Saturday 22 May 2021

ഇരുന്നൂറ് വർഷത്തിന്റെ പാരമ്പര്യമുള്ള പാലക്കാടൻ ഇഡ്ഡലി

 രാമശ്ശേരി ഇഡ്ഡലി

വീഡിയോ ലിങ്ക് : https://youtu.be/J_mpyZyzJQA




എല്ലാ കുടുംബാംഗങ്ങൾക്കും ഹൃദയം നിറഞ്ഞ നമസ്കാരം.

എല്ലാവരും സുരക്ഷിതരാണ് എന്ന് വിശ്വസിക്കുന്നു.

ഓരോ ജില്ലകളിലും തന്നത് രുചികളുടെ പാരമ്പര്യം വിളമ്പുന്ന നാടാണ് കേരളം. അതിൽ തന്നെ ചില നാട്ടു പ്രദേശങ്ങൾക്ക് അതിന്റേതായ രുചിയുമുണ്ട്.  പല കുലത്തൊഴിലുകളും ഇന്ന്  അന്യാധീനമായിക്കൊണ്ടിരിക്കുന്നു.





ആധുനിക കാലത്തിലും വേറിട്ട രുചികളുമായി ഒരു നാട്.  

ഇന്ന് നമ്മൾ പങ്കുവയ്ക്കുന്നത് പാലക്കാടിന്റെ സ്വന്തമായ രാമശ്ശേരി ഇഡ്ഡലി യുടെ കഥയും, നമ്മുടെ അനുഭവവുമാണ്. 

പാലക്കാട് തത്തമംഗലത്തെ  കുതിരയോട്ടം ( കുതിരയോട്ടം വീഡിയോ ലിങ്ക് : https://youtu.be/98DUql_y_so  )  കണ്ടു മടങ്ങുമ്പോൾ പ്രിയ ബന്ധു പ്രസാദ് നമ്മെ കൂട്ടിക്കൊണ്ടു പോയത് ഈ ഇഡ്ഡലിയുടെ ഈറ്റില്ലമായ രാമശ്ശേരിയിലേക്കാണു. 

പാലാക്കാട് പൊള്ളാച്ചി റൂറ്റ് ൽ 12 കിലോമീറ്ററിനുള്ളിൽ എത്തിച്ചേരാൻ കഴിയുന്ന സ്ഥലമാണ്  രാമശ്ശേരി. 

തമിഴ് നാട്ടിലെ കാഞ്ചീപുരത്തുനിന്നും രാമശ്ശേരിയിലേക്ക് കുടിയേറിയ മുതലിയാർ കുടുംബത്തിലെ അംഗങ്ങളാണ് ഇഡ്ഡലി ഉണ്ടാക്കി ഉപജീവനം കഴിച്ചിരുന്നത്. 

150-200  വർഷത്തോളം പഴക്കം അവകാശപ്പെടുന്ന ഈ പാരമ്പര്യ കുടുംബത്തിലെ വിവിധ ആളുകൾ രാമശ്ശേരിയില് തന്നെ നിരവധി സ്ഥാപനങ്ങളായി  വ്യാപാരം നടത്തിയിരുന്നു, എന്നാൽ ഇന്ന് വളരെ കുറച്ചു പേർ മാത്രമാണ് ഈ പാരമ്പര്യ വിഭവം നമുക്കായി ഒരുക്കുന്നത്.  അഞ്ചാമത്തെ തലമുറയാണ് ഇപ്പോഴുള്ളതെന്നു വിശ്വാസിക്കപ്പെടുന്നു.  

ഉഴുന്നിന്റെയും അരിയുടെയുമൊക്കെ ഗുണമേന്മ മാറുന്നതിന് മുന്നേ ഒരാഴ്ചവരെ കേടുകൂടാതെ ഇരിക്കുമായൊരുന്നു ഈ  ഇഡ്ഡലി, എന്നാൽ ഇപ്പോൾ 2-3 ദിവസം വരെ ഫ്രിഡ്ജ് ൽ  വയ്ക്കാതെ കൂടി ഇരിക്കുമെന്ന് പറയപ്പെടുന്നു. 

മൂന്നു തരത്തിലുള്ള പൊന്നി അരിയും അരിയുടെ  25 ശതമാനം ഉഴുന്നും മറ്റ് രഹസ്യ ചേരുവകളും ചേർത്ത് വെള്ളത്തിൽ കുതിർത്തു വച്ചശേഷം അരച്ചെടുക്കുന്നതാണ്. 

ഇതിന്റെ പ്രത്യേകത, ഈ ഇഡ്ഡലി തന്നത് രുചിയിടെ കഴിക്കാൻ രാമശ്ശേരിക്ക് തന്നെ പോകണം എന്നതാണ്. 

ഇതിലെ പ്രധാന ഉപകരണം ഈ വളയമാണ്. 



