Saturday 5 December 2015

രണ്ടു രാജ്യങ്ങളുടെ പ്രധാനമന്ത്രിമാര്‍ പങ്കെടുത്ത ഒരു പരിപാടിയിലെ കാഴ്ചക്കാരനാകാന്‍ കഴിഞ്ഞതിലെ വിശേഷങ്ങള്‍ ഒന്ന് പങ്കുവയ്ക്കാമെന്ന് കരുതി

ആരാധ്യരായ ബന്ധുജനങ്ങള്‍ക്കു വിനീതമായ നമസ്കാരം,
രണ്ടു രാജ്യങ്ങളുടെ പ്രധാനമന്ത്രിമാര്‍ പങ്കെടുത്ത ഒരു പരിപാടിയിലെ കാഴ്ചക്കാരനാകാന്‍ കഴിഞ്ഞതിലെ വിശേഷങ്ങള്‍ ഒന്ന് പങ്കുവയ്ക്കാമെന്ന് കരുതി. നവംബര്‍ 13 നായിരുന്നു അത് .
നാട്ടില്‍ തന്നെ ചെന്നൈലും കൊച്ചിയിലുമോക്കെയായി പല പ്രമുഖ സ്റ്റേഡിയങ്ങളുടെയും സമീപത്തു കൂടി പോകുമ്പോള്‍ പലപ്പോഴും ഒരാകാംഷയുണ്ടായിരുന്നു, ഇതിനകത്തെന്താകും എന്ന്.....
അതിനൊരവസരം കിട്ടിയതിപ്പോഴാണ്.
യുണൈറ്റഡ് കിംഗ്‌ടത്തിലെ ഏറ്റവും വലുതും യൂറോപ്പിലെ രണ്ടാമത്തെതുമായ 90൦൦൦ പേര്‍ക്ക് ഇരിക്കാന്‍ സംവിധാനങ്ങളുമുള്ള വെംബ്ലി സ്റെടിയത്തിന്‍റെ ഉയര്‍ന്നു നില്‍ക്കുന്ന കമാനം (ആര്‍ച്ച്) എന്നും കാണുമ്പൊള്‍ പലപ്പോഴും ആലോചിച്ചിരുന്നു ഇതിനകം എങ്ങിനെയായിരിക്കുമെന്നു. അതിനൊരു വിരാമ മിടുക കൂടിയായിരുന്നു നവംബര്‍ 13 തീയ്യതിയിലെ ഭാരത പ്രധാനമന്ത്രിയുടെ ബ്രിട്ടന്‍ സന്ദര്‍ശനത്തിന്റെ ഭാഗമായി ഭാരത ജനതയെ ഒരുമിച്ചു കാണുവാനുള്ള വേദിയില്‍ പങ്കെടുക്കാന്‍ കഴിഞ്ഞതും.

<script data-ad-client="ca-pub-3513981755360958" async src="https://pagead2.googlesyndication.com/pagead/js/adsbygoogle.js"></script>

ഈ സ്റ്റേഡിയത്തിന്റെ സമീപത്താണ് ജോലിക്ക് പോകുന്നത്, അതുകൊണ്ട് തന്നയാണ് മുകളില്‍ ''എന്നും കാണുമ്പോള്‍ '' എന്ന് പറഞ്ഞിരിക്കുന്നതും.
12:30 മുതല്‍ പ്രവേശിക്കാം എന്ന് അറിയിച്ചിരുന്നതിനാല്‍ ഏകദേശം ഒരു മണിക്ക് അവിടെ എത്തിച്ചേര്‍ന്നു. സുരക്ഷാ പരിശോധനകള്‍ കഴിഞ്ഞു ആദ്യമായി കാണുന്ന മൈതാനത്തിന്റെ ക്രമീകരണങ്ങള്‍ നോക്കിക്കണ്ട് അങ്ങിനെ ഇരുന്നു. കസേരകളില്‍ ആളുകള്‍ വരാന്‍ തുടങ്ങുന്നതേയുള്ളൂ.
