൊടുക്കുന്നതാണ് അടുത്ത തലമുറ ഉൾക്കൊള്ളുന്നത്, അതിനാല്‍ ഏതാണ് നല്ലത് എന്ന് ആദ്യം നമ്മള്‍ തിരിച്ചറിയണം. നല്ലത് കൊടുത്താൽ നല്ലത് പ്രതീഷിക്കം, അവരെ അവരുടെ ഇഷ്ടത്തിന് വിട്ടാൽ അവർക്കറിയില്ല നല്ലത് ഏതാണ്, മോശം ഏതാണെന്ന്,
നമുക്ക് പരിമിതകളും ഉണ്ട് .
നാട്ടിൽ നിന്ന് വിട്ടുനില്ക്കുന്നവരുടെ സാഹചര്യം തികച്ചും വത്യസ്തമാണ്, ദേശ കാല വ്യത്യാസമനുസരിച്ച് ആചാരങ്ങള്‍ ആചരിക്കുന്നതിലുള്ള പരിമിതികള്‍ നമുക്ക് പരിഗണിക്കാം, പക്ഷേ ആ കുറവുകളിൽ നിന്നുകൊണ്ട് പൂർണമാനസോടെ, എല്ലാ കുറവുകളും മനസ്സിൽ പരിഹരിച്ചുകൊണ്ട് നമുക്കും ആചരിക്കാം,
സൗദിയിലെ സുഹൃത്തുമായി സംസാരിച്ചപ്പോൾ അറിഞ്ഞത് ഏതുസമയതും സൌദികളുടെ ചെക്കിംഗ് ആണെന്നാണ്. അപ്പോൾ നമ്മുടെ ബുക്ക്‌ വല്ലതും കണ്ടാൽ അവർ എടുതുകൊണ്ടുപോകും എന്നാണ്. അവിടുത്തെ നിയമമാതനെങ്കിൽ വേണ്ട ഒരു പേന നമ്മുടെ പൂജയാണെന്ന് സങ്കല്പ്പിച്ചു നമ്മുടെ ബാഗിൽ മാറ്റിവയ്ക്കുകയും അത് പൂജ എടുക്കുന്ന ദിവസം അതിന്റെ മുന്നില് നിന്നുകൊണ്ട് നമ്മുടെ വീട്ടിലെ പൂജാമുറിയിലേക്ക് ഒരു നിമിഷത്തേക്ക് ഒരു യാത്ര നടത്തിയാൽ ഏതു സൌദിയാണ് കാണുക? ചോദിക്കുക ? അപ്പോൾ വേണമെങ്ങിൽ ആകാം ,
മറ്റു രാജ്യങ്ങളിലെല്ലേം സൌടിയെക്കാളും കൂടുതൽ സ്വാതന്ത്ര്യം ഉണ്ടെന്നറിയാം , അതാണ് ഞാൻ ' ഒരു പേന ' എന്ന് പറഞ്ഞത്.ഒരു പേന പൂജവച്ചു എന്ന് കരുതി ഈ ദിവസം അവധി എടുക്കേണ്ട, ജോലികള്‍ അതിന്റെറ മുറയ്ക്കുതന്നെ നടക്കട്ടെ നമ്മൾ അന്ന്യ നാട്ടിൽ ജോലി ചെയ്യുകയാണ് അതിനു കുറവുവരുത്താൻ പാടില്ല, നമുക്കതിനവകാശം ഇല്ല .അപ്പോൾ വായനയുടെകര്യവും ലാപ്ടോപ്പിൽ ടൈപ്പ് ചെയ്യുന്നതും പറയാതെ മനസിലായിക്കാണുമല്ലോ നിങ്ങൾക്ക് ഇംഗ്ലീഷ് ബുക്ക്‌ ആണുള്ളത് എങ്കിൽ വിഷമിക്കേണ്ട അത് തന്നെ വയ്ക്കുക. നിങ്ങളുടെ മത പുസ്തകങ്ങള്‍ ആണ് വയ്ക്കാന്‍ ഉദ്ദേശിക്കുന്നതെങ്കില്‍ അതും ആകാമല്ലോ..
ഇന്ത്യ യ്ക്ക് വെളിയിലുള്ളവർക്ക് ഒരു പക്ഷെ ചന്ദനവും ഭസ്മവും കിട്ടാൻ ബുദ്ധിമുട്ടായിരിക്കും. അതുമില്ലാതെ , പൂവും വെള്ളവുമില്ലാതെ (കിണ്ടി ഇല്ലല്ലോ), വിളക്കും ചന്ദനത്തിരിയും മനസ്സിൽ കത്തിച്ചു കൊണ്ട് സമയ വത്യാസങ്ങൾ കണക്കിലെടുത്ത് (അതെല്ലാം നിങ്ങളുടെ സൗകര്യം ) നിങ്ങളുടെ സമയത്ത് നിങ്ങള്ക്കും ആകാം ഒരു പൂജ വയ്പ്പ്.
എല്ലാം മനസാണ് പക്ഷേ കുറച്ചെങ്കിലും അതിനെ പ്രവൃത്തിയായി കൊണ്ടുവരുംപോഴാണ് അത് നില നില്ക്കുന്നതും അതിനെകുറിച് ചിന്തിക്കുന്നതും, അടുത്ത തലമുറയ്ക്ക് നല്കാന്‍ കഴിയുന്നതും .
നിങ്ങൾക്ക് സൗകര്യപ്പെടുന്ന സമയത്ത് ഒരു പൂജ പ്രാര്ത്ഥ ന നടത്താം. ഇത് ജീവിതത്തില്‍ ഇന്നേവരെ ഉണ്ടായിട്ടുള്ള ഗുരുഭൂതന്‍ മാരെ ഒന്നു സ്മരിക്കാനുള്ള നല്ലൊരു അവസരവുമാണ്.
കുട്ടിക്കാലത്തേക്ക് ഒരെത്തിനോട്ടം ജന്മം നല്കിുയ അമ്മയുടെ പാദങ്ങളെ കൈതോട്ടു വന്ദിച്ച് ( അമ്മ അടുത്തില്ലാത്തവര്ക്ക്് മനസുകൊണ്ടും), ജനനത്തിനു കാരണവും ആദി ഗുരുവിനെ കാണിച്ചു തന്നതുമായ അച്ഛന്റെയും കാല്‍ തൊട്ടു വന്ദിച്ച് തുടങ്ങാം ഈ യാത്ര.
അമ്മ, അച്ഛൻ , ഹരി ശ്രീ എഴുതിയങ്കിൽ ആരെഴുതിച്ചു, ആദ്യ ഗുരു , ഉസ്താദ്‌, പള്ളിയിലെ അച്ഛൻ , ആശാൻ പള്ളിക്കൂടത്തിലെ ആശാൻ , ആശാട്ടി കൊച്ചു കൂട്ടുകാർ , പിന്നെ അവിടേക്ക് പോയ വഴികൾ, വഴിയോരത്തെ കൈതോട് , അട്ടയെ കണ്ടു പേടിച്ചത് , പശു ഓടിച്ചത് , ജീരക മിട്ടായി, ചുവന്ന കപ്പലണ്ടി മിട്ടായി , മഴയിൽ നനഞ്ഞത് , ചോളവും, ഗോതമ്പും, പാല് തരുന്ന മൃഗം ശുശുപലാൻ  , കുറച്ചു ഓവറായി എന്നറിയാം പക്ഷെ നിങ്ങളും എന്നോടൊപ്പം സഞ്ചരിച്ചല്ലോ ....സന്തോഷമായി പിന്നെ എൽ കെ ജി , യു കെ ജി പിന്നെ എസ് ടീ ക്കു പിണങ്ങിയത്, പിന്നെ സമരങ്ങളും അടിയും വഴക്കും ......ബാക്കി നിങ്ങള്ക്കുല്ലതാണ്......ഇത് ഒരു സൗദിയും അറിയാൻ പോകുന്നില്ല നിങ്ങളെ പുറത്താക്കുകയുമില്ല .
നിങ്ങൾ എത്രത്തോളം പഠിച്ചവരനെങ്കിലും എന്തു ജോലിചെയ്യുന്നവാരനെങ്കിലും എവിടെയനങ്കിലും നിങ്ങളുടെ സാഹചര്യങ്ങളിൽ നിന്നുകൊണ്ട് ദയവായി വിശ്വാസമുള്ളവർ മറക്കാതെ ഒരു നിർബന്ധത്തിനു വഴങ്ങാതെ പൂർണ്ണ മനസോടുകൂടി ഈ ആചാരം അനുഷ്ടിക്കണമെന്ന് സ്നേഹത്തിന്റെ ഭാഷയിൽ അറിയിക്കുന്നു .
നമ്മുടെ മനസ്സിൽ തോന്നിയ കുറച്ചു കാര്യങ്ങൾ എഴുതി തെറ്റായി തോന്നിയങ്കിൽ ക്ഷമിക്കുക, ദയവായി എന്നെ അറിയിക്കുക.
ഓര്‍ക്കുക ശരീരത്തിന് വളരാന്‍ പരിമിതികള്‍ ഉണ്ട് പക്ഷെ മനസിന്‌ അതില്ല, ജീവിതത്തിലുടനീളം നമ്മള്‍ നേടുന്ന, പ്രകൃതിയില്‍ നിന്നും പഠിക്കുന്ന, മറ്റുള്ളവരില്‍ നിന്നും പഠിക്കുന്ന അറിവിലൂടെ നമ്മുടെ മനസ് വിശാലമാകുമ്പോള്‍ നമ്മുടെ ലോകം വലുതാകുന്നു. അതിലൂടെ നമ്മള്‍ ജീവിതത്തെ നന്നായി മനസിലാക്കുന്നു. അറിവിന്റെ കുറവുകളാണ് നമ്മില്‍ വിഷമമായും, നിരാശയായും, ലക്ഷ്യബോധമില്ലായ്മയായും, ദേഷ്യമായും, എന്തിനു ഇങ്ങേയറ്റം നാണമായിപ്പോലും അനുഭവ വേദ്യമാകുന്നത്. പ്രപഞ്ചമെന്ന ഈ വലിയ സര്‍വ്വകലാശാലയില്‍ നിന്നും ജീവിതമെന്ന വിഷയത്തെ കുറിച്ച് പഠിക്കാന്‍ ഏറെയുണ്ട്, വലിയ വലിയ കാര്യങ്ങള്‍ക്കുള്ള ഊട്ടത്തിനിടയിലും ഇതൊക്കെ ഒന്ന് പഠിക്കുക, പിന്നെ ജീവിതം സുഖം സുന്ദരം.
''ഒരു കാര്യം ഇങ്ങനെ ചെയ്യണം എന്ന് ഒരാള്‍ പറയുമ്പോള്‍, അത് ''ഇങ്ങനെ ചെയ്യാന്‍ പാടില്ല'' എന്ന് പറയാനുള്ള മറ്റൊരാളുടെ അവകാശത്തെ കൂടി പരിഗണിക്കുന്നു, അതിന്നാല്‍ നമുക്ക് യാതൊരു നിരാശകളുമില്ല.''
എല്ലാവരും പറയുന്നത് ഉള്‍ക്കൊള്ളുക, ശരിയെന്നു തോന്നുന്നത് ചെയ്യുക,
ഇത് ഇത്രയും എവിടെ എഴുതാൻ അറിവ് പകർന്നുതന്ന മാതാവിനും പിതാവിനും ഗുരുപരംപരയ്ക്കും, സരസ്വതിദേവിയ്ക്കും നന്ദിയും കടപ്പാടും അര്പ്പി ക്കുന്നു..
കൂടാതെ ജീവിതാനുഭവങ്ങളായും കഥകളായും അനുഭവങ്ങള്‍ പങ്കുവച്ച എല്ലാ ബന്ധുജനങ്ങള്ക്കും് നന്ദി അറിയിച്ചുകൊണ്ട്. ഈ മുഖപുസ്തകതിനും സര്‍വ്വോപരി പ്രപഞ്ച സൃഷ്ടാവിനും നന്ദി പറഞ്ഞുകൊണ്ട് എല്ലാവര്ക്കും മഹാനവമി വിജയദശമി ആശംസകള്‍. നന്ദി നമസ്കാരം

