Saturday 12 August 2017

Boat Race Rugby. United Kingdom വള്ളം കളി റഗ്ബി യുണൈറ്റഡ് കിങ്ങ്ഡാം

This Picture courtesy  YUKMA  UK


ആരാധ്യരായ കുടുംബാംഗങ്ങക്ക് ഹൃദയം നിറഞ്ഞ നമസ്കാരം,

എല്ലാവര്ക്കും അവരവരുടെ ജീവിതത്തിലെ സന്തോഷങ്ങള്‍ തിരിച്ചറിയാന്‍ കഴിയുന്നു എന്ന് വിചാരിക്കുന്നു. അതൊരു കഴിവാണ്.


ഒരു നീണ്ട ഇടവേളയ്ക്കു ശേഷം വീണ്ടും കുറച്ചു കാര്യങ്ങള്‍ പങ്കുവയ്ക്കുന്നു.

എല്ലാവരും  വരിക...നമുക്കൊരു  വള്ളം കളി  കണ്ടിട്ട് വരാം....ഒപ്പം  പോകുന്ന വഴിക്കുള്ള  കാഴ്ചകളും  ആസ്വദിക്കാം.....

കഴിഞ്ഞ കുറേ നാളുകളായി യു കെ യിലെയും യൂറോപ്പിലെയും പിന്നെ  കേരളത്തിലെയും   ഹൃദയങ്ങളില്‍ വഞ്ചിപാട്ടിന്റെ താളമുള്ള ജനത ഒന്നടങ്കം ആകാംഷയോട് കൂടി ശ്രദ്ദ കേന്ദ്രീകരിച്ചത്,  റഗ്ബി , വാര്‍വിക്ക്ത ഷയറിലെ ട്രേകോര്‍ട്ട് തടാകത്തിലായിരുന്നു.


ഒരു പക്ഷെ ഈ വര്‍ഷം ഓണത്തിന്‍റെ തുടക്കം അവിടെയായിരുന്നു എന്ന് തന്നെ പറയാം...


അയ്യായിരത്തോളം മലയാളികള്‍ അണിനിരക്കുകയും ഈ തടാകം ഇന്നേവരെ കണ്ടിട്ടില്ലാത്ത ജനസമുദ്രത്തിലേക്കും ആര്‍പ്പുവിളികളുടെ ആരവങ്ങളിലെക്കും ഉയര്‍ന്ന അതിമനോഹര കാഴ്ചയായിരുന്നു ജൂലൈ 29 2017


അതെ യുക്മ എന്ന സംഘടന മുന്നോട്ടുകൊണ്ടുവന്നു അവതരിപ്പിച്ച ആശയമായിരുന്നു യു കെ യിലെ ആദ്യ കേരളീയ  വള്ളംകളി മത്സരം. ഒരു പക്ഷെ യുറോപിലെയോ അതിനപ്പുറമോ ഉള്ള ആദ്യത്തെ സംഭവമാണോ എന്നറിഞ്ഞുകൂടാ.....

ഗേബിള്‍ ഈവെന്റസ് ന്‍റെ തികച്ചും സുരക്ഷ സംവിധാനങ്ങളാല്‍ അരങ്ങേറിയ അതിശയം ജനിപ്പിക്കുന്ന വര്‍ണ്ണാഭമായ പരിപാടിയായിരുന്നു ഈ ജല മേള. സ്പോന്‍സര്‍ മാരുടെ ജേഴ്സി അണിഞ്ഞുകൊണ്ട് വെള്ളത്തിലെക്കിറങ്ങിയ തുഴക്കാരെ കാണുമ്പോള്‍ കരയില്‍ നില്‍ക്കുന്ന കാണികളുടെ ആവേശവും ഇരട്ടിച്ചിരുന്നു.

പതിനാറു ടീം കളെ ചേര്‍ത്ത് നെഹ്‌റു ട്രോഫി വള്ളംകളി മാതിരി പരിപാടി സംഘടിപ്പിക്കാന്‍ ഇറങ്ങിയ യുക്മയ്ക ഇരുപത്തിരണ്ടു ടീമിനെ പങ്കെടുപ്പിച്ചു കൊണ്ട് പരിപാടി വന്‍ വിജയമാക്കുമ്പോള്‍ യുറോപ്പിലെ അനേകം മലയാളികള്‍ പോലും പങ്കെടുക്കാന്‍ താത്പര്യം പ്രകടിപ്പിക്കയും മുന്നോട്ടു വന്നിരുന്നതായും മനസിലാകുന്നു. പക്ഷെ അവര്‍ അടുത്ത അവസരത്തിനായി കാത്തിരിക്കുന്നു.

യുണൈറ്റഡ് കിംഗ്‌ടം ത്തിലെ മലയാളികള്‍ ഏറെകുറെ തിങ്ങിപാര്‍ക്കുന്ന ഇരുപത്തിരണ്ടു പട്ടണങ്ങളില്‍ നിന്നായിരുന്നു ടീമുകള്‍.

