Monday 15 October 2018

നവരാത്രി ആശംസകള്‍ 2018




പൂജവയ്പ്പിനോട് അനുബന്ധിച്ച് കഴിഞ്ഞ വര്‍ഷങ്ങളില്‍ പ്രസിദ്ധീകരിച്ച ലേഖനം ചെറിയ മാറ്റങ്ങളോടെ പുന: പ്രസിദ്ധീകരിക്കുന്നു. സ്വീകരിച്ചാലും. നന്ദി.
പ്രിയ ബന്ധു ജനങ്ങള്‍ക്ക്‌ നമസ്കാരം
എല്ലാവർക്കും ഹൃദയം നിറഞ്ഞ ദുര്‍ഗാഷ്ടമി , മഹാനവമി വിജയ ദശമി ആശംസകൾ.
2018 ഒക്ടോബര്‍ മാസം പതിനേഴ്‌, പതിനെട്ട്, പത്തൊന്‍പത് കന്നി മാസം മുപ്പത്തിയൊന്നു തുലാം ഒന്ന് രണ്ടു, തീയ്യതികളിലാണ് പൂജവയ്പ്പുത്സവം.
നാം കേരളത്തിനകത്തും വെളിയിലുമുള്ള കുറച്ചു സുഹൃത്തുക്കളോട് സംസാരിച്ചപ്പോൾ പൂജ വെയ്പ്പിനെ കുറിച്ചുള്ള അവരുടെ അഭിപ്രായം അന്വേഷിക്കുകയുണ്ടായി. അത് ''പഠിക്കുന്ന സമയത്ത് വയ്ക്കുമായിരുന്നു '' എന്നായിരുന്നു . കുറച്ചു പേർക്ക് അതിനുള്ള അവസരമില്ല എന്നുള്ളതാണ്, കാരണം ഗൾഫ്‌ രാജ്യങ്ങളിൽ അതിനോന്നുമുള്ള സംവിധാനമില്ല എന്നതാണ് അവരുടെ മറുപടി. മറ്റു ചിലർ പറഞ്ഞു ''ഫേസ് ബുക്ക്‌ '' പൂജ വയ്ക്കാം എന്നാണ് .കാരണം അവർക്ക് വേറെ ബുക്ക്‌ ഇല്ലാത്രേ. ചിലർ ചോദിച്ചത് ലാപ്‌ ടോപും മോബൈലുമാണ് എനിക്ക് പണം നേടിത്തരുന്നത്, ഞാൻ അത് പൂജ വെയ്ച്ചാൽ എന്റെ ഉപഭോക്താക്കൾ വേറെ വഴി തേടും, എന്നാണ്.
ഇന്ന് ഭാരതത്തില്‍ ഭാരതീയര്‍ പൂജവയ്ക്കുന്നു. അതിനര്‍ത്ഥം മതങ്ങള്‍ക്കും ജ്യാതികള്‍ക്കും രാഷ്ട്രീയത്തിനുമപ്പുറം ചിന്തിക്കുന്ന ഭാരത സംസ്കാരം മനസിലാക്കിയ, അത് ഉള്‍ക്കൊള്ളുവാന്‍ തയ്യാറായവര്‍ ഇത്തരം ആചാരങ്ങള്‍ അവരുടെ ജീവിതത്തിന്റെ ഭാഗമാക്കുന്നു.
ഇത് ഒരു മതത്തിന്റെ ഭാഗമല്ല മറിച്ചു ജീവിത ചര്യയുടെ ഭാഗമാണെന്നു അവർ തിരിച്ചറിഞ്ഞത്‌ കൊണ്ടാവണം, അത് സത്യവുമാണ്, മതമേതായാലും ജ്യതിയെതായാലും നല്ലതിനെ ഉൾക്കൊള്ളുവാനും ജീവിതത്തിൽ പകര്തുവനുമുള്ള നമ്മുടെ കഴിവിനെ നമ്മൾ നമ്മളിൽ കണ്ടറിയുകയും അതിനെ പ്രോത്സാഹിപ്പിക്കുകയും അടുത്ത തലമുറയിലേക്കു പകരുകയും വേണം .