കളിമണ്ണ് കൊണ്ട് നിർമ്മിക്കപ്പെടുന്ന ഈ വളയത്തിന് മുകളിൽ ആദ്യകാലങ്ങളിൽ മീൻ പിടിക്കുന്ന വല മുറിച്ചു വച്ചു ഉപയോഗിച്ചിരുന്നു, വല പ്ലാസ്റ്റിക് ലേക്കും നൈലോൺ ലേക്കും മാറിയപ്പോൾ   കോട്ടൻ നൂലുകൊണ്ടു കെട്ടിയുണ്ടാക്കി ഉപയോഗിക്കുന്നു. 

കലത്തിൽ വെള്ളം വച്ചു തിളപ്പിച്ചശേഷം അതിനുമുകളിൽ കോട്ടോൺ നൂലികൊണ്ടു കെട്ടിയ ഈ വളയം വയ്ക്കുന്നു   

അതിനു മുകളിൽ നനവോട് കൂടി  കോട്ടോൺ തുണി വച്ചശേഷം അതിന്നുമുകളിലേക്ക് മാവു കൊരി  ഒഴിച്ച് ദോശയേ പോലെ ചെറുതായി പരത്തുന്നു. 


മൂന്നു തട്ട് വരെ മുകളിലായി വച്ചശേഷം മറ്റൊരു പത്രം കൊണ്ട് മൂടി വച്ചു വേവിക്കുന്നു. 

പാകമായ ഇഡലി ആദ്യം എടുത്തുവയ്ക്കുന്നത് ഔഷദ ഗുണമുള്ള പ്ലാച്ചിയിലായിലേക്കാണ്. 

അതിനു ശേഷം തേങ്ങ ചടനിയും, ഇഡ്ഡലി സാമ്പാറും, പ്രത്യേകതരം മുളക് ചമ്മന്തിയും,  ഇഡ്ഡലി പൊടിയും ചേർത്ത് വിളമ്പുന്നു.

വിവിധ സ്ഥലങ്ങളില് നിന്നും ആളുകൾ രാമശേരിയിലേക്ക് വരുന്നത് നിത്യകാഴ്ചകളാണ് രാമശ്ശേരിക്കാര്ക്കു.   

തികച്ചും വ്യത്യസ്തമായ ഒരനുഭവം തന്നെയായിരുന്നു രാമശ്ശേരി ഇഡ്ഡലി, വളരെ മൃദുലമായതും വ്യത്യസ്തമായ രുചിയുമായിരുന്നു, ദോശയുടെ ആകൃതിയിൽ ആവിയില് വേവിച്ച് എടുക്കുന്നതും വെളിപ്പെടുത്ത ബ്രാൻഡ് രഹസ്യവുമായിരിക്കും രാമശ്ശേരി ഇഡ്ഡലിക്കു  മാറ്റ് കൂട്ടുന്നത്. 

വീഡിയോ ഈ ലിങ്കിൽ ലഭ്യമാണ് : https://youtu.be/J_mpyZyzJQA

വീഡിയോയിൽ കുറച്ചു ആളുകളുടെ റിവ്യു കൂടി ഉൾപ്പെടുത്തിയിരിക്കുന്നു.

വളരെ തിരക്ക് പിടിച്ചു എടുത്ത വീഡിയോ ആയിരുന്നു അതിനാൽ പലതും വേണ്ടവിധം കൈകാര്യം ചെയ്യാൻ പറ്റിയില്ല എന്ന് തോന്നുന്നു. ദയവായി ക്ഷമിക്കുക. അപ്പോൾ നമ്മുടെ മറ്റ് വീഡിയോകൾ കൂടി ഒന്നു കാണുക, ഇഷ്ടപ്പെട്ടാൽ ചാനൽ subscribe ചെയ്യാൻ മറക്കരുത്, അടുത്തുള്ള ബൽ ഐകൺ കൂടി ക്ലിക്ക് ചെയ്യുക നിങ്ങളുടെ പ്രിയപ്പെട്ടവര്ക്ക് വീഡിയോ ഷെയർ ചെയ്യുക നന്ദി നമസ്കാരം. 




Sunday 28 March 2021

അറിഞ്ഞോ?? ലണ്ടനിൽ സമയം മാറി , കാണാം..

 


  

വീഡിയോയുടെ ലിങ്ക് ഇവിടെ ചേർക്കുന്നു. 

https://youtu.be/CynB_cqTyqw

എല്ലാ കുടുംബാംഗങ്ങൾക്കും ഹൃദയം നിറഞ്ഞ നമസ്കാരം. 

ഇന്ന് നമ്മൾ നോക്കി കാണുന്നത് രസകരമായ ഒരു പക്ഷേ പലരിലും അതിശയം ജനിപ്പിക്കുന്ന ഒരു കാഴ്ചയാണ്. 