കിഴക്കിന്‍റെ  വെനിസിലെ ടീമുകളുടെ അതെ പേരില്‍ തന്നെയായിരുന്നു അവതരണവും. പങ്കെടുത്ത ടീം കളെ ഹീട്സ് അടിസ്ഥാനത്തില്‍ പിന്നീടു വിവരിക്കാം.

യുക്മയുടെ വള്ളം കളിയുടെ വാര്‍ത്തകള്‍ വന്നതുമുതല്‍ തന്നെ താത്പര്യം ഉണ്ടായിരുന്നെങ്കിലും ദൂരം ഒരു വലിയ പ്രശ്നമായിരുന്നതിനാല്‍ അല്പം പിറകോട്ടു വലിച്ചുവെങ്കിലും അടിക്കടിയുള്ള വാര്‍ത്തകളും ഗര്‍ഷോം ടിവി യിലെ വാര്‍ത്തകളുമൊക്കെ വളരെ സ്വാധീനിച്ചു. തുടര്‍ന്ന് ബന്ധുക്കളെ കൂട്ടി പോകാമെന്ന് വിചാരിച്ചുവെങ്കിലും അതും ഫലവത്തായില്ല. മറ്റു പലരെയും കൂട്ടാന്‍ ശ്രമിച്ചുവെങ്കിലും last minutes dot com ല്‍ അംഗമാകാന്‍ ആരും തയ്യാറായില്ല . തുടര്‍ന്ന് വെള്ളിയാഴ്ച രാത്രിയില്‍ ചില്റെര്ന്‍ റയില്‍വേയസ് ല്‍ ടിക്കറ്റ്‌ ബുക്ക്‌ ചെയ്തു . രാവിലെ 6:30 നു വീട് വിട്ടു.......
Marylebone Station London

Marylebone Station London

Marylebone Station London

7:30 ഓടു കൂടി ലണ്ടന്‍ മാലിബോന്‍ സ്റ്റേഷന്‍ ല്‍ നിന്നും യാത്ര തിരിച്ചു. കാണാന്‍ പോകുന്ന ജലമേളയെന്ന പൂര മഹോത്സവതിലും പോകുന്ന വഴിക്കുള്ള യു കെ യുടെ ഗ്രാമ കാഴ്ചകളും പച്ചപ്പ്‌ നിറഞ്ഞു നില്‍ക്കുന്ന കൃഷിയിടങ്ങളും എത്രയോ മനോഹരം കണ്ടാലും കണ്ടാലും മതിവരില്ല്യ നമുക്ക് ആ ഗ്രാമ ഭംഗി. ലക്ഷ്യത്തെപ്പോലെ തന്നെ പ്രധാന്യമര്‍ഹിക്കുന്നതാണ് അവിടെക്കുള്ള യാത്രയും, അതിന്നാല്‍ യാത്രകള്‍ ആസ്വദിക്കണമെന്ന ജീവിത പാഠവും ഇവിടെ ഓര്‍മ്മിപ്പിക്കുന്നു.

പോകുന്ന വഴിക്കുള്ള പ്രകൃതിഭംഗി കള്‍ പടത്തില്‍ ചേര്‍ക്കുന്നു....ഇതൊക്കെ ഇഷ്ടപ്പെടുന്ന കുറച്ചുപേര്‍ ഈ ചുറ്റുവട്ടത്തൊക്കെ ഉണ്ടേ....അതാണ്‌....കൂടാതെ ഇങ്ങനെയും കുറച്ചു സ്ഥലങ്ങള്‍ ഇവിടെയൊക്കെ ഉണ്ടെന്നു കൂടി അറിയണം..... 