പ്രകൃതിക്ക് അനുകൂലമായി ജീവിച്ച ഒരു കൂട്ടം മനുഷ്യര്‍ ഒരുകാലത്തുണ്ടായിരുന്നു. അതിനു ശേഷം അവരവരുടെ കാര്യം നേടല്‍ മാത്രം എന്നതിലേക്ക് വന്നപ്പോള്‍ പ്രുകൃതിയെ ചൂഷണം ചെയ്യാനും തുടങ്ങി . അതിന്റെ പേരും പ്രകൃതി വിരുദ്ധം എന്നുതന്നയാണ്‌.
നമ്മൾ കൊടുക്കുന്നതാണ് അടുത്ത തലമുറ ഉൾക്കൊള്ളുന്നത്, അതിനാല്‍ ഏതാണ് നല്ലത് എന്ന് ആദ്യം നമ്മള്‍ തിരിച്ചറിയണം. നല്ലത് കൊടുത്താൽ നല്ലത് പ്രതീഷിക്കം, അവരെ അവരുടെ ഇഷ്ടത്തിന് വിട്ടാൽ അവർക്കറിയില്ല നല്ലത് ഏതാണ്, മോശം ഏതാണെന്ന്,
നമുക്ക് പരിമിതകളും ഉണ്ട് .
നാട്ടിൽ നിന്ന് വിട്ടുനില്ക്കുന്നവരുടെ സാഹചര്യം തികച്ചും വത്യസ്തമാണ്, ദേശ കാല വ്യത്യാസമനുസരിച്ച് ആചാരങ്ങള്‍ ആചരിക്കുന്നതിലുള്ള പരിമിതികള്‍ നമുക്ക് പരിഗണിക്കാം, പക്ഷേ ആ കുറവുകളിൽ നിന്നുകൊണ്ട് പൂർണമാനസോടെ, എല്ലാ കുറവുകളും മനസ്സിൽ പരിഹരിച്ചുകൊണ്ട് നമുക്കും ആചരിക്കാം,
സൗദിയിലെ സുഹൃത്തുമായി സംസാരിച്ചപ്പോൾ അറിഞ്ഞത് ഏതുസമയതും സൌദികളുടെ ചെക്കിംഗ് ആണെന്നാണ്. അപ്പോൾ നമ്മുടെ ബുക്ക്‌ വല്ലതും കണ്ടാൽ അവർ എടുതുകൊണ്ടുപോകും എന്നാണ്. അവിടുത്തെ നിയമമാതനെങ്കിൽ വേണ്ട ഒരു പേന നമ്മുടെ പൂജയാണെന്ന് സങ്കല്പ്പിച്ചു നമ്മുടെ ബാഗിൽ മാറ്റിവയ്ക്കുകയും അത് പൂജ എടുക്കുന്ന ദിവസം അതിന്റെ മുന്നില് നിന്നുകൊണ്ട് നമ്മുടെ വീട്ടിലെ പൂജാമുറിയിലേക്ക് ഒരു നിമിഷത്തേക്ക് ഒരു യാത്ര നടത്തിയാൽ ഏതു സൌദിയാണ് കാണുക? ചോദിക്കുക ? അപ്പോൾ വേണമെങ്ങിൽ ആകാം ,
മറ്റു രാജ്യങ്ങളിലെല്ലേം സൌടിയെക്കാളും കൂടുതൽ സ്വാതന്ത്ര്യം ഉണ്ടെന്നറിയാം , അതാണ് ഞാൻ ' ഒരു പേന ' എന്ന് പറഞ്ഞത്.ഒരു പേന പൂജവച്ചു എന്ന് കരുതി ഈ ദിവസം അവധി എടുക്കേണ്ട, ജോലികള്‍ അതിന്റെറ മുറയ്ക്കുതന്നെ നടക്കട്ടെ നമ്മൾ അന്ന്യ നാട്ടിൽ ജോലി ചെയ്യുകയാണ് അതിനു കുറവുവരുത്താൻ പാടില്ല, നമുക്കതിനവകാശം ഇല്ല .അപ്പോൾ വായനയുടെകര്യവും ലാപ്ടോപ്പിൽ ടൈപ്പ് ചെയ്യുന്നതും പറയാതെ മനസിലായിക്കാണുമല്ലോ നിങ്ങൾക്ക് ഇംഗ്ലീഷ് ബുക്ക്‌ ആണുള്ളത് എങ്കിൽ വിഷമിക്കേണ്ട അത് തന്നെ വയ്ക്കുക. നിങ്ങളുടെ മത പുസ്തകങ്ങള്‍ ആണ് വയ്ക്കാന്‍ ഉദ്ദേശിക്കുന്നതെങ്കില്‍ അതും ആകാമല്ലോ..
