Sunday 28 March 2021

അറിഞ്ഞോ?? ലണ്ടനിൽ സമയം മാറി , കാണാം..

 


  

വീഡിയോയുടെ ലിങ്ക് ഇവിടെ ചേർക്കുന്നു. 

https://youtu.be/CynB_cqTyqw

എല്ലാ കുടുംബാംഗങ്ങൾക്കും ഹൃദയം നിറഞ്ഞ നമസ്കാരം. 

ഇന്ന് നമ്മൾ നോക്കി കാണുന്നത് രസകരമായ ഒരു പക്ഷേ പലരിലും അതിശയം ജനിപ്പിക്കുന്ന ഒരു കാഴ്ചയാണ്. 

പണ്ടൊക്കെ അപരിചിതരോടുള്ള  ഒരു സംഭാഷണത്തിന്റെ തുടക്കമായിരുന്നു സമയം എത്രയായി എന്നു ചോദിക്കുക, മോബൽഫോണിന്റെ  ന്റെ വരവോട് കൂടി ആ ചോദ്യം കുറഞ്ഞിരിക്കുന്നു. എന്നാലും   തമാശയ്ക്ക് പറയും,   ''ഇന്നലത്തെ സമയമായി'' , എന്നു,


 പക്ഷേ ഇവിടെ ഇന്നതു പറഞ്ഞാൽ അത് തെറ്റാണ് കാരണം,  സമയം മാറിയിരിക്കുന്നു. മാർച്ച് മാസത്തിലെ അവസാന ഞായറാഴ്ചയാണ് ഇത് നടക്കുന്നത്.  ഏഷ്യയും ആഫ്രിക്കയും ഒഴികെ മറ്റ് ഭൂകണ്ഡങ്ങളിലെ  ചിലരാജ്യങ്ങളെയും   മാറ്റി നിർത്തിയാല് ബാക്കി എല്ലാ രാജ്യങ്ങളിലും ഈ  സമയമാറ്റം സംഭവിപ്പിക്കുന്നു. 


ഇതിന്റെ പ്രധാന ഉദ്ദേശം പകൽ വെളിച്ചം കൂടുതൽ ഉപയോഗിക്കാൻ വിധത്തിൽ സമയത്തെ ക്രമീകരിക്കുകയാണ്. summer സമയത്ത് പകൽ വെളിച്ചം കൂടുതലാണ് അതിനാൽ ക്ലോക്ക് ഒരു മണിക്കൂർ മുന്നിലേയ്ക്ക് മാറ്റുന്നു winter ആകുമ്പോൾ ഒരു മണികൂർ പിന്നിലേക്ക് തിരിക്കുന്നു. മൊബൈൽ ഫോണുകളിലും ലാപ്ടോപ് കളിലുമൊക്കെ ഇത് ഓട്ടോമാറ്റിക് ആയി സംഭവിക്കും, മറ്റ് ക്ലോക്ക് കളിൽ ഇത് നമ്മള് മാനുവൽ ആയി തന്നെ  ചെയ്യണം. 

ഇനി നമുക്ക് മൊബൈൽ ഫോണില് സംഭവിക്കുന്ന  വീഡിയോ കാണാം. ലണ്ടനിൽ ഇപ്പോൾ 2021 മാർച്ച് മാസം 27 ആം തീയ്യതി ശനിയാഴ്ച രാത്രി 11: 59. തുടർന്ന് 12 മണി ആകുന്നു തീയ്യതി 28 ഞായറാഴ്ച ആകുന്നു. അതിശയമായില്ല ഇത് എല്ലാ ദിവസവും രാത്രിയിൽ സംഭവിക്കുന്നു. എന്നാൽ ഇനിയും നമുക്ക് അടുത്ത മണിക്കൂറിൽ എന്ത് സംഭവിക്കുന്നു  എന്നു  കാണാം 

സമയം 12:58 ആയി, ഇപ്പോൾ 12:59 ഇനി അടുത്തത് വരേണ്ടത് ഒരു മണിയാണ്. പക്ഷേ ഇവിടെ വരുന്നസമയം കാണാം.. 

