Saturday 5 December 2015

രണ്ടു രാജ്യങ്ങളുടെ പ്രധാനമന്ത്രിമാര്‍ പങ്കെടുത്ത ഒരു പരിപാടിയിലെ കാഴ്ചക്കാരനാകാന്‍ കഴിഞ്ഞതിലെ വിശേഷങ്ങള്‍ ഒന്ന് പങ്കുവയ്ക്കാമെന്ന് കരുതി

ആരാധ്യരായ ബന്ധുജനങ്ങള്‍ക്കു വിനീതമായ നമസ്കാരം,
രണ്ടു രാജ്യങ്ങളുടെ പ്രധാനമന്ത്രിമാര്‍ പങ്കെടുത്ത ഒരു പരിപാടിയിലെ കാഴ്ചക്കാരനാകാന്‍ കഴിഞ്ഞതിലെ വിശേഷങ്ങള്‍ ഒന്ന് പങ്കുവയ്ക്കാമെന്ന് കരുതി. നവംബര്‍ 13 നായിരുന്നു അത് .
നാട്ടില്‍ തന്നെ ചെന്നൈലും കൊച്ചിയിലുമോക്കെയായി പല പ്രമുഖ സ്റ്റേഡിയങ്ങളുടെയും സമീപത്തു കൂടി പോകുമ്പോള്‍ പലപ്പോഴും ഒരാകാംഷയുണ്ടായിരുന്നു, ഇതിനകത്തെന്താകും എന്ന്.....
അതിനൊരവസരം കിട്ടിയതിപ്പോഴാണ്.
യുണൈറ്റഡ് കിംഗ്‌ടത്തിലെ ഏറ്റവും വലുതും യൂറോപ്പിലെ രണ്ടാമത്തെതുമായ 90൦൦൦ പേര്‍ക്ക് ഇരിക്കാന്‍ സംവിധാനങ്ങളുമുള്ള വെംബ്ലി സ്റെടിയത്തിന്‍റെ ഉയര്‍ന്നു നില്‍ക്കുന്ന കമാനം (ആര്‍ച്ച്) എന്നും കാണുമ്പൊള്‍ പലപ്പോഴും ആലോചിച്ചിരുന്നു ഇതിനകം എങ്ങിനെയായിരിക്കുമെന്നു. അതിനൊരു വിരാമ മിടുക കൂടിയായിരുന്നു നവംബര്‍ 13 തീയ്യതിയിലെ ഭാരത പ്രധാനമന്ത്രിയുടെ ബ്രിട്ടന്‍ സന്ദര്‍ശനത്തിന്റെ ഭാഗമായി ഭാരത ജനതയെ ഒരുമിച്ചു കാണുവാനുള്ള വേദിയില്‍ പങ്കെടുക്കാന്‍ കഴിഞ്ഞതും.

<script data-ad-client="ca-pub-3513981755360958" async src="https://pagead2.googlesyndication.com/pagead/js/adsbygoogle.js"></script>

ഈ സ്റ്റേഡിയത്തിന്റെ സമീപത്താണ് ജോലിക്ക് പോകുന്നത്, അതുകൊണ്ട് തന്നയാണ് മുകളില്‍ ''എന്നും കാണുമ്പോള്‍ '' എന്ന് പറഞ്ഞിരിക്കുന്നതും.
12:30 മുതല്‍ പ്രവേശിക്കാം എന്ന് അറിയിച്ചിരുന്നതിനാല്‍ ഏകദേശം ഒരു മണിക്ക് അവിടെ എത്തിച്ചേര്‍ന്നു. സുരക്ഷാ പരിശോധനകള്‍ കഴിഞ്ഞു ആദ്യമായി കാണുന്ന മൈതാനത്തിന്റെ ക്രമീകരണങ്ങള്‍ നോക്കിക്കണ്ട് അങ്ങിനെ ഇരുന്നു. കസേരകളില്‍ ആളുകള്‍ വരാന്‍ തുടങ്ങുന്നതേയുള്ളൂ.
നടുവിലുള്ള ഫുട്ബോള്‍ കളിക്കാനുള്ള മൈതാനത്തെ ഒരു പുതപ്പുകൊണ്ട്‌ മൂടി യിരിക്കുന്നു. അതിനു മുകളില്‍ ഭാരത ദേശിയ പതാകയും യു കെ യുടെ ദേശിയ പതാകയും നമ്മുടെ ഓണത്തിനുള്ള അത്തം പോലെ ക്രമീകരിച്ചിരിക്കുന്നു. അതിനു പിന്നിലാണ് സ്റ്റേജ് ഒരുക്കിയിരിക്കുന്നത്.
ഫുട്ബോള്‍ പിച്ചില്‍ പ്രവേശനം ഇല്ലാത്തതിനാല്‍ അതും സുരക്ഷയ്ക്ക് ആക്കം കൂട്ടുന്നു. 90, ൦൦൦൦ കസേരകള്‍ ഉള്ളതില്‍ സ്റെജിനു പുറകിലുള്ള കസേരകളെ നമ്മുടെ ദേശീയ പതാകയുടെ നിറങ്ങളില്‍ ക്രമീകരിച്ചു അതും മനോഹരമാക്കിയിരിക്കുന്നു.
സ്റെജിനു തൊട്ടു മുകളിലായി ഒരു സ്ക്രീന്‍ ഉണ്ട് നമുക്ക് സ്റ്റേജില്‍ നടക്കുന്ന പരിപാടികള്‍ വ്യക്തമായി കാണുവാന്‍. കൂടാതെ സ്ടജിനു ഇരുവശങ്ങളിലുമായി ഓരോ സ്ക്രീനുകള്‍ വീതവുമുണ്ട്. സ്റ്റേജിന്റെ എതിര്‍വശത്ത് അകലെയായി മറ്റൊരു സ്ക്രീനും ക്രമീകരിച്ചിരിക്കുന്നു. പക്ഷെ അത് എല്ലാ ഭാഗങ്ങളില്‍ ഇരിക്കുന്നവര്‍ക്കും കാണാന്‍ കഴിയില്ല.
പ്രായമായ ആളുകള്‍ക്ക് വളരെ പ്രതികൂലമായ കാലാവസ്ഥയായിരുന്നെങ്കിലും നിരവധി വസ്ത്രങ്ങള്‍ മൂടി തണുപ്പിനെ അതിജീവിച്ചും എത്തിയ വളരെയേറെ ആളുകളെ കാണാമായിരുന്നു.
അപ്പോള്‍ പെയ്ത ഒരു മഴയെ തുടര്‍ന്ന് അതിനകതുതന്നെ പുറത്തേക്കിറങ്ങി കഫെ കളും മറ്റു കടകളുമൊക്കെ കണ്ടു മടങ്ങിയെത്തിയപ്പോള്‍ മണി രണ്ടായി.
നമ്മുടെ ഭാരത കലാപരിപാടികളും സംഗീത പരിപാടികളും പിന്നെ വെള്ളക്കാരന്റെ കലകളുമായി കൂട്ടിയിണക്കിയും അല്ലാതെയുമുള്ള നൃത്തങ്ങള്‍, യോഗ യുടെ അധ്യാപകരും കുട്ടികളും ചേര്‍ന്ന് അവതരിപ്പിച്ച പ്രദര്‍ശനവും വളരെ നന്നായിരുന്നു. വന്ദേമാതരം ദൃശ്യാവിഷ്കരം , നവീന്‍ കുണ്ട്ദ്ര യുടെ പ്രകടനവും നന്നായിരുന്നു. മൊബൈല്‍ ടോര്‍ച്ച് കൊണ്ടുള്ള കാണികളുടെ പ്രകടനവും നന്നായിരുന്നു. ( സമയമുള്ളവര്‍ക്കു വീഡിയോ ലിങ്ക് തരുന്നുണ്ട്, എല്ലാം കണ്ട് ആസ്വദിക്കാവുന്നതാണ്. ) ശേഷം പ്രധാന പരിപാടിയിലേക്ക് സ്റെജു ഒരുക്കുമ്പോള്‍ കലാപരിപാടികള്‍ സ്റ്റേജിന്റെ എതിര്‍ വശത്തേക്ക് മാറ്റി.
തികച്ചും ആസ്വാദ്യകരമായ കലാവിരുന്ന് തന്നെയായിരുന്നു.
ഏതാണ്ട് അഞ്ചു മണിയോട് കൂടി മുഖ്യ അധിതികള്‍ വേദിയിലേക്ക് ആനയിക്കപ്പെട്ടു.
പ്രധാന വേദിയുടെ എതിര്‍ ഭാഗത്തുള്ള വലിയ സ്ക്രീനില്‍ അവര്‍ നടന്നു വേദിയിലേക്ക് വരുന്നത് കാണാമായിരുന്നു.
ഗ്രേറ്റ്‌ ബ്രിട്ടന്‍റെയും ഭാരതത്തിന്റെയും ദേശിയ പതാകകളുമായി ഒരു കൂട്ടം വിദ്യാര്‍ഥികള്‍ സ്റ്റേജില്‍ അവരെ സ്വീകരിച്ചു. ശേഷം എഴന്നേറ്റു നില്‍ക്കുന്ന കാണികളുമായി ഇരു രാജ്യങ്ങളുടെയും ദേശിയ ഗാനങ്ങള്‍ ആലപിച്ചു. ബ്രിട്ടന്‍ ദേശിയ ഗാനത്തിന് കാമറൂനും ഭാരത ദേശിയ ഗാനത്തിന് മോഡിയും ചുണ്ടുകള്‍ അനക്കുന്നത് കാണാമായിരുന്നു. പക്ഷെ കുട്ടികള്‍ രണ്ടിനും ഒരുപോലെ തന്നെ ഉള്‍ക്കൊണ്ടു നിര്‍വഹിച്ചു.
ശ്രദ്ടിക്കപെടെണ്ട ഒരു കാര്യം ബ്രിട്ടന്‍ ദേശിയ ഗാനം ഈ കുട്ടികള്‍ പാടും, പക്ഷെ ഭാരത ദേശിയ ഗാനവും ഇവര്‍ നന്നായി അവതരിപ്പിക്കുമ്പോള്‍ വെറുതെ ഒന്നാലോചിക്കുക മറ്റു രാജ്യങ്ങളിലേക്ക് കുടിയേറിയവരുടെ കുട്ടികളില്‍ എത്ര പേര്‍ക്ക് ഭാരത ദേശിയ ഗാനം അറിയാം, എത്രപേര്‍ക്ക് പാടാന്‍ കഴിയും എന്ന്....
ഇത്തരം കാര്യങ്ങളില്‍ ഭാരതത്തിലെ തെക്കന്‍ സംസ്ഥാനങ്ങളെ അപേക്ഷിച്ച് വടക്കന്‍ സംസ്ഥാനങ്ങള്‍ മുന്‍നിരയില്‍ നില്‍ക്കുന്നു എന്ന കാര്യവും ഓര്‍ക്കെണ്ടിയിരിക്കുന്നു.
ശേഷം കുറച്ചു ചെറിയ കുഞ്ഞുങ്ങളെ ചെറുതായി പരിചയപ്പെട്ട ശേഷം ഇരുവരും പ്രധാന പരിപാടിയിലേക്ക് കടന്നു.
ഇരു കൈകളും കൂപ്പി ''നമസ്തെ വെംബ്ലി " യില്‍ തുടങ്ങിയ ഡേവിഡ് കാമറൂണിന്റെ പ്രസംഗം വളരെ നന്നായിരുന്നു. ഭാരതത്തെ പുകഴ്ത്തിയും നരേന്ദ്ര മോഡിയെ വാഴ്ത്തിയും, അങ്ങിനെ ആകണമല്ലോ?.....
''നല്ല ദിനങ്ങളെ'' വരവേല്ല്ക്കുന്നു എന്ന് പറഞ്ഞു കൊണ്ട് മോഡിയെ സംസാരിക്കാന്‍ ക്ഷണിച്ച കാമറൂണ്‍ പത്തു മിനിട്ടോളം സംസാരിച്ചിരുന്നു.
അപ്പോഴേക്കും സ്റ്റേഡിയത്തിനു മുകളിലുള്ള അതി മനോഹരമായ കമാനം ത്രിവര്‍ണങ്ങളാല്‍ അലങ്കരിക്കപ്പെട്ടു.
സദസിനെ മൂന്നു വശങ്ങളിലേക്ക് കൈകള്‍ ഉയര്‍ത്തി വീശി മോഡി പ്രസംഗത്തിലേക്ക് കടന്നു. സദസിന്റെ കൂട്ട ആരവങ്ങള്‍ ''മോഡി'' എന്ന നിലയില്‍ തുടക്കം മുതല്‍ അവസാനം വരെ നിറഞ്ഞു നിന്നിരുന്നു.
"നമസ്തെ'' യില്‍ തുടങ്ങിയ പ്രസംഗം പുതു വര്‍ഷ ആശംസകളും നേര്‍ന്നു.
തുടര്‍ന്ന് തുടങ്ങിയ പ്രസംഗം ഇംഗ്ലീഷിലും ഹിന്ദിയിലുമായി ഒന്നര മണിക്കൂറോളം നീണ്ടു നിന്നു.
<script data-ad-client="ca-pub-3513981755360958" async src="https://pagead2.googlesyndication.com/pagead/js/adsbygoogle.js"></script>
 
അതിനു ശേഷം വേദിയില്‍ നിന്നിറങ്ങി കാണികള്‍ക്ക് കുറച്ചു കൂടി അടുത്ത് കാണാനായി ഫുട്ബോള്‍ പിച്ചിനു ചുറ്റും നടന്നപ്പോള്‍ നമുക്കും കുറച്ചു കൂടി അടുത്ത് കാണാന്‍ കഴിഞ്ഞു.
സൌഹൃദപരമായ ഇടപെടലുകളിലൂടെ ജന്മഭൂമിയും ഈ കര്‍മ്മ ഭൂമിയും നന്നായി തുടരാന്‍ പ്രാര്‍ത്ഥിക്കുന്നു.
ഇരു രാജ്യങ്ങളുടെ പ്രധാന മന്ത്രിമാര്‍ പങ്കെടുത്ത ചടങ്ങിന്റെ ഭാഗമാകാന്‍ കഴിഞ്ഞത് വളരെ നല്ലൊരു അനുഭവമായിരുന്നു.
മോഡിയെ എതിര്‍ക്കുന്നവര്‍ കാണും അനുകൂലിക്കുന്നവര്‍ കാണും, കാമറൂണിനെ അനുകൂലിക്കുന്നവര്‍ കാണും എതിര്‍ക്കുന്നവര്‍ കാണും.
എല്ലാവരും സത് ,തമോ, രജസ്സ് ഗുണങ്ങളുല്ല വ്യക്തികളാണ്. ഓരോ സാഹചര്യങ്ങളിലും അതിനു വ്യത്യാസവും വന്നേക്കാം. നമുക്കിഷ്ടം എല്ലവരിലുമുള്ള സത്വ ഗുണത്തെ സ്വീകരിക്കലാണ്. അതിനാല്‍ ആരെയും നമ്മുടെ മനസമാധാനം തകര്‍ക്കാന്‍ അനുവദിക്കാറില്ല. പ്രതേകിച്ചും രാഷ്ട്രീയത്തില്‍ താത്പര്യമുണ്ടെങ്കിലും ആ വാക്കിനു ഇന്നുള്ള അര്‍ഥം വ്യത്യസ്ത മായതിനാല്‍ ഈ രാഷ്തൃയത്തില്‍ താത്പര്യമില്ല എന്ന് പറയുന്നതാകും ഉത്തമം. അതുകൊണ്ട് തന്നെ ഒരു രാഷ്ട്രിയ ക്കാരോടും യാതൊരു ദേഷ്യവും തോന്നാറുമില്ല.
സമയ കുറവ് കാരണം വൈകയത്തിലും, അതുപോലെ ഇതില്‍ പറയാത്ത വിശദീകരണങ്ങള്‍ നിങ്ങള്‍ പത്ര മാധ്യമങ്ങളില്‍ കൂടി അറിഞ്ഞു കഴിഞ്ഞതും, എന്നാല്‍ ഇതിലുള്ള പലതും, ഒരു പക്ഷെ കണ്ടെങ്കിലും ശ്രദ്ദിക്കാതെ പോയതുമാണ്.
നന്ദി, നമസ്കാരം.
വീഡിയോ ലിങ്ക് ഇവിടുണ്ട് വിശദമായി കാണാം.

നമുക്കും പ്രാര്‍ത്ഥിക്കാം നമ്മുടെ ചെന്നൈ സഹോദരങ്ങള്‍ക്ക്‌ വേണ്ടി...


Sunday 28 June 2015

മാനവ സേവ ജന്മ ദിന വരുമാന ശേഖരണ പദ്ധതി.