ഒന്‍പതര യോട് കൂടി ലമിങ്ങ്ടോന്‍ സ്പാ സ്റ്റേഷന്‍ എത്തിച്ചേര്‍ന്നു , അടുത്തത് പാരിഷ് ചര്‍ച്ച് ബസ്‌ സ്റ്റോപ്പ്‌ , അറിയില്ല എവിടെയാണെന്ന്.....ചോദിച്ചു ചോദിച്ചു പോകാം.... അങ്ങിനെ കിട്ടി..... അവിടെ നിന്നും മുക്കാല്‍ മണിക്കൂറോളം ബസ്സില്‍ യാത്ര. ബസ്സുകള്‍ വളരെ കുറവുള്ള റൂട്ട് , കൃഷികള്‍ നടക്കുന്ന ഗ്രാമങ്ങള്‍, റോഡില്‍ കാറുകള്‍ മാത്രം, വളരെ കുറച്ചു സൈക്കിള്‍ യാത്രക്കാരും, വാഹനങ്ങള്‍ നന്നേ കുറവാണ്. ഓരോ സ്ടോപ്പിലും കുറച്ചധികം കാത്തു നില്‍ക്കും ഡ്രൈവര്‍. അതൊക്കെയാണ്‌ ഗ്രാമങ്ങളിലെ പ്രത്യേകതകള്‍. സ്ഥലം എത്തിയപ്പോള്‍ ഡ്രൈവര്‍ വിളിച്ചു പറഞ്ഞു. ഗ്രാമ പ്രദേശങ്ങളിലെ ബസ്‌ സ്റൊപ്പുകള്‍ വളരെ വിചിത്രമാണ്. കണ്ടുപിടിക്കാന്‍ തന്നെ നന്നെ ബുദ്ധിമുട്ടും. (ഫോട്ടോകള്‍ കാണാം ) എന്തായാലും തിരിച്ചുപോകാന്‍ വണ്ടി നിര്‍ത്തുന്ന ബസ് സ്റൊപ്പും ചോദിച്ചു മനസിലാക്കി നടന്നപ്പോള്‍ ദേയ് അജിത്തേട്ടനും https://www.facebook.com/ajithpaliath ചേച്ചിയും വരുന്നു...നടക്കാന്‍ കുറച്ചു ദൂരമേയുള്ളൂ വെങ്കിലും നമ്മെയും കൂട്ടി യാത്ര തുടര്‍ന്നു.

അങ്ങിനെ അവിടെ എത്തിച്ചേര്‍ന്നു!!!

അതി വിശാലമായ പച്ചപ്പ്, എന്താ സൌന്ദ്യര്യം.......

മുന്നോട്ടു നടക്കുമ്പോള്‍ ഒരു കടയില്‍ നിന്നും ചേച്ചിയുടെ ചോദ്യം ബ്രേക്ക്‌ഫാസ്റ്റ് കഴിച്ചോ എന്ന്..... കച്ചവടമായാലും, വല്ലതും കഴിച്ചോ എന്ന് അവര്‍ ഉറപ്പു വരുത്തുന്നുണ്ടല്ലോ ....സന്തോഷായി....

അറുന്നൂറ്റിയന്പതോളം ഏക്കറില്‍ നിറഞ്ഞു നില്‍ക്കുന്ന ഈ പാര്‍ക്കിനുള്ളില്‍ തടാകവും വളരെയധികം നടപ്പാതകളും സൈക്കിള്‍ ചവിട്ടി കറങ്ങാന്‍ ഉള്ള സംവിധാനവും ബോട്ട് സവാരിയും സേയ്ലിംഗ് നുള്ള സംവിധാനവും ഒരുക്കിയിരിക്കുന്നു. അതി വിശാലമായ ഓളപരപ്പ് ആരെയും ആകര്‍ഷിക്കുന്ന കാഴ്ചയാണ്.

നടന്നടുക്കുംതോറും ആലപ്പുഴ ആയോ എന്നൊരു സംശയം ഉണ്ടായിരുന്നു. കുറച്ചു കൂടി കഴിഞ്ഞപ്പോള്‍ അത് ശരിക്കും ആലപ്പുഴയും പുന്നമടക്കായാലും , നെഹ്‌റു ട്രോഫി വള്ളം കളിയും ആയി മാറി. ആര്‍പ്പോ വിളികളും ഓണപ്പാട്ടുകളും ചെണ്ട മേളവും വള്ളം കളിക്ക് മാറ്റ് കൂട്ടിയപ്പോള്‍ അവിടെ കൂടിയവരെല്ലാം പലപ്പോഴും വിച്ചരിച്ചി ട്ടുണ്ടാകണം ശരിക്കും കേരളത്തില്‍ തന്നെയാണോയെന്ന്.

തിരക്ക് പിടിച്ച ജീവിതത്തില്‍ നിന്നും എല്ലാം മറന്നു ആഘോഷിക്കാന്‍ മലയാളിക്ക് കിട്ടിയ അപൂര്‍വ്വ അവസരമായിരുന്നു ഈ വള്ളം കളി.

പത്തു മണിയോട് കൂടി തന്നെ പരിപാടികള്‍ക്ക് തുടക്കമായയി...വിശിഷ്ട അതിഥികള്‍ അണിനിരന്ന വേദിയില്‍ സംഘടനയെ കുറിച്ചും സംഘടിപ്പിക്കാനുള്ള സാഹചര്യങ്ങളും ഓരോ വ്യക്തികളുടെയും ആത്മാര്‍ത്ഥമായ പ്രവര്‍ത്തനങ്ങളെ കുറിച്ചും വിവരിച്ചു, പരിപാടിയുടെ ഉത്ഘാടനവും നിര്‍വ്വഹിച്ചു. തുടര്‍ന്ന് കലാപരിപാടികളും അരങ്ങേറി. (ഒരു വേദി മാത്രമാണെങ്കില്‍ നമുക്ക് അത് മാത്രം ശ്രദ്ടിക്കാം നന്നായി വിശദീകരിക്കാം...പക്ഷെ ഇവിടെ ഈ വേദിയും ഓള പ്പരപ്പും എല്ലാം നോക്കിക്കാണാന്‍ ഈ പാവം നാം മാത്രം , അതിനാല്‍ വിവരണത്തിലെ വ്യക്തത ഇല്ലായ്മ ക്ഷമിക്കുമല്ലോ )

