പ്രിയ കുടുംബാംഗങ്ങള്‍ക്ക് നമസ്കാരം,
ഹൃദയം നിറഞ്ഞ വിഷു ആശംസകള്‍
മേട മാസം ഒന്നാം തീയ്യതി ഏപ്രില്‍ മാസം പതിനാലാം തീയ്യതിയാണ്.
എല്ലാ മാസവും മലയാള മാസം ഒന്നാം തീയ്യതി അറിയിക്കുന്നതോടൊപ്പം, ഒന്നാം തീയ്യതികളില്‍ ഒരു മുതല്‍ മുടക്കും ആവശ്യമില്ലാതെ നമ്മുടെ തലമുറയെ നന്മയിലേക്ക് നയിക്കുവാന്‍ കഴിയുന്ന കുറച്ചു കാര്യങ്ങള്‍ ഓര്‍മിപ്പിക്കുന്നു.
2014 ലെ വിഷുവിനു ശേഷം നമ്മുടെ നാട്ടിലും മറുനാട്ടിലുമായി നടത്തിയ കുറെ അന്വേഷണങ്ങളില്‍ നിന്നും അറിഞ്ഞ സംഗതികള്‍ ചേര്‍ത്താണ് ഇങ്ങനെയൊരു ആശയത്തിന്‍റെ തുടക്കമായത്. ഇപ്പോള്‍ രണ്ടു വര്ഷം തികയുന്നു തുടര്‍ച്ചയായി ഈ ''ഒന്നാം തീയ്യതി അറിയിക്കല്‍'' തുടങ്ങിയിട്ട്. വളരെ സന്തോഷം തോനുന്നു..
ആദ്യ പോസ്റ്റിന്റെ ലിങ്ക് ഇവിടുണ്ടേ https://www.facebook.com/photo.php?fbid=10201908470985621&set=g.610278002363731&type=1&theater
ഇന്ന് ഇതുമൂലം വളരെയേറെ കുടുംബങ്ങളില്‍ ഒന്നാം തീയ്യതിയോടനുബന്ധിച്ച് ഇങ്ങനെ നടക്കുന്നു എന്നറിയുമ്പോള്‍ വളരെ സന്തോഷം തോന്നുന്നു. സഹകരങ്ങല്‍ക്കെല്ലാം നന്ദി. നന്മകള്‍ നിറയട്ടെ, അടുത്ത തലമുറയ്ക്ക് പകരട്ടെ.....
ഇപ്പോള്‍ എല്ലാ ദിവസവും മലയാളം തീയ്യതിയും ഇംഗ്ലീഷ് തീയ്യതിയും പ്രധാനപ്പെട്ട വിശേഷങ്ങളും TODNNU (https://www.facebook.com/groups/todayinnu/?fref=ts) എന്ന ഗ്രൂപ്പില്‍ നിന്നും അറിയിച്ചു കൊണ്ടിരിക്കുന്നു.
ആര്‍ഷ ഭാരത സംസ്കാരത്തില്‍ പിറന്ന നമ്മള്‍ ഓരോരുത്തരും തികച്ചും ഭാഗ്യവാന്മാര്‍ തന്നെയാണ്. ഭാരതീയ സംസ്കാരത്തില്‍ വളരെ ചിട്ടയായി അനുഷ്ടാനങ്ങളും ആചാരങ്ങളും നടത്തി വന്ന നമ്മുടെ പൂര്‍വികരുടെ പാതയില്‍ നിന്നും ഇന്ന് നമ്മള്‍ വളരെ അകലങ്ങളിലാണ്. ഇത്രയും അകലത്തില്‍ കഴിയുന്ന നമ്മളില്‍ നിന്നും ഉടലെടുക്കുന്ന നമ്മുടെ പുതിയ തലമുറയെ നമ്മള്‍ നേരാം വിധം നയിച്ചില്ലങ്കില്‍ അവര്‍ നന്മയിലേക്ക് പോകുമെന്ന് നിങ്ങള്‍ക്ക് തോന്നുന്നുണ്ടോ? വ്യക്തമായ ഉത്തരം കിട്ടും, ''ഇല്ല'' കഴിഞ്ഞ തലമുറ ക്കാരോട് ചോദിച്ചാല്‍ കൂടി. '''ഇല്ല'' എന്ന ആ ഉത്തരം തന്നയായിരിക്കും കിട്ടുക. നമുക്ക് കഴിയും വിധം, അവരേ നല്ല വഴിക്ക് നടത്തികൊണ്ടുപോകാനുള്ള സാഹചര്യങ്ങള്‍ ഒരുക്കേണ്ടത് രക്ഷകര്‍ത്താക്കളായ നമ്മള്‍ ഓരോരുത്തരുമാണ്. ഇനിയും കണ്ണടച്ച് ഇരുട്ടാക്കാനാന്കില്‍ , ''തന്നോളമായി താനെന്നു'' വിളിക്കാറാകുമ്പോള്‍, വിളിക്കുക ''താന്‍ '' എന്നാവില്ല. ( നമ്മുടെയോപ്പമായാല്‍ സൌഹൃദമാകണം ,എന്നാണെ, ....''താനെന്നു '' തിരിച്ചു വിളിക്കാം, എന്നല്ല കേട്ടോ..) ആരുടെ കുഴപ്പമാണ്? ഒരു മനുഷ്യനാവശ്യമുള്ള ഭൌതിക സുഖ സൌകര്യങ്ങള്‍ എല്ലാം നാം കൊടുക്കും,മാനസികമായോ?