നമസ്കാരം ബന്ധു ജനങ്ങളെ,

                മാനവ സേവ മാധവ സേവ കൂട്ടായ്മയില്‍ വരുന്ന (https://www.facebook.com/groups/manavasevamadhavasevaidamnamama/permalink/303184289856594/) വാര്‍ത്തകളില്‍ നിരാലംബരും നിര്‍ധനരുമായ സഹോദരങ്ങളെ ചെറിയ രീതില്‍ സഹായിക്കാനായി ഒരു പുതിയ പദ്ധതി അവതരിപ്പിക്കുന്നു. ഒരു നേരത്തെ  ആഹരത്തിനെങ്കിലുമുള്ള  ഒരു സഹായം, അത്രയേ  ഉദ്ദേശിക്കുന്നുള്ളൂ.    ഇത്തരത്തില്‍  ചിന്തിക്കുന്നവര്‍ക്ക്  ഒരു ആശയം കൂടിയാകും ഇത്  എന്നുള്ള  പ്രതീക്ഷയില്‍   ആ സന്തോഷ വാര്‍ത്ത‍ എല്ലാവരെയും അറിയിക്കാമെന്ന് വിചാരിക്കുന്നു.

                മുഖ പുസ്തകത്തിലെ (നമ്മുടെ ഫേസ് ബുക്ക് സുഹൃത്തുക്കള്‍) നമ്മുടെ സൌഹൃദത്തിലുള്ള എല്ലാ ബന്ധുക്കള്‍ക്കും നാം ജന്മദിനം ആശംസിക്കാറുണ്ട്. വളരെ അര്‍ത്ഥവത്തായ ഒരു പടം തന്നെ അതിനായി ചെയ്തു വച്ചിട്ടുണ്ട്, അതോടൊപ്പം മാനവ സേവ മാധവ സേവ കൂട്ടായ്മയുടെ ആശയങ്ങള്‍ നാലാളിലേക്ക് കൂടി എത്തിക്കാനുള്ള ശ്രമവും നടക്കുന്നു.

ഇതാണ്  ആ  പടം....



                 ഇപ്പോള്‍ തോന്നിയ ഒരാശയം, നിലവില്‍  നമ്മുടെ ഈ മുഖ പുസ്തകത്തില്‍  നാലായിരത്തില്‍പരം അംഗവലയമുള്ള നാം അയ്യായിരത്തോളം പ്രതീക്ഷിക്കുന്നു.


2015  ജൂലായ്‌ ഒന്ന് മുതല്‍ നമ്മുടെ സുഹൃത്ത് ബന്ധുക്കള്‍ക്ക് ജന്മദിനം ആശംസിക്കുമ്പോള്‍, ഓരോ വ്യക്തിയുടെ ജന്മദിനത്തിനും കേവലം 2 രൂപ ഈ ''മാനവ സേവ ജന്മദിന വരുമാന ശേഖരണ പദ്ധതിയിലേക്ക്''  നിക്ഷേപിക്കുന്നു. ഓരോ മാസവും അഞ്ഞൂറ് രൂപയ്ക്ക് മുകളില്‍ തുക വരികയാണങ്കില്‍, (അതായതു കുറഞ്ഞത്‌ 250 വ്യക്തികളുടെ ജന്മദിനം വരുമ്പോള്‍ 500/- രൂപ, ) സാമ്പത്തിക സഹായം ആവശ്യമുള്ള ഒരാളെ കണ്ടെത്തി ഉറപ്പാക്കി അദ്ദേഹത്തിന് നല്‍കുന്നു.

                       നാം പോലും അറിയാതെ  ഈ ''വഞ്ചി'' നിറയുകയും ഒഴിയുകയും ചെയ്യുമ്പോള്‍ ഓരോ വര്‍ഷവും എണ്ണായിരം മുതല്‍ പതിനായിരം രൂപ വരെ ഈ ഒരു ആശയത്തില്‍ നിന്ന് മാത്രം നമുക്ക് മാറ്റിവയ്ക്കാന്‍ കഴിയും  നാം പോലും  അറിയാതെ.  ഈ   ലഭ്യമാകുന്ന  സഹായം  സാമ്പത്തിക ശേഷി  വളരെ  കുറഞ്ഞ  സഹോദരങ്ങള്‍ക്ക്‌   ഒരു നേരത്തെ   ഭക്ഷനത്തിനോ ഒരു  നേരത്തെ  മരുന്ന്  വാങ്ങാനോ ഉള്ള   സാമ്പത്തികം  മാത്രമേ ആകുന്നുള്ളൂ...

                    എല്ലാത്തിനും പ്രപഞ്ച സ്രഷ്ടാവിന്റെ അനുഗ്രവവും ആശിസ്സകുളം ഉണ്ടാകട്ടെയെന്ന് പ്രാര്‍ത്ഥിക്കുന്നു. ഒപ്പം എല്ലാവര്ക്കും നന്മകളും നേരുന്നു.
നന്ദി നമസ്കാരം

NB: വ്യക്തമായ ഒരു കണക്കു സൂക്ഷിക്കുവാനും എല്ലാ ദിവസവും ജന്മദിനങ്ങള്‍ ആശംസിക്കുന്നു, എന്നുറപ്പിക്കാനും ഈ കൂട്ടായ്മ ഉപയോഗിക്കുന്നു. അത്രമാത്രം.




ഇതാണ് ഈ കൂട്ടായ്മയുടെ ലിങ്ക്:

https://www.facebook.com/groups/386458604881453/

Tuesday 2 June 2015

നമ്മുടെ അറിവിന്റെ ആഴങ്ങളാണ് നമ്മില്‍ ശരിയും തെറ്റും തീരുമാനുക്കുന്നത്.


                                                                       






നമസ്കാരം smile emoticon
നമ്മുടെ  അറിവിന്റെ  ആഴങ്ങളാണ്  നമ്മില്‍  ശരിയും  തെറ്റും  തീരുമാനുക്കുന്നത്.

അതിനായുള്ള ഘടകങ്ങള്‍ നമ്മിലേക്ക്‌ എത്തുന്നത്‌ പഞ്ചെന്ത്രിയങ്ങള്‍ വഴിയും.

                 അങ്ങിനെ നമ്മിലേക്ക്‌ വരുന്ന ഘടകങ്ങളെ അതുവരെയുള്ള അറിവും യുക്തിയും ഉപയോഗിച്ചാണ് നാം ശരിയും തെറ്റും മനസിലാക്കുക.(അവനവന്‍ താത്പര്യങ്ങള്‍ക്ക് ഇത് ബാധകമല്ല, കേട്ടോ..)

                      അപ്പോള്‍ അതിനു കാരണമായ വസ്തുക്കളുടെ അപ്പോഴുണ്ടായിരുന്ന അവസ്ഥയും സാഹചര്യങ്ങളും അതുവരെയുള്ള നമ്മുടെ അറിവും ചേര്‍ന്നുള്ള യുക്തിയാണ് ശരിയും തെറ്റും കണ്ടെത്തുക.
കൂടുതല്‍ ആഴങ്ങളിലേക്ക് പോകുന്തോറും, പ്രകൃതി നിയമങ്ങളുമായി അവയെ ചേര്‍ത്ത് പഠിക്കുമ്പോഴും, പ്രകൃതിയുടെ നിയതികളെ അംഗീകരിക്കുമ്പോഴും മനസിലാകും ഇവിടെ ശരികള്‍ മാത്രമേ ഉള്ളൂ എന്ന്.
                              പക്ഷെ ആ ശരികളെ ഉള്‍ക്കൊള്ളുവാന്‍ മനസ് അനുവദിക്കാതിരിക്കയും, കൂട്ടിയും കിഴിച്ചും കണ്ടെത്തിയ ശരികള്‍ക്ക് അപ്പുറം ഒരറിവും ഇല്ല എന്നും, അത് മാത്രമാണ് ശരി എന്നും കരുതുമ്പോള്‍, ആ ശരിക്കപ്പുറം അല്ലങ്കില്‍ ആ ബോധത്തിനപ്പുറം അന്ധത ബാധിക്കുന്നു. അസ്വസ്ഥതകളും ബാധിക്കുന്നു.
                              നമുക്കതീതമായ പ്രപഞ്ച ശക്തിയെയും പ്രുകൃതിയുടെ നിയതികളെയും മനസിലാക്കിയാല്‍ അതില്‍ നിന്നും മോചനം നേടാനും എപ്പോഴും സന്തോഷവും മന:ശാന്തിയും കൈവരിക്കാനാവുന്നതുമാണ്.
നാം സഞ്ചരിച്ച പാതയില്‍ നിന്നും നമുക്ക് പടി പടിയായി കിട്ടിയതാണ് നമുക്കുള്ള അറിവുകള്‍, കുറെ പടവുകള്‍ കടന്നു മുകളില്‍ എത്തിയ നാം, ഒരു സുപ്രഭാതത്തില്‍, താഴത്തെ പടവുകളില്‍ നില്‍ക്കുന്ന നമ്മുടെ അടുത്ത തലമുറയോട്, അവരെ നാം കടന്നു വന്ന പടവുകള്‍ ചവിട്ടാനനുവദിക്കാതിരിക്കുമ്പോള്‍ , നമ്മുടെ തീരുമാനങ്ങള്‍ അവരില്‍ ആശയക്കുഴപ്പങ്ങള്‍ ഉണ്ടാക്കുന്നതിനു കാരണമാകുന്നതും അത്തരത്തില്‍ മുന്നോട്ടു പോയി അവര്‍ക്ക് ചിന്തിക്കാനുള്ള അവസരം അറിഞ്ഞും അറിയാതെയും നിഷേധിക്കുന്നതും ശരിയാണോ?
                          തലമ്മൂത്തപ്പന്മാര്‍ പൊതുവില്‍ പരസ്യമായി കാണിച്ചു കൂട്ടുന്ന വിക്രിയകളും, പ്രതികരണ രൂപേണ സോഷ്യല്‍ മീഡിയകളില്‍ സംസാരത്തില്‍ കാണിക്കുന്ന സഭ്യതയും മാന്യതയും, കൂടാതെ ഇപ്പോള്‍ പുറത്തിറങ്ങി കൊണ്ടിരിക്കുന്ന സിനിമ - സീരിയല്‍ സംഭാഷണങ്ങളുമാണ് ശരിയെന്നു കരുതി വളര്‍ന്നു വരുന്ന സമൂഹവും ഇവിടെയുണ്ട്. ഇനി അവര്‍ ഭരിക്കുന്ന ഒരു കാലത്തിനും നമ്മള്‍ സാക്ഷിയാകേണ്ടിവരുമെന്ന കാര്യവും മറക്കാതിരിക്കുക. നന്മകള്‍ പ്രചരിപ്പിക്കുന്നത് നന്നായിരിക്കും. നന്ദി നമസ്കാരം.

Friday 10 April 2015

വിഷു വരവായി...മലയാള മാസം ഒന്നാം തീയതികള്‍ അനാശ്വരമാക്കൂ. മേട മാസം ഒന്നാം തീയ്യതി വരവായി...

share ചെയ്തോളൂ നിങ്ങള്‍ സ്നേഹിക്കുന്ന, നിങ്ങളെ സ്നേഹിക്കുന്നവര്‍ക്കായി......മറ്റുള്ളവര്‍ക്ക്  ബുദ്ധിമുട്ടാകാതെ സന്തോഷമായി  ജീവിക്കാന്‍ കഴിയണം ...എന്നുമാത്രം


പ്രിയ ബന്ധുവിന് നമസ്കാരം.....

                                                      വിഷു ആശംസകള്‍

                    എല്ലാ മാസവും മലയാള മാസം ഒന്നാം തീയ്യതി അറിയിക്കുന്നതോടൊപ്പം, ഒന്നാം തീയ്യതി ഒരു മുതല്‍ മുടക്കും ആവശ്യമില്ലാതെ നമ്മുടെ തലമുറയെ നന്മയിലേക്ക് നയിക്കുവാന്‍ കഴിയുന്ന കുറച്ചു കാര്യങ്ങള്‍ ഓര്‍മിപ്പിക്കുന്നു. കഴിഞ്ഞ വിഷുവിനു  ശേഷം നമ്മുടെ നാട്ടിലും മറുനാട്ടിലുമായി നടത്തിയ കുറെ അന്വേഷണങ്ങളില്‍ നിന്നും അറിഞ്ഞ സംഗതികള്‍ ചേര്‍ത്താണ് ഇങ്ങനെയൊരു ആശയത്തിന്‍റെ തുടക്കമായത്. ഇന്ന്  ഇതുമൂലം വളരെയേറെ കുടുംബങ്ങളില്‍ ഇത് ഒന്നാം തീയ്യതികളില്‍ നടക്കുന്നു എന്നറിയുമ്പോള്‍ വളരെ സന്തോഷം തോനുന്നു. സഹകരങ്ങല്‍ക്കെല്ലാം നന്ദി. നന്മകള്‍ നിറയട്ടെ, അടുത്ത തലമുറയ്ക്ക്  പകരട്ടെ.....
                     എല്ലാ മലയാളികള്‍ക്കും  നവവത്സരാശംസകള്‍  നേരുന്നു. വിഷു വരവായി. കാര്‍ഷിക വിളവെടുപ്പ് ഉത്സവമായ മേടവിഷു,  വിഷു കണി, ഐശ്വര്യവും നന്മയും സമ്പാദ്യവും നമ്മളിലേക്കെതിക്കുന്ന കാര്‍ഷിക വിഭവങ്ങളെയും മറ്റും കണി കാണാനും പ്രകൃതി വിഭവങ്ങളെ കണികണ്ടുണരാനുമുള്ള അവസരമാണ്. അവരവരുടെ പരിമിതികളില്‍ നിന്നും കണിയൊരുക്കാന്‍ കഴിയുന്ന വിഭവങ്ങള്‍ ഒരുക്കി,  ഈ നന്മയുടെ ഭാഗമാകാനും അടുത്ത തലമുറയ്ക്ക് പകരാനും എല്ലാവരും ഉത്തരവാദിത്വപ്പെട്ടവരാണ് എന്ന കാര്യം കൂടി ഓര്‍മിപ്പിക്കുന്നു.  
             
                  മേട മാസം ഒന്നാം തീയ്യതി, ഏപ്രില്‍  മാസം പതിനഞ്ചാം തീയ്യതിയാണ് . ഇപ്പോള്‍ എല്ലാ ദിവസവും മലയാളം തീയ്യതിയും ഇംഗ്ലീഷ് തീയ്യതിയും പ്രധാനപ്പെട്ട വിശേഷങ്ങളും TODAY INNU (https://www.facebook.com/groups/todayinnu/?fref=ts) എന്നാ ഗ്രൂപ്പില്‍ നിന്നും അറിയിച്ചു കൊണ്ടിരിക്കുന്നു.
                 