പണ്ടൊക്കെ അപരിചിതരോടുള്ള  ഒരു സംഭാഷണത്തിന്റെ തുടക്കമായിരുന്നു സമയം എത്രയായി എന്നു ചോദിക്കുക, മോബൽഫോണിന്റെ  ന്റെ വരവോട് കൂടി ആ ചോദ്യം കുറഞ്ഞിരിക്കുന്നു. എന്നാലും   തമാശയ്ക്ക് പറയും,   ''ഇന്നലത്തെ സമയമായി'' , എന്നു,


 പക്ഷേ ഇവിടെ ഇന്നതു പറഞ്ഞാൽ അത് തെറ്റാണ് കാരണം,  സമയം മാറിയിരിക്കുന്നു. മാർച്ച് മാസത്തിലെ അവസാന ഞായറാഴ്ചയാണ് ഇത് നടക്കുന്നത്.  ഏഷ്യയും ആഫ്രിക്കയും ഒഴികെ മറ്റ് ഭൂകണ്ഡങ്ങളിലെ  ചിലരാജ്യങ്ങളെയും   മാറ്റി നിർത്തിയാല് ബാക്കി എല്ലാ രാജ്യങ്ങളിലും ഈ  സമയമാറ്റം സംഭവിപ്പിക്കുന്നു. 


ഇതിന്റെ പ്രധാന ഉദ്ദേശം പകൽ വെളിച്ചം കൂടുതൽ ഉപയോഗിക്കാൻ വിധത്തിൽ സമയത്തെ ക്രമീകരിക്കുകയാണ്. summer സമയത്ത് പകൽ വെളിച്ചം കൂടുതലാണ് അതിനാൽ ക്ലോക്ക് ഒരു മണിക്കൂർ മുന്നിലേയ്ക്ക് മാറ്റുന്നു winter ആകുമ്പോൾ ഒരു മണികൂർ പിന്നിലേക്ക് തിരിക്കുന്നു. മൊബൈൽ ഫോണുകളിലും ലാപ്ടോപ് കളിലുമൊക്കെ ഇത് ഓട്ടോമാറ്റിക് ആയി സംഭവിക്കും, മറ്റ് ക്ലോക്ക് കളിൽ ഇത് നമ്മള് മാനുവൽ ആയി തന്നെ  ചെയ്യണം. 

ഇനി നമുക്ക് മൊബൈൽ ഫോണില് സംഭവിക്കുന്ന  വീഡിയോ കാണാം. ലണ്ടനിൽ ഇപ്പോൾ 2021 മാർച്ച് മാസം 27 ആം തീയ്യതി ശനിയാഴ്ച രാത്രി 11: 59. തുടർന്ന് 12 മണി ആകുന്നു തീയ്യതി 28 ഞായറാഴ്ച ആകുന്നു. അതിശയമായില്ല ഇത് എല്ലാ ദിവസവും രാത്രിയിൽ സംഭവിക്കുന്നു. എന്നാൽ ഇനിയും നമുക്ക് അടുത്ത മണിക്കൂറിൽ എന്ത് സംഭവിക്കുന്നു  എന്നു  കാണാം 

സമയം 12:58 ആയി, ഇപ്പോൾ 12:59 ഇനി അടുത്തത് വരേണ്ടത് ഒരു മണിയാണ്. പക്ഷേ ഇവിടെ വരുന്നസമയം കാണാം.. 

ഒരു മണിക്ക് പകരം വന്നത്  രണ്ടു മണി. അതുപോലെ ഇന്ത്യ യുമായുള്ള സമയ വ്യത്യാസം നേരത്തെ 5:30 കാണിച്ചിരുന്നത് ഇപ്പോൾ 4:30 ആണ്. ( വ്യക്തമായി മനസിലാക്കാൻ ദയവായി വീഡിയോ കാണുക. ലിങ്ക് : https://youtu.be/CynB_cqTyqw

ഇതാണ് സമയ മാറ്റം.  


ലോകമാകമാനം പല പേരുകളിൽ ഈ  സംഭവം അറിയപ്പെടുന്നു. 

Day Light Saving Time

Day Light Savings Time

Summer time

ഇപ്പോൾ ഇതിനെ "spring forward"  എന്നും winter സമയമാകുമ്പോള് 

"fall back" എന്നും വിളിക്കുന്നു. 

സമയമാറ്റം എല്ലായിടത്തും ഞായറാഴ്ചകളിലാണ് നടക്കുന്നത്, കാരണം കൂടുതൽ ആളുകൾക്കും അന്ന് അവധി ദിവസം ആയിരിക്കും, ആ ഒരു ദിവസം കൊണ്ട് അവർ ഈ ഒരു മണിക്കൂർ വ്യത്യാസത്തെ സ്വീകരിച്ചിരിക്കും, 

യൂറോപ്പില് സമ്മർ സമയം മാറുന്നത് മാർച്ച് മാസത്തെ അവസാനത്തെ ഞായറാഴ്ചയാണ്. winter time തുടങ്ങുന്നത്. ഒക്ടോബർമാസത്തെ അവസാന ഞായറാഴ്ചയാണ്. 

US ലും കാനഡ യിലും മാർച്ചിലെ രണ്ടാം  ഞായറാഴ്ചയും, november ലെ ആദ്യ ഞായറാഴ്ചയുമാണ്. 