ദാരിദ്ര്യവുവും പട്ടിണിയും നമ്മളെ ഒത്തിരി കാര്യങ്ങള്‍ പഠിപ്പിച്ചു. ബന്ധങ്ങളുടെ ആഴവും, സഹനത്തിന്റെ മേന്മയും, സഹതാപത്തില്‍ പങ്കുചേരാനും, പരസ്പരം സഹായിക്കാനുമെല്ലാം , എവിടുന്നാ പഠിച്ചത്? കൂട്ടു കുടുംബ വ്യവസ്ഥയില്‍ നിന്ന് അല്ലങ്കില്‍ അതില്‍ നിന്നും മാറുന്ന ആദ്യ അണുകുടുംബത്തിലെ കണ്ണിയായതുകൊണ്ട്. പിന്നെയും പഠിച്ചു എങ്കില്‍ നിങ്ങളെ അണുകുടുംബമായാലും അങ്ങിനെ വളര്‍ത്തിയത് കൊണ്ട്. ഇന്നുമുണ്ട് ദാരിദ്ര്യം സംസ്കാരത്തിന്റെയും സാമാന്യ ബോധത്തിന്റെയും ദാരിദ്ര്യം.
അണുകുടുംബവ്യവസ്ഥിതികളും മാറി മാറി വന്ന ജീവിത സൌകര്യങ്ങളില്‍ ആവേശംപൂണ്ട്, അതില്‍ മുഴുകാനായി ഇറങ്ങി തിരിച്ച നാമോക്കയും എല്ലാം നേടിയിട്ടും മനസമാധനപരമായി അനുഭവിക്കാനുള്ള യോഗമുണ്ടോ? എന്നുള്ളത് ചോദ്യം ചെയ്യപ്പെട്ടു. മുന്‍പോട്ടു നോക്കിയപ്പോള്‍ തന്നോളം വളര്‍ന്ന കുട്ടികള്‍ താന്‍ പറയുന്നത് കേട്ടിട്ട് അത് ശ്രദ്ദിക്കാന്‍ കൂടി കൂട്ടാക്കാതയായി. പിറകോട്ടു തിരിഞ്ഞു നോക്കിയപ്പോള്‍ ഒന്നും കാണുന്നില്ല വന്ന വഴികൂടി ഓര്‍ത്തെടുക്കാന്‍ കഴിയുന്നില്ല. അപ്പോള്‍ മനസിലായി നമ്മള്‍ ഒരു വഴിക്കായി എന്ന്. അപ്പോഴാണ് ഇന്ന് മലയാളി ഏറ്റവും കൂടുതല്‍ ഉപയോഗിക്കുന്ന ആ വാക്ക് എത്ര സത്യമാണെന്ന് അറിയുന്നത്, ഇന്ന് റിയാലിറ്റി ഷോ യുടെ ഉന്നതങ്ങളില്‍ നില്‍ക്കുന്ന വിധികര്‍ത്താക്കള്‍ മുതല്‍ സംസ്കാര സമ്പന്നര്‍ എന്നവകാശപ്പെടുന്നവര്‍ വരെ ഉപയോഗിക്കുന്ന , ഇനിയെങ്കിലും സംസാരത്തില്‍ നിന്നും ഒഴിവക്കേണ്ടുന്ന ആ വാക്കാണ് ''അടിപൊളി'' . ശരിയ്ക്കും ആ വാക്കൊന്നു നോക്കൂ, അടി പൊളിഞ്ഞു പോയി , ഇനി അടിസ്ഥാനമില്ലാത്ത അതിനു മുകളില്‍ എന്തു തന്നെ കെട്ടിയിട്ട് എന്തു കാര്യമാ മനുഷ്യ???? എത്രയോ നല്ല വാക്കുകളുണ്ട് മലയാളത്തില്‍ ''നന്നായിരുന്നു'' ''അതി മനോഹരമായി' ''നല്ല ഭംഗി'' ,'' അതിശയ കരമായിരുന്നു' ഇടക്കാലത്ത് വച്ച് '''കലക്കി '' എന്ന് കേള്‍ക്കുമായിരുന്നു, അത് കുറച്ചു സമയം കഴിഞ്ഞാല്‍ തെളിയും, പക്ഷേ അടി പൊളിഞ്ഞാല്‍ പിന്നെ എന്താണ് ചെയ്യുക. ഇത് മനുഷ്യന്‍റെ കുഴപ്പമല്ല, ഇത് കാലത്തിന്റെതാണ്, കാരണം കാലങ്ങള്‍ മാറികൊണ്ടിരിക്കും, അധര്‍മ്മങ്ങള്‍ വിളയാടും, നല്ലത് ചിന്തിക്കുന്നവനും ചെയ്യുന്നവനും സന്തോഷകരമായിരിക്കും.
''ഈ നാട് നന്നായാല്‍ മാത്രമേ ഞാന്‍ നന്നാകൂ '' എന്ന് നിങ്ങള്‍ പ്രതിജ്ഞ ചെയ്തു പോയി എങ്കില്‍ എന്നോട് ക്ഷമിക്കൂ. ഞാനൊന്നും അങ്ങയോടു പറയുന്നില്ല. അതല്ല കുറച്ചു കാര്യങ്ങള്‍ ശ്രദ്ടിക്കാനുള്ള ക്ഷമ ഉണ്ടെങ്കില്‍ നമുക്ക് തുടരാം.

നമ്മുടെ ജീവിതത്തില്‍ ഇതിന്റെയൊക്കെ ഉപയോഗം കുറച്ചു നമ്മുടെ ചിന്തകളും, വാക്കുകളും ,പ്രവര്‍ത്തികളും ,ഇതേ ക്രമത്തില്‍ തന്നെ ( ചിന്ത, സംസാരം, പ്രവര്‍ത്തി.) നന്മകള്‍ നിറഞ്ഞതാക്കുക എന്നുള്ളത് നമ്മുടെ ഉത്തരവാദിത്വമാണ്. അങ്ങിനെ നല്ലതിലേക്കു പോകുമ്പോള്‍ നിങ്ങള്‍ നന്മ നിറഞ്ഞവരായി തീരും. സംഭവിക്കാനുള്ളത് എല്ലാം സംഭവിച്ചു കൊണ്ടേയിരിക്കും. പക്ഷേ നമ്മള്‍ ഓരോരുത്തരും അതിനെ എങ്ങിനെ കാണുന്നു എന്നുള്ളതാണ്. അതുകൊണ്ട് മതമേതായാലും ജ്യാതിയെതായാലും വര്ഗ്ഗമേതായാലും രാഷ്ട്രീയം ഏതായാലും മനസ് തുറന്നു പ്രാര്‍ത്ഥിക്കുക, ((( ദയവു ചെയ്തു ആരും comment അടിക്കല്ലേ '''''അടിപൊളി'''' എന്ന്. )))
''ഞാന്‍ തയ്യാറാണ് പരീക്ഷിച്ചോളൂ, എന്തും നേരിടാന്‍ തയ്യാറാണ്, പക്ഷേ നീ കൂടെ വേണം, എന്നോടൊപ്പം, നീ ഉണ്ടങ്കില്‍ ഏതു വഴിയില്‍ കൂടി പോകാനും ഞാന്‍ തയ്യാറാണ്'' , അവരവരുടെ ദൈവത്തിന്‍റെ പേര് പറഞ്ഞു പ്രാര്‍ഥിച്ചോളൂ . ഒരു കാര്യം കൂടിയുണ്ട് മനസ്സില്‍ നന്മ നിറഞ്ഞവനെ ഇങ്ങനെ പ്രാര്‍ത്ഥിക്കാന്‍ കഴിയൂ, അല്ലാത്തവര്‍ പറയും ''ഈശ്വരാ നല്ല ദിവസം തരണേ, പ്രശ്നങ്ങള്‍ ഒന്നും ഉണ്ടാകരുതേ.'' എന്ന്. ആലോചിച്ച് ഒരു തീരുമാനമെടുത്താല്‍ മതി,....എല്ലാം കൂടി വായിച്ചു കൂട്ടേണ്ട ഇത്രയും വ്യക്ത മാക്കിയിട്ടു പോയാല്‍ മതി.