Sunday 24 June 2018

കേരള പൂരം 2018 വള്ളം കളി ഓക്സ്ഫോര്‍ഡ് ഫാര്‍മൂര്‍ റിസര്‍വോയര്‍ ഇംഗ്ലണ്ട്പ്രിയ കുടുംബാംഗങ്ങങ്ങള്‍ക്ക് നമസ്കാരം.....

എല്ലാവരും  സുഖമാണെന്ന്  വിശ്വസിക്കുന്നു...നമ്മളും  സുഖായിരിക്കുന്നു.   സുഖവും  സന്തോഷവുമായിരിക്കുക  എന്നത്  നമ്മളെ  സംബന്ധിച്ച്  ശുദ്ധവായുവും  ശുദ്ധജലവും പോലെ  തന്നെ  ജീവിക്കാന്‍  അത്യാവശ്യം വേണ്ട  ഘടകമാണ്  എന്ന തിരിച്ചറിവിലാണ്  ജീവിതം  എന്നതാണ്.  നല്ല വേഗതയില്‍  കടന്നു പോകുന്ന ജീവിതത്തില്‍  കാണുന്ന പല കാഴ്ചകളും  അനുഭവങ്ങളും  പ്രിയരുമായി  പങ്കുവയ്ക്കാന്‍  കഴിയുന്നില്ല  എന്നതൊഴിച്ചാല്‍  മറ്റെല്ലാം  ഭംഗിയായി  പോകുന്നു...

.ഇപ്പോള്‍  അത്യാവശ്യമായി  പങ്കുവയ്ക്കുന്ന  വിശേഷം  കേരള  പൂരമാണ്‌.
അതെ  ''കേരള പൂരം ''   അതിങ്ങു  ഈ  ഇംഗ്ലണ്ടില്‍....