   
                   ആര്‍ഷ ഭാരത സംസ്കാരത്തില്‍ പിറന്ന നമ്മള്‍ ഓരോരുത്തരും തികച്ചും ഭാഗ്യവാന്മാര്‍ തന്നെയാണ്. ഭാരതീയ സംസ്കാരത്തില്‍ വളരെ ചിട്ടയായി അനുഷ്ടാനങ്ങളും ആചാരങ്ങളും നടത്തി വന്ന നമ്മുടെ പൂര്‍വികരുടെ പാതയില്‍ നിന്നും ഇന്ന് നമ്മള്‍ വളരെ അകലങ്ങളിലാണ്‌. ഇത്രയും അകലത്തില്‍ കഴിയുന്ന നമ്മളില്‍ നിന്നും ഉടലെടുക്കുന്ന നമ്മുടെ പുതിയ തലമുറയെ നമ്മള്‍ നേരാം വിധം നയിച്ചില്ലങ്കില്‍ അവര്‍ നന്മയിലേക്ക് പോകുമെന്ന് നിങ്ങള്‍ക്ക് തോന്നുന്നുണ്ടോ? വ്യക്തമായ ഉത്തരം കിട്ടും, ''ഇല്ല'' കഴിഞ്ഞ തലമുറ ക്കാരോട് ചോദിച്ചാല്‍ കൂടി. '''ഇല്ല'' എന്ന ആ ഉത്തരം തന്നയായിരിക്കും കിട്ടുക. നമുക്ക് കഴിയും വിധം, അവരേ നല്ല വഴിക്ക് നടത്തികൊണ്ടുപോകാനുള്ള സാഹചര്യങ്ങള്‍ ഒരുക്കേണ്ടത് രക്ഷകര്‍ത്താക്കളായ നമ്മള്‍ ഓരോരുത്തരുമാണ്. ഇനിയും കണ്ണടച്ച് ഇരുട്ടാക്കാനാന്കില്‍ , ''തന്നോളമായി താനെന്നു'' വിളിക്കാറാകുമ്പോള്‍, വിളിക്കുക ''താന്‍ '' എന്നാവില്ല. ( നമ്മുടെയോപ്പമായാല്‍ സൌഹൃദമാകണം ,എന്നാണെ, ....''താനെന്നു '' തിരിച്ചു വിളിക്കാം, എന്നല്ല കേട്ടോ..) ആരുടെ കുഴപ്പമാണ്? ഒരു മനുഷ്യനാവശ്യമുള്ള ഭൌതിക സുഖ സൌകര്യങ്ങള്‍ എല്ലാം നാം കൊടുക്കും,മാനസികമായോ?
                          ദാരിദ്ര്യവുവും പട്ടിണിയും നമ്മളെ ഒത്തിരി കാര്യങ്ങള്‍ പഠിപ്പിച്ചു. ബന്ധങ്ങളുടെ ആഴവും, സഹനത്തിന്റെ മേന്മയും, സഹതാപത്തില്‍ പങ്കുചേരാനും, പരസ്പരം സഹായിക്കാനുമെല്ലാം , എവിടുന്നാ പഠിച്ചത്? കൂട്ടു കുടുംബ വ്യവസ്ഥയില്‍ നിന്ന് അല്ലങ്കില്‍ അതില്‍ നിന്നും മാറുന്ന ആദ്യ അണുകുടുംബത്തിലെ കണ്ണിയായതുകൊണ്ട്‌. പിന്നെയും പഠിച്ചു എങ്കില്‍ നിങ്ങളെ അണുകുടുംബമായാലും അങ്ങിനെ വളര്‍ത്തിയത്‌ കൊണ്ട്. ഇന്നുമുണ്ട് ദാരിദ്ര്യം സംസ്കാരത്തിന്റെയും സാമാന്യ ബോധത്തിന്റെയും ദാരിദ്ര്യം.
അണുകുടുംബവ്യവസ്ഥിതികളും മാറി മാറി വന്ന ജീവിത സൌകര്യങ്ങളില്‍ ആവേശംപൂണ്ട്, അതില്‍ മുഴുകാനായി ഇറങ്ങി തിരിച്ച നാമോക്കയും എല്ലാം നേടിയിട്ടും മനസമാധനപരമായി അനുഭവിക്കാനുള്ള യോഗമുണ്ടോ? എന്നുള്ളത് ചോദ്യം ചെയ്യപ്പെട്ടു. മുന്‍പോട്ടു നോക്കിയപ്പോള്‍ തന്നോളം വളര്‍ന്ന കുട്ടികള്‍ താന്‍ പറയുന്നത് കേട്ടിട്ട് അത് ശ്രദ്ദിക്കാന്‍ കൂടി കൂട്ടാക്കാതയായി. പിറകോട്ടു തിരിഞ്ഞു നോക്കിയപ്പോള്‍ ഒന്നും കാണുന്നില്ല വന്ന വഴികൂടി ഓര്‍ത്തെടുക്കാന്‍ കഴിയുന്നില്ല. അപ്പോള്‍ മനസിലായി നമ്മള്‍ ഒരു വഴിക്കായി എന്ന്. അപ്പോഴാണ് ഇന്ന് മലയാളി ഏറ്റവും കൂടുതല്‍ ഉപയോഗിക്കുന്ന ആ വാക്ക് എത്ര സത്യമാണെന്ന് അറിയുന്നത്, ഇന്ന് റിയാലിറ്റി ഷോ യുടെ ഉന്നതങ്ങളില്‍ നില്‍ക്കുന്ന വിധികര്‍ത്താക്കള്‍ മുതല്‍ സംസ്കാര സമ്പന്നര്‍ എന്നവകാശപ്പെടുന്നവര്‍ വരെ ഉപയോഗിക്കുന്ന , ഇനിയെങ്കിലും സംസാരത്തില്‍ നിന്നും ഒഴിവക്കേണ്ടുന്ന ആ വാക്കാണ് ''അടിപൊളി'' . ശരിയ്ക്കും ആ വാക്കൊന്നു നോക്കൂ, അടി പൊളിഞ്ഞു പോയി , ഇനി അടിസ്ഥാനമില്ലാത്ത അതിനു മുകളില്‍ എന്തു തന്നെ കെട്ടിയിട്ട് എന്തു കാര്യമാ മനുഷ്യ???? എത്രയോ നല്ല വാക്കുകളുണ്ട് മലയാളത്തില്‍ ''നന്നായിരുന്നു'' ''അതി മനോഹരമായി' ''നല്ല ഭംഗി'' ,'' അതിശയ കരമായിരുന്നു' ഇടക്കാലത്ത് വച്ച് '''കലക്കി '' എന്ന് കേള്‍ക്കുമായിരുന്നു, അത് കുറച്ചു സമയം കഴിഞ്ഞാല്‍ തെളിയും, പക്ഷേ അടി പൊളിഞ്ഞാല്‍ പിന്നെ എന്താണ് ചെയ്യുക. ഇത് മനുഷ്യന്‍റെ കുഴപ്പമല്ല, ഇത് കാലത്തിന്റെതാണ്, കാരണം കാലങ്ങള്‍ മാറികൊണ്ടിരിക്കും, അധര്‍മ്മങ്ങള്‍ വിളയാടും, നല്ലത് ചിന്തിക്കുന്നവനും ചെയ്യുന്നവനും സന്തോഷകരമായിരിക്കും.
                          ''ഈ നാട് നന്നായാല്‍ മാത്രമേ ഞാന്‍ നന്നാകൂ '' എന്ന് നിങ്ങള്‍ പ്രതിജ്ഞ ചെയ്തു പോയി എങ്കില്‍ എന്നോട് ക്ഷമിക്കൂ. ഞാനൊന്നും അങ്ങയോടു പറയുന്നില്ല. അതല്ല കുറച്ചു കാര്യങ്ങള്‍ ശ്രദ്ടിക്കാനുള്ള ക്ഷമ ഉണ്ടെങ്കില്‍ നമുക്ക് തുടരാം.

                       നമ്മുടെ ജീവിതത്തില്‍ ഇതിന്റെയൊക്കെ ഉപയോഗം കുറച്ചു നമ്മുടെ ചിന്തകളും, വാക്കുകളും ,പ്രവര്‍ത്തികളും ,ഇതേ ക്രമത്തില്‍ തന്നെ ( ചിന്ത, സംസാരം, പ്രവര്‍ത്തി.) നന്മകള്‍ നിറഞ്ഞതാക്കുക എന്നുള്ളത് നമ്മുടെ ഉത്തരവാദിത്വമാണ്. അങ്ങിനെ നല്ലതിലേക്കു പോകുമ്പോള്‍ നിങ്ങള്‍ നന്മ നിറഞ്ഞവരായി തീരും. സംഭവിക്കാനുള്ളത് എല്ലാം സംഭവിച്ചു കൊണ്ടേയിരിക്കും. പക്ഷേ നമ്മള്‍ ഓരോരുത്തരും അതിനെ എങ്ങിനെ കാണുന്നു എന്നുള്ളതാണ്. അതുകൊണ്ട് മതമേതായാലും ജ്യാതിയെതായാലും വര്ഗ്ഗമേതായാലും രാഷ്ട്രീയം ഏതായാലും മനസ് തുറന്നു പ്രാര്‍ത്ഥിക്കുക, ((( ദയവു ചെയ്തു ആരും comment അടിക്കല്ലേ '''''അടിപൊളി'''' എന്ന്. )))
''ഞാന്‍ തയ്യാറാണ് പരീക്ഷിച്ചോളൂ, എന്തും നേരിടാന്‍ തയ്യാറാണ്, പക്ഷേ നീ കൂടെ വേണം, എന്നോടൊപ്പം, നീ ഉണ്ടങ്കില്‍ ഏതു വഴിയില്‍ കൂടി പോകാനും ഞാന്‍ തയ്യാറാണ്'' , അവരവരുടെ ദൈവത്തിന്‍റെ പേര് പറഞ്ഞു പ്രാര്‍ഥിച്ചോളൂ . ഒരു കാര്യം കൂടിയുണ്ട് മനസ്സില്‍ നന്മ നിറഞ്ഞവനെ ഇങ്ങനെ പ്രാര്‍ത്ഥിക്കാന്‍ കഴിയൂ, അല്ലാത്തവര്‍ പറയും ''ഈശ്വരാ നല്ല ദിവസം തരണേ, പ്രശ്നങ്ങള്‍ ഒന്നും ഉണ്ടാകരുതേ.'' എന്ന്. ആലോചിച്ച് ഒരു തീരുമാനമെടുത്താല്‍ മതി,....എല്ലാം കൂടി വായിച്ചു കൂട്ടേണ്ട ഇത്രയും വ്യക്ത മാക്കിയിട്ടു പോയാല്‍ മതി.
അപ്പോള്‍ സംസ്കാരത്തില്‍ നിന്നും അകലം പാലിച്ചു നില്‍ക്കുന്ന നമ്മള്‍ക്ക് അതിനേ തിരികെ കൊണ്ടുവരാന്‍ ആ 'അടി പൊളിഞ്ഞ' അവസ്ഥയില്‍ നിന്നും അടിസ്ഥാനത്തെ അരക്കിട്ടുറപ്പിച്ച് പുതു തലമുറയിലേക്കു പകരാനും നന്മ നിറഞ്ഞ ഒരു ജീവിതം കാഴ്ച വയ്ക്കാനായി അവരെ പ്രപ്തരാക്കാനുമുള്ള പ്രാരംഭ നടപടികള്‍, ''കൂടുമ്പോള്‍ ഇമ്പ മുള്ള'', കുടുംബത്തില്‍ നിന്നും തുടങ്ങണം. കുടുംബ നാഥയായ ''അമ്മ മാര്‍ '' അതിനു മുന്‍ കൈ എടുക്കേണ്ടതും , അച്ഛനാണ് പൂര്‍ണ പിന്‍തുണ നല്‍കേണ്ടതും . എല്ലാ ബന്ധുജനങ്ങളും സഹകരിക്കണമെന്നും സ്നേഹത്തിന്റെ ഭാഷയില്‍ അപേക്ഷിക്കുന്നു.



                     ഓരോ ദിവസവും രാവിലെ എഴുന്നേറ്റു വരുമ്പോള്‍ തന്നെ അംഗങ്ങള്‍ എല്ലാം പരസ്പരം ചിരിച്ചു കൊണ്ട് ''നമസ്തേ'' പറയുക, ( ഇത് ജീവിതകാലം മുഴുവന്‍, ആരാണോ വീട്ടിലുള്ളത് (താമസ സ്ഥലം) അവരോടൊക്കെ പറയുക . ) രാവിലെ നമ്മള്‍ ഉപയോഗിക്കുന്ന മറ്റേതു വാക്കിനേക്കാളും അര്‍ത്ഥ സംപൂര്‍ണവും , അറിഞ്ഞുപയോഗിച്ചാല്‍ ''തലക്കനം '' ( ഈ തലക്കനമാണ് ഇന്നുഏറ്റവും വലിയ പ്രശ്നവും.) കുറയുന്നതുമാണ്, കാലക്രമത്തില്‍ ഈ തലക്കനം ഇല്ലാതാക്കാം ( അതെ ആദ്യം ആദ്യം വെറുതെ പറഞ്ഞോ, അര്‍ഥം അന്വേഷിച്ചറിയുന്നതാകും ഉത്തമം, ഇത്രയും കാലം ഈ വാക്കുകൂടി നമ്മള്‍ ഉപയോഗിചിട്ടല്ലല്ലോ.( ഉപയോഗിക്കുന്നവരെ പരിഗണിച്ചിട്ടില്ല ട്ടോ).)
              
                     മലയാളമാസം ഒന്നാം തീയ്യതി ദിവസം കഴിയുമെങ്കില്‍ രാവിലെ, തന്നെ കുട്ടികള്‍ക്ക് അച്ഛനും അമ്മയും കൈ നീട്ടം കൊടുക്കണം. അപ്പോള്‍ കുട്ടികള്‍ പാദ നമസ്കാരം ചെയ്യണം. നിങ്ങള്‍ അവരെ തലയില്‍ കൈ വച്ചനുഗ്രഹിക്കണം. '' നന്നായി വരണേ, നന്മകള്‍ തിരിച്ചറിയാനും ജീവിതത്തില്‍ പകര്‍ത്താനും എന്റെ കുട്ടിക്ക് കഴിയണേ '' എന്ന് പറയുനതിനു വിദ്യാഭ്യാസകുറവും കൂടുതലും ഒരു പ്രശ്നമല്ലല്ലോ......( പണ്ട് ഗാന്ധാരി അമ്മ അനുഗ്രഹിച്ചത് ''' യദോ ധര്‍മ്മ സ്തതോ ജയ "" എന്നാണ്, നമ്മളെ ക്കൊണ്ട് അങ്ങിനെ പറ്റുമോ എന്തോ? ))

                     നിങ്ങളുടെ അച്ഛനമ്മമാര്‍ ജീവിച്ചിരിപ്പുണ്ടെങ്കില്‍, ഇതിനുള്ള സാഹചര്യമുണ്ടെങ്കില്‍ നിങ്ങളും ചെയ്യണം, അവരുടെ കയ്യില്‍ കൈ നീട്ടം തരാന്‍ കാശില്ലങ്കില്‍ തലേന്നേ കൊടുതുവയ്ക്കണ൦ ( ചായകുടിക്കാനും വട്ടചെലവിനും എന്തെങ്കിലും കൂടി കൊടുക്കണേ അവര്‍ക്ക്, ഇല്ലങ്കില്‍ അനുഗ്രഹം കുറയും ) നിങ്ങളും ചെയ്യണം പാദനമാസ്കാരം . അവര്‍ കാരണമാണ് നമ്മള്‍ ഓരോരുത്തരും ഈ ലോകത്തേക്ക് വന്നത്. ഇനിയും അവരുടെ അനുഗ്രഹമാണ് വേണ്ടുന്നതും ( നാണമൊന്നും വേണ്ടാട്ടോ...ഒന്നോര്‍ത്തു നോക്കൂ അവസാനം കാലുപിടിച്ച്ത് എന്നാണന്നു.. ഉത്സവത്തിനു ബലൂണ്‍ വാങ്ങിത്തരാതിരുന്നപ്പോള്‍, അല്ലങ്കില്‍ ആനയെ കണ്ടപ്പോള്‍.....) ക്ഷേത്ര ദര്‍ശനവും നടത്തുക കുടുംബ സമേതം.

സുദര്‍ശനം: https://www.facebook.com/pages/sudarshasanam

                            ഇത്രയും മാത്രമല്ല അടിസ്ഥാനം, സന്ധ്യകളില്‍ നാമം ജപിക്കണം, രാവിലെ എങ്ങിനെ എഴുന്നേല്‍ക്കണം? എന്തു പ്രാര്‍ത്ഥിക്കണം? എങ്ങിനെ പ്രാര്‍ത്ഥിക്കണം? എങ്ങോട്ട് തലവച്ചു കിടക്കണം? രാവിലെ ഭൂമിയില്‍ കാല്‍ തോടുന്നതുനുമുന്പ് കൈ തൊട്ടു വണങ്ങുന്നതിന്റെ ശാസ്ത്രീയത എന്ത്? ഇതെല്ലാം അറിഞ്ഞിരുന്നാലും മനുഷ്യന്‍ എന്തുകൊണ്ട് പ്രവര്തിപദത്തില്‍ കൊണ്ട് വരുന്നില്ല? കാരണം, നമുക്ക് നോട്ടം അന്തമില്ലാത്ത പരിഷ്ക്കാരങ്ങളിലാണ്‌. അവസാനം, കൊടുക്കേണ്ടത്, കൊടുക്കേണ്ട സമയത്ത് കൊടുക്കേണ്ട വിധം കൊടുക്കാതെ കൊടുക്കുമ്പോള്‍, നമ്മുടെ കുട്ടികള്‍ എടുക്കാന്‍ തയ്യാറാകില്ല , അപ്പോഴേക്കും അവര്‍ അവരുടെ വഴി തിരഞ്ഞെടുതിട്ടുണ്ടാകും, കൂടെ ഒരു ഉപദേശക സമിതി തന്നെയുണ്ടാകും അവരോടൊപ്പം. അപ്പോഴാണ് രക്ഷകര്താക്കള്‍ അമ്പലത്തില്‍ സഹവാസമാക്കുക കൂടുതല്‍ ആള്‍ക്കാരും, മക്കളോട് പറഞ്ഞിട്ട് കാര്യമില്ലാന്നു മനസിലായത് ഇപ്പോഴാണ് .എല്ലാവരെയും അങ്ങിനെ കണ്ടിട്ടില്ല ട്ടോ....
                           ഒന്നോര്‍ത്തു നോക്കൂ നിങ്ങളെ അനാഥാലയത്തില്‍ കൊണ്ടാക്കില്ല , നട തള്ളില്ല. അങ്ങിനെ ചിന്തിക്കുമ്പോള്‍ തന്നെ വര്‍ഷത്തിലെ പന്ത്രണ്ട് കൈ നീട്ടത്തില്‍ ഒരു കൈനീട്ടവും നിങ്ങള്‍ കൊടുത്ത അനുഗ്രഹ വുമെങ്കിലും നിങ്ങളുടെ കുട്ടിയെ അതില്‍ നിന്നും പിന്മാറാന്‍ പ്രേരിപ്പിക്കും, അത്നിങ്ങളെ നിങ്ങളുടെ വീട്ടില്‍ തന്നെ നിലനിര്‍ത്തും. ഇതില്‍ ഏതു ചെയ്യാനാണ് നിങ്ങള്‍ക്ക് പ്രത്യേക സമയം വേണ്ടുന്നത്? എന്ത് ചിലവാണ്‌ ഇതിനുള്ളത്?

