![]() |
Chitty |
എല്ലാ കുടുംബാംഗങ്ങൾക്കും ഹൃദയം നിറഞ്ഞ നമസ്കാരം,
എല്ലാവർക്കും നന്മകൾ നിറഞ്ഞ പുതുവത്സരാശംസകൾ.
ഒരു വലിയ ഇടവേളയ്ക്ക് ശേഷം എഴുത്തിന്റെ ലോകത്തേക്ക് ഈ പുതുവർഷത്തിൽ കടക്കാം എന്നു കരുതി.
ദൃശ്യ അവതരണമാണ് കുറച്ചുകൂടി സമയക്കുറവ് എന്നു കരുതി യൂട്യൂബ് ന്റെ ലോകത്തേക്ക് പോയി, അവിടെ ചെന്നപ്പോൾ അറിയുന്നത് സ്ക്രിപ്റ്റ് എഴുതാതെ അവിടെയും കഴിയില്ല എന്നുള്ളതാണ്. അങ്ങിനെ വീണ്ടും എഴുത്തിന്റെ ലോകം ഉഷാറാക്കേണ്ടിയിരിക്കുന്നു.
സമയമുള്ളപ്പോൾ ചാനൽ കൂടി ഒന്നു നോക്കികൊള്ളൂ, അതി മനോഹരമായ ലോക കാഴ്ചകൾ അവതരിപ്പിക്കുകയാണ് നമ്മുടെ ലക്ഷ്യം.
YouTube: London Savaari World
Link : https://www.youtube.com/c/LondonSavaariWorld
അപ്പോൾ ഇന്നത്തെ ഒരു ഓർമ്മ പുതുക്കലാണ്. നമ്മൾ കേൾക്കുന്ന അല്ലങ്കിൽ അറിയുന്ന ഓരോ വാക്കുകൾക്ക് പിന്നിലും ചെറുതെങ്കിലും, നമ്മുടെ ജീവിതവും സഹചര്യവുമൊക്കെ ബന്ധപ്പെട്ട ഒരു കഥയുണ്ടാകും.
ഇവിടെ ''ചിട്ടി'' എന്ന വാക്ക് വീണ്ടും കേട്ടപ്പോൾ എന്റെ ഓർമ്മകൾ പോയത്, ഞാൻ ഈ വാക്ക് ആദ്യമായി കേട്ടു തുടങ്ങിയ നാളുകളിലേക്കാണ്.
ചിട്ടിയുടെ ബാലപാഠങ്ങൾ അറിയുന്നത് അമ്മയിൽ നിന്നായിരുന്നു. അന്ന് കൊച്ചുപൊടിയൻ മമാന്റെ ഭാര്യ ലളിത അമ്മയ്ക്ക് ചിട്ടിയുണ്ട്.
ആയിരം രൂപയുടെ ചിട്ടിയാണ്. നൂറു രൂപയാണ് ഒരുമാസത്തെ പിരിവ്. പത്തുപേര് ഉണ്ടാകും ഒരു ചിട്ടിക്ക്. പതിനൊന്നു മാസമാണ് കാലാവധി.
എല്ലാ മാസവും ആദ്യത്തെ ഞായറാഴ്ച ആണെന്ന് തോന്നുന്നു നറുക്കെടുപ്പ്. അന്ന് കശുവണ്ടി ഫാക്ടറി യൊക്കെ നന്നായി നിന്നിരുന്ന സമയമായിരുന്നു. ഞായറാഴ്ച മാത്രമായിരുന്നു പല വീട്ടുകാർക്കും കുറച്ചു സമയം കിട്ടുക.
അങ്ങിനെ വൈകുന്നേരം ദൂരദർശന്റെ സിനിമ തുടങ്ങും മുൻപ് ചിട്ടി എടുക്കുന്നത് കാണാൻ പോയിട്ട് വരണം
ആകെയുള്ള ആശ്വാസം ഞായറാഴ്ചകളിലെ സിനിമ യും വ്യാഴാഴ്ചകളിലെ ചിത്രഗീതാവുമാണ്. അത് കാണണമെങ്കിൽ ആരുടെയെങ്കിലും വീട്ടിലും പോകണം .... അങ്ങിനെയൊരു കാലം.
അങ്ങിനെ ഓരോ മാസവും ഒരു മൊന്തയിൽ അല്ലങ്കിൽ ഒരു നാഴിയിൽ എല്ലാവരുടെയും പേര് എഴുതിയ കുറിപ്പ് ഉണ്ടാകും, അത് തട്ടിയിട്ട് തുറന്നു വായിക്കും, അതിനു ശേഷം വീണ്ടും ചുരുട്ടി അതിലേക്ക് ഇടും, കാശ് കൊടുക്കാത്തവരുടെ നറുക്കിടില്ല എന്നൊക്കെ പറഞ്ഞു അന്ന് ലളിത അമ്മ ആളുകളെ ഭീഷണിപ്പെടുത്തുന്നതും കേൾക്കാം.
കൂട്ടത്തിൽ ചെറുത് ഞാനായതുകൊണ്ടു പലപ്പോഴും നറുക്കെടുക്കൽ കർമ്മം നിർവ്വഹിക്കുക ഞാനായിരുന്നു.
പക്ഷേ ഒരിക്കൽ പോലും അമ്മയുടെ നറുക്ക് എടുത്തുകൊടുത്തതായി ഓർക്കുന്നില്ല.
