Sunday 24 June 2018

കേരള പൂരം 2018 വള്ളം കളി ഓക്സ്ഫോര്‍ഡ് ഫാര്‍മൂര്‍ റിസര്‍വോയര്‍ ഇംഗ്ലണ്ട്



പ്രിയ കുടുംബാംഗങ്ങങ്ങള്‍ക്ക് നമസ്കാരം.....

എല്ലാവരും  സുഖമാണെന്ന്  വിശ്വസിക്കുന്നു...നമ്മളും  സുഖായിരിക്കുന്നു.   സുഖവും  സന്തോഷവുമായിരിക്കുക  എന്നത്  നമ്മളെ  സംബന്ധിച്ച്  ശുദ്ധവായുവും  ശുദ്ധജലവും പോലെ  തന്നെ  ജീവിക്കാന്‍  അത്യാവശ്യം വേണ്ട  ഘടകമാണ്  എന്ന തിരിച്ചറിവിലാണ്  ജീവിതം  എന്നതാണ്.  നല്ല വേഗതയില്‍  കടന്നു പോകുന്ന ജീവിതത്തില്‍  കാണുന്ന പല കാഴ്ചകളും  അനുഭവങ്ങളും  പ്രിയരുമായി  പങ്കുവയ്ക്കാന്‍  കഴിയുന്നില്ല  എന്നതൊഴിച്ചാല്‍  മറ്റെല്ലാം  ഭംഗിയായി  പോകുന്നു...

.ഇപ്പോള്‍  അത്യാവശ്യമായി  പങ്കുവയ്ക്കുന്ന  വിശേഷം  കേരള  പൂരമാണ്‌.
അതെ  ''കേരള പൂരം ''   അതിങ്ങു  ഈ  ഇംഗ്ലണ്ടില്‍....

അതെ  യു കെ  മലയാളികളുടെ  ഇടവഴികളും  നടവഴികളും  മോട്ടോര്‍ വേ കളും കഴിഞ്ഞ വര്‍ഷം  ജൂലൈ യില്‍  റഗ്ബി യിലെ  കവന്റ്രി  ബോട്ട്  ക്ലബ്ബിലേക്ക്  ഒഴുകിയിരുന്ന  വിശേഷം  ഉടനെ  തന്നെ  അറിയിച്ചിരുന്നു (Link :  .https://www.facebook.com/harikuttan80/media_set?set=a.10209706445090100.1073741857.1599396182&type=3
  ...എന്നാല്‍  ഇപ്പോള്‍   രണ്ടാം  വര്‍ഷം  ആ  വഴികള്‍  തിരിച്ചു വിട്ടിരിക്കുന്നത്  ഓക്സ്ഫോര്‍ഡ് ലേക്കാണ്.....അതിവിശാലമായ  പതിനായിരങ്ങളെ  ഉള്‍ക്കൊള്ളാന്‍ പാകത്തിന്  സജ്ജമാക്കിയിട്ടുള്ള  ജലാശയമാണ്.

കഴിഞ്ഞ പ്രാവശ്യം 16 ടീം കള്‍ക്ക്  പങ്കെടുക്കാന്‍  കഴിഞ്ഞ മത്സരം  ഇപ്പോള്‍  32 ടീം കളിലേക്ക്  ഉയര്‍ന്നതായും  അറിയിന്നു.....

ഇനി  വിഷയത്തിലേക്ക്:

തീയ്യതി : ഈ  വരുന്ന  ശനിയാഴ്ച  (30 /06/2018)

യു കെ യില്‍  അങ്ങോളമിങ്ങോളം അനേകം  പോഷക സംഘടനകലുള്ള  യുക്മ  എന്നാ  സംഘടന നമ്മുടെ  നെഹ്‌റു ട്രോഫി  വള്ളം കളിയുടെ  തനതു മാതൃകയില്‍  വെള്ളക്കാരന്‍ വള്ളങ്ങളെ ആവശ്യമായ  മാറ്റങ്ങള്‍  വരുത്തി  നമ്മുടെ  ചുണ്ടന്‍ വള്ളങ്ങല്‍ക്കൊപ്പമാക്കി  അവതരിപ്പിക്കുന്നു..  വള്ളം  കളിക്കൊപ്പം കേരളത്തിന്റെ യും മറ്റു  വിവിധ ദേശങ്ങളുടെയടക്കം  കലാ പരിപാടികളും  വേദിയില്‍ അരങ്ങേറുന്നു  കൂടാതെ സ്വാദേറിയ  കേരള വിഭവങ്ങളും  ഒരുക്കിയിട്ടുള്ളതായി  സംഘാടകര്‍   അറിയിക്കുന്നു.   കൂടുതല്‍    വിശേഷങ്ങള്‍ക്ക്  യുക്മയുടെ  വാര്‍ത്ത‍  ലിങ്ക് ഇവിടെ തരാം  .
കൂടാതെ കഴിഞ്ഞ വര്‍ഷം നമ്മള്‍  പകര്‍ത്തിയ  ചിത്രങ്ങളും വിവരണങ്ങളും അടങ്ങിയ  ലിങ്ക്  ചേര്‍ക്കുന്നു....https://www.facebook.com/harikuttan80/media_set?set=a.10209706445090100.1073741857.1599396182&type=3


യുറോപ്പിലെ  തന്നെ  ഈ  കേരളപൂരത്തിന്  എല്ലാവിധ  ആശംസകളും  അര്‍പ്പിക്കുന്നു.

അപ്പോള്‍  നമ്മള്‍  അവിടെ കാണാം.....നിങ്ങളും  എത്തണം................ 


യുക്മ ലിങ്ക് : http://uukmanews.com/uukma-heats3-and4/

NB : പൂരം കഴിഞ്ഞു ഡ്രൈവ് ചെയ്യാന്‍ മടിയുള്ള മലയാളിക്കും യാത്രകള്‍ക്കായി പൊതു ഗതാഗത സംവിധാനം ഉപയോഗിക്കുന്നവര്‍ക്കും ഈ റൂട്ടിലേക്കുള്ള ഗതാഗത സംവിധാനം തികച്ചും അനുകൂലമാണെന്ന് കാണുന്നു....തീയ്യതി അടുത്തതിനാല്‍ ടിക്കറ്റ്‌ അല്പം കൂടിയേക്കാം.....എന്തായാലും ഒരു കൈ നോക്കൂ.... നന്മകള്‍....


1 comment:

  1. യുകെ മലയാളികളുടെ യശസ്സുണർത്തും യുക്മയ്ക്കും മനസ്സുണർത്തും മലയാളത്തിന്റെ മാമാങ്കത്തിനാശംസകൾ നേരുന്നതിനും പ്രോത്സാഹനത്തിനും.

    ReplyDelete