ഒരു മണിക്ക് പകരം വന്നത്  രണ്ടു മണി. അതുപോലെ ഇന്ത്യ യുമായുള്ള സമയ വ്യത്യാസം നേരത്തെ 5:30 കാണിച്ചിരുന്നത് ഇപ്പോൾ 4:30 ആണ്. ( വ്യക്തമായി മനസിലാക്കാൻ ദയവായി വീഡിയോ കാണുക. ലിങ്ക് : https://youtu.be/CynB_cqTyqw

ഇതാണ് സമയ മാറ്റം.  


ലോകമാകമാനം പല പേരുകളിൽ ഈ  സംഭവം അറിയപ്പെടുന്നു. 

Day Light Saving Time

Day Light Savings Time

Summer time

ഇപ്പോൾ ഇതിനെ "spring forward"  എന്നും winter സമയമാകുമ്പോള് 

"fall back" എന്നും വിളിക്കുന്നു. 

സമയമാറ്റം എല്ലായിടത്തും ഞായറാഴ്ചകളിലാണ് നടക്കുന്നത്, കാരണം കൂടുതൽ ആളുകൾക്കും അന്ന് അവധി ദിവസം ആയിരിക്കും, ആ ഒരു ദിവസം കൊണ്ട് അവർ ഈ ഒരു മണിക്കൂർ വ്യത്യാസത്തെ സ്വീകരിച്ചിരിക്കും, 

യൂറോപ്പില് സമ്മർ സമയം മാറുന്നത് മാർച്ച് മാസത്തെ അവസാനത്തെ ഞായറാഴ്ചയാണ്. winter time തുടങ്ങുന്നത്. ഒക്ടോബർമാസത്തെ അവസാന ഞായറാഴ്ചയാണ്. 

US ലും കാനഡ യിലും മാർച്ചിലെ രണ്ടാം  ഞായറാഴ്ചയും, november ലെ ആദ്യ ഞായറാഴ്ചയുമാണ്. 


 

1867 ൽ ലണ്ടനിൽ ജനിച്ചു ന്യൂസിയലണ്ടിൽ ജീവിച്ച ജോർജ്ജ് ഹഡ്സൻ 1895 ൽ ഈ ആശയം ലോകത്തിന് പകർന്നു. അന്നത്തെ യൂറോപ്പിലെ പ്രബലരായ ജെർമിനിയും ഓസ്ട്രിയ -ഹംഗറി യും ചേർന്ന് 1916 ഏപ്രിൽ 30 ഞായറാഴ്ച ദിവസം ലോകത്ത് ആദ്യമായി ഈ പരീക്ഷണം  നടത്തി. അതിനു ശേഷം നിരവധി രാജ്യങ്ങൾ ഇത് തുടങ്ങി, ഹഡ്സൻ ഒരു entomologist ആയിരുന്നു, അതായത് പ്രാണികളെകുറിച്ച് പഠിക്കുന്ന ശാസ്ത്രഞൻ , അദ്ദേഹത്തിന്റെ അനുഭവത്തിൽ പകൽ വെളിച്ചം കൂടുതലും എന്നാൽ  സമയം പെട്ടെന്ന്  കഴിഞ്ഞുപോവുകയും ചെയ്യുന്നു. അപ്പോൾ ഒരു മണിക്കൂർ കൂടി കിട്ടിയാൽ ആ സമയം കൂടി  പ്രാണികളെ പിടിക്കാം  എന്നതാകും ഇതിന്റെ ബേസിക് ചിന്താഗതി എന്നു എനിക്കു തോന്നുന്നു. 