അപ്പോള്‍ സംസ്കാരത്തില്‍ നിന്നും അകലം പാലിച്ചു നില്‍ക്കുന്ന നമ്മള്‍ക്ക് അതിനേ തിരികെ കൊണ്ടുവരാന്‍ ആ 'അടി പൊളിഞ്ഞ' അവസ്ഥയില്‍ നിന്നും അടിസ്ഥാനത്തെ അരക്കിട്ടുറപ്പിച്ച് പുതു തലമുറയിലേക്കു പകരാനും നന്മ നിറഞ്ഞ ഒരു ജീവിതം കാഴ്ച വയ്ക്കാനായി അവരെ പ്രപ്തരാക്കാനുമുള്ള പ്രാരംഭ നടപടികള്‍, ''കൂടുമ്പോള്‍ ഇമ്പ മുള്ള'', കുടുംബത്തില്‍ നിന്നും തുടങ്ങണം. കുടുംബ നാഥയായ ''അമ്മ മാര്‍ '' അതിനു മുന്‍ കൈ എടുക്കേണ്ടതും , അച്ഛനാണ് പൂര്‍ണ പിന്‍തുണ നല്‍കേണ്ടതും . എല്ലാ ബന്ധുജനങ്ങളും സഹകരിക്കണമെന്നും സ്നേഹത്തിന്റെ ഭാഷയില്‍ അപേക്ഷിക്കുന്നു.

ഓരോ ദിവസവും രാവിലെ എഴുന്നേറ്റു വരുമ്പോള്‍ തന്നെ അംഗങ്ങള്‍ എല്ലാം പരസ്പരം ചിരിച്ചു കൊണ്ട് ''നമസ്തേ'' പറയുക, ( ഇത് ജീവിതകാലം മുഴുവന്‍, ആരാണോ വീട്ടിലുള്ളത് (താമസ സ്ഥലം) അവരോടൊക്കെ പറയുക . ) രാവിലെ നമ്മള്‍ ഉപയോഗിക്കുന്ന മറ്റേതു വാക്കിനേക്കാളും അര്‍ത്ഥ സംപൂര്‍ണവും , അറിഞ്ഞുപയോഗിച്ചാല്‍ ''തലക്കനം '' ( ഈ തലക്കനമാണ് ഇന്നുഏറ്റവും വലിയ പ്രശ്നവും.) കുറയുന്നതുമാണ്, കാലക്രമത്തില്‍ ഈ തലക്കനം ഇല്ലാതാക്കാം ( അതെ ആദ്യം ആദ്യം വെറുതെ പറഞ്ഞോ, അര്‍ഥം അന്വേഷിച്ചറിയുന്നതാകും ഉത്തമം, ഇത്രയും കാലം ഈ വാക്കുകൂടി നമ്മള്‍ ഉപയോഗിചിട്ടല്ലല്ലോ.( ഉപയോഗിക്കുന്നവരെ പരിഗണിച്ചിട്ടില്ല ട്ടോ).)