അതെ  യു കെ  മലയാളികളുടെ  ഇടവഴികളും  നടവഴികളും  മോട്ടോര്‍ വേ കളും കഴിഞ്ഞ വര്‍ഷം  ജൂലൈ യില്‍  റഗ്ബി യിലെ  കവന്റ്രി  ബോട്ട്  ക്ലബ്ബിലേക്ക്  ഒഴുകിയിരുന്ന  വിശേഷം  ഉടനെ  തന്നെ  അറിയിച്ചിരുന്നു (Link :  .https://www.facebook.com/harikuttan80/media_set?set=a.10209706445090100.1073741857.1599396182&type=3
  ...എന്നാല്‍  ഇപ്പോള്‍   രണ്ടാം  വര്‍ഷം  ആ  വഴികള്‍  തിരിച്ചു വിട്ടിരിക്കുന്നത്  ഓക്സ്ഫോര്‍ഡ് ലേക്കാണ്.....അതിവിശാലമായ  പതിനായിരങ്ങളെ  ഉള്‍ക്കൊള്ളാന്‍ പാകത്തിന്  സജ്ജമാക്കിയിട്ടുള്ള  ജലാശയമാണ്.

കഴിഞ്ഞ പ്രാവശ്യം 16 ടീം കള്‍ക്ക്  പങ്കെടുക്കാന്‍  കഴിഞ്ഞ മത്സരം  ഇപ്പോള്‍  32 ടീം കളിലേക്ക്  ഉയര്‍ന്നതായും  അറിയിന്നു.....

ഇനി  വിഷയത്തിലേക്ക്:

തീയ്യതി : ഈ  വരുന്ന  ശനിയാഴ്ച  (30 /06/2018)

യു കെ യില്‍  അങ്ങോളമിങ്ങോളം അനേകം  പോഷക സംഘടനകലുള്ള  യുക്മ  എന്നാ  സംഘടന നമ്മുടെ  നെഹ്‌റു ട്രോഫി  വള്ളം കളിയുടെ  തനതു മാതൃകയില്‍  വെള്ളക്കാരന്‍ വള്ളങ്ങളെ ആവശ്യമായ  മാറ്റങ്ങള്‍  വരുത്തി  നമ്മുടെ  ചുണ്ടന്‍ വള്ളങ്ങല്‍ക്കൊപ്പമാക്കി  അവതരിപ്പിക്കുന്നു..  വള്ളം  കളിക്കൊപ്പം കേരളത്തിന്റെ യും മറ്റു  വിവിധ ദേശങ്ങളുടെയടക്കം  കലാ പരിപാടികളും  വേദിയില്‍ അരങ്ങേറുന്നു  കൂടാതെ സ്വാദേറിയ  കേരള വിഭവങ്ങളും  ഒരുക്കിയിട്ടുള്ളതായി  സംഘാടകര്‍   അറിയിക്കുന്നു.   കൂടുതല്‍    വിശേഷങ്ങള്‍ക്ക്  യുക്മയുടെ  വാര്‍ത്ത‍  ലിങ്ക് ഇവിടെ തരാം  .
കൂടാതെ കഴിഞ്ഞ വര്‍ഷം നമ്മള്‍  പകര്‍ത്തിയ  ചിത്രങ്ങളും വിവരണങ്ങളും അടങ്ങിയ  ലിങ്ക്  ചേര്‍ക്കുന്നു....https://www.facebook.com/harikuttan80/media_set?set=a.10209706445090100.1073741857.1599396182&type=3


യുറോപ്പിലെ  തന്നെ  ഈ  കേരളപൂരത്തിന്  എല്ലാവിധ  ആശംസകളും  അര്‍പ്പിക്കുന്നു.

അപ്പോള്‍  നമ്മള്‍  അവിടെ കാണാം.....നിങ്ങളും  എത്തണം................ 


യുക്മ ലിങ്ക് : http://uukmanews.com/uukma-heats3-and4/

NB : പൂരം കഴിഞ്ഞു ഡ്രൈവ് ചെയ്യാന്‍ മടിയുള്ള മലയാളിക്കും യാത്രകള്‍ക്കായി പൊതു ഗതാഗത സംവിധാനം ഉപയോഗിക്കുന്നവര്‍ക്കും ഈ റൂട്ടിലേക്കുള്ള ഗതാഗത സംവിധാനം തികച്ചും അനുകൂലമാണെന്ന് കാണുന്നു....തീയ്യതി അടുത്തതിനാല്‍ ടിക്കറ്റ്‌ അല്പം കൂടിയേക്കാം.....എന്തായാലും ഒരു കൈ നോക്കൂ.... നന്മകള്‍....


Saturday 12 August 2017

Boat Race Rugby. United Kingdom വള്ളം കളി റഗ്ബി യുണൈറ്റഡ് കിങ്ങ്ഡാം

This Picture courtesy  YUKMA  UK


ആരാധ്യരായ കുടുംബാംഗങ്ങക്ക് ഹൃദയം നിറഞ്ഞ നമസ്കാരം,

എല്ലാവര്ക്കും അവരവരുടെ ജീവിതത്തിലെ സന്തോഷങ്ങള്‍ തിരിച്ചറിയാന്‍ കഴിയുന്നു എന്ന് വിചാരിക്കുന്നു. അതൊരു കഴിവാണ്.


ഒരു നീണ്ട ഇടവേളയ്ക്കു ശേഷം വീണ്ടും കുറച്ചു കാര്യങ്ങള്‍ പങ്കുവയ്ക്കുന്നു.

എല്ലാവരും  വരിക...നമുക്കൊരു  വള്ളം കളി  കണ്ടിട്ട് വരാം....ഒപ്പം  പോകുന്ന വഴിക്കുള്ള  കാഴ്ചകളും  ആസ്വദിക്കാം.....

കഴിഞ്ഞ കുറേ നാളുകളായി യു കെ യിലെയും യൂറോപ്പിലെയും പിന്നെ  കേരളത്തിലെയും   ഹൃദയങ്ങളില്‍ വഞ്ചിപാട്ടിന്റെ താളമുള്ള ജനത ഒന്നടങ്കം ആകാംഷയോട് കൂടി ശ്രദ്ദ കേന്ദ്രീകരിച്ചത്,  റഗ്ബി , വാര്‍വിക്ക്ത ഷയറിലെ ട്രേകോര്‍ട്ട് തടാകത്തിലായിരുന്നു.


ഒരു പക്ഷെ ഈ വര്‍ഷം ഓണത്തിന്‍റെ തുടക്കം അവിടെയായിരുന്നു എന്ന് തന്നെ പറയാം...


അയ്യായിരത്തോളം മലയാളികള്‍ അണിനിരക്കുകയും ഈ തടാകം ഇന്നേവരെ കണ്ടിട്ടില്ലാത്ത ജനസമുദ്രത്തിലേക്കും ആര്‍പ്പുവിളികളുടെ ആരവങ്ങളിലെക്കും ഉയര്‍ന്ന അതിമനോഹര കാഴ്ചയായിരുന്നു ജൂലൈ 29 2017


അതെ യുക്മ എന്ന സംഘടന മുന്നോട്ടുകൊണ്ടുവന്നു അവതരിപ്പിച്ച ആശയമായിരുന്നു യു കെ യിലെ ആദ്യ കേരളീയ  വള്ളംകളി മത്സരം. ഒരു പക്ഷെ യുറോപിലെയോ അതിനപ്പുറമോ ഉള്ള ആദ്യത്തെ സംഭവമാണോ എന്നറിഞ്ഞുകൂടാ.....

