പ്രിയ ബന്ധുവിന് നമസ്കാരം,
പലപ്പോഴും നമ്മള്‍ ഓര്‍ക്കാതെ ചെയ്തു പോകുന്നതും ഇനി ഓര്‍ത്താല്‍ തന്നെ കുറച്ചു പേരെങ്കിലും അഭിമാനത്തിന്റെ പേരില്‍ വേറിട്ട് ചിന്തിക്കുന്നതുമായ ഒരു വിഷയം അവതരിപ്പിക്കാമെന്ന് വിചാരിക്കുന്നു.
മാതാവും മാതൃഭൂമിയും മാതൃഭാഷയും നമുക്ക് തികച്ചും മഹത്തരം തന്നെയാണ്, അന്നും ഇന്നും, എന്നും, പക്ഷെ നമ്മുടെ ചിന്തകളെ നിയന്ത്രിക്കുവാനുള്ള അവകാശം നമ്മള്‍ നമ്മുടെ സമൂഹത്തിനു വിട്ടു കൊടുത്തപ്പോഴും നന്മയും തിന്മയും തിരിച്ചറിയാതെ സമൂഹത്തില്‍ കൂടുതല്‍ ആളുകള്‍ എന്തു ചെയ്യുന്നുവോ അത് നന്മ, അതാണ് ശരി എന്ന വിശ്വാസവും നമ്മളില്‍ വന്നു കൂടിയപ്പോള്‍ നമ്മുടെ ദിവസങ്ങള്‍ ധന്യമാക്കാനുള്ള പ്രവര്ത്തികളെല്ലാം തന്നെ ദുരാചാരങ്ങളായിമാറി. കാലം പിന്നെയും സഞ്ചരിച്ച് മുകളില്‍ പറഞ്ഞ മൂന്നു സംഗതികള്‍ ( നന്മ, തിന്മ, സമൂഹ ചിന്താഗതി) എന്താണെന്നു കൂടി അറിയാതായപ്പോള്‍ അഭിമാനമാണെന്നു കരുതി സ്വയം അഭിനന്ദിച്ച് അപമാനതിലേക്ക് പോയി. ഇപ്പോള്‍ നില്ക്കുന്ന സ്ഥാനം എവിടെ എന്നറിയില്ല എങ്ങോട്ട് പോകണമെന്നറിയില്ല, എവിടെ നിന്നു വന്നൂന്നു കൂടി അറിയാത്തവരെ നമ്മള്‍ എങ്ങിന്യാ കുറ്റം പറയുക.
മലയാളമറിയാത്ത ഒരു വ്യക്തി പോലും പങ്കെടുക്കാത്ത വിവാഹമാണങ്കിലും ക്ഷണ പത്രിക മലയാളത്തില്‍ അച്ചടിക്കുന്നത് അപമാനമായിക്കരുതുന്ന ഒരുസമൂഹത്തെയാണ് നമുക്കിന്നു കാണാന്‍ കഴിയുന്നത്. എന്റെ ഒരു സുഹൃത്തിന്റെ സഹോദരിയുടെ വിവാഹ ക്ഷണ പത്രിക കണ്ടപ്പോള്‍, മലയാളത്തില്‍ അച്ചടിച്ചതിനു ആ സുഹൃത്തിനെ അഭിനന്ദിച്ചപ്പോള്‍ ആളു പറഞ്ഞത്:- നവ വധുവിനു ഇംഗ്ലീഷില്‍ അച്ചടിച്ചാല്‍ മതിയെന്നായിരുന്നു, എന്നായിരുന്നു അത്രേ. കാരണം കൂടെ പഠിക്കുന്നവരൊക്കെ നല്ല സാമ്പത്തിക ശേഷിയുള്ള കുടുംബങ്ങളാണത്രേ അപ്പോള്‍ ഈ സുഹൃത്ത് പറഞ്ഞു ‘’കല്യാണം വിളിക്കാന്‍ പോകുമ്പോള്‍ നീ വീട്ടുകാരോട് അതിന്‍റെ അര്‍ഥം മലയാളത്തില്‍ പറഞ്ഞു കൊടുക്കേണ്ടി വരും’’ എന്ന്. അങ്ങിനെ എന്തായാലും മലയാളത്തില്‍ പുറത്തിറങ്ങിയ ക്ഷണക്കത്താണ് ഞാന്‍ കാണാനിടയായത്..