                        നമ്മളാണ് നമ്മുടെ ജീവിതം സന്തോഷമാക്കേണ്ടുന്നത്, അതിനു കറണ്ട് പോകുമ്പോഴും മൊബൈല്‍ ഓഫ് ആകുമ്പോഴും ശ്ശെ ,ശ്ശെ ,.... എന്നു പറയുന്ന നമ്മള്‍ നമ്മളില്‍ സന്തോഷിക്കാന്‍ തയ്യാറല്ല. നമുക്ക് അപ്പോള്‍ ബോറാണ് കാരണം,. എനിക്ക് എന്നോടൊപ്പം കുറച്ചു സമയം ചിലവഴിക്കാന്‍ ഞാന്‍ ആഗ്രഹിക്കുന്നില്ല.

                                      ഇനി ചിന്തിച്ചാല്‍ മതി.......തത്ക്കാലം വിട വാങ്ങട്ടെ..

                             വായിച്ചവര്‍ മറ്റുള്ളവരിലേക്ക് പകരുക.ഇത്രയും പങ്കുവയ്ക്കാന്‍ കഴിഞ്ഞതിനു ഈ പ്രപഞ്ച സൃഷ്ടാവിനോട് നന്ദി പറയുന്നു. അഭിപ്രായങ്ങള്‍ അറിയിക്കുക. എനിക്കറിയാവുന്നത് പങ്കുവയ്ക്കുവാനും, നിങ്ങളിലുള്ള നന്മകളെ സ്വീകരിക്കാനും ജീവിതത്തില്‍ പകരാനും ഞാന്‍ തയ്യാറാണ്. ആരു പറഞ്ഞാലും ,എന്തു പറഞ്ഞാലും, പറയുന്നതില്‍ കാര്യമുണ്ടോ ? എന്ന് ചിന്തിക്കുക , ആരുപറഞ്ഞാലും നിങ്ങള്‍ യോജിക്കുന്നു എങ്കില്‍ ജീവിതത്തില്‍ പകര്‍ത്താന്‍ വൈകരുത്..
     
                             മറ്റു മത വിശ്വാസികള്‍ ദയവായി ക്ഷമിക്കുക എനിക്കതിലുള്ള അറിവുകള്‍ പരിമിതമാണ്. നിങ്ങളും നിങ്ങളുടെ വഴിക്ക് സംസ്കാരസമ്പന്നമായ ഒരു തലമുറയെ വാര്‍ത്തെടുക്കാനും നിലനിര്‍ത്താനും മാനുഷിക മൂല്യമുള്ള കുറച്ചു മനുഷ്യരയെങ്കിലും സന്തോഷകരമായി ജീവിക്കാനുമുള്ള ഒരവസരം ഉണ്ടാക്കുക.
എല്ലാവരും നന്നാകട്ടെ അങ്ങിനെ ലോകം മുഴുവന്‍ നന്നാകട്ടെ...''.ലോക: സമസ്ത : സുഖിനോ ഭവന്തു''. എന്ന് പ്രാര്‍ത്ഥിച്ചു ലോകത്തിനു മുഴുവന്‍ വെളിച്ചം വച്ച നമ്മള്‍ ഇന്ന് നമ്മുടെ പോലും വിളക്ക് ഊതി ക്കെടുത്തി ( നൂതന ജന്മദിന ആഘോഷം ) പടിഞ്ഞാറന്‍ സംസ്കാരത്തെ അനുകരിചു പോകുമ്പോഴും പ്രവര്‍ത്തിയിലില്ലാതെ നമ്മള്‍ എപ്പോഴും പറയും.''.ലോക: സമസ്ത : സുഖിനോ ഭവന്തു'' നമുക്ക് കുടുംബങ്ങളില്‍ നിന്ന് തുടങ്ങാം....
നന്ദി നമസ്കാരം.
ഇങ്ങനയോക്കെ ചെയ്തു കുറച്ചു നാള്‍ കഴിയുമ്പോള്‍ ധൈര്യമായി വയ്ക്കാം പൂമുഖത്തൊരു ബോര്‍ഡ് ഇതുപോലെ



NB: ചിത്രങ്ങള്‍ക്ക് പല വ്യക്തികളുമായും കടപ്പെട്ടിരിക്കുന്നു. നന്ദി അറിയിക്കുന്നു.skype: hariidamnamama
കൂടുതല്‍ ലേഖനങ്ങള്‍ക്ക് ഇവിടെ ക്ലിക്ക് ചെയ്യുക
http://entekuththikkurippukal.blogspot.co.uk/
https://www.facebook.com/groups/entekuthikurippukal
share ചെയ്തോളൂ നിങ്ങള്‍ സ്നേഹിക്കുന്ന, നിങ്ങളെ സ്നേഹിക്കുന്നവര്‍ക്കായി..... സ്വന്തം പേരിലാക്കിയാലും സന്തോഷം..... നന്നാവണം.... സന്തോഷമായി മറ്റുള്ളവര്‍ക്ക് ബുദ്ധിമുട്ടാകാതെ ജീവിക്കണേ ...എന്നുമാത്രം.... യാതൊരു copy right ഉം ഉണ്ടായിരിക്കുന്നതല്ല.




നമ്മുടെ മറ്റു സേവനങ്ങളിലേക്കും സ്വാഗതം ദയവായി താഴെ കാണുന്ന കാര്‍ഡിന്റെ ചിത്രത്തിലെ ഗ്രൂപ്പുകള്‍ ഒന്ന് കണ്ണോടിക്കുക......



മനസുകൊണ്ടൊരു സഹായ ഹസ്തമാകാം!!! അവസരങ്ങള്‍ വരുമ്പോള്‍, ഇപ്പോള്‍ കുറച്ചു ആശയങ്ങള്‍ അറിഞ്ഞിരിക്കാം ....തുടര്‍ന്ന് വായികുക....
ഫേസ് ബുക്കിലെ മാനവ സേവ മാധവ സേവ കൂട്ടായ്മയെപ്പറ്റി ഒരു വിശദീകരണം...തുടര്‍ന്ന് വായിക്കുക
ലിങ്ക് : http://entekuththikkurippukal.blogspot.co.uk/2015/02/blog-post_28.html

Wednesday 18 March 2015

ഭൂമിയില്‍ തൊടാതെ നടക്കുന്ന പരിഷ്കൃത സമൂഹം

                                                                             



പ്രിയ ബന്ധുവിന് നമസ്കാരം,

                    കാലങ്ങള്‍ കടന്നുപോയപ്പോള്‍ അനുകരണങ്ങളും വൃത്തിയും വെടിപ്പുമൊക്കെ കൂടിയപ്പോള്‍ നമ്മില്‍ നിന്നും അകന്നു പോയ കുറേ കാര്യങ്ങളുണ്ട്. അതില്‍ പലതും അന്നത്തെ ജീവിതത്തിന്റെ ഭാഗമായി നമ്മള്‍ അറിയാതെ ചെയ്തു പോയതായിരുന്നു. അന്നൊന്നും അതിന്റെ പ്രയോജനത്തെപ്പറ്റി സാധാരണ ജനം ചിന്തിച്ചിരുന്നില്ല. ഇന്ന് നമ്മുടെ സാങ്കേതിക വിദ്യകള്‍ പലതും അവസരങ്ങളും നഷ്ടപ്പെടുത്തി. എന്നാലും മനസ്സുവച്ചാല്‍ ഇന്ന് പലതും നമുക്ക് ചെയ്യാന്‍ സാഹചര്യങ്ങള്‍ ഉണ്ടായിട്ടുപോലും ചെയ്യാത്തവയുമാണ്‌.

                  ആരോ പറഞ്ഞ ഒരു കഥ കേള്‍ക്കുകയുണ്ടായി. കിണറ്റിലേക്ക് ഇറങ്ങിയ ഒരാള്‍ക്ക് ശ്വാസതടസം ഉണ്ടായപ്പോള്‍ ഒരു വഴിപോക്കന്റെ നേതൃത്വത്തില്‍ ഒരു കുട തൊട്ടിക്കു പകരം കെട്ടി, കിണറ്റിലിറക്കി ആട്ടിയത്രേ. അയാള്‍ക്ക് ആശ്വാസമായി.

                  നമ്മള്‍ ഉപയോഗിച്ചിരുന്ന കയറും കപ്പിയും തൊട്ടിയുമടങ്ങുന്ന ഒരു വ്യവസ്ഥയിലൂടെ ചലനമില്ലാതെ കിടക്കുന്ന വെള്ളത്തിന്‌ ചലനവും ഒപ്പം വായുസഞ്ചാരവും നല്‍കുന്നതായിരുന്നു അത്. സൂര്യപ്രകാശം എത്താത്ത കിണറുകളും വായുസഞ്ചരമില്ലാത്ത കിണറിലെ വെള്ളത്തിന്റെയും ദൂഷ്യങ്ങള്‍ നമ്മളെ ചെറിയ തോതിലെ ബാധിരുന്നുവെങ്കിലും തുടര്‍ന്നുള്ള സാങ്കേതിക വിദ്യകള്‍ ബാധിച്ചത് അതിലും വിചിത്രമായാണ്.

                  അവധിക്കു പോയപ്പോള്‍ കുറെ വീടുകള്‍ സന്ദര്‍ശിച്ചു. പല സ്ഥലങ്ങളിലും ചെരുപ്പ് ഇടാതെ നടക്കാനുള്ള അവസരങ്ങള്‍ കിട്ടുമ്പോഴെല്ലാം അത് നന്നായി വിനിയോഗിച്ചു. അപ്പോള്‍ കാണുന്ന പലരും ചോദിച്ചു ''ഇത് എന്താ ഇങ്ങനെ എന്ന്?'' തുടര്‍ന്ന് അവര്‍ അവരുടെ കാര്യം ചിന്തിച്ചപ്പോള്‍ പറയുന്നത് എനിക്കുതന്നെ വിശ്വസിക്കാനായില്ല .5 - 10 -15 -20 വര്‍ഷമായി അത്രേ ചെരിപ്പില്ലാതെ നടന്നിട്ട്. അന്ന്വേഷണം കുറച്ചു കൂടി പോയപ്പോള്‍ പലരുടെയും അനുഭവം ശരിയാണ്. അതില്‍ റേഷന്‍ കട മുതലാളി മുതല്‍ റബ്ബര്‍ വെട്ടുകാരനും വരെയുണ്ട്. ഇന്നത്തെ അവസ്ഥ അവര്‍ക്ക് ചെരുപ്പ് ഇല്ലാതെ കാലെടുത്ത് വയ്ക്കാന്‍ പറ്റുന്നില്ലല്ലോ . എന്നുള്ളതാണ്.

                    കുറച്ചെങ്കിലും സാമ്പത്തിക ശേഷിയുള്ള വീടുകളില്‍ വേര്‍റ്റിഫൈട് ടൈല്‍സ് കളും, അതിലും ചെരിപ്പിടാതെ നടക്കാന്‍ പറ്റാത്ത അവസ്ഥയാണ്‌. കൂടാതെ വീട്ടിന്റെ മുന്‍പില്‍ ഒരു ചെരുപ്പ് അത് മുറ്റത്ത്‌ നടക്കാന്‍, വെളിയില്‍ പോകാന്‍ വേറെയുണ്ട്.

                   കുറച്ചു കൂടി സാമ്പത്തികശേഷിയിലേക്ക് പോയി നോക്കാം. അവിടയും മുകളില്‍ പറഞ്ഞത് കൂടാതെ വീടിനു പിറകില്‍ ഇറങ്ങി നടക്കാന്‍ ഒരു ചെരുപ്പ് കൂടിയുണ്ടാകും. വീടിനു മുറ്റം അലങ്കരിച്ചിരിക്കുന്നത് ഇന്റര്‍ലോക്ക് ബ്ലോക്കുകള്‍ കൊണ്ടാണ്. അതിലും ചെരിപ്പിടാതെ നടക്കാന്‍ വയ്യ കേട്ടോ, അതില്‍ ചെരിപ്പില്ലാതെ നടന്നിട്ട് വലിയ പ്രയോജനവുമില്ല. മുറ്റത്ത്‌ നിന്നും വരുന്ന ചൂട് സഹിക്കാനും കഴിയുന്നില്ല. പിന്നെ മുറ്റം തൂക്കാന്‍ നടുവളയ്ക്കേണ്ട, അതും പ്രയോജനമായിട്ടാണ് സമൂഹം കണക്കാക്കുന്നതും. എന്തരോ എന്തോ???

                    നടത്തം താനേ കുറഞ്ഞു. വാഹനങ്ങള്‍ കൂടി. വീട്ടില്‍ നിന്നും ഇറങ്ങി അമ്പലത്തിലോ പള്ളിയിലോ ഒന്ന് പോകാമെന്ന് കരുതി. അവിടയും വന്നൂല്ലോ വികസനം. ചെരിപ്പില്ലാതയാണ് നടക്കുന്നതെങ്കിലും അതും ഈ സിമന്റ്‌ കട്ടകളില്‍ കൂടിയാണ്. വെയിലിന്റെ ചൂട് കൂടുമ്പോള്‍ ''ദേവാലയ പ്രദക്ഷിണം ശ്രദ്ദയോടെ ചെയ്യണം'' എന്ന് പറഞ്ഞതിന്, ''തറയില്‍ തൊടാതെ ഇത്രനാളും നടന്ന പാദങ്ങള്' '' അനുവദിക്കുന്നില്ല. അവിടയും നമ്മള്‍ നേരിട്ട് ഭൂമിയില്‍ തൊടുന്നുമില്ല. വരുമാനം കുറഞ്ഞ ദേവാലയങ്ങളില്‍ പോലും ഇല്ലാത്ത പണം നാട്ടില്‍ നിന്നും പിരിച്ചുകൂട്ടിയാണ് ഈ സേവനങ്ങള്‍ നടത്തി വരുന്നത്.

                   ഇനി വെറുതെ ഒന്നാലോചിച്ചു നോക്കൂ ചെരിപ്പില്ലാതെ നടന്നിട്ട് എത്ര കാലമായി എന്ന്? നടക്കാറുണ്ടങ്കില്‍ എന്നും നടക്കാറുണ്ടോ? എത്ര നേരം?

                   മുകളില്‍ പറഞ്ഞ ഒരു കാര്യങ്ങളിലും സാധാരണ വ്യക്തിക്ക് ഒരു വിട്ടു വീഴ്ചയും ചെയ്യാന്‍ കഴിയില്ല. പകരം ഒന്ന് ചെയ്യാം. സമയം കിട്ടുമ്പോള്‍ സൗകര്യവും സുരക്ഷിതവുമായ സ്ഥലത്ത് ഭൂമിയെ തൊട്ട് കല്ലിലും മണ്ണിലും ചവിട്ടി കുറച്ചു സമയം നടക്കാം. അതിന്റെ പ്രയോജനങ്ങള്‍ പറഞ്ഞാല്‍ തീരാത്തതാണ്. നമുക്കിന്നന്യമായ ഈ നഗ്നപാദ നടത്തയും ശുദ്ധവായൂസേവനവും കൊണ്ടാകാം പണ്ട് പറഞ്ഞത് ''നാട്ടിന്‍ പുറം നന്മകളാല്‍ സമൃദ്ധം'' എന്ന്.