 

1867 ൽ ലണ്ടനിൽ ജനിച്ചു ന്യൂസിയലണ്ടിൽ ജീവിച്ച ജോർജ്ജ് ഹഡ്സൻ 1895 ൽ ഈ ആശയം ലോകത്തിന് പകർന്നു. അന്നത്തെ യൂറോപ്പിലെ പ്രബലരായ ജെർമിനിയും ഓസ്ട്രിയ -ഹംഗറി യും ചേർന്ന് 1916 ഏപ്രിൽ 30 ഞായറാഴ്ച ദിവസം ലോകത്ത് ആദ്യമായി ഈ പരീക്ഷണം  നടത്തി. അതിനു ശേഷം നിരവധി രാജ്യങ്ങൾ ഇത് തുടങ്ങി, ഹഡ്സൻ ഒരു entomologist ആയിരുന്നു, അതായത് പ്രാണികളെകുറിച്ച് പഠിക്കുന്ന ശാസ്ത്രഞൻ , അദ്ദേഹത്തിന്റെ അനുഭവത്തിൽ പകൽ വെളിച്ചം കൂടുതലും എന്നാൽ  സമയം പെട്ടെന്ന്  കഴിഞ്ഞുപോവുകയും ചെയ്യുന്നു. അപ്പോൾ ഒരു മണിക്കൂർ കൂടി കിട്ടിയാൽ ആ സമയം കൂടി  പ്രാണികളെ പിടിക്കാം  എന്നതാകും ഇതിന്റെ ബേസിക് ചിന്താഗതി എന്നു എനിക്കു തോന്നുന്നു. 


ശരിക്കും winter സമയത്ത് കുറച്ചുകൂടി പ്രയോജനപ്പെടുന്നതായി തോന്നുന്നു. കാരണം day light കുറവാണ് ആ  സമയങ്ങളിൽ. ചില ദിവസങ്ങളിൽ സൂര്യനെ കാണാൻ കൂടി  കിട്ടില്ല.  സമ്മര് സമയത്ത് വളരെ നേരത്തെ തന്നെ സൂര്യൻ ഉദിക്കുകയും, വളരെ താമസിച്ചു മാത്രം സൂര്യൻ അസ്തമിക്കുകയും ചെയ്യുന്നു. 

ഈ സമയമാറ്റം മാറ്റേണ്ടതാണ് പല മേഖലകളിലും ആശയകുഴപ്പങ്ങൾ ഉണ്ടാകുന്നു. അപകടങ്ങൾ വർദ്ദിക്കുന്നു എന്നതൊക്കെയാണ് പലരും മുന്നോട്ട് വയ്ക്കുന്നത്. എന്തായാലും ഇങ്ങനെയും ചിലത് പലയിടത്തും നടക്കുന്നു എന്നു മനസിലാക്കി തരാൻ സാധിച്ചതില് സന്തോഷം , നന്ദി  

Monday 8 March 2021

വിനുവിനെ കുറിച്ചുള്ള ഓർമ്മകൾ

 


എല്ലാ കുടുംബാംഗങ്ങൾക്കും ഹൃദയം നിറഞ്ഞ നമസ്കാരം. 


ഇപ്പോൾ  മാർച്ച് ഒൻപതാം തീയ്യതി 12:12 AM,  എട്ടാം തീയ്യതി തീർന്നിട്ട് അധികനേരം ആയിട്ടില്ല,

രാവിലെ (08 നു) ഗോപാലകൃഷ്ണൻ whatsapp ൽ പകർന്നു  നല്കിയ വിനുവിന്റെ ഫോട്ടോ കണ്ടായിരുന്നു ദിവസത്തിന്റെ തുടക്കം.

തീരെ നടുക്കുന്ന വാർത്ത തന്നെയായിരുന്നു. വിനു യാത്രയായിരിക്കുന്നു. 

കുറച്ചു ഓർമ്മകൾ പങ്കുവയ്ക്കാതെ ഉറങ്ങാൻ കഴിയില്ല.

 ഓർമ്മ വച്ച നാളുകൾ മുതൽ കളിക്കൂട്ടുകാരായിയിരുന്നു വിനുവും ആളിന്റെ ജ്യേഷ്ഠൻ വിനോദും. വീടുകൾ തമ്മിലും അധികം ദൂരമില്ല. പഠിച്ചത് രണ്ടു സ്കൂളുകളിൽ ആണെങ്കിലും ട്യൂഷൻ ഒരിടത്ത് തന്നെ, അങ്ങിനെയും അടുത്ത ഇടപെടലുകൾ. വളരെ വൃത്തിയായി ബുക്കും പുസ്തകവും സൂക്ഷിയ്ക്കുന്ന സ്വഭാവക്കാർ ആയിരുന്നു രണ്ടു പേരും.     വിനു വിന്റെ ജ്യേഷ്ഠൻ പഠിച്ച പുസ്തകങ്ങൾ എനിക്കു പഠിക്കാൻ തരും, അതിനു ശേഷം ഞാൻ ആ പുസ്തകങ്ങൾ തന്നത് പോലെ തിരിച്ചു വിനുവിന് പഠിക്കാൻ കൊടുക്കണം. പക്ഷേ എന്റെ കയ്യില് കിട്ടുന്ന പുസ്തകങ്ങൾ ഞാൻ എത്രത്തോളം വൃത്തിയായി സൂക്ഷിച്ചു എന്നറിയില്ല, പക്ഷേ ആ  ആചാരം അധികനാൾ നീണ്ടുപോയില്ല, കാരണം പുസ്തകം വൃത്തിയായി തിരിച്ചു  കൊടുക്കാൻ കഴിയുന്നതിൽ ഞാൻ പരാജയപ്പെട്ടിരുന്നു.