ഈ ചിട്ടിയുടെ ട്രിക്കുകൾ ഒക്കെ മനസിലാക്കി ഇത്തരം സാധ്യതകളെ കുറിച്ച് അന്വേഷിച്ചപ്പോൾ അന്നത്തേകാലത്ത് നിലനിന്നിരുന്ന മറ്റൊരു സംഭവമിയിരുന്നു കാർഡ് ചിട്ടി.
10 മാസമോ ഒരു വർഷമോ ആണ് ഒരു ചിട്ടിയുടെ കാലാവധി. 100, 500, 1000 തുക കളിൽ കാർഡ് ലഭ്യമായിരുവെന്നു തോന്നുന്നു . കാർഡുകളൊക്കെ പ്രിന്റ് ചെയ്തു തുടങ്ങാൻ വേണ്ടിയുള്ള സാമ്പത്തികം ഒന്നുമില്ല അതുകൊണ്ടു കാർഡ് ഒക്കെ പേപ്പർൽ വരച്ചു ഡിസൈൻ ചെയ്തു.
നൂറിന്റെ കാർഡിലെ ആകെ തുകകൾ കൂട്ടി വരുമ്പോൾ സംഖ്യ 110 ആയിരിക്കും കാർഡ് വെട്ടി വെട്ടി തീരുമ്പോൾ 10 രൂപ എനിക്കും, 100 രൂപ തിരിച്ചും കൊടുക്കും. ( 10 ശതമാനം നോട്ടക്കൂലി എന്നാണ് പറയുക)
കുറച്ചു കൂട്ടുകാരും ബന്ധുക്കളും നാട്ടുകാരും ഒക്കെ എന്നോടു ചിട്ടിക്ക് തന്നിരുന്നു, പക്ഷേ പലഭാഗത്തും ഓർമ്മകൾ ശോഷിച്ചതായി കാണുന്നു. ആരൊക്കെ തന്നു എന്ന് എന്നിക്കോർമ്മയില്ല.
എന്തായാലും കാശ് തിരിച്ചു കൊടുക്കുന്ന സമയത്ത് അന്നത്തെ ഒരു റോസ് കളർ പ്ലെയ്ൻ കവർ ( (കൈക്കൂലി കവർ, കല്യാണ കവർ എന്നൊക്കെ പേരുകൾ ഉണ്ടേ ) ( ഇന്ന് അതിനു നമ്മൾ എൻവേലോപ് , Envelop എന്നാണ് പറയുക ( പുരോഗമനം ഉണ്ടേ ) ) ലൊക്കേയിട്ട് വളരെ ഭംഗിയായി കൊടുക്കുന്ന കാഴ്ചകൾ ഓർക്കുന്നു . എന്നാണെന്ന് വ്യക്തമായി ഓർമ്മയില്ല , പക്ഷേ ഏഴാം ക്ലാസ്സിനും ഒൻപതാം ഇടയിൽ പഠിച്ച സമയമായിരുന്നു എന്നു തോന്നുന്നു.
പിന്നീട് വലിയ വലിയ കരയോഗ ചിട്ടികളും, അമ്പലം , പള്ളി , KSFE ചിട്ടികളുമൊക്കെ നമ്മൾ എത്രയോ കേട്ടിരിക്കുന്നു, എന്നാലും ആദ്യം കേൾക്കുന്ന ചിട്ടി അതായിരുന്നു എന്നോർക്കുന്നു.
അന്നത്തെ മാസ തുകകൾ ഇന്ന് നിസ്സാരവും, ചിട്ടി തുകകൾ ഇന്ന് ഏറ്റവും കുറഞ്ഞ മാസതുകകൾ ആയും മാറിയപ്പോൾ കാലം എത്രത്തോളം മാറിയിരികുന്നു.
വർഷങ്ങൾക്കു ശേഷം ഇപ്പോൾ ഇതൊക്കെ ഓർക്കാൻ കാരണം ഞങ്ങളുടെ പത്താം ക്ലാസ് സ്കൂൾ ഗ്രൂപ്പ് അതിന്റെ ചാരിറ്റി പ്രാവർത്തനങ്ങൾക്കും എമർജൻസി അവശ്യങ്ങൾക്കുമൊക്കെയായി വരുമാനം കണ്ടെത്താനായി മൂന്നു ചിട്ടികൾ തുടങ്ങി.
ചിട്ടി എന്ന വാക്ക് വീണ്ടും കേട്ടപ്പോൾ, ഇതൊക്കെയാണ് ഓർമ്മ വന്നത്. അത്തരം ഓർമ്മകൾ പങ്ക് വച്ചു അത്രമാത്രം. നിങ്ങൾക്കും ഉണ്ടായേക്കാം കുറച്ചെങ്കിലും ഓർമ്മകൾ, അല്ലേ? എഴുതിയില്ലെങ്കിലും പഴയ ഓർമ്മകളിലേക്കുള്ള തിരിച്ചു പോക്ക് ഓർമ്മശക്തി വർദ്ധിപ്പിക്കും...
ഇനിമുതൽ ചെറിയ ചെറിയ ഓർമ്മകൾ ഓർക്കുമ്പോൾ ഇവിടെ കുറിക്കാം എന്നു കരുതുന്നു.. ഓർമ്മകൾക്ക് അല്ലേ സുഗന്ധം......നന്ദി വീണ്ടും കാണാം..
വീണ്ടും എഴുത്തിന്റെ ലോകത്തിലേക്ക് തിരിച്ചു വന്നതിൽ സന്തോഷം... ഇനിയും ഒരുപാട് പ്രതീക്ഷിക്കുന്നു ����
ReplyDeleteവളരെ സന്തോഷം നന്ദി ട്ടോ...
Delete