കുറച്ചു കാലങ്ങളായി പരിപാടികള്‍ നടത്തി സമ്പാദിച്ച പ്രവൃത്തി പരിചയം ഈ പരിപാടിയും വന്‍ വിജയമാക്കാന്‍ യുക്മയ്ക്ക് അനുകൂലമായി.

ചുണ്ടന്‍ വള്ളങ്ങളുടെ മാതൃകയില്‍ ഇവിടുത്തെ വള്ളങ്ങളെ പൂര്‍ണ്ണമായും കേരളീയവത്കരിച്ചു കൊണ്ടാണ് യുക്മ മത്സര വള്ളങ്ങള്‍ അണിയിച്ച് ഒരുക്കിയത് . കോട്ടയം സ്വദേശി ജയനാണ് അമരവും അണിയും പണിതു നല്‍കിയത്. കര്‍ശനമായ സുരക്ഷിത നിയന്ത്രങ്ങള്‍ക്ക് വിധേയമായി ആയിരുന്നു വള്ളം കളി നടന്നത്. മാഞ്ചസ്ടരില്‍ നിന്നുമുള്ള നാല്പതംഗ ശിങ്കാരി മേളം വള്ളം കളിയെ മറ്റൊരു പൂര പറമ്പിലേക്കും നയിച്ചു. നാല് വള്ളങ്ങളാണ് മത്സര വള്ളങ്ങളായി രൂപകല്‍പന ചെയ്തെടുത്തത്. അവയില്‍ ചുണ്ടന്‍ വള്ളങ്ങളെപ്പോലെ ആകൃതി മാറ്റി, സുരക്ഷാ കാരണങ്ങളാല്‍ പതിനാറു പേര്‍ക്കാണ് ഒരു വള്ളത്തില്‍ തുഴയാന്‍ അവസരമൊരുക്കിയത് . ഒരാള്‍ താളത്തിന് ചെണ്ടയും കൊട്ടി തുഴച്ചില്‍ കാര്‍ക്ക് അഭിമുഖമായി മുന്നില്‍ ഉണ്ടാകും. ഏറ്റവും പിന്നില്‍ നിയന്ത്രിക്കാന്‍ ഒരാളും ഉണ്ടാകും. അത് എല്ലാ വള്ളങ്ങളിലും വെള്ളക്കാരന്‍ തന്നെയായിരുന്നു.

മുന്നൂറു മീറ്റര്‍ ആയിരുന്നു മത്സര ദൂരം. പ്രദേശം മുഴുവന്‍ ക്യാമറ നിയന്ത്രണത്തിലായിരുന്നു. മത്സര ഫല നിര്‍ണ്ണയവും ക്യാമറ നിരീക്ഷണം വഴിയായിരുന്നു.

പതിനൊന്നു മണിയോട് കൂടി വള്ളം കളികള്‍ക്ക് തുടക്കമായി

ആദ്യ ഹീറ്സില്‍ വെള്ളം കുളങ്ങര( UBC Boat club south west) , തിരു വാര്‍പ്പ് (Tigers Boat Club Oxford), കുമരങ്കരി (Ipswich Boat Club East Anglia), നെടുംഭാഗം(United Boat Club Sheffield) തുടങ്ങി നാല് ടീം കള്‍ വെള്ളത്തെ കീറിമുറിച്ചു വള്ളത്തില്‍ കടന്നുപോയപ്പോള്‍ ഒരു ദേശത്തിന്റെ, ഒരു ജനതുടെ ചരിത്രത്തിലെ ആദ്യ വള്ളം കളിക്ക് തുടക്കമാവുകയായിരുന്നു.

രണ്ടാം ഹീറ്സില്‍ നെടുമുടി(Kettering Boat Club) , കാവാലം( Cameos Boar Club Cardiff), ആലപ്പാട്ട്( Stroke Boat Club Stroke on trent) , പായിപ്പാട് ഏറ്റുമുട്ടി.