                വളരെ അധ്വാനികളായ  അച്ഛന്റെയും അപ്പൂപ്പന്റെയും പാരമ്പര്യം തുടർന്ന കുട്ടികളായിരുന്നു രണ്ടുപേരും. ഞങ്ങളുടെ കുട്ടിക്കാലത്ത് തന്നെ ഞങ്ങളുടെ ഏരിയയിൽ  അതിമനോഹരമായ ഒരു ആധുനിക വീടിന്റെയും, അതിനോടു ചേർന്നു എന്തും വിളയിക്കുന്ന കൃഷി ഭൂമിയുടെയും ഉടമയായിരുന്നു  മുരളി മാമൻ. നമ്മുടെ ഗ്രാമീണ ജീവിതത്തിൽ അച്ഛനോളമോ അമ്മയോളമോ പ്രായമുള്ളവരെയെല്ലാം ബഹുമാനപൂർവ്വം വിളിക്കുക മാമൻ എന്നാണല്ലോ.  സ്കൂളിൽ ആയിരുന്നു മുരളി മാമന് ജോലി. പെൻഷൻ ആകുംമുന്നേ ഈ ലോകത്തോട് മുരളിമാമൻ വിടപറയും മുന്നേ തന്നെ  ആ ജോലി വിനുവിനുകിട്ടിയിരുന്നു. അങ്ങിനെ നല്ലരീതിയിൽ തന്നെ കഴിഞ്ഞു പോവുകയായിരുന്നു. കഴിഞ്ഞ പ്രാവശ്യം നാട്ടിൽ പോയപ്പോഴും കണ്ടിരുന്നു.     ജീവിത ശൈലി രോഗങ്ങൾ വിനുവിനെ കീഴടക്കാൻ തുടങ്ങി, അങ്ങിനെ പതിയെ പതിയെ പ്രശ്നം രൂക്ഷമായി ആളും യാത്രയായി. 

               വിനു ഈ ലോകത്തുനിന്നും യാത്രയാകുമ്പോൾ അഞ്ചോ ആറോ വയസ്സുള്ള ഒരു കുട്ടിക്ക് അച്ഛൻ നഷ്ടമായിരിക്കുന്നു. മാതാ പിതാക്കൾ നഷ്ടപ്പെടുമ്പോഴുള്ള വേദന അതിലൂടെ കടന്നു പോകുന്നവർക്ക് മാത്രമേ മനസിലാവുകയുള്ളൂ. അതും ചെറിയ വയസ്സിലെ തന്നെ നഷ്ടപ്പെടുമ്പോൾ....ജീവിതത്തിലുടനീളം ഉണ്ടാകുന്ന  നഷ്ടം......   അറിയില്ലാ,   എന്നേ പറയാനാകൂ,  കാരണം,   ആ  അവസ്ഥകളിൽ കൂടിയൊന്നും ഞാൻ കടന്നു പോയിട്ടില്ല.  ഇന്ന്  നമുക്ക് ഓരോ തീരുമാനങ്ങൾ എടുക്കുന്നതിന്നുമുള്ള ധൈര്യം പരോക്ഷമായിട്ടെങ്കിലും കിട്ടുന്നത്  അവരൊക്കെ ജീവനോടെ ഇരിക്കുന്നത് കൊണ്ടാകും.

              വിനുവിന്റെ ആത്മാവിന് നിത്യശാന്തി നേർന്നുകൊണ്ടു, വിനുവിന്റെ മകനും ഭാര്യക്കും ജീവിതത്തെ അഭിമുഖീകരിക്കാനുള്ള ധൈര്യം ഉണ്ടാകട്ടെ എന്നു പ്രാർഥിച്ചു കൊണ്ട് നിർത്തുന്നു.  നന്ദി. 

Sunday 14 February 2021

കഥ ഇതുവരെ .. കാഴ്ചകൾ തുടരുന്നു.. നന്ദി...

എല്ലാ കുടുംബാംഗങ്ങൾക്കും ഹൃദയം നിറഞ്ഞ നമസ്കാരം, എല്ലാവരും സുരക്ഷിതരാണെന്ന്  വിശ്വസിക്കുന്നു.  