നമ്മുടെ മാതൃ ഭാഷയെ സംരക്ഷിക്കാനുള്ള ഉത്തരവാദിത്വം നമുക്ക്തന്നെയാണ് എന്നറിയുക. അത് ഇങ്ങനയുള്ള അവസരങ്ങള്‍ പ്രയോജനപ്പെടുത്തി പ്രചരിപ്പിക്കാന്‍ ശ്രമിക്കുക ഇംഗ്ലീഷിലും ക്ഷണക്കത്ത് അടിക്കാം അത് മലയാളമാറിയാത്തവര്‍ക്ക് കൊടുക്കാം. പക്ഷെ മലയാളത്തെ ഒഴിവാക്കരുതേ എന്നൊരപേക്ഷയുണ്ട്. ഇനി ഇപ്പോള്‍ ബംഗാളിയിലോ ഹിന്ദിയിലോ കൂടി കുറച്ചു പത്രിക അടിക്കേണ്ടിവരുമെന്നും തോനുന്നു. ഇപ്പോഴത്തെ സ്ഥിതിയില്‍ . എന്തായാലും കാത്തിരുന്നു കാണാം.( കേരളത്തില്‍ ബംഗാളികളുടെ എണ്ണം കൂടിവരുന്നു. )
ഒരു കാര്യം നിരീക്ഷണത്തില്‍ മനസിലായത് വിദേശികളായ ഭാരതീയരില്‍ മലയാളികള്‍ മാത്രമാണ് അവരുടെ അടുത്ത തലമുറയെ മാതൃഭാഷ ഭാഷ സംസാരിക്കുന്നതിനു വിമുഖത കാണിക്കുന്നത് എന്നുള്ള വിഷമകരമായ സത്യമാണ്. ഒരു പക്ഷേ മലയാളിയുടെ അര്‍ത്ഥമില്ലാത്ത പോങ്ങച്ചമെന്ന ആത്മ അഭിമാനമായിരിക്കണം അതിനു കാരണം എന്ന് തോനുന്നു. എന്‍റെ കുട്ടികള്‍ക്ക് അവരുടെ മാതൃഭാഷ അറിയില്ല എന്നുള്ള അപമാനത്തെ അഭിമാനമായി കൊണ്ടുനടക്കുന്നത്തിനാണ് അവര്‍ക്ക് താത്പര്യം.
ഒരു ചെറിയ സംഭവം കൂടി അറിയിക്കാന്‍ ഈ അവസരം പ്രയോജനപ്പെടുത്തുന്നു. വിവാഹം എന്നത് ഒരു പുതു ജീവിതം തന്നെയാണല്ലോ? നമ്മള്‍ അങ്ങിനെ ഒരു ജീവിതത്തിലേക്ക് കടക്കുന്നതിനു മുന്പ് അതിന്‍റെ ഭാഗമായി ഒരു കാര്യം കൂടി ചെയ്താല്‍ നന്നായിരുന്നു. നമ്മോടൊപ്പം തന്നെ ഈ സമൂഹത്തില്‍ ജീവിക്കുന്ന എന്നാല്‍ പലതരത്തിലുള്ള രോഗങ്ങളാലും അപകടങ്ങളാലും അവശതയനുഭവിക്കുന്ന അനേകം ആളുകള്‍ ഇന്നുണ്ട്, അതില്‍ ഒരാളെയെങ്കിലും കണ്ടെത്തി അവര്ക്കൊരു ചെറിയ സഹായം ചെയ്യണം, നിങ്ങളുടെ പുതു ജീവിതത്തിനു മുന്നോടിയായിട്ട് . ഇന്ന് ഒരു കല്യാണത്തിന് നമ്മള്‍ ചിലവാക്കുന്ന തുക എത്രയാണെന്ന് നമുക്ക് ചിന്തിക്കാവുന്നതേയുള്ളൂ, അതോടൊപ്പം ഇതും ഒരധിക ചിലവായി കാണാതെ നിങ്ങള്‍ ചെയ്യണം. കൂടാതെ നിങ്ങളുടെ വിവാഹ വാര്ഷിികങ്ങളിലും ഈ ഒരു ദാന കര്‍മ്മം ഉള്‍പ്പെടുത്തെണം . നിങ്ങളുടെ വീട്ടിലെ ഓരോ അംഗങ്ങളുടെയും ജന്മാദിനങ്ങള്‍ നിങ്ങള്‍ ആഘോഷിക്കുമ്പോള്‍ ഈ പാവങ്ങളെ കൂടി പരിഗണിച്ചുകൊണ്ട്, ജന്മദിനം ആഘോഷിക്കുന്ന ആളറിഞ്ഞു തന്നെ ഒരു സഹായം ചെയ്യണം. ജന്മദിനം ആഘോഷിക്കുന്നത് ചെറിയ കുട്ടികളാണങ്കില്‍, ആ കുട്ടികള്‍ക്ക് നിങ്ങള്‍ കാണിച്ചു കൊടുക്കുന്ന ഈ നന്മ നിറഞ്ഞ ശീലത്തില്‍ നിന്നും ആ കുട്ടികള്‍ എന്നും മനുഷ്യത്വമുള്ളവരും പാവങ്ങളുടെ ദയനീയാവസ്ഥ മനസിലാക്കി അവരെ സഹായിക്കുകയും അവരില്‍ നിന്നും ആ കുട്ടികള്‍ എത്രയോ ധന്യരാനെന്നുള്ള തിരിച്ചറിവില്‍ ആനന്തം കണ്ടെത്തുന്നവരും അവരുടെ കഴിവുകളെ തിരിച്ചറിയുന്നവരും അടുത്ത തലമുറയ്ക്കു ഈ ശീലം പകര്‍ന്നു നല്കാന്‍ മുന്‍കൈ എടുക്കുന്നവരുമായിരിക്കും . എങ്ങിനെയുണ്ട്? പ്രത്യേകിച്ചൊന്നും പറയാതെ ഒരു ചിലവുമില്ലാതെ ഒരു നല്ല മനുഷ്യത്വമുള്ള തലമുറയെ വളര്ത്തി ക്കൂടേ, വീട്ടില്‍ നിന്നും അച്ഛനുമമ്മയും പഠിപ്പിച്ചില്ലങ്കില്‍ ഒരു പള്ളിക്കൂടത്തിലും പഠിപ്പിക്കില്ല ഇത് കേട്ടോ...ഒന്നു കൂടി പറയാം ഇങ്ങനെ മനുഷ്യത്വബോധമുള്ള ഒരു തലമുറയെ നമ്മള്‍ ചെറിയ പ്രായത്തില്‍ തന്നെ പരിശീലിപ്പിച്ചു വളര്‍ത്തിയെടുത്താല്‍ നാളെ തന്‍റെ മാതാപിതാക്കളെ നടതള്ളുന്നതിനെക്കുറിച്ചും അനാഥാലയത്തില്‍ ആക്കുന്നതിനെക്കുറിച്ചും ആ കുട്ടികള്‍ ചിന്തിക്കില്ല.
ഇനി സഹായം ചെയ്യുവാനായി പാവപ്പെട്ടവരെ ആരെയും കിട്ടുന്നില്ല എങ്കില്‍ അവരെയും കാണിച്ചു തരാം, നിങ്ങള്‍ക്കു തിരഞ്ഞെടുക്കാം ആളിനെ. ഏതെങ്കിലും മാര്‍ഗ്ഗത്തില്‍ ബന്ധപ്പെട്ടു ശരിക്കും സഹായം ആവശ്യമുള്ള ആളാണെന്നും ആളിന്റെ ഇപ്പോഴുള്ള അവസ്ഥയുമൊക്കെ ഉറപ്പാക്കുക നിങ്ങളുടെ ഉത്തരവാദിത്വമാണ്. വിവാഹം കഴിഞ്ഞവര്‍ക്കും ഇങ്ങനെയൊന്നും ചെയ്തിരുന്നില്ലങ്കില്‍ ചെയ്യാം കേട്ടോ, കാത്തുനില്ക്കേണ്ട.
ഇതില്‍ പറഞ്ഞ കാര്യങ്ങള്‍ മുഴുവനും തികച്ചും വ്യക്തിപരം തന്നെയാണ്. അതിനാല്‍ ചില കാര്യങ്ങള്‍ നിങ്ങളെ ഓര്‍മിപ്പിച്ചു എന്നുമാത്രം. തീരുമാനം നിങ്ങളുടെതാണ് , നന്നായി ആലോചിച്ചു നോക്കുക, നന്മകള്‍ ചെയ്യാനായി ജീവിക്കുക പോസിറ്റീവ് ആയി ചിന്തിക്കുക, ജീവിക്കുക. വിവാഹിതരാകാന്‍ പോകുന്ന എല്ലാ ബന്ധു ജനങ്ങള്‍ക്കും ഐശ്വര്യ സമൃദ്ധമായ ഒരു കുടുംബജീവിതം ആശംസിച്ചു കൊണ്ട് ശേഷം ചിന്തകള്‍ക്ക് വിട്ട് വാക്കുകള്‍ ഉപസംഹരിക്കുന്നു. നന്ദി നമസ്ക്കാരം
ഈ ലിങ്കില്‍ പോയാല്‍ നിങ്ങള്‍ക്കു വേദനയും യാതനയും അനുഭവിക്കുന്ന പാവങ്ങളെ കാണാം ഒരു കൈ പിടിച്ചു കഴിയുന്ന മാതിരി സഹായിക്കൂ.....അതാണ് '' മാനവ സേവ, മാധവ സേവ'' ഏവര്‍ക്കും സ്വാഗതം...
ഇഷ്ടായാച്ചാ കൂടുതല്‍ ആളുകളിലേക്ക് എത്തിക്കുവാന്‍ അപേക്ഷിക്കുന്നു.
https://www.facebook.com/groups/manavasevamadhavasevaidamnamama/?fref=ts

നമസ്തെ, ഇവിടെ നിങ്ങള്‍ കുറിക്കാനുദ്ദേശിക്കുന്ന അഭിപ്രായത്തെക്കാള്‍ വലുത് നിങ്ങള്‍, നിങ്ങളെ വിലയിരുതുന്നതാണ്. നന്ദി.
ReplyDeleteI would like to say that this blog really convinced me to do it! Thanks, very good post. davetiye
ReplyDelete