ശരിക്കും winter സമയത്ത് കുറച്ചുകൂടി പ്രയോജനപ്പെടുന്നതായി തോന്നുന്നു. കാരണം day light കുറവാണ് ആ  സമയങ്ങളിൽ. ചില ദിവസങ്ങളിൽ സൂര്യനെ കാണാൻ കൂടി  കിട്ടില്ല.  സമ്മര് സമയത്ത് വളരെ നേരത്തെ തന്നെ സൂര്യൻ ഉദിക്കുകയും, വളരെ താമസിച്ചു മാത്രം സൂര്യൻ അസ്തമിക്കുകയും ചെയ്യുന്നു. 

ഈ സമയമാറ്റം മാറ്റേണ്ടതാണ് പല മേഖലകളിലും ആശയകുഴപ്പങ്ങൾ ഉണ്ടാകുന്നു. അപകടങ്ങൾ വർദ്ദിക്കുന്നു എന്നതൊക്കെയാണ് പലരും മുന്നോട്ട് വയ്ക്കുന്നത്. എന്തായാലും ഇങ്ങനെയും ചിലത് പലയിടത്തും നടക്കുന്നു എന്നു മനസിലാക്കി തരാൻ സാധിച്ചതില് സന്തോഷം , നന്ദി  

Monday 8 March 2021

വിനുവിനെ കുറിച്ചുള്ള ഓർമ്മകൾ

 


എല്ലാ കുടുംബാംഗങ്ങൾക്കും ഹൃദയം നിറഞ്ഞ നമസ്കാരം. 


ഇപ്പോൾ  മാർച്ച് ഒൻപതാം തീയ്യതി 12:12 AM,  എട്ടാം തീയ്യതി തീർന്നിട്ട് അധികനേരം ആയിട്ടില്ല,

രാവിലെ (08 നു) ഗോപാലകൃഷ്ണൻ whatsapp ൽ പകർന്നു  നല്കിയ വിനുവിന്റെ ഫോട്ടോ കണ്ടായിരുന്നു ദിവസത്തിന്റെ തുടക്കം.

തീരെ നടുക്കുന്ന വാർത്ത തന്നെയായിരുന്നു. വിനു യാത്രയായിരിക്കുന്നു. 

കുറച്ചു ഓർമ്മകൾ പങ്കുവയ്ക്കാതെ ഉറങ്ങാൻ കഴിയില്ല.

 ഓർമ്മ വച്ച നാളുകൾ മുതൽ കളിക്കൂട്ടുകാരായിയിരുന്നു വിനുവും ആളിന്റെ ജ്യേഷ്ഠൻ വിനോദും. വീടുകൾ തമ്മിലും അധികം ദൂരമില്ല. പഠിച്ചത് രണ്ടു സ്കൂളുകളിൽ ആണെങ്കിലും ട്യൂഷൻ ഒരിടത്ത് തന്നെ, അങ്ങിനെയും അടുത്ത ഇടപെടലുകൾ. വളരെ വൃത്തിയായി ബുക്കും പുസ്തകവും സൂക്ഷിയ്ക്കുന്ന സ്വഭാവക്കാർ ആയിരുന്നു രണ്ടു പേരും.     വിനു വിന്റെ ജ്യേഷ്ഠൻ പഠിച്ച പുസ്തകങ്ങൾ എനിക്കു പഠിക്കാൻ തരും, അതിനു ശേഷം ഞാൻ ആ പുസ്തകങ്ങൾ തന്നത് പോലെ തിരിച്ചു വിനുവിന് പഠിക്കാൻ കൊടുക്കണം. പക്ഷേ എന്റെ കയ്യില് കിട്ടുന്ന പുസ്തകങ്ങൾ ഞാൻ എത്രത്തോളം വൃത്തിയായി സൂക്ഷിച്ചു എന്നറിയില്ല, പക്ഷേ ആ  ആചാരം അധികനാൾ നീണ്ടുപോയില്ല, കാരണം പുസ്തകം വൃത്തിയായി തിരിച്ചു  കൊടുക്കാൻ കഴിയുന്നതിൽ ഞാൻ പരാജയപ്പെട്ടിരുന്നു.

