Saturday 22 May 2021

ഇരുന്നൂറ് വർഷത്തിന്റെ പാരമ്പര്യമുള്ള പാലക്കാടൻ ഇഡ്ഡലി

 രാമശ്ശേരി ഇഡ്ഡലി

വീഡിയോ ലിങ്ക് : https://youtu.be/J_mpyZyzJQA




എല്ലാ കുടുംബാംഗങ്ങൾക്കും ഹൃദയം നിറഞ്ഞ നമസ്കാരം.

എല്ലാവരും സുരക്ഷിതരാണ് എന്ന് വിശ്വസിക്കുന്നു.

ഓരോ ജില്ലകളിലും തന്നത് രുചികളുടെ പാരമ്പര്യം വിളമ്പുന്ന നാടാണ് കേരളം. അതിൽ തന്നെ ചില നാട്ടു പ്രദേശങ്ങൾക്ക് അതിന്റേതായ രുചിയുമുണ്ട്.  പല കുലത്തൊഴിലുകളും ഇന്ന്  അന്യാധീനമായിക്കൊണ്ടിരിക്കുന്നു.





ആധുനിക കാലത്തിലും വേറിട്ട രുചികളുമായി ഒരു നാട്.  

ഇന്ന് നമ്മൾ പങ്കുവയ്ക്കുന്നത് പാലക്കാടിന്റെ സ്വന്തമായ രാമശ്ശേരി ഇഡ്ഡലി യുടെ കഥയും, നമ്മുടെ അനുഭവവുമാണ്. 

പാലക്കാട് തത്തമംഗലത്തെ  കുതിരയോട്ടം ( കുതിരയോട്ടം വീഡിയോ ലിങ്ക് : https://youtu.be/98DUql_y_so  )  കണ്ടു മടങ്ങുമ്പോൾ പ്രിയ ബന്ധു പ്രസാദ് നമ്മെ കൂട്ടിക്കൊണ്ടു പോയത് ഈ ഇഡ്ഡലിയുടെ ഈറ്റില്ലമായ രാമശ്ശേരിയിലേക്കാണു. 

പാലാക്കാട് പൊള്ളാച്ചി റൂറ്റ് ൽ 12 കിലോമീറ്ററിനുള്ളിൽ എത്തിച്ചേരാൻ കഴിയുന്ന സ്ഥലമാണ്  രാമശ്ശേരി. 

തമിഴ് നാട്ടിലെ കാഞ്ചീപുരത്തുനിന്നും രാമശ്ശേരിയിലേക്ക് കുടിയേറിയ മുതലിയാർ കുടുംബത്തിലെ അംഗങ്ങളാണ് ഇഡ്ഡലി ഉണ്ടാക്കി ഉപജീവനം കഴിച്ചിരുന്നത്. 

150-200  വർഷത്തോളം പഴക്കം അവകാശപ്പെടുന്ന ഈ പാരമ്പര്യ കുടുംബത്തിലെ വിവിധ ആളുകൾ രാമശ്ശേരിയില് തന്നെ നിരവധി സ്ഥാപനങ്ങളായി  വ്യാപാരം നടത്തിയിരുന്നു, എന്നാൽ ഇന്ന് വളരെ കുറച്ചു പേർ മാത്രമാണ് ഈ പാരമ്പര്യ വിഭവം നമുക്കായി ഒരുക്കുന്നത്.  അഞ്ചാമത്തെ തലമുറയാണ് ഇപ്പോഴുള്ളതെന്നു വിശ്വാസിക്കപ്പെടുന്നു.  

ഉഴുന്നിന്റെയും അരിയുടെയുമൊക്കെ ഗുണമേന്മ മാറുന്നതിന് മുന്നേ ഒരാഴ്ചവരെ കേടുകൂടാതെ ഇരിക്കുമായൊരുന്നു ഈ  ഇഡ്ഡലി, എന്നാൽ ഇപ്പോൾ 2-3 ദിവസം വരെ ഫ്രിഡ്ജ് ൽ  വയ്ക്കാതെ കൂടി ഇരിക്കുമെന്ന് പറയപ്പെടുന്നു. 

മൂന്നു തരത്തിലുള്ള പൊന്നി അരിയും അരിയുടെ  25 ശതമാനം ഉഴുന്നും മറ്റ് രഹസ്യ ചേരുവകളും ചേർത്ത് വെള്ളത്തിൽ കുതിർത്തു വച്ചശേഷം അരച്ചെടുക്കുന്നതാണ്. 