ഗേബിള്‍ ഈവെന്റസ് ന്‍റെ തികച്ചും സുരക്ഷ സംവിധാനങ്ങളാല്‍ അരങ്ങേറിയ അതിശയം ജനിപ്പിക്കുന്ന വര്‍ണ്ണാഭമായ പരിപാടിയായിരുന്നു ഈ ജല മേള. സ്പോന്‍സര്‍ മാരുടെ ജേഴ്സി അണിഞ്ഞുകൊണ്ട് വെള്ളത്തിലെക്കിറങ്ങിയ തുഴക്കാരെ കാണുമ്പോള്‍ കരയില്‍ നില്‍ക്കുന്ന കാണികളുടെ ആവേശവും ഇരട്ടിച്ചിരുന്നു.

പതിനാറു ടീം കളെ ചേര്‍ത്ത് നെഹ്‌റു ട്രോഫി വള്ളംകളി മാതിരി പരിപാടി സംഘടിപ്പിക്കാന്‍ ഇറങ്ങിയ യുക്മയ്ക ഇരുപത്തിരണ്ടു ടീമിനെ പങ്കെടുപ്പിച്ചു കൊണ്ട് പരിപാടി വന്‍ വിജയമാക്കുമ്പോള്‍ യുറോപ്പിലെ അനേകം മലയാളികള്‍ പോലും പങ്കെടുക്കാന്‍ താത്പര്യം പ്രകടിപ്പിക്കയും മുന്നോട്ടു വന്നിരുന്നതായും മനസിലാകുന്നു. പക്ഷെ അവര്‍ അടുത്ത അവസരത്തിനായി കാത്തിരിക്കുന്നു.

യുണൈറ്റഡ് കിംഗ്‌ടം ത്തിലെ മലയാളികള്‍ ഏറെകുറെ തിങ്ങിപാര്‍ക്കുന്ന ഇരുപത്തിരണ്ടു പട്ടണങ്ങളില്‍ നിന്നായിരുന്നു ടീമുകള്‍.

കിഴക്കിന്‍റെ  വെനിസിലെ ടീമുകളുടെ അതെ പേരില്‍ തന്നെയായിരുന്നു അവതരണവും. പങ്കെടുത്ത ടീം കളെ ഹീട്സ് അടിസ്ഥാനത്തില്‍ പിന്നീടു വിവരിക്കാം.

യുക്മയുടെ വള്ളം കളിയുടെ വാര്‍ത്തകള്‍ വന്നതുമുതല്‍ തന്നെ താത്പര്യം ഉണ്ടായിരുന്നെങ്കിലും ദൂരം ഒരു വലിയ പ്രശ്നമായിരുന്നതിനാല്‍ അല്പം പിറകോട്ടു വലിച്ചുവെങ്കിലും അടിക്കടിയുള്ള വാര്‍ത്തകളും ഗര്‍ഷോം ടിവി യിലെ വാര്‍ത്തകളുമൊക്കെ വളരെ സ്വാധീനിച്ചു. തുടര്‍ന്ന് ബന്ധുക്കളെ കൂട്ടി പോകാമെന്ന് വിചാരിച്ചുവെങ്കിലും അതും ഫലവത്തായില്ല. മറ്റു പലരെയും കൂട്ടാന്‍ ശ്രമിച്ചുവെങ്കിലും last minutes dot com ല്‍ അംഗമാകാന്‍ ആരും തയ്യാറായില്ല . തുടര്‍ന്ന് വെള്ളിയാഴ്ച രാത്രിയില്‍ ചില്റെര്ന്‍ റയില്‍വേയസ് ല്‍ ടിക്കറ്റ്‌ ബുക്ക്‌ ചെയ്തു . രാവിലെ 6:30 നു വീട് വിട്ടു.......
Marylebone Station London

Marylebone Station London

Marylebone Station London

7:30 ഓടു കൂടി ലണ്ടന്‍ മാലിബോന്‍ സ്റ്റേഷന്‍ ല്‍ നിന്നും യാത്ര തിരിച്ചു. കാണാന്‍ പോകുന്ന ജലമേളയെന്ന പൂര മഹോത്സവതിലും പോകുന്ന വഴിക്കുള്ള യു കെ യുടെ ഗ്രാമ കാഴ്ചകളും പച്ചപ്പ്‌ നിറഞ്ഞു നില്‍ക്കുന്ന കൃഷിയിടങ്ങളും എത്രയോ മനോഹരം കണ്ടാലും കണ്ടാലും മതിവരില്ല്യ നമുക്ക് ആ ഗ്രാമ ഭംഗി. ലക്ഷ്യത്തെപ്പോലെ തന്നെ പ്രധാന്യമര്‍ഹിക്കുന്നതാണ് അവിടെക്കുള്ള യാത്രയും, അതിന്നാല്‍ യാത്രകള്‍ ആസ്വദിക്കണമെന്ന ജീവിത പാഠവും ഇവിടെ ഓര്‍മ്മിപ്പിക്കുന്നു.

പോകുന്ന വഴിക്കുള്ള പ്രകൃതിഭംഗി കള്‍ പടത്തില്‍ ചേര്‍ക്കുന്നു....ഇതൊക്കെ ഇഷ്ടപ്പെടുന്ന കുറച്ചുപേര്‍ ഈ ചുറ്റുവട്ടത്തൊക്കെ ഉണ്ടേ....അതാണ്‌....കൂടാതെ ഇങ്ങനെയും കുറച്ചു സ്ഥലങ്ങള്‍ ഇവിടെയൊക്കെ ഉണ്ടെന്നു കൂടി അറിയണം..... 
ഒന്‍പതര യോട് കൂടി ലമിങ്ങ്ടോന്‍ സ്പാ സ്റ്റേഷന്‍ എത്തിച്ചേര്‍ന്നു , അടുത്തത് പാരിഷ് ചര്‍ച്ച് ബസ്‌ സ്റ്റോപ്പ്‌ , അറിയില്ല എവിടെയാണെന്ന്.....ചോദിച്ചു ചോദിച്ചു പോകാം.... അങ്ങിനെ കിട്ടി..... അവിടെ നിന്നും മുക്കാല്‍ മണിക്കൂറോളം ബസ്സില്‍ യാത്ര. ബസ്സുകള്‍ വളരെ കുറവുള്ള റൂട്ട് , കൃഷികള്‍ നടക്കുന്ന ഗ്രാമങ്ങള്‍, റോഡില്‍ കാറുകള്‍ മാത്രം, വളരെ കുറച്ചു സൈക്കിള്‍ യാത്രക്കാരും, വാഹനങ്ങള്‍ നന്നേ കുറവാണ്. ഓരോ സ്ടോപ്പിലും കുറച്ചധികം കാത്തു നില്‍ക്കും ഡ്രൈവര്‍. അതൊക്കെയാണ്‌ ഗ്രാമങ്ങളിലെ പ്രത്യേകതകള്‍. സ്ഥലം എത്തിയപ്പോള്‍ ഡ്രൈവര്‍ വിളിച്ചു പറഞ്ഞു. ഗ്രാമ പ്രദേശങ്ങളിലെ ബസ്‌ സ്റൊപ്പുകള്‍ വളരെ വിചിത്രമാണ്. കണ്ടുപിടിക്കാന്‍ തന്നെ നന്നെ ബുദ്ധിമുട്ടും. (ഫോട്ടോകള്‍ കാണാം ) എന്തായാലും തിരിച്ചുപോകാന്‍ വണ്ടി നിര്‍ത്തുന്ന ബസ് സ്റൊപ്പും ചോദിച്ചു മനസിലാക്കി നടന്നപ്പോള്‍ ദേയ് അജിത്തേട്ടനും https://www.facebook.com/ajithpaliath ചേച്ചിയും വരുന്നു...നടക്കാന്‍ കുറച്ചു ദൂരമേയുള്ളൂ വെങ്കിലും നമ്മെയും കൂട്ടി യാത്ര തുടര്‍ന്നു.