മൂന്നാം ഹീറ്സില്‍ കുമരകം(Idukki Boat Club), മാംപുഴക്കരി(Basildon Boat Club Essex), ആയപ്പറമ്പ്Harwards heath Boat Club Harwards heath), പുളിമ്കുന്നു( Mythri Boat Clum Glasgow) ,

നാലാം ഹീറ്സില്‍ രാമങ്കരി(Coventry Boat Club Coventry) , കാരിച്ചാല്‍( Booster Themmadis Boat Club Kent), കൈപ്പുഴ(Dartford Boat Club Kent), മങ്കൊമ്പ് (Priyadarshini Boat Club London),

അഞ്ചാം ഹീറ്സില്‍ കരുവാറ്റ(Tigers Boat Club Leicester) , കൈനകരി( GMA Piravam Boat Club), തായങ്കരി(Jawahar Boat Club Liverpool)

ആറാം ഹീറ്സില്‍ എടത്വ(United Boat Club), ചമ്പക്കുളം( Yorkshire Boat Club Wakefield), ചെറുതന( Rhytham Boat Club Horsham)    തുടങ്ങി ഇരുപത്തി രണ്ടു ടീമുകള്‍ ആദ്യ ട്രോഫി യില്‍ മുത്തമിടാനായി തുഴകള്‍ എറിഞ്ഞു. ഓരോ മത്സരവും ആര്‍പ്പോ വിളികളാല്‍ മഖരിതമായപ്പോള്‍ കേരളത്തില്‍ എത്തി വള്ളം കളിയില്‍ പങ്കെടുത്ത ആഹ്ലാദമായിരുന്നു ഓരോ തുഴച്ചില്‍ കാരന്റെയും അവരെ സപ്പോര്‍ട്ട് ചെയ്യാന്‍ എത്തിയ മറ്റുള്ളവരുടെയും മുഖങ്ങളില്‍.


ഒരിക്കലെങ്കിലും വഞ്ചിപ്പാട്ട് നാവില്‍ മൂളാത്ത മലയാളി ഉണ്ടാകില്ല, അല്ലെ??

ശരിക്കും പുന്നമടക്കായല്‍ തന്നയാണോ എന്ന് സംശയിച്ചു പോയ പ്രത്യേകിച്ചും ആലപ്പുഴക്കാരായ ജല പ്രേമികള്‍ക്ക് ആവേശവും ഹൃദയ നിറഞ്ഞ സന്തോഷവും നല്കുന്നതായിരുന്നു ഈ മത്സരം. ഓളപ്പരപ്പില്‍ നിരനിരയായി വന്ന വള്ളങ്ങളും കാണികളുടെയും തുഴച്ചില്‍ കാരുടെയും ആവേശങ്ങളും അതിമനോഹരമായ വര്‍ണ്ണ കാഴ്ചകള്‍ സമ്മാനിച്ചപ്പോള്‍ ''എന്തോരഴക് , എന്തൊരു ഭംഗി '' എന്ന് തുടങ്ങുന്ന സി യെ ജോസഫ്‌ അച്ചായന്റെ തത് സമയ വര്‍ണ്ണനകള്‍ കൂടിയായപ്പോള്‍ എന്തൊരു ഊര്‍ജ്ജമായിരുന്നു . അവിടെ കൂടിയ വെള്ളക്കാര്‍ക്കും സഞ്ചാരികളായി എത്തിയ മറ്റുള്ളവര്‍ക്കും പുതിയൊരു അനുഭവമായി മാറി.

വന്നെത്താന്‍ കഴിയാതിരുന്നവര്‍ക്ക് വലിയ ഒരു നഷ്ടം സമ്മാനിച്ച്‌ കൊണ്ടാണ് ഈ നിമിഷങ്ങള്‍ കടന്നു പോയത് എന്നോര്‍ത്ത് അടുത്ത പ്രാവശ്യം നിങ്ങള്‍ ഓരോരുത്തരും അവിടെ ഉണ്ടാകണമെന്നും ഒരു വന്‍ വിജയമാക്കി നമുക്കിതിനെ മാറ്റണമെന്നും അപേക്ഷിക്കുന്നു. പൊതുവേ ലണ്ടനില്‍ നിന്നുള്ള മലയാളികളുടെ സാനിധ്യം കുറവായിരുന്നു എന്ന് വേണം കരുതാന്‍, അടുത്ത പ്രാവശ്യം ആ കുറവ് പരിഹരിക്കും എന്ന് കരുതട്ടെ.

മത്സര ഫലത്തിലേക്ക് കടക്കാം

മികച്ച നേട്ടങ്ങള്‍ കൈവരിച്ച അഞ്ചു ടീം നാണ് സമ്മാനം നല്‍കിയത് കൂടാതെ ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങള്‍ നേടിയവര്‍ക്ക് ക്യാഷ് അവാര്‍ഡുകളും നല്‍കി.

ഒന്നാം സ്ഥാനം നേടുന്ന ടീമിന് കിട്ടുന്ന എവര്‍ റോല്ലിംഗ് ട്രോഫി യുക്മ തന്നെ സൂക്ഷിക്കുന്നു.