ഇതിന്റെ പ്രത്യേകത, ഈ ഇഡ്ഡലി തന്നത് രുചിയിടെ കഴിക്കാൻ രാമശ്ശേരിക്ക് തന്നെ പോകണം എന്നതാണ്. 

ഇതിലെ പ്രധാന ഉപകരണം ഈ വളയമാണ്. 



കളിമണ്ണ് കൊണ്ട് നിർമ്മിക്കപ്പെടുന്ന ഈ വളയത്തിന് മുകളിൽ ആദ്യകാലങ്ങളിൽ മീൻ പിടിക്കുന്ന വല മുറിച്ചു വച്ചു ഉപയോഗിച്ചിരുന്നു, വല പ്ലാസ്റ്റിക് ലേക്കും നൈലോൺ ലേക്കും മാറിയപ്പോൾ   കോട്ടൻ നൂലുകൊണ്ടു കെട്ടിയുണ്ടാക്കി ഉപയോഗിക്കുന്നു. 

കലത്തിൽ വെള്ളം വച്ചു തിളപ്പിച്ചശേഷം അതിനുമുകളിൽ കോട്ടോൺ നൂലികൊണ്ടു കെട്ടിയ ഈ വളയം വയ്ക്കുന്നു   

അതിനു മുകളിൽ നനവോട് കൂടി  കോട്ടോൺ തുണി വച്ചശേഷം അതിന്നുമുകളിലേക്ക് മാവു കൊരി  ഒഴിച്ച് ദോശയേ പോലെ ചെറുതായി പരത്തുന്നു. 


മൂന്നു തട്ട് വരെ മുകളിലായി വച്ചശേഷം മറ്റൊരു പത്രം കൊണ്ട് മൂടി വച്ചു വേവിക്കുന്നു. 

പാകമായ ഇഡലി ആദ്യം എടുത്തുവയ്ക്കുന്നത് ഔഷദ ഗുണമുള്ള പ്ലാച്ചിയിലായിലേക്കാണ്. 

അതിനു ശേഷം തേങ്ങ ചടനിയും, ഇഡ്ഡലി സാമ്പാറും, പ്രത്യേകതരം മുളക് ചമ്മന്തിയും,  ഇഡ്ഡലി പൊടിയും ചേർത്ത് വിളമ്പുന്നു.

വിവിധ സ്ഥലങ്ങളില് നിന്നും ആളുകൾ രാമശേരിയിലേക്ക് വരുന്നത് നിത്യകാഴ്ചകളാണ് രാമശ്ശേരിക്കാര്ക്കു.   

തികച്ചും വ്യത്യസ്തമായ ഒരനുഭവം തന്നെയായിരുന്നു രാമശ്ശേരി ഇഡ്ഡലി, വളരെ മൃദുലമായതും വ്യത്യസ്തമായ രുചിയുമായിരുന്നു, ദോശയുടെ ആകൃതിയിൽ ആവിയില് വേവിച്ച് എടുക്കുന്നതും വെളിപ്പെടുത്ത ബ്രാൻഡ് രഹസ്യവുമായിരിക്കും രാമശ്ശേരി ഇഡ്ഡലിക്കു  മാറ്റ് കൂട്ടുന്നത്. 

വീഡിയോ ഈ ലിങ്കിൽ ലഭ്യമാണ് : https://youtu.be/J_mpyZyzJQA

വീഡിയോയിൽ കുറച്ചു ആളുകളുടെ റിവ്യു കൂടി ഉൾപ്പെടുത്തിയിരിക്കുന്നു.

വളരെ തിരക്ക് പിടിച്ചു എടുത്ത വീഡിയോ ആയിരുന്നു അതിനാൽ പലതും വേണ്ടവിധം കൈകാര്യം ചെയ്യാൻ പറ്റിയില്ല എന്ന് തോന്നുന്നു. ദയവായി ക്ഷമിക്കുക. അപ്പോൾ നമ്മുടെ മറ്റ് വീഡിയോകൾ കൂടി ഒന്നു കാണുക, ഇഷ്ടപ്പെട്ടാൽ ചാനൽ subscribe ചെയ്യാൻ മറക്കരുത്, അടുത്തുള്ള ബൽ ഐകൺ കൂടി ക്ലിക്ക് ചെയ്യുക നിങ്ങളുടെ പ്രിയപ്പെട്ടവര്ക്ക് വീഡിയോ ഷെയർ ചെയ്യുക നന്ദി നമസ്കാരം.