അങ്ങിനെ അവിടെ എത്തിച്ചേര്‍ന്നു!!!

അതി വിശാലമായ പച്ചപ്പ്, എന്താ സൌന്ദ്യര്യം.......

മുന്നോട്ടു നടക്കുമ്പോള്‍ ഒരു കടയില്‍ നിന്നും ചേച്ചിയുടെ ചോദ്യം ബ്രേക്ക്‌ഫാസ്റ്റ് കഴിച്ചോ എന്ന്..... കച്ചവടമായാലും, വല്ലതും കഴിച്ചോ എന്ന് അവര്‍ ഉറപ്പു വരുത്തുന്നുണ്ടല്ലോ ....സന്തോഷായി....

അറുന്നൂറ്റിയന്പതോളം ഏക്കറില്‍ നിറഞ്ഞു നില്‍ക്കുന്ന ഈ പാര്‍ക്കിനുള്ളില്‍ തടാകവും വളരെയധികം നടപ്പാതകളും സൈക്കിള്‍ ചവിട്ടി കറങ്ങാന്‍ ഉള്ള സംവിധാനവും ബോട്ട് സവാരിയും സേയ്ലിംഗ് നുള്ള സംവിധാനവും ഒരുക്കിയിരിക്കുന്നു. അതി വിശാലമായ ഓളപരപ്പ് ആരെയും ആകര്‍ഷിക്കുന്ന കാഴ്ചയാണ്.

നടന്നടുക്കുംതോറും ആലപ്പുഴ ആയോ എന്നൊരു സംശയം ഉണ്ടായിരുന്നു. കുറച്ചു കൂടി കഴിഞ്ഞപ്പോള്‍ അത് ശരിക്കും ആലപ്പുഴയും പുന്നമടക്കായാലും , നെഹ്‌റു ട്രോഫി വള്ളം കളിയും ആയി മാറി. ആര്‍പ്പോ വിളികളും ഓണപ്പാട്ടുകളും ചെണ്ട മേളവും വള്ളം കളിക്ക് മാറ്റ് കൂട്ടിയപ്പോള്‍ അവിടെ കൂടിയവരെല്ലാം പലപ്പോഴും വിച്ചരിച്ചി ട്ടുണ്ടാകണം ശരിക്കും കേരളത്തില്‍ തന്നെയാണോയെന്ന്.

തിരക്ക് പിടിച്ച ജീവിതത്തില്‍ നിന്നും എല്ലാം മറന്നു ആഘോഷിക്കാന്‍ മലയാളിക്ക് കിട്ടിയ അപൂര്‍വ്വ അവസരമായിരുന്നു ഈ വള്ളം കളി.

പത്തു മണിയോട് കൂടി തന്നെ പരിപാടികള്‍ക്ക് തുടക്കമായയി...വിശിഷ്ട അതിഥികള്‍ അണിനിരന്ന വേദിയില്‍ സംഘടനയെ കുറിച്ചും സംഘടിപ്പിക്കാനുള്ള സാഹചര്യങ്ങളും ഓരോ വ്യക്തികളുടെയും ആത്മാര്‍ത്ഥമായ പ്രവര്‍ത്തനങ്ങളെ കുറിച്ചും വിവരിച്ചു, പരിപാടിയുടെ ഉത്ഘാടനവും നിര്‍വ്വഹിച്ചു. തുടര്‍ന്ന് കലാപരിപാടികളും അരങ്ങേറി. (ഒരു വേദി മാത്രമാണെങ്കില്‍ നമുക്ക് അത് മാത്രം ശ്രദ്ടിക്കാം നന്നായി വിശദീകരിക്കാം...പക്ഷെ ഇവിടെ ഈ വേദിയും ഓള പ്പരപ്പും എല്ലാം നോക്കിക്കാണാന്‍ ഈ പാവം നാം മാത്രം , അതിനാല്‍ വിവരണത്തിലെ വ്യക്തത ഇല്ലായ്മ ക്ഷമിക്കുമല്ലോ )

കുറച്ചു കാലങ്ങളായി പരിപാടികള്‍ നടത്തി സമ്പാദിച്ച പ്രവൃത്തി പരിചയം ഈ പരിപാടിയും വന്‍ വിജയമാക്കാന്‍ യുക്മയ്ക്ക് അനുകൂലമായി.

ചുണ്ടന്‍ വള്ളങ്ങളുടെ മാതൃകയില്‍ ഇവിടുത്തെ വള്ളങ്ങളെ പൂര്‍ണ്ണമായും കേരളീയവത്കരിച്ചു കൊണ്ടാണ് യുക്മ മത്സര വള്ളങ്ങള്‍ അണിയിച്ച് ഒരുക്കിയത് . കോട്ടയം സ്വദേശി ജയനാണ് അമരവും അണിയും പണിതു നല്‍കിയത്. കര്‍ശനമായ സുരക്ഷിത നിയന്ത്രങ്ങള്‍ക്ക് വിധേയമായി ആയിരുന്നു വള്ളം കളി നടന്നത്. മാഞ്ചസ്ടരില്‍ നിന്നുമുള്ള നാല്പതംഗ ശിങ്കാരി മേളം വള്ളം കളിയെ മറ്റൊരു പൂര പറമ്പിലേക്കും നയിച്ചു. നാല് വള്ളങ്ങളാണ് മത്സര വള്ളങ്ങളായി രൂപകല്‍പന ചെയ്തെടുത്തത്. അവയില്‍ ചുണ്ടന്‍ വള്ളങ്ങളെപ്പോലെ ആകൃതി മാറ്റി, സുരക്ഷാ കാരണങ്ങളാല്‍ പതിനാറു പേര്‍ക്കാണ് ഒരു വള്ളത്തില്‍ തുഴയാന്‍ അവസരമൊരുക്കിയത് . ഒരാള്‍ താളത്തിന് ചെണ്ടയും കൊട്ടി തുഴച്ചില്‍ കാര്‍ക്ക് അഭിമുഖമായി മുന്നില്‍ ഉണ്ടാകും. ഏറ്റവും പിന്നില്‍ നിയന്ത്രിക്കാന്‍ ഒരാളും ഉണ്ടാകും. അത് എല്ലാ വള്ളങ്ങളിലും വെള്ളക്കാരന്‍ തന്നെയായിരുന്നു.