               
പാദങ്ങള്‍ മണ്ണില്‍ നേരിട്ട് തൊട്ടു നടക്കുന്നതുമൂലമുള്ള പ്രയോജനങ്ങള്‍ നിരവധിയാണ്. പണ്ട് കാലത്ത് നമ്മള്‍ അറിയാതെ ചെയ്തിരുന്നതിന്റെ പ്രയോജനവും, ഇന്നത് ചെയ്യാത്തതിലുള്ള കുറവുകളും നമ്മുടെ സമൂഹത്തിലേക്കു നോക്കിയാല്‍ തന്നെ മനസിലാകും. നമ്മുടെ ചിന്താശേഷി കുറഞ്ഞതിനും, പ്രതികരണ ശേഷി വളരെ വേഗത്തിലായതും, എന്നാല്‍ വേണ്ടിടത്താണോ പ്രതികരിച്ചത് എന്നറിയാത്തതും, ഒക്കെ ഇതിന്റെ കൂടി ഭാഗമാണ്. മുഴുവന്‍ ശരീര ഭാഗങ്ങളെയും നന്നായി സ്വാധീനിക്കുന്ന ഘടകങ്ങള്‍ നമ്മുടെ കാല്‍ പാദങ്ങളില്‍ ഉള്ളതായി ചിത്രത്തില്‍ നിന്നും വളരെ വേഗം മനസിലാക്കാം .രണ്ടു പാദങ്ങളും വ്യത്യസ്തമായ ധര്‍മ്മങ്ങളിലാണ്‌ ഉള്ളതെന്നും മനസിലാക്കാം. വിരലുകള്‍ മാത്രം കണക്കിലെടുക്കുമ്പോഴും ഊര്‍ജ്ജവും ഹൃദയ മിടുപ്പും തുലനം ചെയ്യുന്നതും, പഞ്ചസാരയുടെ അളവ് തുലനം ചെയ്യുന്നതും, പിരിമുറുക്കങ്ങള്‍ കുറയ്ക്കുന്നതും, ആകാംഷയും, സന്ധി വേദനകളും കുറയ്ക്കുകയും, ശരീരത്തിലെ അമ്ലഗുണവും ക്ഷാര ഗുണവും വേണ്ട അനുപാതത്തില്‍ നിലനിര്‍ത്തുന്നതിനും ഇത് വളരെയധികം പ്രയോജനം ചെയ്യുന്നു. അതുപോലെ നമ്മുടെ ഉറക്കത്തെ പോലും നഗ്ന പാദ നടത്തം സ്വാധീനിക്കുന്നു എന്ന് വന്നാല്‍ നമ്മള്‍ക്കു തികച്ചും സൗജന്യമായി ലഭിക്കുന്ന ആ സേവനത്തില്‍ നിന്നും എത്രയോ അകലെയാണ് എന്ന് ചിന്തിക്കേണ്ടിയിരിക്കുന്നു. കല്ലും മണലും ഇടകലര്‍ന്ന പ്രദേശത്ത്കൂടി നടക്കുമ്പോഴാണ് കൂടുതല്‍ സംവേദനം സാധ്യമാകുന്നത്. ആ ഒരു സാങ്കേതിക വിദ്യ പ്രയോജനപ്പെടുത്തിയാണ് പരുക്കനായ ചെറിയ മുകുളങ്ങള്‍ ഉള്ള പാദരക്ഷകള്‍ നിലവില്‍ വന്നതും. കാര്യങ്ങള്‍ ഈവന്നകാലത്ത് ആര്‍ക്കും വിരല്‍തുമ്പില്‍ (ഗൂഗിളായ നമഹ, പക്ഷെ ഇത്തിരി ചിന്തിക്കുക കൂടി വേണേ... ) അന്വേഷിക്കവുന്നതല്ലേ ഉള്ളൂ.....പക്ഷെ ''എന്തിനോ വേണ്ടി ഓടുന്ന മനുഷ്യന്‍'' എന്നും ''എന്തിനോ വേണ്ടി തിളയ്ക്കുന്ന സാമ്പാര്‍'' എന്ന് പറഞ്ഞ പോലെ തിളച്ചു തല ചൂടായിക്കൊണ്ടേയിരിക്കും. മനസമാധാനമായി ഇത്തിരി ആഹാരം കഴിക്കാന്‍പോലും ടി വി യും ഫോണുകളും അനുവദിക്കുന്നില്ല എന്നതാണ് മറ്റൊരവസ്ഥ. ആര്‍ക്കു നഷ്ടം?....
 


                    50 രൂപ വിലയുള്ള ഐസ്ക്രീമുകള്‍ എത്രയെണ്ണം വാങ്ങാനും കീശയില്‍ കാശുണ്ടായാലും അതില്‍ ഒരെണ്ണമെങ്കിലും ആസ്വദിച്ചു കഴിക്കാന്‍ 10 മിനുട്ട് ചെലവാക്കാനില്ലങ്കില്‍ പിന്നെ എന്തുകാര്യം????

          ഒരു മുന്‍കൂര്‍ ജാമ്യം കൂടി എടുത്തോട്ടെ......

                          ഇങ്ങനെ നടക്കാന്‍ സൌകര്യമില്ലാത്തവര്‍ എന്ത് ചെയ്യണം ? എന്നും , ഇങ്ങനെ ചെയ്യാത്തവര്‍ക്ക് ജീവിക്കാന്‍ പറ്റില്ല്യെ ? എന്നും, പിന്നെ നമ്മളെക്കാള്‍ ഉപരി നമ്മുടെ സഹോദരന്റെ ഭാഗം പറയാന്‍ വെമ്പുന്ന ഹൃദയങ്ങളുണ്ട്, ഇത്തരം കാര്യങ്ങളില്‍, അവരുടെ സംശയം രണ്ടു പാദങ്ങളും ഇല്ലാത്തവര്‍ക്ക് ഇതെങ്ങിനെ സാധിക്കും എന്നൊക്കയാണ്. അതിനാല്‍ ദയവു ചെയ്ത് ഇത് മനസിലാക്കാന്‍ ശ്രമിക്കുക. അനുകൂലമാക്കാവുന്ന പരിമിതികളെ കണക്കിലെടുത്ത് നടപ്പിലാക്കുക.

                          വിദേശത്തുള്ളവരുടെ പരിമിതികള്‍ മനസിലാകുന്നുണ്ട്. എന്നെ സംബന്ധിച്ച് ഇതിനുള്ള അവസരം വളരെ കുറവാണു ആയതിന്നാല്‍ രാവിലെ എഴുന്നേല്‍ക്കുമ്പോള്‍ അത്യാവശ്യം ശരീരത്തിലുള്ള ഊര്‍ജ്ജം മുകളിലേക്ക് ഒഴുകി ഭൂമിയില്‍ പോകാന്‍ ഞാന്‍ തൊടുന്നത് ഗ്യാസ് റേഡിയേറ്ററിന്റെ ചെമ്പ് കുഴലുകളിലാണ്. വേനല്‍ക്കാലത്ത് കുറച്ചു ചെരിപ്പില്ലാതെ നടക്കാന്‍ കഴിയും. എന്തായാലും നമ്മുടെ നാട്ടില്‍ ചെരിപ്പില്ലാതെ നടന്നപ്പോഴും ശബരിമലയില്‍ ചെരിപ്പില്ലാതെ നടന്നു പോയപ്പോഴും ഒരു അസൌകര്യവും തോന്നിയിരുന്നില്ല. ഒരു പക്ഷെ കുറവുകളെ മനസുകൊണ്ട് ഉള്‍ക്കൊണ്ടതാണോ, എന്നും അറിയില്ല.

                    ചെരുപ്പ് ഉപയോഗിക്കരുത് എന്നല്ല പറയുന്നത്. പക്ഷെ സമയം കിട്ടുമ്പോള്‍ കുറച്ചു നേരം നല്ല തറയില്‍ നടക്കുക. അത്രമാത്രം ... നന്ദി നമസ്കാരം നന്മകള്‍ ഉണ്ടാകട്ടെ...
Picture courtesy, Our hearty thanks to Sudarshanam, The Green Home, The joy of wellness and Google.

Monday 16 March 2015

ആഘോഷങ്ങളും ആര്‍ഭാടങ്ങളും, ഇവിടെ ആര്‍ക്കാണ് നഷ്ടം?


നമസ്തെ പ്രിയ ബന്ധുക്കളെ,
                 നാട്ടില്‍ പോയസമയത്ത് കുറച്ചു വിവാഹങ്ങളില്‍ സംബന്ധിക്കയുണ്ടായി. പൊതുവില്‍ മനസിലാക്കിയ കുറച്ചു കാര്യങ്ങള്‍ പങ്കുവയ്ക്കാം എന്ന് കരുതി. ഒരു വിവാഹത്തിന് ബട്ജെറ്റ് തുക കണക്കാക്കി അതില്‍ കുറച്ചു തുകക്കൂടി അധികം ചേര്‍ത്ത് ( ഒന്നിനും ഒരു കുറവും ഉണ്ടാകാതിരിക്കാന്‍) അങ്ങ് മാറ്റിവയ്ക്കുകയാണ് വധു വീട്ടുകാരും വരന്‍ വീട്ടുകാരും. ''എത്ര കുറ്റവാളികള്‍ രക്ഷപെട്ടാലും ഒരു നിരപരാധിയും ശിക്ഷിക്കപ്പെടരുത് '' എന്ന് ഇന്ത്യന്‍ ഭരണകൂടം പറയുന്നപോലെ എത്ര തന്നെ സാധനങ്ങള്‍ അധികം വന്നാലും, ആര്‍ക്കും ഒരു കുറവും ഉണ്ടാകരുത്, എന്നുള്ളതാണ്. കൂടുതലും അധികം വരിക ഭക്ഷണ സാധനങ്ങള്‍ ആകും.
പലസ്ഥലങ്ങളിലും കുഴിച്ചുമൂടിയ നിരവധി കണക്കുകള്‍ എല്ലാവര്‍ക്കും പറയാനുണ്ടാകും.

                   അങ്ങിനെ ഒരു വിവാഹത്തിന് കഴിക്കാന്‍ ഇരുന്നിട്ട് അതിന്റെ അവസാനം കാണാം എന്ന് കരുതി. എല്ലാവരുമൊക്കെ എഴുനേറ്റപ്പോള്‍ വിളമ്പുകാര്‍ വന്നു മേശകളില്‍ അധികമുള്ള ഭഷണങ്ങള്‍ എടുത്തുകൊണ്ടു പോകുന്നു. അതില്‍ ഒരാളോട് ഞാന്‍ ചോദിച്ചു ഈ ബാക്കി വന്നത് നിങ്ങള്‍ ഇനി വിളമ്പുമോ? ഉത്തരം ''ഇല്ല'' പിന്നെ എന്ത് ചെയ്യും? ഉത്തരം : അത് വിളമ്പുകാര്‍ കഴിക്കും. ഞാന്‍ കൂടുതല്‍ ബുദ്ധിമുട്ടിക്കാന്‍ നിന്നില്ല. പക്ഷെ എത്ര വിളമ്പുകാര്‍ കഴിച്ചാലും അത് വളരെയധികം അധികം ഉണ്ടാകും എന്നെനിക്കറിയാം.

                 ഇവിടെ ആര്‍ക്കാണ് നഷ്ടം എന്ന് നമ്മള്‍ ആരങ്കിലും ചിന്തിച്ചോ??തുടക്കത്തില്‍ പറഞ്ഞ തുക മുഴുവനായും വിവാഹ ആവശ്യത്തിനായി മാറ്റിവച്ച കുടുംബം. അവര്‍ക്ക് നഷട്മില്ല, കാരണം അവര്‍ തലയ്ക്കുഴിഞ്ഞു മാറ്റി വച്ചതാണ്. പറഞ്ഞുറപ്പിച്ചതനുസരിച്ചു ഭക്ഷണം തയ്യാറാക്കി കൊണ്ട് വന്ന കരാറു കാരന്‍, അയാള്‍ക്കുള്ള മുതലും ലാഭവും എല്ലാം അടങ്ങി കിട്ടി.അയാള്‍ക്കുമില്ല നഷ്ടം.

                 ഇപ്പോഴും മനസിലാകുന്നില്ല ആര്‍ക്കാണ് നഷ്ടം എന്ന്. ഒരു പടി കൂടി കടന്നു ചിന്തിച്ചാല്‍ മനസിലാകും നഷ്ടം ആര്‍ക്കാണ് എന്ന്. ഈ നഷ്ടപ്പെടുത്തുന്ന വിഭവങ്ങള്‍ ഇനി ഈ ഭൂമിയില്‍ ഉണ്ടായി വരാന്‍ എത്ര നാള്‍ വേണ്ടിവരും? ഇതൊക്കെ കൃഷി ചെയ്തു കൊണ്ടുവരാന്‍ ഇന്ന് കര്‍ഷകര്‍ ഉണ്ടോ? കയ്യില്‍ ഇരിക്കുന്ന നോട്ടും പറമ്പില്‍ കുന്നു കൂടി നില്‍ക്കുന്ന റബ്ബര്‍ മരവുമാല്ലതെ എന്താണ് നമ്മുടെ സമ്പത്ത്? വയലുകള്‍ പോലും നികത്തി റബ്ബര്‍ വച്ചില്ലേ? കീടനാശിനികളുടെ അമിത പ്രയോഗമില്ലാത്ത എന്ത് പച്ചക്കറിയാണ് നമ്മുടെ അയല്‍ സംസ്ഥാനങ്ങള്‍ നമുക്ക് തരുന്നത്? മൃഗങ്ങള്‍ ആണങ്കില്‍ എത്രനാള്‍ വേണ്ടിവരും പാകമാകാന്‍? അത് പാകം ചെയ്യാന്‍ നഷ്ടപ്പെടുത്തിയ ഊര്‍ജ്ജം, മരമായാലും ഗ്യാസ് ആയാലും. അതിനു പിന്നില്‍ പ്രവര്‍ത്തിച്ച ജോലിക്കാര്‍, ഇതൊക്കെ ആര്‍ക്കാണ് നഷ്ടം???

                   ആകെ ഒരാശ്വാസം കിട്ടുക കോഴിയിലാണ്. 37- 45 ദിവസം കൊണ്ട് കോഴി, കോഴിയായി മാറും, അത് മനുഷ്യന്റെ ആയുസ്സും ആരോഗ്യവും എത്ര കുറയ്ക്കുന്നു എന്നത് വേറെ കാര്യം. പക്ഷെ മറ്റു വിഭവങ്ങള്‍ക്ക് നമ്മള്‍ എങ്ങിനെ സമാധാനം കണ്ടെത്തും? അധികം വന്ന ഭക്ഷണം എവിടെയെങ്കിലും കൊടുത്തു ഉപയോഗയോഗ്യമാക്കാം പക്ഷെ അതല്ല ഇതിനു പോം വഴി. അര്‍ത്ഥമില്ലാത്ത അഭിമാനം എന്ന പുറം ചട്ട വലിച്ചൂരി ആര്‍ഭാടം കുറയ്ക്കുക. ആര്‍ക്കാണ്‌ ഇതിനൊക്കെ കഴിയുക എന്നുള്ളതാണ് വലിയ ചോദ്യചിഹ്നമായി നില്‍ക്കുന്നത്. കാര്യം മനസിലായിയെങ്കില്‍ നിങ്ങളുടെ അനുഭവത്തില്‍ വരുമ്പോള്‍ ഇത്രയും ഓര്‍മയിലിരിക്കട്ടെ. നന്ദി.
NB : ഈ ലേഖനം ഫേസ് ബുക്കില്‍ നിന്നും മറ്റുള്ളവരുമായി ഷെയര്‍ ചെയ്യുവാന്‍ ദയവായി ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക. https://www.facebook.com/groups/entekuthikurippukal/?fref=ts

ഫോട്ടോ ഷോപ്പ് ലയെര്‍ കളിലൂടെ മനുഷ്യനെ ഒന്ന് മനസിലാക്കാം....



നമസ്തെ പ്രിയ ബന്ധുക്കളെ,
                ഫോട്ടോ ഷോപ്പിനെ ചെറുതായി ഒന്ന് പരിചയപ്പെട്ടപ്പോള്‍ ശ്രദ്ദിച്ചു തുടങ്ങിയതാണ് ''LAYERS '' നെ ''പൊള്ളയായ ഞാനുമായി'' ഒന്ന് ബന്ധിപ്പിക്കാന്‍. ഫോട്ടോഷോപ്പ് പരിചയമുള്ളവര്‍ക്ക്‌ കുറച്ചുകൂടി എളുപ്പമായിരിക്കും മനസിലാക്കാന്‍.
ചിത്രത്തില്‍ ഏഴ് ലയെറുകള്‍ ഈ ആവശ്യത്തിലേക്കായി ഉപയോഗിച്ചിരിക്കുന്നു. ലയെര്‍ 1- മനുഷ്യന്‍, ലയെര്‍ 2- മതം, ലയെര്‍ 3 - ജ്യാതി, ലയെര്‍ 4 - രാഷ്ട്രീയം , ലയെര്‍ 5 - നാട്, ലയെര്‍ 6- കുടുംബ മഹിമ, ലയെര്‍ 7 - ഞാന്‍.
           