നടുവിലുള്ള ഫുട്ബോള്‍ കളിക്കാനുള്ള മൈതാനത്തെ ഒരു പുതപ്പുകൊണ്ട്‌ മൂടി യിരിക്കുന്നു. അതിനു മുകളില്‍ ഭാരത ദേശിയ പതാകയും യു കെ യുടെ ദേശിയ പതാകയും നമ്മുടെ ഓണത്തിനുള്ള അത്തം പോലെ ക്രമീകരിച്ചിരിക്കുന്നു. അതിനു പിന്നിലാണ് സ്റ്റേജ് ഒരുക്കിയിരിക്കുന്നത്.
ഫുട്ബോള്‍ പിച്ചില്‍ പ്രവേശനം ഇല്ലാത്തതിനാല്‍ അതും സുരക്ഷയ്ക്ക് ആക്കം കൂട്ടുന്നു. 90, ൦൦൦൦ കസേരകള്‍ ഉള്ളതില്‍ സ്റെജിനു പുറകിലുള്ള കസേരകളെ നമ്മുടെ ദേശീയ പതാകയുടെ നിറങ്ങളില്‍ ക്രമീകരിച്ചു അതും മനോഹരമാക്കിയിരിക്കുന്നു.
സ്റെജിനു തൊട്ടു മുകളിലായി ഒരു സ്ക്രീന്‍ ഉണ്ട് നമുക്ക് സ്റ്റേജില്‍ നടക്കുന്ന പരിപാടികള്‍ വ്യക്തമായി കാണുവാന്‍. കൂടാതെ സ്ടജിനു ഇരുവശങ്ങളിലുമായി ഓരോ സ്ക്രീനുകള്‍ വീതവുമുണ്ട്. സ്റ്റേജിന്റെ എതിര്‍വശത്ത് അകലെയായി മറ്റൊരു സ്ക്രീനും ക്രമീകരിച്ചിരിക്കുന്നു. പക്ഷെ അത് എല്ലാ ഭാഗങ്ങളില്‍ ഇരിക്കുന്നവര്‍ക്കും കാണാന്‍ കഴിയില്ല.
പ്രായമായ ആളുകള്‍ക്ക് വളരെ പ്രതികൂലമായ കാലാവസ്ഥയായിരുന്നെങ്കിലും നിരവധി വസ്ത്രങ്ങള്‍ മൂടി തണുപ്പിനെ അതിജീവിച്ചും എത്തിയ വളരെയേറെ ആളുകളെ കാണാമായിരുന്നു.
അപ്പോള്‍ പെയ്ത ഒരു മഴയെ തുടര്‍ന്ന് അതിനകതുതന്നെ പുറത്തേക്കിറങ്ങി കഫെ കളും മറ്റു കടകളുമൊക്കെ കണ്ടു മടങ്ങിയെത്തിയപ്പോള്‍ മണി രണ്ടായി.
നമ്മുടെ ഭാരത കലാപരിപാടികളും സംഗീത പരിപാടികളും പിന്നെ വെള്ളക്കാരന്റെ കലകളുമായി കൂട്ടിയിണക്കിയും അല്ലാതെയുമുള്ള നൃത്തങ്ങള്‍, യോഗ യുടെ അധ്യാപകരും കുട്ടികളും ചേര്‍ന്ന് അവതരിപ്പിച്ച പ്രദര്‍ശനവും വളരെ നന്നായിരുന്നു. വന്ദേമാതരം ദൃശ്യാവിഷ്കരം , നവീന്‍ കുണ്ട്ദ്ര യുടെ പ്രകടനവും നന്നായിരുന്നു. മൊബൈല്‍ ടോര്‍ച്ച് കൊണ്ടുള്ള കാണികളുടെ പ്രകടനവും നന്നായിരുന്നു. ( സമയമുള്ളവര്‍ക്കു വീഡിയോ ലിങ്ക് തരുന്നുണ്ട്, എല്ലാം കണ്ട് ആസ്വദിക്കാവുന്നതാണ്. ) ശേഷം പ്രധാന പരിപാടിയിലേക്ക് സ്റെജു ഒരുക്കുമ്പോള്‍ കലാപരിപാടികള്‍ സ്റ്റേജിന്റെ എതിര്‍ വശത്തേക്ക് മാറ്റി.
തികച്ചും ആസ്വാദ്യകരമായ കലാവിരുന്ന് തന്നെയായിരുന്നു.
ഏതാണ്ട് അഞ്ചു മണിയോട് കൂടി മുഖ്യ അധിതികള്‍ വേദിയിലേക്ക് ആനയിക്കപ്പെട്ടു.