മലയാളമാസം ഒന്നാം തീയ്യതി ദിവസം കഴിയുമെങ്കില്‍ രാവിലെ, തന്നെ കുട്ടികള്‍ക്ക് അച്ഛനും അമ്മയും കൈ നീട്ടം കൊടുക്കണം. അപ്പോള്‍ കുട്ടികള്‍ പാദ നമസ്കാരം ചെയ്യണം. നിങ്ങള്‍ അവരെ തലയില്‍ കൈ വച്ചനുഗ്രഹിക്കണം. '' നന്നായി വരണേ, നന്മകള്‍ തിരിച്ചറിയാനും ജീവിതത്തില്‍ പകര്‍ത്താനും എന്റെ കുട്ടിക്ക് കഴിയണേ '' എന്ന് പറയുനതിനു വിദ്യാഭ്യാസകുറവും കൂടുതലും ഒരു പ്രശ്നമല്ലല്ലോ......( പണ്ട് ഗാന്ധാരി അമ്മ അനുഗ്രഹിച്ചത് ''' യദോ ധര്‍മ്മ സ്തതോ ജയ "" എന്നാണ്, നമ്മളെ ക്കൊണ്ട് അങ്ങിനെ പറ്റുമോ എന്തോ? ))
നിങ്ങളുടെ അച്ഛനമ്മമാര്‍ ജീവിച്ചിരിപ്പുണ്ടെങ്കില്‍, ഇതിനുള്ള സാഹചര്യമുണ്ടെങ്കില്‍ നിങ്ങളും ചെയ്യണം, അവരുടെ കയ്യില്‍ കൈ നീട്ടം തരാന്‍ കാശില്ലങ്കില്‍ തലേന്നേ കൊടുതുവയ്ക്കണം (

ചായകുടിക്കാനും വട്ടചെലവിനും എന്തെങ്കിലും കൂടി കൊടുക്കണേ അവര്‍ക്ക്, ഇല്ലങ്കില്‍ അനുഗ്രഹം കുറയും ) നിങ്ങളും ചെയ്യണം പാദനമാസ്കാരം . അവര്‍ കാരണമാണ് നമ്മള്‍ ഓരോരുത്തരും ഈ ലോകത്തേക്ക് വന്നത്. ഇനിയും അവരുടെ അനുഗ്രഹമാണ് വേണ്ടുന്നതും ( നാണമൊന്നും വേണ്ടാട്ടോ...ഒന്നോര്‍ത്തു നോക്കൂ അവസാനം കാലുപിടിച്ച്ത് എന്നാണന്നു.. ഉത്സവത്തിനു ബലൂണ്‍ വാങ്ങിത്തരാതിരുന്നപ്പോള്‍, അല്ലങ്കില്‍ ആനയെ കണ്ടപ്പോള്‍.....) ക്ഷേത്ര ദര്‍ശനവും നടത്തുക കുടുംബ സമേതം.

ഇത്രയും മാത്രമല്ല അടിസ്ഥാനം, സന്ധ്യകളില്‍ നാമം ജപിക്കണം, രാവിലെ എങ്ങിനെ എഴുന്നേല്‍ക്കണം? എന്തു പ്രാര്‍ത്ഥിക്കണം? എങ്ങിനെ പ്രാര്‍ത്ഥിക്കണം? എങ്ങോട്ട് തലവച്ചു കിടക്കണം? രാവിലെ ഭൂമിയില്‍ കാല്‍ തോടുന്നതുനുമുന്പ് കൈ തൊട്ടു വണങ്ങുന്നതിന്റെ ശാസ്ത്രീയത എന്ത്? ഇതെല്ലാം അറിഞ്ഞിരുന്നാലും മനുഷ്യന്‍ എന്തുകൊണ്ട് പ്രവര്തിപദത്തില്‍ കൊണ്ട് വരുന്നില്ല? കാരണം, നമുക്ക് നോട്ടം അന്തമില്ലാത്ത പരിഷ്ക്കാരങ്ങളിലാണ്. അവസാനം,
കൊടുക്കേണ്ടത്, കൊടുക്കേണ്ട സമയത്ത് കൊടുക്കേണ്ട വിധം കൊടുക്കാതെ കൊടുക്കുമ്പോള്‍, നമ്മുടെ കുട്ടികള്‍ എടുക്കാന്‍ തയ്യാറാകില്ല , അപ്പോഴേക്കും അവര്‍ അവരുടെ വഴി തിരഞ്ഞെടുതിട്ടുണ്ടാകും, കൂടെ ഒരു ഉപദേശക സമിതി തന്നെയുണ്ടാകും അവരോടൊപ്പം. അപ്പോഴാണ് രക്ഷകര്താക്കള്‍ അമ്പലത്തില്‍ സഹവാസമാക്കുക കൂടുതല്‍ ആള്‍ക്കാരും, മക്കളോട് പറഞ്ഞിട്ട് കാര്യമില്ലാന്നു മനസിലായത് ഇപ്പോഴാണ് .എല്ലാവരെയും അങ്ങിനെ കണ്ടിട്ടില്ല ട്ടോ....