കഴിഞ്ഞ കുറച്ചു നാളുകളായി ലണ്ടന്റെ ചരിത്രപരമായ കാര്യങ്ങളിലൂടെയും ആഘോഷങ്ങളിലൂടെയും കടന്നു വിശദമായ വീഡിയോകളാണ് നമ്മൾ അവതരിപ്പിച്ചു കൊണ്ടിരിക്കുന്നത്. 

 ലണ്ടനോടൊപ്പം നാട്ടു വിശേഷങ്ങളും യൂറോപ്പ് വിശേഷങ്ങളും നമ്മൾ ഉൾപ്പെടുത്തികൊണ്ടിരിക്കുന്നു. 

50-60 മണിക്കൂർകൾ ഓരോ വീഡിയോയ്ക്കു പിന്നിലും ചിലവഴിച്ചു വിവരശേഖരണം നടത്തിയാണ് അവ എഡിറ്റ് ചെയ്തു  പ്രസിദ്ധീകരിക്കുന്നത്.

ദയവായി വീഡിയോകൾ കണ്ടു വിലയിരുത്തി  നിങ്ങളുടെ  അഭിപ്രായങ്ങൾ അറിയിക്കണേ,  കാത്തിരിക്കുന്നു !!!!  

വീഡിയോകളുടെ thump കാണിക്കുന്നതോടൊപ്പം ഉള്ള നംബർ ൽ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുമ്പോൾ നിങ്ങൾ അതാത് വീഡിയോയിലേക്ക് എത്തുന്നു.
നിങ്ങൾ നൽകികൊണ്ടിരിക്കുന്ന സഹകരണങ്ങൾക്കും സ്നേഹത്തിനും നന്ദി അറിയിക്കുന്നു.

Instagram : https://www.instagram.com/haribestwishes/ YouTube : London Savaari World : http://www.youtube.com/c/londonsavaariworld

വീഡിയോയിൽ കാണിക്കുന്ന നംബർ നോക്കി താഴെ ലിങ്കിൽ ക്ലിക് ചെയ്യുമ്പോൾ വീഡിയോകാണാം
London Savaari World ഈ ചാനലിന്റെ കഥ Video No 01 : https://youtu.be/kmTqEzR_baw
Greenwich Foot Tunnel

Woolwich ferry Video No 03 : https://youtu.be/rBhDEXV1Mmc
London Christmas Walking Tour and Gas street light Story

The Shard London Video No 05 : https://youtu.be/ndwtPGDTjIM
Greenway London
Kerala Style Italian Pasta
Deewali Celebration In London Trafalgar Square

The Hive Kew Gardens London

Autumn London

Gandhiji Stayed In London Video No 11 : https://youtu.be/7sYlzOd7nUk

Jacket Potetoes Video No 12 : https://youtu.be/09ZTlYNVzC8

Mega  Thiruvathira  UK
Woolwich Foot Tunnel
Christmas Tree Covent Gardens London

Tower Bridge London Video No 16 : https://youtu.be/pfXkc15W_UQ
Tower Bridge Engine Room
Kunjaruviyum Thames Path

Munroe Island Kollam Kerala Video No 19 : https://youtu.be/cfVJ3TTw6Ak

Munroe Island Kollam Kutta vanchi Video No 20 : https://youtu.be/cwRYmOXw1Ug

Horse Race Palakkadu Kerala Video No 21 : https://youtu.be/98DUql_y_so

Orchid Show at Kew Gardens London Video No 22 : https://youtu.be/syXuwdUCkEw

Gavi Pathanalthitta Kerala Video No 23 : https://youtu.be/_tONt7SMahU

Wednesday 6 January 2021

ചിട്ടി Chitty

Chitty 

 

എല്ലാ കുടുംബാംഗങ്ങൾക്കും ഹൃദയം നിറഞ്ഞ നമസ്കാരം, 

എല്ലാവർക്കും നന്മകൾ നിറഞ്ഞ പുതുവത്സരാശംസകൾ. 

ഒരു വലിയ ഇടവേളയ്ക്ക് ശേഷം എഴുത്തിന്റെ ലോകത്തേക്ക് ഈ പുതുവർഷത്തിൽ കടക്കാം  എന്നു കരുതി. 

ദൃശ്യ അവതരണമാണ് കുറച്ചുകൂടി സമയക്കുറവ് എന്നു കരുതി യൂട്യൂബ് ന്റെ ലോകത്തേക്ക് പോയി, അവിടെ ചെന്നപ്പോൾ അറിയുന്നത് സ്ക്രിപ്റ്റ് എഴുതാതെ അവിടെയും കഴിയില്ല എന്നുള്ളതാണ്. അങ്ങിനെ വീണ്ടും എഴുത്തിന്റെ ലോകം ഉഷാറാക്കേണ്ടിയിരിക്കുന്നു.

സമയമുള്ളപ്പോൾ ചാനൽ കൂടി ഒന്നു നോക്കികൊള്ളൂ, അതി മനോഹരമായ ലോക കാഴ്ചകൾ അവതരിപ്പിക്കുകയാണ് നമ്മുടെ ലക്ഷ്യം. 