മുന്നൂറു മീറ്റര്‍ ആയിരുന്നു മത്സര ദൂരം. പ്രദേശം മുഴുവന്‍ ക്യാമറ നിയന്ത്രണത്തിലായിരുന്നു. മത്സര ഫല നിര്‍ണ്ണയവും ക്യാമറ നിരീക്ഷണം വഴിയായിരുന്നു.

പതിനൊന്നു മണിയോട് കൂടി വള്ളം കളികള്‍ക്ക് തുടക്കമായി

ആദ്യ ഹീറ്സില്‍ വെള്ളം കുളങ്ങര( UBC Boat club south west) , തിരു വാര്‍പ്പ് (Tigers Boat Club Oxford), കുമരങ്കരി (Ipswich Boat Club East Anglia), നെടുംഭാഗം(United Boat Club Sheffield) തുടങ്ങി നാല് ടീം കള്‍ വെള്ളത്തെ കീറിമുറിച്ചു വള്ളത്തില്‍ കടന്നുപോയപ്പോള്‍ ഒരു ദേശത്തിന്റെ, ഒരു ജനതുടെ ചരിത്രത്തിലെ ആദ്യ വള്ളം കളിക്ക് തുടക്കമാവുകയായിരുന്നു.

രണ്ടാം ഹീറ്സില്‍ നെടുമുടി(Kettering Boat Club) , കാവാലം( Cameos Boar Club Cardiff), ആലപ്പാട്ട്( Stroke Boat Club Stroke on trent) , പായിപ്പാട് ഏറ്റുമുട്ടി.

മൂന്നാം ഹീറ്സില്‍ കുമരകം(Idukki Boat Club), മാംപുഴക്കരി(Basildon Boat Club Essex), ആയപ്പറമ്പ്Harwards heath Boat Club Harwards heath), പുളിമ്കുന്നു( Mythri Boat Clum Glasgow) ,

നാലാം ഹീറ്സില്‍ രാമങ്കരി(Coventry Boat Club Coventry) , കാരിച്ചാല്‍( Booster Themmadis Boat Club Kent), കൈപ്പുഴ(Dartford Boat Club Kent), മങ്കൊമ്പ് (Priyadarshini Boat Club London),

അഞ്ചാം ഹീറ്സില്‍ കരുവാറ്റ(Tigers Boat Club Leicester) , കൈനകരി( GMA Piravam Boat Club), തായങ്കരി(Jawahar Boat Club Liverpool)

ആറാം ഹീറ്സില്‍ എടത്വ(United Boat Club), ചമ്പക്കുളം( Yorkshire Boat Club Wakefield), ചെറുതന( Rhytham Boat Club Horsham)    തുടങ്ങി ഇരുപത്തി രണ്ടു ടീമുകള്‍ ആദ്യ ട്രോഫി യില്‍ മുത്തമിടാനായി തുഴകള്‍ എറിഞ്ഞു. ഓരോ മത്സരവും ആര്‍പ്പോ വിളികളാല്‍ മഖരിതമായപ്പോള്‍ കേരളത്തില്‍ എത്തി വള്ളം കളിയില്‍ പങ്കെടുത്ത ആഹ്ലാദമായിരുന്നു ഓരോ തുഴച്ചില്‍ കാരന്റെയും അവരെ സപ്പോര്‍ട്ട് ചെയ്യാന്‍ എത്തിയ മറ്റുള്ളവരുടെയും മുഖങ്ങളില്‍.


ഒരിക്കലെങ്കിലും വഞ്ചിപ്പാട്ട് നാവില്‍ മൂളാത്ത മലയാളി ഉണ്ടാകില്ല, അല്ലെ??

ശരിക്കും പുന്നമടക്കായല്‍ തന്നയാണോ എന്ന് സംശയിച്ചു പോയ പ്രത്യേകിച്ചും ആലപ്പുഴക്കാരായ ജല പ്രേമികള്‍ക്ക് ആവേശവും ഹൃദയ നിറഞ്ഞ സന്തോഷവും നല്കുന്നതായിരുന്നു ഈ മത്സരം. ഓളപ്പരപ്പില്‍ നിരനിരയായി വന്ന വള്ളങ്ങളും കാണികളുടെയും തുഴച്ചില്‍ കാരുടെയും ആവേശങ്ങളും അതിമനോഹരമായ വര്‍ണ്ണ കാഴ്ചകള്‍ സമ്മാനിച്ചപ്പോള്‍ ''എന്തോരഴക് , എന്തൊരു ഭംഗി '' എന്ന് തുടങ്ങുന്ന സി യെ ജോസഫ്‌ അച്ചായന്റെ തത് സമയ വര്‍ണ്ണനകള്‍ കൂടിയായപ്പോള്‍ എന്തൊരു ഊര്‍ജ്ജമായിരുന്നു . അവിടെ കൂടിയ വെള്ളക്കാര്‍ക്കും സഞ്ചാരികളായി എത്തിയ മറ്റുള്ളവര്‍ക്കും പുതിയൊരു അനുഭവമായി മാറി.

വന്നെത്താന്‍ കഴിയാതിരുന്നവര്‍ക്ക് വലിയ ഒരു നഷ്ടം സമ്മാനിച്ച്‌ കൊണ്ടാണ് ഈ നിമിഷങ്ങള്‍ കടന്നു പോയത് എന്നോര്‍ത്ത് അടുത്ത പ്രാവശ്യം നിങ്ങള്‍ ഓരോരുത്തരും അവിടെ ഉണ്ടാകണമെന്നും ഒരു വന്‍ വിജയമാക്കി നമുക്കിതിനെ മാറ്റണമെന്നും അപേക്ഷിക്കുന്നു. പൊതുവേ ലണ്ടനില്‍ നിന്നുള്ള മലയാളികളുടെ സാനിധ്യം കുറവായിരുന്നു എന്ന് വേണം കരുതാന്‍, അടുത്ത പ്രാവശ്യം ആ കുറവ് പരിഹരിക്കും എന്ന് കരുതട്ടെ.

മത്സര ഫലത്തിലേക്ക് കടക്കാം

മികച്ച നേട്ടങ്ങള്‍ കൈവരിച്ച അഞ്ചു ടീം നാണ് സമ്മാനം നല്‍കിയത് കൂടാതെ ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങള്‍ നേടിയവര്‍ക്ക് ക്യാഷ് അവാര്‍ഡുകളും നല്‍കി.

ഒന്നാം സ്ഥാനം നേടുന്ന ടീമിന് കിട്ടുന്ന എവര്‍ റോല്ലിംഗ് ട്രോഫി യുക്മ തന്നെ സൂക്ഷിക്കുന്നു.