ഇന്ത്യ യ്ക്ക് വെളിയിലുള്ളവർക്ക് ഒരു പക്ഷെ ചന്ദനവും ഭസ്മവും കിട്ടാൻ ബുദ്ധിമുട്ടായിരിക്കും. അതുമില്ലാതെ , പൂവും വെള്ളവുമില്ലാതെ (കിണ്ടി ഇല്ലല്ലോ), വിളക്കും ചന്ദനത്തിരിയും മനസ്സിൽ കത്തിച്ചു കൊണ്ട് സമയ വത്യാസങ്ങൾ കണക്കിലെടുത്ത് (അതെല്ലാം നിങ്ങളുടെ സൗകര്യം ) നിങ്ങളുടെ സമയത്ത് നിങ്ങള്ക്കും ആകാം ഒരു പൂജ വയ്പ്പ്.
എല്ലാം മനസാണ് പക്ഷേ കുറച്ചെങ്കിലും അതിനെ പ്രവൃത്തിയായി കൊണ്ടുവരുംപോഴാണ് അത് നില നില്ക്കുന്നതും അതിനെകുറിച് ചിന്തിക്കുന്നതും, അടുത്ത തലമുറയ്ക്ക് നല്കാന്‍ കഴിയുന്നതും .
നിങ്ങൾക്ക് സൗകര്യപ്പെടുന്ന സമയത്ത് ഒരു പൂജ പ്രാര്ത്ഥ ന നടത്താം. ഇത് ജീവിതത്തില്‍ ഇന്നേവരെ ഉണ്ടായിട്ടുള്ള ഗുരുഭൂതന്‍ മാരെ ഒന്നു സ്മരിക്കാനുള്ള നല്ലൊരു അവസരവുമാണ്.
കുട്ടിക്കാലത്തേക്ക് ഒരെത്തിനോട്ടം ജന്മം നല്കിുയ അമ്മയുടെ പാദങ്ങളെ കൈതോട്ടു വന്ദിച്ച് ( അമ്മ അടുത്തില്ലാത്തവര്ക്ക്് മനസുകൊണ്ടും), ജനനത്തിനു കാരണവും ആദി ഗുരുവിനെ കാണിച്ചു തന്നതുമായ അച്ഛന്റെയും കാല്‍ തൊട്ടു വന്ദിച്ച് തുടങ്ങാം ഈ യാത്ര.
അമ്മ, അച്ഛൻ , ഹരി ശ്രീ എഴുതിയങ്കിൽ ആരെഴുതിച്ചു, ആദ്യ ഗുരു , ഉസ്താദ്‌, പള്ളിയിലെ അച്ഛൻ , ആശാൻ പള്ളിക്കൂടത്തിലെ ആശാൻ , ആശാട്ടി കൊച്ചു കൂട്ടുകാർ , പിന്നെ അവിടേക്ക് പോയ വഴികൾ, വഴിയോരത്തെ കൈതോട് , അട്ടയെ കണ്ടു പേടിച്ചത് , പശു ഓടിച്ചത് , ജീരക മിട്ടായി, ചുവന്ന കപ്പലണ്ടി മിട്ടായി , മഴയിൽ നനഞ്ഞത് , ചോളവും, ഗോതമ്പും, പാല് തരുന്ന മൃഗം ശുശുപലാൻ  , കുറച്ചു ഓവറായി എന്നറിയാം പക്ഷെ നിങ്ങളും എന്നോടൊപ്പം സഞ്ചരിച്ചല്ലോ ....സന്തോഷമായി പിന്നെ എൽ കെ ജി , യു കെ ജി പിന്നെ എസ് ടീ ക്കു പിണങ്ങിയത്, പിന്നെ സമരങ്ങളും അടിയും വഴക്കും ......ബാക്കി നിങ്ങള്ക്കുല്ലതാണ്......ഇത് ഒരു സൗദിയും അറിയാൻ പോകുന്നില്ല നിങ്ങളെ പുറത്താക്കുകയുമില്ല .