അഞ്ചാം സ്ഥാനം നേടിയത് വള്ളംകുളങ്ങര ( UBC Boat Club South West)

നാലാം സ്ഥാനം നേടിയത് കൈനഗിരി (GMA Piravam Boat Club )

മൂന്നാം സ്ഥാനം നേടിയത് രാമങ്കരി (Coventry Boat Club, Coventry, Warwickshire ) 67.76 സെക്കന്റ്‌

രണ്ടാം സ്ഥാനം നേടിയത് തായങ്കരി ( Jawahar Boat Club Liverpool) 65.16 സെക്കന്റ്‌

ഒന്നാം സ്ഥാനം കാരിച്ചാല്‍ (Booster Themmadis Boat Club Kent) 61.57 സെക്കന്റ്‌

യു കെ യുടെ വിവധ ഭാഗങ്ങളിലായുള്ള ഓണാഘോഷ പരിപാടികളില്‍ വടം വലി മത്സരത്തില്‍ അവരുടെതായ പ്രത്യേക തരംസൂത്രങ്ങള്‍ അനുകൂലിച്ചു തന്നെ എതിര്‍ ടീം കളെ നിര്‍ഭയം പരാജയപ്പെടുത്തിയവരാണ് ഈ ടീം അംഗങ്ങള്‍.

ഈ മാസം ഇവര്‍ അമേരിക്കയിലും വടം വലിയില്‍ പങ്കെടുക്കുന്നു എന്നും ഒരു ശ്രുതി കേട്ടു....

കൂടാതെ സൌഹൃദ മത്സര മെന്ന നിലയില്‍ രണ്ടു വള്ളങ്ങളിലായി മത്സരത്തി നിറങ്ങിയ മഹിളാ രത്നങ്ങള്‍ ഏവര്‍ക്കും അതിശയകരമായിരുന്നു. ഏലിയാമ്മ മാത്യുവിന്റെ നേതൃത്വത്തിലുള്ള കുട്ടനാട് വനിതാ ബോട്ട് ക്ലബ്ബും കവിത നായരുടെ നേതൃത്വത്തില്‍ നോട്ടിമ്ഹാം വനിതാ ബോട്ട് ക്ലബ്ബിന്റെ ടീം തമ്മിലായിരുന്നു മത്സരം.

ഒപ്പത്തിനൊപ്പം കുതിച്ച വള്ളങ്ങളില്‍ ഏലിയമ്മ മാത്യുവും ടീം വിജയത്തിലേക്ക് കുതിക്കുകയായിരുന്നു.

സംസ്ഥാന ലളിതകലാ അക്കാദമിയുടെ ഒന്നാം സ്ഥാനം നേടിയ സിനിമ കലാസംവിധയകനായുള്ള ആലപ്പുഴയില്‍ നിന്നുള്ള ശ്രീ അജയന്‍ വി കാട്ടങ്കല്‍ നിര്‍മ്മാണം നിര്‍വ്വഹിച്ചതായിരുന്നു ഒന്നാം സ്ഥാനക്കാരെ കാത്തിരുന്ന എവര്‍ റോല്ലിംഗ് ട്രോഫി. രണ്ടരയടി നീളത്തില്‍ ചുണ്ടന്‍ വള്ളത്തിന്റെ മാതൃകയിലായിരുന്നു നിര്‍മ്മാണം. 



വള്ളം കളിയോടൊപ്പം കാര്‍ണിവലുമായിരുന്നതിനാല്‍ കുട്ടികള്‍ക്കും വളരെ ആവേശമായി , പട്ടം പറത്തിയും റൈഡ് കളില്‍ കയറിയും അവധികാലത്തെ ആവേശകരമാക്കി മാറ്റി. നീലഗിരി റസ്റ്റരന്റ് അവതരിപ്പിച്ച ഭക്ഷണ ശാലകള്‍ നല്ല നിലവാരം പുലര്‍ത്തി. . രണ്ടര മീറ്റര്‍ ഉയരവും നാല് മീറ്ററോളം ഉയരവുമുള്ള ഗജ വീരന്‍ നീലഗിരി കണ്ണന്‍ നെറ്റി പട്ടവുമെന്തി കുട്ടികള്‍ക്ക് കളിക്കാനായി തയ്യാറായിരുന്നു. തുമ്പികയ്യില്‍ കൂടി വെള്ളം ചീറ്റുന്നതും തല കുലുക്കുന്നതും ഈ മെക്കാനിക്കല്‍ ആനയുടെ പ്രത്യേകതയായിരുന്നു. കുട്ടികള്‍ക്ക് കൌതുകമായി അവര്‍ അവതരിപ്പിച്ച ഗജവീരന്‍ മാറ്റുകൂട്ടി എന്ന് മാത്രമല്ല, ആ നയന മനോഹര കാഴ്ചയ്ക്കും പരോക്ഷമായി നമ്മളെ മുതലാക്കിയോ എന്നൊരു സംശയം ബാക്കി നില്‍ക്കുന്നു. 