 

YouTube:  London Savaari World  
Link :  https://www.youtube.com/c/LondonSavaariWorld


അപ്പോൾ ഇന്നത്തെ ഒരു ഓർമ്മ പുതുക്കലാണ്.  നമ്മൾ കേൾക്കുന്ന അല്ലങ്കിൽ അറിയുന്ന ഓരോ വാക്കുകൾക്ക് പിന്നിലും ചെറുതെങ്കിലും, നമ്മുടെ  ജീവിതവും സഹചര്യവുമൊക്കെ ബന്ധപ്പെട്ട  ഒരു കഥയുണ്ടാകും. 

ഇവിടെ ''ചിട്ടി'' എന്ന വാക്ക് വീണ്ടും കേട്ടപ്പോൾ എന്റെ ഓർമ്മകൾ പോയത്,  ഞാൻ ഈ വാക്ക് ആദ്യമായി കേട്ടു തുടങ്ങിയ നാളുകളിലേക്കാണ്. 

ചിട്ടിയുടെ ബാലപാഠങ്ങൾ അറിയുന്നത് അമ്മയിൽ നിന്നായിരുന്നു. അന്ന്  കൊച്ചുപൊടിയൻ മമാന്റെ ഭാര്യ  ലളിത അമ്മയ്ക്ക് ചിട്ടിയുണ്ട്. 
ആയിരം രൂപയുടെ ചിട്ടിയാണ്.  നൂറു രൂപയാണ് ഒരുമാസത്തെ പിരിവ്. പത്തുപേര്  ഉണ്ടാകും  ഒരു  ചിട്ടിക്ക്. പതിനൊന്നു മാസമാണ്   കാലാവധി.  

എല്ലാ മാസവും  ആദ്യത്തെ  ഞായറാഴ്ച ആണെന്ന് തോന്നുന്നു നറുക്കെടുപ്പ്.  അന്ന് കശുവണ്ടി ഫാക്ടറി യൊക്കെ നന്നായി നിന്നിരുന്ന സമയമായിരുന്നു. ഞായറാഴ്ച മാത്രമായിരുന്നു  പല വീട്ടുകാർക്കും  കുറച്ചു സമയം കിട്ടുക. 

അങ്ങിനെ വൈകുന്നേരം  ദൂരദർശന്റെ സിനിമ തുടങ്ങും  മുൻപ്  ചിട്ടി  എടുക്കുന്നത്  കാണാൻ പോയിട്ട്  വരണം

ആകെയുള്ള    ആശ്വാസം  ഞായറാഴ്ചകളിലെ  സിനിമ യും  വ്യാഴാഴ്ചകളിലെ ചിത്രഗീതാവുമാണ്. അത്  കാണണമെങ്കിൽ   ആരുടെയെങ്കിലും  വീട്ടിലും  പോകണം .... അങ്ങിനെയൊരു കാലം. 

അങ്ങിനെ ഓരോ മാസവും ഒരു മൊന്തയിൽ അല്ലങ്കിൽ ഒരു നാഴിയിൽ  എല്ലാവരുടെയും പേര് എഴുതിയ കുറിപ്പ് ഉണ്ടാകും,  അത്  തട്ടിയിട്ട്  തുറന്നു  വായിക്കും, അതിനു ശേഷം  വീണ്ടും ചുരുട്ടി അതിലേക്ക്  ഇടും,   കാശ്  കൊടുക്കാത്തവരുടെ  നറുക്കിടില്ല   എന്നൊക്കെ  പറഞ്ഞു അന്ന്  ലളിത അമ്മ  ആളുകളെ ഭീഷണിപ്പെടുത്തുന്നതും  കേൾക്കാം.  

കൂട്ടത്തിൽ  ചെറുത്  ഞാനായതുകൊണ്ടു  പലപ്പോഴും  നറുക്കെടുക്കൽ കർമ്മം  നിർവ്വഹിക്കുക  ഞാനായിരുന്നു. 

പക്ഷേ ഒരിക്കൽ പോലും അമ്മയുടെ നറുക്ക് എടുത്തുകൊടുത്തതായി ഓർക്കുന്നില്ല. 

ഈ  ചിട്ടിയുടെ ട്രിക്കുകൾ   ഒക്കെ മനസിലാക്കി  ഇത്തരം സാധ്യതകളെ കുറിച്ച് അന്വേഷിച്ചപ്പോൾ അന്നത്തേകാലത്ത്  നിലനിന്നിരുന്ന  മറ്റൊരു സംഭവമിയിരുന്നു കാർഡ് ചിട്ടി.