പ്രധാന വേദിയുടെ എതിര്‍ ഭാഗത്തുള്ള വലിയ സ്ക്രീനില്‍ അവര്‍ നടന്നു വേദിയിലേക്ക് വരുന്നത് കാണാമായിരുന്നു.
ഗ്രേറ്റ്‌ ബ്രിട്ടന്‍റെയും ഭാരതത്തിന്റെയും ദേശിയ പതാകകളുമായി ഒരു കൂട്ടം വിദ്യാര്‍ഥികള്‍ സ്റ്റേജില്‍ അവരെ സ്വീകരിച്ചു. ശേഷം എഴന്നേറ്റു നില്‍ക്കുന്ന കാണികളുമായി ഇരു രാജ്യങ്ങളുടെയും ദേശിയ ഗാനങ്ങള്‍ ആലപിച്ചു. ബ്രിട്ടന്‍ ദേശിയ ഗാനത്തിന് കാമറൂനും ഭാരത ദേശിയ ഗാനത്തിന് മോഡിയും ചുണ്ടുകള്‍ അനക്കുന്നത് കാണാമായിരുന്നു. പക്ഷെ കുട്ടികള്‍ രണ്ടിനും ഒരുപോലെ തന്നെ ഉള്‍ക്കൊണ്ടു നിര്‍വഹിച്ചു.
ശ്രദ്ടിക്കപെടെണ്ട ഒരു കാര്യം ബ്രിട്ടന്‍ ദേശിയ ഗാനം ഈ കുട്ടികള്‍ പാടും, പക്ഷെ ഭാരത ദേശിയ ഗാനവും ഇവര്‍ നന്നായി അവതരിപ്പിക്കുമ്പോള്‍ വെറുതെ ഒന്നാലോചിക്കുക മറ്റു രാജ്യങ്ങളിലേക്ക് കുടിയേറിയവരുടെ കുട്ടികളില്‍ എത്ര പേര്‍ക്ക് ഭാരത ദേശിയ ഗാനം അറിയാം, എത്രപേര്‍ക്ക് പാടാന്‍ കഴിയും എന്ന്....
ഇത്തരം കാര്യങ്ങളില്‍ ഭാരതത്തിലെ തെക്കന്‍ സംസ്ഥാനങ്ങളെ അപേക്ഷിച്ച് വടക്കന്‍ സംസ്ഥാനങ്ങള്‍ മുന്‍നിരയില്‍ നില്‍ക്കുന്നു എന്ന കാര്യവും ഓര്‍ക്കെണ്ടിയിരിക്കുന്നു.
ശേഷം കുറച്ചു ചെറിയ കുഞ്ഞുങ്ങളെ ചെറുതായി പരിചയപ്പെട്ട ശേഷം ഇരുവരും പ്രധാന പരിപാടിയിലേക്ക് കടന്നു.
ഇരു കൈകളും കൂപ്പി ''നമസ്തെ വെംബ്ലി " യില്‍ തുടങ്ങിയ ഡേവിഡ് കാമറൂണിന്റെ പ്രസംഗം വളരെ നന്നായിരുന്നു. ഭാരതത്തെ പുകഴ്ത്തിയും നരേന്ദ്ര മോഡിയെ വാഴ്ത്തിയും, അങ്ങിനെ ആകണമല്ലോ?.....
''നല്ല ദിനങ്ങളെ'' വരവേല്ല്ക്കുന്നു എന്ന് പറഞ്ഞു കൊണ്ട് മോഡിയെ സംസാരിക്കാന്‍ ക്ഷണിച്ച കാമറൂണ്‍ പത്തു മിനിട്ടോളം സംസാരിച്ചിരുന്നു.
അപ്പോഴേക്കും സ്റ്റേഡിയത്തിനു മുകളിലുള്ള അതി മനോഹരമായ കമാനം ത്രിവര്‍ണങ്ങളാല്‍ അലങ്കരിക്കപ്പെട്ടു.
സദസിനെ മൂന്നു വശങ്ങളിലേക്ക് കൈകള്‍ ഉയര്‍ത്തി വീശി മോഡി പ്രസംഗത്തിലേക്ക് കടന്നു. സദസിന്റെ കൂട്ട ആരവങ്ങള്‍ ''മോഡി'' എന്ന നിലയില്‍ തുടക്കം മുതല്‍ അവസാനം വരെ നിറഞ്ഞു നിന്നിരുന്നു.