നിങ്ങൾ എത്രത്തോളം പഠിച്ചവരനെങ്കിലും എന്തു ജോലിചെയ്യുന്നവാരനെങ്കിലും എവിടെയനങ്കിലും നിങ്ങളുടെ സാഹചര്യങ്ങളിൽ നിന്നുകൊണ്ട് ദയവായി വിശ്വാസമുള്ളവർ മറക്കാതെ ഒരു നിർബന്ധത്തിനു വഴങ്ങാതെ പൂർണ്ണ മനസോടുകൂടി ഈ ആചാരം അനുഷ്ടിക്കണമെന്ന് സ്നേഹത്തിന്റെ ഭാഷയിൽ അറിയിക്കുന്നു .
നമ്മുടെ മനസ്സിൽ തോന്നിയ കുറച്ചു കാര്യങ്ങൾ എഴുതി തെറ്റായി തോന്നിയങ്കിൽ ക്ഷമിക്കുക, ദയവായി എന്നെ അറിയിക്കുക.
ഓര്‍ക്കുക ശരീരത്തിന് വളരാന്‍ പരിമിതികള്‍ ഉണ്ട് പക്ഷെ മനസിന്‌ അതില്ല, ജീവിതത്തിലുടനീളം നമ്മള്‍ നേടുന്ന, പ്രകൃതിയില്‍ നിന്നും പഠിക്കുന്ന, മറ്റുള്ളവരില്‍ നിന്നും പഠിക്കുന്ന അറിവിലൂടെ നമ്മുടെ മനസ് വിശാലമാകുമ്പോള്‍ നമ്മുടെ ലോകം വലുതാകുന്നു. അതിലൂടെ നമ്മള്‍ ജീവിതത്തെ നന്നായി മനസിലാക്കുന്നു. അറിവിന്റെ കുറവുകളാണ് നമ്മില്‍ വിഷമമായും, നിരാശയായും, ലക്ഷ്യബോധമില്ലായ്മയായും, ദേഷ്യമായും, എന്തിനു ഇങ്ങേയറ്റം നാണമായിപ്പോലും അനുഭവ വേദ്യമാകുന്നത്. പ്രപഞ്ചമെന്ന ഈ വലിയ സര്‍വ്വകലാശാലയില്‍ നിന്നും ജീവിതമെന്ന വിഷയത്തെ കുറിച്ച് പഠിക്കാന്‍ ഏറെയുണ്ട്, വലിയ വലിയ കാര്യങ്ങള്‍ക്കുള്ള ഊട്ടത്തിനിടയിലും ഇതൊക്കെ ഒന്ന് പഠിക്കുക, പിന്നെ ജീവിതം സുഖം സുന്ദരം.
''ഒരു കാര്യം ഇങ്ങനെ ചെയ്യണം എന്ന് ഒരാള്‍ പറയുമ്പോള്‍, അത് ''ഇങ്ങനെ ചെയ്യാന്‍ പാടില്ല'' എന്ന് പറയാനുള്ള മറ്റൊരാളുടെ അവകാശത്തെ കൂടി പരിഗണിക്കുന്നു, അതിന്നാല്‍ നമുക്ക് യാതൊരു നിരാശകളുമില്ല.''
എല്ലാവരും പറയുന്നത് ഉള്‍ക്കൊള്ളുക, ശരിയെന്നു തോന്നുന്നത് ചെയ്യുക,
ഇത് ഇത്രയും എവിടെ എഴുതാൻ അറിവ് പകർന്നുതന്ന മാതാവിനും പിതാവിനും ഗുരുപരംപരയ്ക്കും, സരസ്വതിദേവിയ്ക്കും നന്ദിയും കടപ്പാടും അര്പ്പി ക്കുന്നു..
കൂടാതെ ജീവിതാനുഭവങ്ങളായും കഥകളായും അനുഭവങ്ങള്‍ പങ്കുവച്ച എല്ലാ ബന്ധുജനങ്ങള്ക്കും് നന്ദി അറിയിച്ചുകൊണ്ട്. ഈ മുഖപുസ്തകതിനും സര്‍വ്വോപരി പ്രപഞ്ച സൃഷ്ടാവിനും നന്ദി പറഞ്ഞുകൊണ്ട് എല്ലാവര്ക്കും മഹാനവമി വിജയദശമി ആശംസകള്‍. നന്ദി നമസ്കാരം