അഞ്ചാം സ്ഥാനം നേടിയത് വള്ളംകുളങ്ങര ( UBC Boat Club South West)

നാലാം സ്ഥാനം നേടിയത് കൈനഗിരി (GMA Piravam Boat Club )

മൂന്നാം സ്ഥാനം നേടിയത് രാമങ്കരി (Coventry Boat Club, Coventry, Warwickshire ) 67.76 സെക്കന്റ്‌

രണ്ടാം സ്ഥാനം നേടിയത് തായങ്കരി ( Jawahar Boat Club Liverpool) 65.16 സെക്കന്റ്‌

ഒന്നാം സ്ഥാനം കാരിച്ചാല്‍ (Booster Themmadis Boat Club Kent) 61.57 സെക്കന്റ്‌

യു കെ യുടെ വിവധ ഭാഗങ്ങളിലായുള്ള ഓണാഘോഷ പരിപാടികളില്‍ വടം വലി മത്സരത്തില്‍ അവരുടെതായ പ്രത്യേക തരംസൂത്രങ്ങള്‍ അനുകൂലിച്ചു തന്നെ എതിര്‍ ടീം കളെ നിര്‍ഭയം പരാജയപ്പെടുത്തിയവരാണ് ഈ ടീം അംഗങ്ങള്‍.

ഈ മാസം ഇവര്‍ അമേരിക്കയിലും വടം വലിയില്‍ പങ്കെടുക്കുന്നു എന്നും ഒരു ശ്രുതി കേട്ടു....

കൂടാതെ സൌഹൃദ മത്സര മെന്ന നിലയില്‍ രണ്ടു വള്ളങ്ങളിലായി മത്സരത്തി നിറങ്ങിയ മഹിളാ രത്നങ്ങള്‍ ഏവര്‍ക്കും അതിശയകരമായിരുന്നു. ഏലിയാമ്മ മാത്യുവിന്റെ നേതൃത്വത്തിലുള്ള കുട്ടനാട് വനിതാ ബോട്ട് ക്ലബ്ബും കവിത നായരുടെ നേതൃത്വത്തില്‍ നോട്ടിമ്ഹാം വനിതാ ബോട്ട് ക്ലബ്ബിന്റെ ടീം തമ്മിലായിരുന്നു മത്സരം.

ഒപ്പത്തിനൊപ്പം കുതിച്ച വള്ളങ്ങളില്‍ ഏലിയമ്മ മാത്യുവും ടീം വിജയത്തിലേക്ക് കുതിക്കുകയായിരുന്നു.

സംസ്ഥാന ലളിതകലാ അക്കാദമിയുടെ ഒന്നാം സ്ഥാനം നേടിയ സിനിമ കലാസംവിധയകനായുള്ള ആലപ്പുഴയില്‍ നിന്നുള്ള ശ്രീ അജയന്‍ വി കാട്ടങ്കല്‍ നിര്‍മ്മാണം നിര്‍വ്വഹിച്ചതായിരുന്നു ഒന്നാം സ്ഥാനക്കാരെ കാത്തിരുന്ന എവര്‍ റോല്ലിംഗ് ട്രോഫി. രണ്ടരയടി നീളത്തില്‍ ചുണ്ടന്‍ വള്ളത്തിന്റെ മാതൃകയിലായിരുന്നു നിര്‍മ്മാണം. വള്ളം കളിയോടൊപ്പം കാര്‍ണിവലുമായിരുന്നതിനാല്‍ കുട്ടികള്‍ക്കും വളരെ ആവേശമായി , പട്ടം പറത്തിയും റൈഡ് കളില്‍ കയറിയും അവധികാലത്തെ ആവേശകരമാക്കി മാറ്റി. നീലഗിരി റസ്റ്റരന്റ് അവതരിപ്പിച്ച ഭക്ഷണ ശാലകള്‍ നല്ല നിലവാരം പുലര്‍ത്തി. . രണ്ടര മീറ്റര്‍ ഉയരവും നാല് മീറ്ററോളം ഉയരവുമുള്ള ഗജ വീരന്‍ നീലഗിരി കണ്ണന്‍ നെറ്റി പട്ടവുമെന്തി കുട്ടികള്‍ക്ക് കളിക്കാനായി തയ്യാറായിരുന്നു. തുമ്പികയ്യില്‍ കൂടി വെള്ളം ചീറ്റുന്നതും തല കുലുക്കുന്നതും ഈ മെക്കാനിക്കല്‍ ആനയുടെ പ്രത്യേകതയായിരുന്നു. കുട്ടികള്‍ക്ക് കൌതുകമായി അവര്‍ അവതരിപ്പിച്ച ഗജവീരന്‍ മാറ്റുകൂട്ടി എന്ന് മാത്രമല്ല, ആ നയന മനോഹര കാഴ്ചയ്ക്കും പരോക്ഷമായി നമ്മളെ മുതലാക്കിയോ എന്നൊരു സംശയം ബാക്കി നില്‍ക്കുന്നു. 

വള്ളം കളിയുടെ ഇടവേളകളില്‍  വേദിയില്‍ അരങ്ങേറിയ ഗാനമേളയും നൃത്തങ്ങളും  മറ്റൊരു  ഓണാഘോഷലഹരി കൂടി  സമ്മാനിച്ചു. നല്ല നിലവാരം പുലര്‍ത്തിയവയായിരുന്നു പരിപാടികള്‍.  കലാപരിപാടികളുടെ സൂത്രധാരന്‍  ശ്രീ  ജയ്സണ്‍  ജോര്‍ജ്ജ്   ആയിരുന്നെന്നും  അറിയാന്‍  കഴിഞ്ഞു.

കേരളത്തില്‍ നിന്നും ശ്രീ ഉമ്മന്‍ ചാണ്ടി അവര്‍കളുടെ മകന്‍ ചാണ്ടി ഉമ്മന്‍ , ചീഫ് ഗസ്റ്റ്‌ bbc asian നെറ്റ്‌വര്‍ക്ക് പ്രസിഡണ്ട്‌ അശാന്തി ഓംകാരം , പ്രോഗ്രാം ചീഫ് കോര്‍ഡിനേറ്റര്‍ എബി സെബ്ബാസ്റ്യന്‍ , യുക്മ ജയകുമാര്‍ നായര്‍, യുക്മ സജു ജോസഫ്‌, യുക്മ ഒസ്ടിന്‍ അഗസ്ടിന്‍, യുക്മ സിന്ധു ഉണ്ണി, യുക്മ ടിക്ക്സ് ജോര്‍ജ് , യുക്മ ജേക്കബ്‌ കോയിപ്പള്ളി , ഈ പരിപാടിയുടെ മുഖ്യ സ്പോന്സോര്‍ SBI ചെയര്‍ മാന്‍ സഞ്ജയ്‌ നായക്ക് , SBI London Manager കൃഷ്ണന്‍കുട്ടി തുടങ്ങിയവര്‍ സമാപന സമ്മേളനത്തില്‍ പങ്കെടുത്തു

യുക്മ നാഷണല്‍ പ്രസിഡന്റ്‌ ശ്രീ മാമ്മന്‍ ഫിലിപ്പിന്റെ അധ്യക്ഷ പ്രസംഗത്തില്‍ സമാപന ചടങ്ങുകളും സമ്മാന ദാനവും നടന്നു.