"നമസ്തെ'' യില്‍ തുടങ്ങിയ പ്രസംഗം പുതു വര്‍ഷ ആശംസകളും നേര്‍ന്നു.
തുടര്‍ന്ന് തുടങ്ങിയ പ്രസംഗം ഇംഗ്ലീഷിലും ഹിന്ദിയിലുമായി ഒന്നര മണിക്കൂറോളം നീണ്ടു നിന്നു.
<script data-ad-client="ca-pub-3513981755360958" async src="https://pagead2.googlesyndication.com/pagead/js/adsbygoogle.js"></script>
 
അതിനു ശേഷം വേദിയില്‍ നിന്നിറങ്ങി കാണികള്‍ക്ക് കുറച്ചു കൂടി അടുത്ത് കാണാനായി ഫുട്ബോള്‍ പിച്ചിനു ചുറ്റും നടന്നപ്പോള്‍ നമുക്കും കുറച്ചു കൂടി അടുത്ത് കാണാന്‍ കഴിഞ്ഞു.
സൌഹൃദപരമായ ഇടപെടലുകളിലൂടെ ജന്മഭൂമിയും ഈ കര്‍മ്മ ഭൂമിയും നന്നായി തുടരാന്‍ പ്രാര്‍ത്ഥിക്കുന്നു.
ഇരു രാജ്യങ്ങളുടെ പ്രധാന മന്ത്രിമാര്‍ പങ്കെടുത്ത ചടങ്ങിന്റെ ഭാഗമാകാന്‍ കഴിഞ്ഞത് വളരെ നല്ലൊരു അനുഭവമായിരുന്നു.
മോഡിയെ എതിര്‍ക്കുന്നവര്‍ കാണും അനുകൂലിക്കുന്നവര്‍ കാണും, കാമറൂണിനെ അനുകൂലിക്കുന്നവര്‍ കാണും എതിര്‍ക്കുന്നവര്‍ കാണും.
എല്ലാവരും സത് ,തമോ, രജസ്സ് ഗുണങ്ങളുല്ല വ്യക്തികളാണ്. ഓരോ സാഹചര്യങ്ങളിലും അതിനു വ്യത്യാസവും വന്നേക്കാം. നമുക്കിഷ്ടം എല്ലവരിലുമുള്ള സത്വ ഗുണത്തെ സ്വീകരിക്കലാണ്. അതിനാല്‍ ആരെയും നമ്മുടെ മനസമാധാനം തകര്‍ക്കാന്‍ അനുവദിക്കാറില്ല. പ്രതേകിച്ചും രാഷ്ട്രീയത്തില്‍ താത്പര്യമുണ്ടെങ്കിലും ആ വാക്കിനു ഇന്നുള്ള അര്‍ഥം വ്യത്യസ്ത മായതിനാല്‍ ഈ രാഷ്തൃയത്തില്‍ താത്പര്യമില്ല എന്ന് പറയുന്നതാകും ഉത്തമം. അതുകൊണ്ട് തന്നെ ഒരു രാഷ്ട്രിയ ക്കാരോടും യാതൊരു ദേഷ്യവും തോന്നാറുമില്ല.
സമയ കുറവ് കാരണം വൈകയത്തിലും, അതുപോലെ ഇതില്‍ പറയാത്ത വിശദീകരണങ്ങള്‍ നിങ്ങള്‍ പത്ര മാധ്യമങ്ങളില്‍ കൂടി അറിഞ്ഞു കഴിഞ്ഞതും, എന്നാല്‍ ഇതിലുള്ള പലതും, ഒരു പക്ഷെ കണ്ടെങ്കിലും ശ്രദ്ദിക്കാതെ പോയതുമാണ്.
നന്ദി, നമസ്കാരം.
വീഡിയോ ലിങ്ക് ഇവിടുണ്ട് വിശദമായി കാണാം.

നമുക്കും പ്രാര്‍ത്ഥിക്കാം നമ്മുടെ ചെന്നൈ സഹോദരങ്ങള്‍ക്ക്‌ വേണ്ടി...