                              ഇതൊക്കെ എന്‍റെ ചിന്താഗതികള്‍ മാത്രമാണ്, കേട്ടോ....
                 അതായത് ഞാന്‍ എന്ന വ്യക്തിയില്‍ നിന്നും, ഞാന്‍ അടിസ്ഥാനപരമായി നിലനില്കേണ്ട ''മനുഷ്യത്വമുള്ള മനുഷ്യന്‍'' എന്ന നിലയിലേക്ക് എത്തുവാന്‍ എന്നില്‍ തടസമായി നില്‍ക്കുന്ന അഞ്ചു ഘടകങ്ങള്‍ ആണ് അതിനിടയിലുള്ളവ. എന്നാല്‍ ഇതെല്ലാം തന്നെ വ്യക്തി ജീവിതത്തില്‍ വരേണ്ടതുമാണ്. പക്ഷെ ഇവിടെ അടിസ്ഥാന പാളിയായ ''മനുഷ്യത്വമുള്ള മനുഷ്യനെന്ന'' എനിക്ക് മുകളില്‍ വരേണ്ടുന്ന മത, രാഷ്ട്രീയ പാളികളില്‍ ചവിട്ടി ഞാന്‍ നില്‍ക്കുമ്പോള്‍ എനിക്കൊരിക്കലും മനുഷ്യനാകാന്‍ കഴിയില്ല, പകരം ഞാന്‍ ആവുക ഒരു പ്രത്യേക മതക്കാരന്‍ എന്നറിയപ്പെടാനോ, ഒരു പ്രത്യേക രാഷ്ട്രീയക്കാരന്‍ എന്നറിയപ്പെടാനോ ഒക്കെ ആയിരിക്കും. അതു കഴിഞ്ഞാല്‍ പിന്നെ നാടിന്‍റെ പേര് പറഞ്ഞും , പിന്നെ കുല മഹിമ പറഞ്ഞും ഞാന്‍ പൊള്ളയായി അഭിമാനിക്കും. ചുരുക്കത്തില്‍ എന്നിലെ മനുഷ്യത്വം നശിക്കും. പകരം ആരൊക്കയോ ഊതി വീര്‍പ്പിച്ചു വലുതാക്കിയ ''ഞാന്‍'' അങ്ങിനെ വാഴും. ഇതിന്റെ പരിണത ഫലമാണ്‌ ഇന്ന് ഓരോ മേഖലയിലും നാം നിരന്തരം കണ്ടു കൊണ്ടിരിക്കുന്നത്. ''ഞാന്‍'' ആരൊക്കയോ ആണന്നുള്ള പൊള്ളയായ അഹം ഭാവവും, കൂടാതെ തികച്ചും മനുഷ്യത്വരഹിതപരമായ പ്രവര്‍ത്തനങ്ങളും.
                                   ആദ്യം എന്നില്‍ വരേണ്ട ബോധം ഞാനൊരു മനുഷ്യനാണ് എന്നുള്ളതാണ്. അത്തില്‍ കുറഞ്ഞ അളവില്‍ ആയിരിക്കണം അതിനു മീതെയുള്ള എന്തും. അത് മറക്കുമ്പോള്‍ പലതും സംഭവിക്കുന്നു.
                       അരികില്‍ നില്‍ക്കുന്ന സഹോദരനെ കൈപിടിച്ചുയര്‍ത്തുവാന്‍ കഴിയുന്നതാകണം നമ്മളോരോരുത്തരും, ചവിട്ടി താഴ്ത്താന്‍ എല്ലാവര്ക്കും കഴിയും. ഇങ്ങേയറ്റം ഒരു വാക്കുകൊണ്ടായാലും, ഇവിടെ ഒരു കമന്റ്‌ കൊണ്ടായാലും, നിങ്ങളുടേതായ ഒരു രചന കൊണ്ടായാലും നിങ്ങള്ക്ക് ഒരാളിനെയെങ്കിലും ഉയര്‍ത്താനും നന്മയിലേക്ക് നയിക്കാനും കഴിയണം, മറ്റൊരാളിനെ കൂടി മോശമായി ചിന്തിപ്പിക്കാനുള്ള വസ്തുതയാണങ്കില്‍ അത് പൊതുജനത്തിനായി തുറന്നു വിടരുത്. നിങ്ങള്‍ക്കാവുന്ന ചെറിയ ചെറിയ നന്മകള്‍ ചെയ്യുക ആരും പൂര്‍ണ്ണരല്ല, കുറ്റവും കുറവുകളും എല്ലാവരിലും ഉണ്ട് , പക്ഷെ മറ്റൊരാളിലേക്ക് പകര്ന്നുകൊടുക്കുന്നത് അവര്‍ക്ക് കൂടി നല്ലതു വരുന്നതും നന്മകള്‍ ഉള്ളതുമാകണം. . ഇങ്ങേയറ്റം തമാശയ്ക്ക് ആണങ്കില്‍ പോലും.
              
                   അങ്ങിനെയെങ്കില്‍ നമ്മള്‍ WHATS UP ലൂടെയും ഫേസ് ബുക്കിലൂടയും ഷെയര്‍ ചെയ്യുന്ന നിരവധി പടങ്ങള്‍ മറ്റൊരാളിലേക്ക് എത്തി അവരുടെ രക്തം കൂടി തിളയ്ക്കാന്‍ നമ്മള്‍ കാരണമാകാതെ അത് അപ്പോള്‍ തന്നെ ഡിലീറ്റ് ചെയ്യേണ്ടതും നമ്മുടെ ഉത്തരവാദിത്വമാകുന്നു. ഇന്ന് നമ്മുടെ മൊബൈലുകള്‍ മറ്റാരെങ്കിലും ഒന്ന് ചോദിച്ചാല്‍ കൊടുക്കാന്‍ എത്രമാത്രം മടിയാണ്. കാരണം അതില്‍ ബാങ്ക് അക്കൗണ്ട്‌ വിവരങ്ങളും ഇതുവരെയുള്ള സമ്പാദ്യത്തിന്റെ കണക്കൊന്നും സൂക്ഷിക്കുന്നതുകൊണ്ടല്ല എന്നറിയാമല്ലോ.....മനസിലാക്കുക അതത്രയും നമ്മുടെ നന്മയ്കായി ഉള്ള സംഗതികളല്ല. ഇന്നത്തെക്കാലത്ത് ഇതൊക്കെ സാധാരണമല്ലേ, പിന്നെ ഞാന്‍ മാത്രം എന്തിനാ ഇങ്ങനെ എന്ന് സമാധാനിച്ചു ഭൂരിപക്ഷമാകുന്ന നെഗടിവുകളുടെ കൂടെ കൂടാനാണങ്കില്‍ അതാണ് ഇപ്പോള്‍ ചെയ്തുകൊണ്ടിരിക്കുന്നതെന്നും, അത് നല്ലതിനല്ല എന്നും മനസിലാക്കുക. നിങ്ങളിലേക്ക് വരുന്നത് തടയുവാന്‍ ഒരു പക്ഷെ നിങ്ങള്‍ക്ക് കഴിയില്ലന്നു വരാം. പക്ഷെ നിങ്ങള്‍ സംരക്ഷിക്കയോ നിങ്ങളില്‍ നിന്നും മറ്റു കൈകളിലേക് പോകാതെയും നിങ്ങള്ക്ക് ചെയ്യാം . ഇങ്ങനെ നമ്മളിലേക്ക് ചെറിയ ചെറിയ നിരീക്ഷണങ്ങളിലൂടെ മനുഷ്യത്വമുള്ള മനുഷ്യനെ കണ്ടെത്താം. നിലനിര്‍ത്താം. നല്ലൊരു തലമുറയെ വാര്‍ത്തെടുക്കാം. നന്ദി.

NB: ഈ  ലേഖനം  ഫേസ് ബുക്കില്‍  നിന്നും  മറ്റുള്ളവരുമായി   ഷെയര്‍  ചെയ്യുവാന്‍  ദയവായി  ഈ  ലിങ്കില്‍ ക്ലിക്ക്  ചെയ്യുക.  https://www.facebook.com/groups/entekuthikurippukal/permalink/863324150392447/

Friday 6 March 2015

കുഞ്ഞനുജന്മാരെയും അനുജത്തിമാരെയും കണക്കിലെടുത്ത് ഇപ്പോള്‍ മുതിര്‍ന്നവര്‍ക്കുമായും സമര്‍പ്പിക്കുന്നു.



നമസ്തെ ബന്ധുജനങ്ങളെ

കുഞ്ഞനുജന്മാരെയും അനുജത്തിമാരെയും കണക്കിലെടുത്ത് ഇപ്പോള്‍ മുതിര്‍ന്നവര്‍ക്കുമായും സമര്‍പ്പിക്കുന്നു. smile emoticon

പണ്ട് ലാന്‍ഡ്‌ ഫോണ്‍ ഉള്ളത് ഒന്നോ രണ്ടോ കിലോമീറ്റര്‍ ചുറ്റളവില്‍ ഒരു വീട്ടില്‍ മാത്രമായിരുന്നു. അത് ആ പരിസരത്തെ നല്ല സാമ്പത്തിക ശേഷിയുള്ള വീട്ടിലും ആയിരുന്നു. അന്നാരങ്കിലും ഗള്‍ഫില്‍ നിന്നൊന്നു വിളിച്ചാല്‍ ആ വലിയ വീട്ടിലെ അമ്മ അടുത്തവീട്ടില്‍ പറഞ്ഞു അവര്‍ അടുത്ത ആളിന് കൈമാറി ആ വാര്‍ത്ത‍ എത്തേണ്ടിടത് എത്തുമായിരുന്നു. അല്ലങ്കില്‍ ആ അമ്മ അങ്ങേയറ്റം വരെ പോയി പറയുമായിരുന്നു. ഇതിനിടയില്‍ ഒരു കാറ്റോ മഴയോ വന്നാല്‍ അടുത്ത വിളിക്ക് കാത്തു നിന്നതും വെറുതെയായി. ചുരുക്കത്തില്‍ സുഗുണന്‍ ഒന്ന് വിളിച്ചാല്‍ നാട് മുഴുവന്‍ ആ വിളി കേള്‍ക്കുമായിരുന്നു.
             പിന്നീടു ലാന്‍ഡ്‌ ഫോണുകള്‍ സജീവമായി. അടുത്ത വീട്ടില്‍ പോയിരുന്നു കാത്തു മുഷിയേണ്ട, സൌകര്യമായി രഹസ്യങ്ങളും കൈമാറാം എന്നായി. ഒരു വീട്ടില്‍ ഒന്ന് വിളിച്ചാല്‍ ആ വീട്ടിലെ എല്ലാ ആളുകളെങ്കിലും അറിയും എന്ന നേട്ടവും ഉണ്ടായിരുന്നു.
                അധികകാലം കഴിയാതെ അത് മൊബൈല്‍ ഫോണുകള്‍ക്ക് വഴിമാറി. തുടക്കത്തില്‍ വലിയ പ്രശ്നങ്ങള്‍ ഉണ്ടായിരുന്നില്ല. രാത്രിയില്‍ അത്താഴം ഉണ്ണുന്ന നേരത്തെങ്കിലും എല്ലാവരോടുമായി പറയുമായിരുന്നു ആരെങ്കിലും വിളിച്ച് എന്തെങ്കിലും വിശേഷം പറഞ്ഞതൊക്കെ. മൊബൈല്‍ ഫോണുകള്‍ മറ്റു പല സൌകര്യങ്ങള്‍ക്കും വഴിമാറി.

                   കാലം പിന്നെയും പോയി അത്യാവശ്യം നിത്യവൃത്തിക്ക് വകയുള്ള എന്റെ അച്ഛന്‍ ഒരു നൂതന മൊബൈല്‍ എന്റെ നിര്‍ബന്ധത്തിനു വഴങ്ങി എനിക്ക് വാങ്ങിത്തന്നു. അതില്‍ വരുന്ന വിളികള്‍ എനിക്ക് മാത്രമായി പരിമിതപ്പെട്ടു. അതിലൂടെ ഞാന്‍ ലോകം കാണാന്‍ തുടങ്ങി. ഞാന്‍ എന്റെ കുടുംബത്തില്‍ നിന്നും അകന്നു. ഇഷ്ട വിനോദം ചാറ്റിങ്ങായി . ഗൂഗിളും ഫേസ് ബുക്കും വാട്ട്‌സ് അപ്പുമൊക്കെ എന്റെ ഉറ്റ ചെങ്ങാതിമാരായി. വിദൂരങ്ങളില്‍ ഉള്ളവര്‍ എനിക്ക് ഏറെ പ്രിയപ്പെട്ടവരും. അവരില്‍ നല്ലതും മോശവും തിരിച്ചറിയാതയുമായി. എന്റെ മനോനിലയും സന്തോഷവുമെല്ലാം നിശ്ചയിക്കുന്നത് അവരായി മാറി. എന്റെ അടുത്തുള്ളവര്‍ ഞാനറിയാത്തവരുമായി. ''അകലത്തിലുള്ള മിത്രത്തെക്കാള്‍ ഉപകരിക്കുക അടുത്തുള്ള ശത്രുവാണന്നുള്ള'' പ്രമാണവും ഞാന്‍ മറന്നു. എന്നില്‍ പ്രതീക്ഷയര്‍പ്പിച്ച അച്ഛനുമമ്മയും വന്നു നോക്കി ഞാനുറങ്ങിയോ? എന്ന്. അച്ഛന്‍ വാങ്ങി തന്ന കമ്പിളി പുതപ്പിനടിയില്‍ അപ്പോഴും വിദൂരങ്ങളിലുള്ള എന്റെ ആത്മാര്‍ത്ഥ സുഹൃതുക്കളെന്നു ഞാന്‍ തെറ്റിധരിച്ചവരുമായി തിരക്കിലായിരുന്നു. എന്റെ ഉറക്കം മിനക്കെടുതിയിട്ടു വേണമോ ഈ സംഭാഷണം, എന്ന് ഞാനോര്‍ത്തില്ല. മോബൈല്‍ സ്ക്രീനിലേക്ക് അരണ്ട വെട്ടത്തില്‍ തുറിച്ചു നോക്കിയ എന്റെ കുഞ്ഞു കണ്ണുകള്‍ ഇമ വെട്ടാതെ അടുത്ത മറുപടിക്കായി കാത്തിരുന്നു. സമയങ്ങള്‍ പോകുന്നു... 11, 12, 1 ....എന്റെ മൊബൈലിന്റെ അതിഭീകരമായ രേഡിയേഷന്‍ നെറ്റ് വര്‍ക്ക്‌ ഓണ്‍ , ഇന്റര്‍ നെറ്റ് ഓണ്‍, എന്നെ ഓഫാക്കി. എപ്പോഴോ ഞാന്‍ സ്നേഹിക്കാത്ത എന്റെ ശരീരം തളര്‍ന്നു ഞാനുറങ്ങി. കൈകള്‍ വിട്ട മൊബൈല്‍ ഞാനറിയാതെ എന്റെ നെഞ്ചോട്‌ ചേര്‍ന്നുകിടന്നു. ഉറക്കത്തിലും ഞാന്‍ ഞെട്ടിയുണര്‍ന്നു നോടിഫിക്കേഷന്‍ കേട്ടായിരുന്നു അത്. വീണ്ടും ഞാന്‍ ലൈക്കും കമന്റും എണ്ണിതിട്ടപ്പെടുത്തി. ശരിക്കുറങ്ങാനും പറ്റുന്നില്ല. രാവിലെ സമയത്ത് എഴുന്നേല്‍ക്കാന്‍ പറ്റുന്നില്ല. പഠിക്കാന്‍ പോയാലും ഒരുന്മേഷമില്ല പലപ്പോഴും എന്തുപറയണം എന്നുകൂടി അറിയുന്നില്ല, ഒന്നിനും ഒരു ഏകാഗ്രതയും കിട്ടുന്നില്ല. ഓര്‍മ്മക്കുറവും ഉണ്ട്. ഒന്നും മനസിലാകുന്നില്ല. അറിയാവുന്ന പ്രായം മുതലേ ഞാന്‍ ഇങ്ങനെ ശീലിച്ചതിനാല്‍ എന്നിലെ അറിവിന്റെ പരിമിതി അതില്‍ കൂടുതല്‍ അറിയുവാന്‍ അനുവദിച്ചില്ല.