                വളരെ അധ്വാനികളായ  അച്ഛന്റെയും അപ്പൂപ്പന്റെയും പാരമ്പര്യം തുടർന്ന കുട്ടികളായിരുന്നു രണ്ടുപേരും. ഞങ്ങളുടെ കുട്ടിക്കാലത്ത് തന്നെ ഞങ്ങളുടെ ഏരിയയിൽ  അതിമനോഹരമായ ഒരു ആധുനിക വീടിന്റെയും, അതിനോടു ചേർന്നു എന്തും വിളയിക്കുന്ന കൃഷി ഭൂമിയുടെയും ഉടമയായിരുന്നു  മുരളി മാമൻ. നമ്മുടെ ഗ്രാമീണ ജീവിതത്തിൽ അച്ഛനോളമോ അമ്മയോളമോ പ്രായമുള്ളവരെയെല്ലാം ബഹുമാനപൂർവ്വം വിളിക്കുക മാമൻ എന്നാണല്ലോ.  സ്കൂളിൽ ആയിരുന്നു മുരളി മാമന് ജോലി. പെൻഷൻ ആകുംമുന്നേ ഈ ലോകത്തോട് മുരളിമാമൻ വിടപറയും മുന്നേ തന്നെ  ആ ജോലി വിനുവിനുകിട്ടിയിരുന്നു. അങ്ങിനെ നല്ലരീതിയിൽ തന്നെ കഴിഞ്ഞു പോവുകയായിരുന്നു. കഴിഞ്ഞ പ്രാവശ്യം നാട്ടിൽ പോയപ്പോഴും കണ്ടിരുന്നു.     ജീവിത ശൈലി രോഗങ്ങൾ വിനുവിനെ കീഴടക്കാൻ തുടങ്ങി, അങ്ങിനെ പതിയെ പതിയെ പ്രശ്നം രൂക്ഷമായി ആളും യാത്രയായി. 

               വിനു ഈ ലോകത്തുനിന്നും യാത്രയാകുമ്പോൾ അഞ്ചോ ആറോ വയസ്സുള്ള ഒരു കുട്ടിക്ക് അച്ഛൻ നഷ്ടമായിരിക്കുന്നു. മാതാ പിതാക്കൾ നഷ്ടപ്പെടുമ്പോഴുള്ള വേദന അതിലൂടെ കടന്നു പോകുന്നവർക്ക് മാത്രമേ മനസിലാവുകയുള്ളൂ. അതും ചെറിയ വയസ്സിലെ തന്നെ നഷ്ടപ്പെടുമ്പോൾ....ജീവിതത്തിലുടനീളം ഉണ്ടാകുന്ന  നഷ്ടം......   അറിയില്ലാ,   എന്നേ പറയാനാകൂ,  കാരണം,   ആ  അവസ്ഥകളിൽ കൂടിയൊന്നും ഞാൻ കടന്നു പോയിട്ടില്ല.  ഇന്ന്  നമുക്ക് ഓരോ തീരുമാനങ്ങൾ എടുക്കുന്നതിന്നുമുള്ള ധൈര്യം പരോക്ഷമായിട്ടെങ്കിലും കിട്ടുന്നത്  അവരൊക്കെ ജീവനോടെ ഇരിക്കുന്നത് കൊണ്ടാകും.

              വിനുവിന്റെ ആത്മാവിന് നിത്യശാന്തി നേർന്നുകൊണ്ടു, വിനുവിന്റെ മകനും ഭാര്യക്കും ജീവിതത്തെ അഭിമുഖീകരിക്കാനുള്ള ധൈര്യം ഉണ്ടാകട്ടെ എന്നു പ്രാർഥിച്ചു കൊണ്ട് നിർത്തുന്നു.  നന്ദി.