10 മാസമോ ഒരു വർഷമോ ആണ് ഒരു ചിട്ടിയുടെ കാലാവധി. 100, 500, 1000  തുക കളിൽ  കാർഡ്    ലഭ്യമായിരുവെന്നു   തോന്നുന്നു . കാർഡുകളൊക്കെ   പ്രിന്റ്   ചെയ്തു  തുടങ്ങാൻ  വേണ്ടിയുള്ള  സാമ്പത്തികം  ഒന്നുമില്ല   അതുകൊണ്ടു  കാർഡ്  ഒക്കെ പേപ്പർൽ   വരച്ചു  ഡിസൈൻ  ചെയ്തു.


നൂറിന്റെ   കാർഡിലെ  ആകെ    തുകകൾ കൂട്ടി   വരുമ്പോൾ   സംഖ്യ   110   ആയിരിക്കും   കാർഡ്  വെട്ടി  വെട്ടി    തീരുമ്പോൾ   10  രൂപ  എനിക്കും,  100 രൂപ   തിരിച്ചും  കൊടുക്കും. ( 10 ശതമാനം  നോട്ടക്കൂലി എന്നാണ്  പറയുക) 

കുറച്ചു  കൂട്ടുകാരും  ബന്ധുക്കളും  നാട്ടുകാരും  ഒക്കെ  എന്നോടു  ചിട്ടിക്ക്  തന്നിരുന്നു,  പക്ഷേ  പലഭാഗത്തും  ഓർമ്മകൾ  ശോഷിച്ചതായി  കാണുന്നു.   ആരൊക്കെ  തന്നു  എന്ന്  എന്നിക്കോർമ്മയില്ല. 

  എന്തായാലും  കാശ്  തിരിച്ചു  കൊടുക്കുന്ന  സമയത്ത്  അന്നത്തെ  ഒരു റോസ് കളർ പ്ലെയ്ൻ കവർ ( (കൈക്കൂലി കവർ, കല്യാണ കവർ എന്നൊക്കെ പേരുകൾ ഉണ്ടേ ) ( ഇന്ന്  അതിനു നമ്മൾ  എൻവേലോപ് , Envelop എന്നാണ്  പറയുക ( പുരോഗമനം  ഉണ്ടേ ) )  ലൊക്കേയിട്ട്  വളരെ ഭംഗിയായി കൊടുക്കുന്ന കാഴ്ചകൾ  ഓർക്കുന്നു .  എന്നാണെന്ന്  വ്യക്തമായി ഓർമ്മയില്ല , പക്ഷേ   ഏഴാം  ക്ലാസ്സിനും  ഒൻപതാം  ഇടയിൽ പഠിച്ച   സമയമായിരുന്നു  എന്നു  തോന്നുന്നു. 

പിന്നീട്  വലിയ വലിയ കരയോഗ  ചിട്ടികളും, അമ്പലം , പള്ളി  , KSFE ചിട്ടികളുമൊക്കെ നമ്മൾ  എത്രയോ  കേട്ടിരിക്കുന്നു, എന്നാലും  ആദ്യം കേൾക്കുന്ന  ചിട്ടി  അതായിരുന്നു  എന്നോർക്കുന്നു.  

അന്നത്തെ  മാസ തുകകൾ ഇന്ന്  നിസ്സാരവും,  ചിട്ടി തുകകൾ ഇന്ന്  ഏറ്റവും  കുറഞ്ഞ  മാസതുകകൾ  ആയും  മാറിയപ്പോൾ  കാലം  എത്രത്തോളം  മാറിയിരികുന്നു. 

വർഷങ്ങൾക്കു ശേഷം  ഇപ്പോൾ  ഇതൊക്കെ  ഓർക്കാൻ  കാരണം  ഞങ്ങളുടെ  പത്താം ക്ലാസ്  സ്കൂൾ ഗ്രൂപ്പ്  അതിന്റെ  ചാരിറ്റി  പ്രാവർത്തനങ്ങൾക്കും  എമർജൻസി  അവശ്യങ്ങൾക്കുമൊക്കെയായി  വരുമാനം കണ്ടെത്താനായി   മൂന്നു  ചിട്ടികൾ തുടങ്ങി.

ചിട്ടി  എന്ന വാക്ക്  വീണ്ടും  കേട്ടപ്പോൾ, ഇതൊക്കെയാണ്   ഓർമ്മ  വന്നത്.  അത്തരം  ഓർമ്മകൾ  പങ്ക് വച്ചു അത്രമാത്രം.   നിങ്ങൾക്കും  ഉണ്ടായേക്കാം  കുറച്ചെങ്കിലും  ഓർമ്മകൾ, അല്ലേ?    എഴുതിയില്ലെങ്കിലും  പഴയ ഓർമ്മകളിലേക്കുള്ള  തിരിച്ചു പോക്ക്  ഓർമ്മശക്തി വർദ്ധിപ്പിക്കും...

ഇനിമുതൽ  ചെറിയ ചെറിയ ഓർമ്മകൾ ഓർക്കുമ്പോൾ ഇവിടെ കുറിക്കാം എന്നു  കരുതുന്നു.. ഓർമ്മകൾക്ക് അല്ലേ  സുഗന്ധം......നന്ദി   വീണ്ടും  കാണാം..