വള്ളം കളിയുടെ ഇടവേളകളില്‍  വേദിയില്‍ അരങ്ങേറിയ ഗാനമേളയും നൃത്തങ്ങളും  മറ്റൊരു  ഓണാഘോഷലഹരി കൂടി  സമ്മാനിച്ചു. നല്ല നിലവാരം പുലര്‍ത്തിയവയായിരുന്നു പരിപാടികള്‍.  കലാപരിപാടികളുടെ സൂത്രധാരന്‍  ശ്രീ  ജയ്സണ്‍  ജോര്‍ജ്ജ്   ആയിരുന്നെന്നും  അറിയാന്‍  കഴിഞ്ഞു.

കേരളത്തില്‍ നിന്നും ശ്രീ ഉമ്മന്‍ ചാണ്ടി അവര്‍കളുടെ മകന്‍ ചാണ്ടി ഉമ്മന്‍ , ചീഫ് ഗസ്റ്റ്‌ bbc asian നെറ്റ്‌വര്‍ക്ക് പ്രസിഡണ്ട്‌ അശാന്തി ഓംകാരം , പ്രോഗ്രാം ചീഫ് കോര്‍ഡിനേറ്റര്‍ എബി സെബ്ബാസ്റ്യന്‍ , യുക്മ ജയകുമാര്‍ നായര്‍, യുക്മ സജു ജോസഫ്‌, യുക്മ ഒസ്ടിന്‍ അഗസ്ടിന്‍, യുക്മ സിന്ധു ഉണ്ണി, യുക്മ ടിക്ക്സ് ജോര്‍ജ് , യുക്മ ജേക്കബ്‌ കോയിപ്പള്ളി , ഈ പരിപാടിയുടെ മുഖ്യ സ്പോന്സോര്‍ SBI ചെയര്‍ മാന്‍ സഞ്ജയ്‌ നായക്ക് , SBI London Manager കൃഷ്ണന്‍കുട്ടി തുടങ്ങിയവര്‍ സമാപന സമ്മേളനത്തില്‍ പങ്കെടുത്തു

യുക്മ നാഷണല്‍ പ്രസിഡന്റ്‌ ശ്രീ മാമ്മന്‍ ഫിലിപ്പിന്റെ അധ്യക്ഷ പ്രസംഗത്തില്‍ സമാപന ചടങ്ങുകളും സമ്മാന ദാനവും നടന്നു.

സത്യം പറയാല്ലോ ... പലപ്പോഴും വള്ളം കളി കാണണം എന്ന് ആഗ്രഹിച്ചുവെങ്കിലും നടന്നിട്ടില്ലായിരുന്നു.....അങ്ങിനെ ആദ്യത്തെ വള്ളം കളിയും കണ്ടു.........ഇനി ആലപ്പുഴയ്ക്ക് വരാം....അടുത്തത് അവിടയാകട്ടെ......

സമയം 7 മണി കഴിഞ്ഞിരിക്കുന്നു. ആറരയ്ക്ക് ഒരു ബസ് ഉണ്ടായിരുന്നു എന്നറിഞ്ഞു. ഇനി 7.22 നു ഒന്ന് കാണുന്നു. അതുകൂടി പോയാല്‍ നാളെ രാവിലെ 9 മണിക്കാണ് അടുത്ത ബസ്, കൂട്ടിനും ആരുമില്ല!!!!! നേരെ ബസ്‌ സ്റൊപ്പിലേക്ക് നടന്നു കാറുകള്‍ മാത്രം ചീറിപ്പായുന്നു. വള്ളം കളി കഴിഞ്ഞു പോകുന്നവര്‍ കൈകള്‍ കാണിച്ചു കടന്നു പോകുന്നു, മഴയും ആരംഭിക്കുന്നു. നല്ല മഴയായി....നനയുക തന്നെ ആശ്വാസം......ബസ് വരേണ്ട സമയം കഴിഞ്ഞു മിക്ക കാറുകളും പോയി കഴിഞ്ഞു..എന്തായാലും അവിടെ തന്നെ നില്‍ക്കാമെന്ന് കരുതി തികച്ചും വിജനമായ സ്ഥലം, കൈ കാണിച്ചു ലിഫ്റ്റ്‌ ചോദിക്കുന്ന പരിപാടിയൊന്നൂമില്ല ഇവിടെ .....സമയം വൈകുന്നു.......എന്തായാലും ആ അവസാനത്തെ ബസ് ഓടിയെത്തി.......പോം വഴികള്‍ക്ക് വിരാമമിട്ടുകൊണ്ട് റെയില്‍വേ സ്റ്റേഷനിലേക്ക്.....
ഇതാണ്  തിരിച്ചുപോകാന്‍ ബസ് കാത്തു നില്‍ക്കാനുള്ള  സ്ഥലം....