                    എന്റെ ശീലങ്ങള്‍ മാറ്റി..... 7.30 - 8 മണിയ്ക്ക് അത്താഴം കഴിയ്ക്കും. ദഹനത്തിന് 2 മണിക്കൂര്‍. അങ്ങേയറ്റം പോയാല്‍ പത്തുമണിക്ക് കിടക്കും. കിടക്കുമ്പോള്‍ തല വടക്ക് ദിശയില്‍ അല്ല എന്ന് ഉറപ്പു വരുത്തും. കഴിയുന്നതും കിഴക്ക് തല വയ്ക്കാന്‍ നോക്കും. മൊബൈല്‍ ഇന്റര്‍നെറ്റ് ഓഫ്‌, കയ്യെത്താത്ത ദൂരത്തു വയ്ച്ചു. രാത്രിയില്‍ ഞെട്ടി ഉണര്‍ന്നാലും മൊബൈല്‍ നോക്കുന്ന പ്രശ്നമില്ല. രാവിലെ ഉണരാന്‍ അലാറം നല്ല ഭക്തിഗാനം. കിടക്കയില്‍ ഒന്നിരിക്കും എന്റെ കൈകളില്‍ ജന്മം തന്ന അമ്മയെയും കാരണമായ അച്ഛനെയും കാണും അനുഗ്രഹം വാങ്ങിക്കും. എന്റെ ദിവസം നന്നാകാന്‍ എനിക്ക് ജഗദീശ്വരന്റെ അനുഗ്രഹം വേണം. എന്റെ വിശ്വാസത്തിലുള്ള ഈശ്വരന്മാരെ ഞാന്‍ പ്രവൃത്തിയെടുക്കുന്ന എന്റെ കൈകളില്‍ കാണും. എന്നെ ഇവിടെ നിലനിര്‍ത്തുന്ന ഭൂമിദേവിയെ വലതു കൈ കൊണ്ട് തൊട്ടു വണങ്ങും. എന്നിട്ട് രണ്ടു വരി പറയും. ചുരുക്കത്തില്‍ ഏതാണ്ട് 8 മണിക്കൂറോളം നിശ്ചലമായ ശരീരത്തില്‍ ഉണ്ടായിരുന്ന സ്ഥിതികോര്‍ജ്ജം ചലനത്തെ തുടര്‍ന്ന് ഗതികോര്‍ജ്ജമായി മാറുമ്പോള്‍ എന്റെ കാലുകള്‍ തറയില്‍ തൊട്ടാല്‍ ഊര്‍ജ്ജത്തിന്റെ ഒഴുക്ക് താഴോട്ടും എന്റെ ശരീരബലം കുറയുകയും ചെയ്യും. അതിനാല്‍ ഊര്‍ജ്ജത്തെ മുകളിലേക്ക് ഒഴുക്കി ശരീര ബലം കൂട്ടാന്‍ ഞാന്‍ കൈ തൊടും. 
                             പ്രഭാത കൃത്യങ്ങള്‍ക്ക് ശേഷം കുടുംബാംഗങ്ങളെ വന്ദിക്കാന്‍ ഞാന്‍ മറക്കില്ല. രണ്ട് ഗ്ലാസ്‌ വെള്ളം കുടിച്ച് എന്റെ ആന്തരികാവയവങ്ങളുടെ പ്രവര്‍ത്തനത്തിനു ഒരാക്കം കൂട്ടിയ ശേഷം ഞാന്‍ നഗ്നപാദനായി വീട്ടുമുറ്റത്തെ കല്ലിലും മണ്ണിലും ചവിട്ടി നടക്കും. അപ്പോള്‍ എന്റെ തലച്ചോറിലെ നാഡീ ഞരമ്പുകള്‍ക്കും രക്ത പ്രവാഹം കൂടും. പ്രകൃതിയിലെ പച്ചിലകളെ കണ്ണുകള്‍ തുറന്നു ഞാന്‍ കാണും. ചെടികള്‍ക്ക് വെള്ളമൊഴികും, ചിലപ്പോള്‍ അവരോടു കിന്നാരവും പറയും. കുറച്ചു കൂടി കഴിഞ്ഞ്‌ എനിക്ക് പ്രാണായാമവും ഒന്ന് പഠിക്കണം. ഇത്രയും നേരമായിട്ടും ഞാന്‍ മൊബൈല്‍ കയ്യില്‍ എടുത്തിട്ടില്ല. ഇത്രയും ചെയ്തിട്ടും എന്നും ഞാന്‍ എഴുന്നേല്‍ക്കുന്ന നേരമായില്ല.
                 രാവിലെ എഴുന്നേറ്റു ഇതൊക്കെ ചെയ്തപ്പോള്‍ അച്ഛനും അമ്മയ്ക്കും മറ്റുള്ളവര്‍ക്കും എന്നോട് ഒരു മതിപ്പ്. ഇപ്പോള്‍ ഞാന്‍ കൂടുതല്‍ സമയം വീട്ടുകാരോടും കുറച്ചു സമയം മാത്രം മൊബൈലിലും ചിലവാക്കുന്നു. കുറച്ചു കഴിഞ്ഞപ്പോള്‍ എന്റെ ഓര്‍മ്മക്കുറവും ശരീരക്ഷീണവും എല്ലാം പരിഹരിച്ചു. മനസമാധാനമായി ഉറങ്ങാന്‍ കഴിയുന്നു. ഞാന്‍ നടന്നു പോകുമ്പോള്‍ എതിരെ വരുന്ന അടുത്ത വീട്ടുകാരെ കാണുമ്പോള്‍ ചിരിക്കാനും വിശേഷം ചോദിക്കാനും ഞാന്‍ മറക്കുന്നില്ല. എന്റെ മൊബൈല്‍ ചാറ്റ് ഉപയോഗം ഞാന്‍ തീരെ കുറച്ചു. ഇപ്പോള്‍ എനിക്ക് ഒരു പുതു ജീവന്‍ തിരിച്ചു കിട്ടി..എന്റെ അടുത്ത് നില്‍ക്കുന്ന ആളിനെ ഞാന്‍ കാണുന്നു. എല്ലാം അറിയുന്നു. ഇപ്പോള്‍ ഞാന്‍ എനിലേക്കടുത്തത് പോലെ, ഒരു മനുഷ്യനായ പോലെ........ ഒന്ന് മാറി ചിന്തിച്ചു കൂടെ എന്റെ കുഞ്ഞനുജന്മാര്‍ക്കും അനുജത്തി മാര്‍ക്കും ??

Saturday 28 February 2015

ഫേസ് ബുക്കിലെ മാനവ സേവ മാധവ സേവ കൂട്ടായ്മയും പ്രവര്‍ത്തനങ്ങളും.....






               പ്രിയ ബന്ധു ജനങ്ങള്‍ ഓരോരുത്തരോടും ഹൃദയം നിറഞ്ഞ നമസ്കാരം അറിയിക്കുന്നു.

''മാനവ സേവ മാധവ സേവ '' (LINK :https://www.facebook.com/groups/manavasevamadhavasevaidamnamama/permalink/303184289856594/) എന്ന നാമധേയത്തിലുള്ള ഫേസ് ബുക്ക് കൂ ട്ടായ്മയിലേക്ക് നിങ്ങള്‍ക്ക് ഓരോരുത്തര്‍ക്കും സ്വാഗതം.
                  പേരുപോലെ തന്നെ മനുഷ്യരെ മനുഷ്യത്വ പരമായ ഇടപെടലുകളിലൂടെ സഹായിച്ചും സഹകരിച്ചും ജീവിതത്തെ മാധവസേവയാക്കി മാറ്റി എല്ലാവര്ക്കും അവരവരുടെ അവസ്ഥകളെ നന്നായി കാണാനും, നല്ലത് ചിന്തിക്കാനും അതോടൊപ്പം നാം നമ്മളെ ഉള്‍ക്കൊള്ളുന്ന പ്രകൃതിയെ സംരക്ഷിക്കേണ്ടതിന്റെ ഭാഗമാകാനും ഉള്ള മാനസിക അന്തരീക്ഷം ഉണ്ടാക്കുകയും നിലനിര്‍ത്തുകയും ചെയ്യുക എന്നുള്ളതാണ് ഈ കൂട്ടായ്മയുടെ ഉദ്ദേശ്യം.

          നമ്മുടെ കണ്ണുകള്‍ എത്തുന്ന ദൂരത്തുതന്നെ രോഗങ്ങളാലും പ്രായം തളര്‍ത്തിയ അസ്വസ്ഥകളാലും , പ്രായത്തിനനുസരിച്ചു, മാനസിക വളര്‍ച്ചയില്‍ പിന്നാക്കം നില്‍ക്കുന്നവരായും ഉള്ള നമ്മുടെ സഹോദരങ്ങളെ സഹായിക്കാനായി നമ്മള്‍ നമ്മുടെ ജീവിത മാര്‍ഗത്തില്‍ നിന്നും ഒരു ചെറിയ വരുമാനം അവര്‍ക്കും നല്‍കി ഒരു നേരത്തെ വിശപ്പടക്കാനെങ്കിലും സഹായമാകുമെങ്കില്‍ അത് തന്നെയാണ് ഈശ്വര സേവ എന്ന് മനസിലാക്കാന്‍ ഇനിയും വൈകിക്കൂടാ. വയറു നിറഞ്ഞിരിക്കുന്നവനും അര വയറു നിറഞ്ഞവനുമല്ല, വിശക്കുന്നവനാണ് ആഹാരം നല്‍കേണ്ടതെന്ന സത്യം മനസിലാക്കുക.

          '' ഇന്ന് നിനക്കാണങ്കില്‍ നാളെ എനിക്കാവും '' ഈ അവസ്ഥ വരിക എന്ന് നാമറിഞ്ഞെങ്കിലും സഹായിക്കെണ്ടാതാണ്.


എങ്ങിനെ നമുക്ക് സഹായിക്കാന്‍ കഴിയും എന്ന് നോക്കാം



                 നാലുപേരുള്ള നമ്മുടെ അണുകുടുംബത്തില്‍ പോലും നാലു ജന്മദിനങ്ങളും വിവാഹവും, വിവാഹ വര്ഷികവുമൊക്കെ നമ്മള്‍ ആഘോഷിക്കാറുണ്ട്. ഇതു ഏറ്റവും ചെറിയ കാഴ്ചപ്പാടാണ്. കൂടാതെ നമ്മുടെ കുടുംബങ്ങളില്‍ ആര്‍ക്കെങ്കിലും ഒരു ജോലി കിട്ടുക, ജോലിയില്‍ സ്ഥാനക്കയറ്റം, പരീക്ഷകളിലെ വിജയം, ചെറുതാണങ്കിലും കിട്ടുന്ന അംഗീകാരങ്ങളും അവാര്‍ഡുകളും, അങ്ങിനെ എന്തും .... അതില്‍ ഓരോ ചടങ്ങിന്‍റെയും വേളയില്‍ സഹായം ആവശ്യമുള്ള ഏതെങ്കിലും കുടുംബത്തെ നിങ്ങള്‍ തന്നെ കണ്ടെത്തി നിങ്ങള്‍ എല്ലാവരും കൂടി ഒരുമിച്ചു തീരുമാനിച്ചു ഒരു സഹായം ചെയ്യണം . അതിനു നിങ്ങളാല്‍ കഴിയുന്ന സഹായം ചെയ്താല്‍ മതി. കുറവായതുകൊണ്ട് ചെയ്യാന്‍ മടിക്കേണ്ട എന്നര്‍ത്ഥം. നമ്മുടെ ആഘോഷങ്ങള്‍ മികവുറ്റതാക്കാന്‍ നമ്മള്‍ എത്രമാത്രം സാമ്പത്തികമാണ്ചിലവാക്കുക. വഴിപാടുകള്‍ നടത്തുന്നതും തുലാഭാരം നടത്തുന്നതും ഒക്കെ നിങ്ങള്‍ക്ക് വേണ്ടിയാണു അതൊക്കെ അവരവരുടെ ഇഷ്ടം, പക്ഷേ ഈ പാവങ്ങളെക്കൂടി ഓര്‍ക്കണം , കഴിയുന്നത് ചെയ്യണം അതാണ് ഈശ്വരസേവ .

                        ഒരു കാര്യം കൂടി ഓര്‍മ്മിപ്പിക്കാം, ഇന്ന് നമ്മള്‍ എല്ലാ വിവാഹങ്ങള്‍ക്കും, ഗൃഹപ്രവേശനതിനും, ജന്മദിന പരിപാടികള്‍ക്കും സംഭാവന കൊടുക്കാറുണ്ട്. ശരിക്കും നമ്മള്‍ എന്താണ് ചെയ്യുക? ധനികരയവര്‍ക്ക് കൂടുതല്‍ തുക ചിലവാക്കും, പാവങ്ങള്‍ക്കോ?, ''എന്തെങ്കിലും കൊടുത്താല്‍ മതി'' എന്ന നിലപാട് വരും. കാരണം വേറെ ഒന്നുമല്ല, ''അര്‍ത്ഥമില്ലാത്ത അഭിമാനം'' അല്ലങ്കില്‍ നാളെ കാണുമ്പോള്‍ അവരുടെ '' മുഖം തെളിഞ്ഞില്ലങ്കിലോ '' എന്നുള്ള ആശങ്ക. പാവപ്പെട്ടവന്റെ കാര്യത്തില്‍ കുഴപ്പമില്ല. അവന്‍റെ ചിന്ത, ''എന്തായാലും വന്നല്ലോ, എന്തെങ്കിലും തന്നല്ലോ'' എന്നുള്ളതാണ്. എന്റെ ഒരു കാഴ്ചപ്പാട് നേരെ തിരിച്ചാണ്. ഉള്ളവന് കൊടുക്കുന്നത് കുറയ്ക്കണം, ഇല്ലാത്തവന് അറിഞ്ഞു കൊടുക്കണം. ഇനിയുള്ളത് ശ്രദ്ദിച്ചു കേള്‍ക്കുക: നിങ്ങള്‍ കൊടുക്കാനുദ്ദേശിക്കുന്ന സംഭാവനയില്‍ നിന്നും കുറച്ചു തുക മാറ്റി വച്ച്, ആഹാരത്തിനും ചികിത്സയ്ക്കുമായി പെടാപ്പാടു പെടുന്നവരുടെ കുടുംബങ്ങള്‍ നിങ്ങളുടെ നാട്ടില്‍ ഉണ്ടെങ്കില്‍ അവര്‍ക്ക് കൊടുക്കുക. ഇല്ലങ്കില്‍ ഈ കൂട്ടായ്മയില്‍ നിന്നും തിരഞ്ഞെടുക്കാം. സത്യമാണെന്ന് ഉറപ്പാക്കിയ ശേഷം, അവരുടെ ബാങ്ക് അക്കൌണ്ടില്‍ പണം നിക്ഷേപിക്കുക. നിങ്ങളുടെ പേരില്‍ അല്ല, നിങ്ങള്‍ എവിടെ നിന്നാണോ ആ തുക വകയിരുത്തി കണ്ടെത്തിയത് , അതായത് , ആ വിവാഹിതനാകാന്‍ പോകുന്ന ആളിന്‍റെ/ ഗൃഹനാഥന്റെ/ ജന്മദിന ആളിന്‍റെ പേരില്‍, അതിന്റെ രസീത് നിങ്ങള്‍ പോകാന്‍ ഉദ്ദേശിക്കുന്ന വിവാഹ/ ഗൃഹപ്രവേശ/ ജന്മദിന പരിപാടിയുടെ സംഭാവന്യ്ക്കൊപ്പം വച്ചശേഷം ഒരു കുറിപ്പ് കൂടി വയ്ക്കുക. '' ഞാന്‍, നിങ്ങള്‍ കൊടുക്കുന്നതായി കാണിച്ചു കുറച്ചു പണം ഒരു നിര്‍ധനനെ സഹായിച്ചതിന്റെ രസീതും ഇതോടൊപ്പം വയ്ക്കുന്നു. ( നിങ്ങളുടെ ഭാവനയ്ക്ക് അനുസരിച്ച് എഴുതുക.) ഇത് അവര്‍ക്കും മാതൃകയാവും, അവരും ചിന്തിക്കും ഇങ്ങനയും സഹായിക്കാം എന്ന്. ഈ ഒരു ആശയം ലോകം മുഴുവന്‍ പരക്കട്ടെ....വാമൊഴിയായി.....ഒരാള്‍ക്കെങ്കിലും ഇങ്ങനെ ചെയ്യാന്‍ കഴിഞ്ഞാല്‍ നമ്മുടെ ഉദ്ദേശ്യം പൂര്‍ണമായി....
                 കൂടാതെ നിങ്ങളുടെ ആഘോഷം, അതെന്തായാലും നിങ്ങള്‍ക്കും സംരക്ഷിക്കാം ഈ പ്രപഞ്ചത്തെ, പ്രകൃതിയെ, കവിയിത്രി ശ്രീമതി സുഗതകുമാരി യുടെ വരികള്‍

''ഒരു തൈ നടാം നമുക്കമയ്ക്ക് വേണ്ടി, 
ഒരു തൈ നടാം കൊച്ചു മക്കള്‍ക്ക്‌ വേണ്ടി ,
ഒരു തൈ നടാം നൂറു കിളികള്‍ക്ക് വേണ്ടി, 
ഒരു തൈ നടാം നല്ല നാളേയ്ക്കു വേണ്ടി......