സത്യം പറയാല്ലോ ... പലപ്പോഴും വള്ളം കളി കാണണം എന്ന് ആഗ്രഹിച്ചുവെങ്കിലും നടന്നിട്ടില്ലായിരുന്നു.....അങ്ങിനെ ആദ്യത്തെ വള്ളം കളിയും കണ്ടു.........ഇനി ആലപ്പുഴയ്ക്ക് വരാം....അടുത്തത് അവിടയാകട്ടെ......

സമയം 7 മണി കഴിഞ്ഞിരിക്കുന്നു. ആറരയ്ക്ക് ഒരു ബസ് ഉണ്ടായിരുന്നു എന്നറിഞ്ഞു. ഇനി 7.22 നു ഒന്ന് കാണുന്നു. അതുകൂടി പോയാല്‍ നാളെ രാവിലെ 9 മണിക്കാണ് അടുത്ത ബസ്, കൂട്ടിനും ആരുമില്ല!!!!! നേരെ ബസ്‌ സ്റൊപ്പിലേക്ക് നടന്നു കാറുകള്‍ മാത്രം ചീറിപ്പായുന്നു. വള്ളം കളി കഴിഞ്ഞു പോകുന്നവര്‍ കൈകള്‍ കാണിച്ചു കടന്നു പോകുന്നു, മഴയും ആരംഭിക്കുന്നു. നല്ല മഴയായി....നനയുക തന്നെ ആശ്വാസം......ബസ് വരേണ്ട സമയം കഴിഞ്ഞു മിക്ക കാറുകളും പോയി കഴിഞ്ഞു..എന്തായാലും അവിടെ തന്നെ നില്‍ക്കാമെന്ന് കരുതി തികച്ചും വിജനമായ സ്ഥലം, കൈ കാണിച്ചു ലിഫ്റ്റ്‌ ചോദിക്കുന്ന പരിപാടിയൊന്നൂമില്ല ഇവിടെ .....സമയം വൈകുന്നു.......എന്തായാലും ആ അവസാനത്തെ ബസ് ഓടിയെത്തി.......പോം വഴികള്‍ക്ക് വിരാമമിട്ടുകൊണ്ട് റെയില്‍വേ സ്റ്റേഷനിലേക്ക്.....
ഇതാണ്  തിരിച്ചുപോകാന്‍ ബസ് കാത്തു നില്‍ക്കാനുള്ള  സ്ഥലം....


കുറച്ചു കൂടി.......

സാധാരണ ഗതിയില്‍ നല്ല ശക്തിയായി തന്നെ കാറ്റ് വീശാറുള്ള drycort തടാകം വളരെ സംയമനം പാലിച്ചുനിന്നപ്പോള്‍ അധികം തണുപ്പ് ഇല്ല്യാത്ത കാലാവസ്ഥയും മത്സരാര്‍ത്ഥികള്‍ക്കും കാണികള്‍ക്കും വളരെ പ്രയോജനപ്രദമായി.

അതിവിശാലമായ പുല്‍ത്തകിടികള്‍ വെട്ടിയോരുക്കി രണ്ടായിരത്തോളം കാറുകള്‍ക്ക് പാര്‍ക്ക് ചെയ്യുവാനുള്ള സ്ഥലമൊരുക്കി തടാക പാര്‍ക്ക് സംരക്ഷണക്കാരും സംവിധാനമൊരുക്കി. അങ്ങിനെ നട വഴിയിലൂടെ കടന്നു പോകുമ്പോള്‍ ഒരു സാഷ്ടാംഗ നമസ്കാരത്തിനുള്ള അവസരവും നമുക്ക് വന്നു ചേര്‍ന്നു. കോണ്‍ക്രീറ്റ് ചെയ്ത പാത മഴ പെയ്തപ്പോള്‍ വഴുക്കലുമായി ചിവിട്ടിയപ്പോള്‍ ഡേയ് പോണു.... കൈ പത്തി കൊണ്ട് തടുത്തു നിന്നു. നല്ല വേദനയും, ഞായറാഴ്ച A &E യില്‍ പോയി X ray എടുത്തു. ഒടിവൊന്നും പറ്റിയിട്ടില്ല എന്ന് ഉറപ്പു വരുത്തി. അതായിരുന്നു എഴുതാന്‍ കുറച്ചു വൈകിയത്, എന്നും തത്ക്കാലം പറയാം.....കാരണം കാരണങ്ങള്‍ ഇല്ല്യാതെ തന്നെ കഴിഞ്ഞ വര്ഷം മുതലുള്ള യാത്രകളുടെ എഴുത്തുകള്‍ക്ക് കാത്തിരിക്കുന്നവരോട് ക്ഷമ ചോദിയ്ക്കാന്‍ മാത്രമേ നിവൃത്തിയുള്ളൂ...

പിന്നെ ഒന്നുകൂടി പറയട്ടെ

........നമ്മുടെ നാട്ടിലെ ഒരു മഹോത്സവം ഈ പാശ്ചാത്യലോകത്ത് നടത്തപ്പെടുമ്പോള്‍, ഇവിടെ ഇപ്പോഴുള്ള തലമുറകള്‍ക്ക് കേട്ടു കേള്‍വി പോലുമില്ലാത്ത ഒരു സംഭവം ഇവിടെ അരങ്ങേറാന്‍ ഇത്രയും തിരക്കുപിടിച്ച ജീവിതത്തില്‍ നിന്നും ഒരു മലയാളി കൂട്ടായ്മയിലെ ഉര്‍ജ്ജ സ്വലരായ അംഗങ്ങള്‍ മുന്നോട്ടു വരുമ്പോള്‍,  അന്‍പതിനായിരത്തോളം പൌണ്ട് ചെലവാക്കി നടത്തപ്പെടുന്ന ഈ ഒത്തുചേരലില്‍ സാക്ഷ്യം വഹിക്കാന്‍ എത്തുന്നവരില്‍ ഒരാളായെങ്കിലും സനിധ്യ മാറിയിക്കുക എന്നുള്ളത് ഓരോ മലയാളിയുടെയും ഉത്തരവാദിത്വമാണെന്ന് വെറുതെയെങ്കിലും തോന്നിയപ്പോള്‍ പോകാതിരിക്കാന്‍ കഴിഞ്ഞല്ല....

അധികം വിശദീകരിക്കാന്‍ സമയം അനുവദിക്കാത്തതിനാല്‍ ഇവിടെ ചുരുക്കുന്നു.... ശനിയാഴ്ച നെഹ്‌റു ട്രോഫി( .12082017).....അപ്പോള്‍ ഇതും കൂടിയിരിക്കട്ടെ.....

എല്ലാവര്ക്കും നന്മകള്‍ നേര്‍ന്നുകൊണ്ട് വീണ്ടും കാണാം.........