കുറച്ചു കൂടി.......

സാധാരണ ഗതിയില്‍ നല്ല ശക്തിയായി തന്നെ കാറ്റ് വീശാറുള്ള drycort തടാകം വളരെ സംയമനം പാലിച്ചുനിന്നപ്പോള്‍ അധികം തണുപ്പ് ഇല്ല്യാത്ത കാലാവസ്ഥയും മത്സരാര്‍ത്ഥികള്‍ക്കും കാണികള്‍ക്കും വളരെ പ്രയോജനപ്രദമായി.

അതിവിശാലമായ പുല്‍ത്തകിടികള്‍ വെട്ടിയോരുക്കി രണ്ടായിരത്തോളം കാറുകള്‍ക്ക് പാര്‍ക്ക് ചെയ്യുവാനുള്ള സ്ഥലമൊരുക്കി തടാക പാര്‍ക്ക് സംരക്ഷണക്കാരും സംവിധാനമൊരുക്കി. അങ്ങിനെ നട വഴിയിലൂടെ കടന്നു പോകുമ്പോള്‍ ഒരു സാഷ്ടാംഗ നമസ്കാരത്തിനുള്ള അവസരവും നമുക്ക് വന്നു ചേര്‍ന്നു. കോണ്‍ക്രീറ്റ് ചെയ്ത പാത മഴ പെയ്തപ്പോള്‍ വഴുക്കലുമായി ചിവിട്ടിയപ്പോള്‍ ഡേയ് പോണു.... കൈ പത്തി കൊണ്ട് തടുത്തു നിന്നു. നല്ല വേദനയും, ഞായറാഴ്ച A &E യില്‍ പോയി X ray എടുത്തു. ഒടിവൊന്നും പറ്റിയിട്ടില്ല എന്ന് ഉറപ്പു വരുത്തി. അതായിരുന്നു എഴുതാന്‍ കുറച്ചു വൈകിയത്, എന്നും തത്ക്കാലം പറയാം.....കാരണം കാരണങ്ങള്‍ ഇല്ല്യാതെ തന്നെ കഴിഞ്ഞ വര്ഷം മുതലുള്ള യാത്രകളുടെ എഴുത്തുകള്‍ക്ക് കാത്തിരിക്കുന്നവരോട് ക്ഷമ ചോദിയ്ക്കാന്‍ മാത്രമേ നിവൃത്തിയുള്ളൂ...

പിന്നെ ഒന്നുകൂടി പറയട്ടെ

........നമ്മുടെ നാട്ടിലെ ഒരു മഹോത്സവം ഈ പാശ്ചാത്യലോകത്ത് നടത്തപ്പെടുമ്പോള്‍, ഇവിടെ ഇപ്പോഴുള്ള തലമുറകള്‍ക്ക് കേട്ടു കേള്‍വി പോലുമില്ലാത്ത ഒരു സംഭവം ഇവിടെ അരങ്ങേറാന്‍ ഇത്രയും തിരക്കുപിടിച്ച ജീവിതത്തില്‍ നിന്നും ഒരു മലയാളി കൂട്ടായ്മയിലെ ഉര്‍ജ്ജ സ്വലരായ അംഗങ്ങള്‍ മുന്നോട്ടു വരുമ്പോള്‍,  അന്‍പതിനായിരത്തോളം പൌണ്ട് ചെലവാക്കി നടത്തപ്പെടുന്ന ഈ ഒത്തുചേരലില്‍ സാക്ഷ്യം വഹിക്കാന്‍ എത്തുന്നവരില്‍ ഒരാളായെങ്കിലും സനിധ്യ മാറിയിക്കുക എന്നുള്ളത് ഓരോ മലയാളിയുടെയും ഉത്തരവാദിത്വമാണെന്ന് വെറുതെയെങ്കിലും തോന്നിയപ്പോള്‍ പോകാതിരിക്കാന്‍ കഴിഞ്ഞല്ല....

അധികം വിശദീകരിക്കാന്‍ സമയം അനുവദിക്കാത്തതിനാല്‍ ഇവിടെ ചുരുക്കുന്നു.... ശനിയാഴ്ച നെഹ്‌റു ട്രോഫി( .12082017).....അപ്പോള്‍ ഇതും കൂടിയിരിക്കട്ടെ.....

എല്ലാവര്ക്കും നന്മകള്‍ നേര്‍ന്നുകൊണ്ട് വീണ്ടും കാണാം.........






































































































































































































































































































2 comments:

  1. കാഴ്ച്ചകള്‍ക്കൊപ്പം വിശദമായ വിവരണവും മനോഹരം.
    ഹരിയേട്ടന് നന്ദി.

    ReplyDelete
    Replies
    1. നമസ്കാരം, വളരെ സന്തോഷം അനീഷ്‌...

      Delete