                      ഈ ആഘോഷവുമായി ബന്ധപ്പെട്ടെങ്കിലും നടണം എന്നാണ് പറഞ്ഞത്, നമ്മുടെ പറമ്പില്‍ തന്നെ നടാം. നമ്മുടെ പരിസരത്തുള്ള പൊതു സ്ഥലത്ത് നടാം. വഴിയരികില്‍ നടാം. റോഡരുകില്‍ ഇന്ന് നില്‍ക്കുന്ന വന്മരങ്ങള്‍ നട്ടവര്‍ ഒരു പക്ഷെ അതിന്‍റെ തണലിനോ ഫലത്തിനോ കാത്തു നില്‍ക്കാതെ വരും തലമുറയ്ക്കായി ചെയ്തതല്ലേ?. കൂടാതെ നിങ്ങള്‍ പഠിച്ച സ്കൂളിലോ മറ്റോ നിങ്ങള്ക്ക് കുറച്ചു മരത്തിന്‍റെ തൈകള്‍ വാങ്ങി കൊടുക്കാം. പല സ്കൂളികളിലും വേപ്പ് മരം ഇല്ല എന്ന് കാണുന്നു. ഞാന്‍ കൂടുതല്‍ നടാന്‍ ആഗ്രഹിക്കുന്നത് വേപ്പ് തൈകളാണ്. വായു ശുദ്ധീകരിക്കാന്‍ വിദേശരാജ്യങ്ങളില്‍ പ്രതേകിച്ചും ഈ ലണ്ടനില്‍ വളരെയധികം വേപ്പ് മരങ്ങള്‍ എനിക്ക് കാണാന്‍ കഴിയുന്നുണ്ട്. കുറഞ്ഞ ചിലവേ ഉള്ളൂ നിങ്ങള്‍ പത്തു തൈകള്‍ വാങ്ങിയാലും, തുടക്കത്തില്‍ അത് മതി. ഇന്നെല്ലാവര്‍ക്കും വാഹനങ്ങളും ഉണ്ട്, വലിയ സാമ്പത്തിക ചെലവും വരില്ല ഇതിനൊന്നും. . ഇനി വേണ്ടത് മനസ് മാത്രം. ഇപ്പോള്‍ തന്നെ തീരുമാനം എടുക്കൂ. മരങ്ങള്‍ നടുന്ന സംഖടനകള്‍ ഉണ്ട്. അവരുമായി ബന്ധപ്പെട്ടു മരങ്ങള്‍ സ്പോണ്‍സര്‍ ചെയ്യാം. ഒന്ന് കൂടി പ്പറയാം ഞാന്‍ ചെയ്യാത്ത ഒരു കാര്യം നിങ്ങളോട് ചെയ്യാന്‍ പറയില്ല. അതെനിക്ക് നിര്‍ബന്ധമാണ്‌.
                         വലിയ വലിയ ജന്മദിന പാര്‍ടികളും മറ്റും നടത്തി വിലകൂടിയ സമ്മാനങ്ങളുമായി പോകുന്ന പടങ്ങള്‍ പ്രദര്‍ശിപ്പിക്കുന്ന നമ്മള്‍ അതോടൊപ്പം ഇങ്ങനെ എന്തെങ്കിലും കൂടി ചെയ്തിട്ട് അഭിമാനിക്കൂ എനിക്കും ഈ പ്രകൃതിയ്ക്കായി ഒരു നല്ല കാര്യം ചെയ്യാന്‍ കഴിഞ്ഞൂ എന്ന്. പടമിടാത്തവര്‍ ഇത് ചെയ്തിട്ട് അടുത്തുള്ള കൂട്ടുകാരോട് പറഞ്ഞാല്‍ മതി, അവരത് ഒരു പരിഹാസമായെങ്കിലും നാട് നീളെ പരത്തട്ടെ......നമ്മുടെ പ്രകൃതി - അവള്‍ കൂടുതല്‍ സുന്തരിയാകട്ടെ ഹരിതശോഭയാല്‍.....

                            
                        ഇതില്‍ നിന്നും നിങ്ങളുടെ സാമ്പത്തികശേഷി അനുവദിക്കുന്ന എന്തും തിരഞ്ഞെടുക്കാം. എല്ലാം കൂടി വേണമെങ്കില്‍ അതും ചെയ്യാം. ഇങ്ങനയും ചെയ്യാം എന്നോര്‍മിപ്പിച്ചു എന്ന് മാത്രം... smile emoticon


                  ഇനി പറയുന്ന കാര്യം ഞാന്‍ ചെയ്തിട്ടില്ല, കാരണം ഈ ആശയം മനസ്സില്‍ തോന്നിയിട്ട് അധികകാലം ആയിട്ടില്ല.
                     നമ്മുടെ നാട്ടില്‍ സംഭാവനകള്‍ വാങ്ങാതെ ''നിങ്ങളുടെ സാമീപ്യമാണ് ഏറ്റവും വലിയ സമ്മാനം '' എന്ന ആശയവുമായി വിവാഹിതരാകുന്നവര്‍ വളരെ കുറച്ചെങ്കിലും ഉള്ളതായി കാണുന്നു. അവരുടെ നിലപാടിനെ ഞാന്‍ പ്രശംസിക്കുന്നു. അതോടൊപ്പം മനസ് വച്ചാല്‍ ചിലതു കൂടി ചെയ്യാം എന്നോര്മിപ്പിക്കയാണ് ഇവിടെ. അവരെ മാത്രം ലക്ഷ്യമാക്കിയുള്ളതാണ് ഇത്. എവിടയെങ്കിലും ഇങ്ങനെ നടക്കുന്നുണ്ടോ എന്ന് ചോദിച്ചാല്‍ അതും എനിക്കറിയില്ല. ഞാന്‍ കേട്ടിട്ടില്ല. മറ്റുള്ളവര്‍ ഇങ്ങനെ ചെയ്യാന്‍ പറ്റാത്തത് കൊണ്ട് വിഷമിക്കയും വേണ്ട. പകരം നിങ്ങള്‍ക്കാകുന്നത് ചെയ്യുക.





                            നിങ്ങളുടെ വിവാഹവുമായി ബന്ധപ്പെട്ടു നിങ്ങളിലേക്ക് വരാന്‍ സാധ്യതയുള്ള സംഭാവനകള്‍ നിങ്ങള്‍ ഒരു നല്ല പ്രവര്‍ത്തിക്കുപയോഗവേദ്യമാക്കുകയാണ് ഇതിലൂടെ ഉദ്ദേശിക്കുന്നത്. അതിനായി ക്ഷേത്രങ്ങളില്‍ കാണുന്ന പോലയുള്ള ഒരു ''ചെമ്പ് '' അല്ലങ്കില്‍ അതുപോലെയുള്ള ഒരു പാത്രം സംഘടിപ്പിച്ചിട്ടു അതില്‍ ഒരു തുണിയും വിരിച്ചു ആദ്യ സംഭാവനയായി നിങ്ങളുടെ ജീവിതത്തില്‍ സംഭവിക്കുന്ന ഈ മംഗള കര്‍മ്മത്തിന്റെ ഭാഗമായി നിങ്ങള്‍ തന്നെ സമര്‍പ്പിക്കുക. ഒരു ബോര്‍ഡില്‍ വിശദമായി നിങ്ങളുടെ ഉദ്ദേശ്യവും ലക്ഷ്യവും എഴുതി വച്ചാല്‍ അതും നല്ലത്. അതിനായി ഒരു സൂചനയും തരാം, നിങ്ങുടെ ഭാവനയ്ക്കനുസരിച് നിങ്ങളുടെ വാക്കുകളാക്കുക ''നിങ്ങള്‍ നല്‍കുന്ന സംഭാവനകള്‍ ഇവിടെ എത്ര തന്നുവെന്നോ ആര് തന്നു എന്നോ നോക്കുന്നില്ല എണ്ണി തിട്ടപ്പെടുത്തി, മുഴുവന്‍ തുകയും രോഗങ്ങലാലും അവശതകളാലും ജീവിതം വഴിമുട്ടി നില്‍ക്കുന്ന കുടുംബങ്ങളുടെ നന്മയ്ക്കായി ഉപയോഗിക്കും. ആ ഒരു വലിയ നന്മയുടെ ഭാഗമാകാന്‍ നിങ്ങള്‍ക്കും അവസരം. അതിലൂടെ നിങ്ങള്‍ക്കും നന്മകള്‍ സംഭവിക്കും'' . അല്ലങ്കില്‍ നമ്മുടെ നാട്ടില്‍ കഷ്ടത അനുഭവിക്കുന്ന ഒരു കുട്ടിയുടെ ചികിത്സാ സഹായത്തെ സൂചിപ്പിച്ചോ, അല്ലങ്കില്‍ സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്ന ഒരു കുട്ടിയുടെ വിവാഹ ആവശ്യവുമായി ബന്ധപ്പെട്ടോ ഒക്കെ നമുക്ക് ഈ ലക്ഷ്യബോധത്തെ ഉപയോഗിക്കാം. ഇതൊക്കെ ചെയ്യാന്‍ നല്ല മനക്കട്ടിയും പിന്നെ നല്ല തൊലിക്കട്ടിയും വേണം, കാരണം ''ഞാന്‍ ഇങ്ങനെ എന്തെങ്കിലും ചെയ്‌താല്‍ ഒരു പരിഹാസ കഥാപാത്രം ആകില്ലേ എന്ന തോന്നലാകും ആദ്യം വരിക. പിന്നെ അര്‍ത്ഥമില്ലാത്ത അഭിമാനിയായ നമ്മള്‍ പിന്മാറും. കുടുംബ മഹിമയും കുല മഹിമയും എതിരും നില്‍ക്കും, അതിനപ്പുറം ഒരു നല്ല മനുഷ്യത്വമുള്ള മനുഷ്യനാകാന്‍ കഴിഞ്ഞാല്‍ സംഗതി സാധ്യവുമായി. നന്മകള്‍ പ്രചരിക്കാന്‍ സമയമെടുക്കും എന്നുള്ളതുകൊണ്ട് ഇത് വായിച്ചറിയുന്ന എന്റെ പ്രിയ ബന്ധുക്കള്‍ നിങ്ങള്ക്ക് ഇതൊക്കെ ചെയ്യാനും മറ്റുള്ളവരോട് പറയാനും അവസരം കിട്ടുമ്പോള്‍ അത് പൂര്‍ണമായും ഉപയോഗിക്കണേ...
                           
                    smile emoticon നിങ്ങള്‍ ചെയ്യാനുദ്ദേശിക്കുന്ന സംഭാവന നേരിട്ടുചെയ്യുകയും, അതിനെ ആരെയും കൂട്ടുപിടിക്കേണ്ടതും ഇല്ല എന്നുള്ളതാണ് ഈ കൂട്ടായ്മയുടെ പ്രത്യേകത. സഹായം ആവശ്യമുള്ളതായി വരുന്ന വാര്‍ത്തകള്‍ എല്ലാം കൂടി ഒരു കുടയ്ക്ക് കീഴില്‍ കൊണ്ടുവരിക മാത്രമാണ് ഇവിടെ ചെയ്തിട്ടുള്ളത്. നിങ്ങള്‍ സഹായം നല്‍കുവാന്‍ താത്പര്യപ്പെടുന്ന വ്യക്തിയുമായി ഫോണിലോ വേറെ മാര്‍ഗങ്ങളിലൂടെയോ ബന്ധപ്പെട്ടു ഇപ്പോഴുള്ള അവസ്ഥ ബോധ്യമാക്കേണ്ടതു നിങ്ങളുടെ ഉത്തര വാദിത്വവും നിങ്ങള്‍ കൊടുക്കാന്‍ ഉദ്ദേശിക്കുന്ന തുക അര്‍ഹത പ്പെട്ടവനാണ് കിട്ടാന്‍ പോകുന്നതെന്നും, അത് നിങ്ങളുടെ ദാനമല്ല , മറിച്ചു അത് വാങ്ങുന്നവന്റെ അവകാശവും അവനു അര്‍ഹതപ്പെട്ടതും ആണന്നു കരുതുമ്പോഴുമാണ് അത് ഈശ്വര സേവയായി മാറുക.



                        ഒരാള്‍ ചോദിച്ചു ഈ '' മാനവസേവ മാധവ സേവയുടെ'' ഓഫീസ് എവിടയാണ് എന്ന് , ഉത്തരം : '' അവരവരുടെ മനസുകളില്‍ ആണ് ഇതിന്റെ ഹെഡ് ഓഫിസ് നിങ്ങള്‍ managing director'' .
                        ബാങ്ക് അക്കൗണ്ട്‌ നമ്പര്‍ ഉണ്ടാകും. അതേ ബാങ്കിന്റെ നിങ്ങളുടെ സമീപത്തുള്ള ശാഖയില്‍ പോയി നിങ്ങളുടെ സംഭാവന അയയ്ക്കാം. വിദേശത്തുനിന്നാനങ്കില്‍ ഓണ്‍ലൈന്‍ ബാങ്കിംഗ് വഴി അയക്കാം. ഓണ്‍ലൈന്‍ ബാങ്കിംഗ് ഇല്ലങ്കില്‍ വിശ്വസ്തനായ കൂട്ടുകരനെയോ ബന്ധുവിനെയോ കൂട്ടുപിടിക്കയുമാകാം.
                      വലതു കൈ കൊടുക്കുന്നത് ഇടതു കൈ അറിയരുത് എന്നുള്ള പ്രമാണം മനസിലാക്കുന്നത് നല്ലത്, പക്ഷേ ഈ നല്ല ശീലം മറ്റുള്ളവര്‍ക്ക് പകരാനായി നമ്മള്‍ നമ്മളെത്തന്നെ ഉദാഹരിച്ചാലും ഫലത്തില്‍ നന്മയുള്ളത്‌ കൊണ്ട് നന്നായിരിക്കും എന്ന് തോനുന്നു. സാഹചര്യം അനുസരിച്ച് ഉപയോഗിക്കുക. എന്തെങ്കിലും തരത്തില്‍ കബളിക്കപ്പെട്ടാല്‍ അതിനു ഈ കൂട്ടായ്മയ്ക്ക് ഉത്തരവാദിത്വമില്ല. ഇതിലേക്ക് വരുന്ന വാര്‍ത്തകളുടെ ഇപ്പോഴുള്ള അവസ്ഥയും സുരക്ഷിതത്വവും ഉറപ്പാക്കുക സഹായം ചെയ്യുന്ന വ്യക്തിയുടെ ധര്‍മ്മമാണ്.



                        ''അനാഥ കുട്ടിയുടെ മുന്‍പില്‍ വച്ച് സ്വന്തം കുട്ടിയെ താലോലിക്കരുതെന്നു'' പഠിപ്പിച്ച നബിവചനം ഓര്‍മ്മിപ്പിച്ചു കൊണ്ട് കാരുണ്യത്തിന്റെയും പുണ്യത്തിന്റെയും സഹനത്തിന്റെയും റമുദാന്‍ നാളുകളില്‍ ഭക്തിസാന്ദ്രമായ രാമായണ മാസത്തെ വരവേറ്റുകൊണ്ട് ''നിന്നെ പ്പോലെ തന്നെ നിന്‍റെ അയല്‍ക്കാരനെയും സ്നേഹിക്കണമെന്നു'' ലോകനന്മയ്ക്കായി പ്രാര്‍ത്ഥിച്ച യേശുനാഥന്റെ വാക്കുകള്‍ ഓര്‍മ്മിപ്പിച്ചു കൊണ്ട് മാനവ നന്മായക്കായി സ്വീകരിച്ചാലും . നന്ദി .നമസ്കാരം.

              NB: നിങ്ങളുടെ സുഹൃത്തുക്കളെ നിങ്ങള്‍ ഇതിലേക്ക് ചേര്‍ക്കണമെന്ന് അപേക്ഷിക്കുന്നു, ഒപ്പം ഇത്തരത്തിലുള്ള വാര്‍ത്തകളും ... ഇപ്പോള്‍ തന്നെ ആലോചിക്ക, ഇനി ആരുടെ ജന്മദിനമാണ് / വിവാഹ വാര്‍ഷികമാണ് ആദ്യം വരുന്നതെന്ന്. ഇപ്പോള്‍ തന്നെ തീരുമാനിക്കൂ. അത് തുടര്‍ന്നോളൂ...നിങ്ങളുടെ വിലയേറിയ .അഭിപ്രായങ്ങളും നിര്‍ദ്ദേശങ്ങളും ഈ പോസ്റ്റിന്‍റെ കമന്റ്‌ ആയി എഴുതാവുന്നതാണ്, അത് കൂടി മറ്റുള്ളവര്‍ക്ക് ഒരു പ്രചോദനമാകുമെങ്കില്‍ അതിന്‍റെ പുണ്യവും നന്മയും നിങ്ങള്‍ക്കു തന്നെയാണ്. നമ്മളെ ഒന്നിപ്പിച്ച ഈ ''മുഖ പുസ്തക'' ത്തിനും ഹൃദയം നിറഞ്ഞ നന്ദി. വായിച്ചതിനു പ്രത്യേക നന്ദി... smile emoticon

ഇതൊന്നും  ചെയ്യണമെന്നു    ഒരു നിര്‍ബന്ധവുമില്ല, പക്ഷെ   നിങ്ങള്‍ക്ക്  ചെയ്യാന്‍  കഴിയുന്നത്   ചെയ്യതിരിക്കരുത്..അത് ചെയ്യുക തന്നെ  വേണം...

വായിച്ചു  എല്ലാം  മനസിലായി  എങ്കില്‍   ദയവായി ഈ ലിങ്ക്  സന്ദര്‍ശിക്കൂ, നന്ദി
https://www.facebook.com/groups/manavasevamadhavasevaidamnamama/permalink/409063879268634/?qa_ref=qd


ലിങ്ക് ഇവിടുണ്ട് :https://www.facebook.com/groups/manavasevamadhavasevaidamnamama/

ബ്ലോഗ്‌ :http://entekuththikkurippukal.blogspot.co.uk/…/%E0%B4%88%20…