ഒന്നോര്‍ത്തു നോക്കൂ നിങ്ങളെ അനാഥാലയത്തില്‍ കൊണ്ടാക്കില്ല , നട തള്ളില്ല. അങ്ങിനെ ചിന്തിക്കുമ്പോള്‍ തന്നെ വര്‍ഷത്തിലെ പന്ത്രണ്ട് കൈ നീട്ടത്തില്‍ ഒരു കൈനീട്ടവും നിങ്ങള്‍ കൊടുത്ത അനുഗ്രഹ വുമെങ്കിലും നിങ്ങളുടെ കുട്ടിയെ അതില്‍ നിന്നും പിന്മാറാന്‍ പ്രേരിപ്പിക്കും, അത്നിങ്ങളെ നിങ്ങളുടെ വീട്ടില്‍ തന്നെ നിലനിര്‍ത്തും. ഇതില്‍ ഏതു ചെയ്യാനാണ് നിങ്ങള്‍ക്ക് പ്രത്യേക സമയം വേണ്ടുന്നത്? എന്ത് ചിലവാണ് ഇതിനുള്ളത്?
നമ്മളാണ് നമ്മുടെ ജീവിതം സന്തോഷമാക്കേണ്ടുന്നത്, അതിനു കറണ്ട് പോകുമ്പോഴും മൊബൈല്‍ ഓഫ് ആകുമ്പോഴും ശ്ശെ ,ശ്ശെ ,.... എന്നു പറയുന്ന നമ്മള്‍ നമ്മളില്‍ സന്തോഷിക്കാന്‍ തയ്യാറല്ല. നമുക്ക് അപ്പോള്‍ ബോറാണ് കാരണം,. എനിക്ക് എന്നോടൊപ്പം കുറച്ചു സമയം ചിലവഴിക്കാന്‍ ഞാന്‍ ആഗ്രഹിക്കുന്നില്ല.
ഇനി ചിന്തിച്ചാല്‍ മതി.......തത്ക്കാലം വിട വാങ്ങട്ടെ..
വായിച്ചവര്‍ മറ്റുള്ളവരിലേക്ക് പകരുക.ഇത്രയും പങ്കുവയ്ക്കാന്‍ കഴിഞ്ഞതിനു ഈ പ്രപഞ്ച സൃഷ്ടാവിനോട് നന്ദി പറയുന്നു. അഭിപ്രായങ്ങള്‍ അറിയിക്കുക. എനിക്കറിയാവുന്നത് പങ്കുവയ്ക്കുവാനും, നിങ്ങളിലുള്ള നന്മകളെ സ്വീകരിക്കാനും ജീവിതത്തില്‍ പകരാനും ഞാന്‍ തയ്യാറാണ്. ആരു പറഞ്ഞാലും ,എന്തു പറഞ്ഞാലും, പറയുന്നതില്‍ കാര്യമുണ്ടോ ? എന്ന് ചിന്തിക്കുക , ആരുപറഞ്ഞാലും നിങ്ങള്‍ യോജിക്കുന്നു എങ്കില്‍ ജീവിതത്തില്‍ പകര്‍ത്താന്‍ വൈകരുത്..
എനിക്കതിലുള്ള അറിവുകള്‍ പരിമിതമാണ്, അതിനാല്‍ ദയവായി ക്ഷമിക്കുക നിങ്ങളുടെ വിശ്വാസങ്ങളില്‍ നിന്നും നിങ്ങളും നിങ്ങളുടെ വഴിക്ക് സംസ്കാരസമ്പന്നമായ ഒരു തലമുറയെ വാര്‍ത്തെടുക്കാനും നിലനിര്‍ത്താനും മാനുഷിക മൂല്യമുള്ള കുറച്ചു മനുഷ്യരയെങ്കിലും സന്തോഷകരമായി ജീവിക്കാനുമുള്ള ഒരവസരം ഉണ്ടാക്കുക.
ഇത് ഭാരത സംസ്കരമാണേ അതിനെ ഹിന്ദു എന്നതലക്കെട്ടില്‍ വായിച്ചാല്‍ മറ്റു വിശ്വാസങ്ങള്‍ക്ക് ചേര്‍ന്നു എന്ന് വരില്ല,
എല്ലാവരും നന്നാകട്ടെ അങ്ങിനെ ലോകം മുഴുവന്‍ നന്നാകട്ടെ...''.ലോക: സമസ്ത : സുഖിനോ ഭവന്തു''. എന്ന് പ്രാര്‍ത്ഥിച്ചു ലോകത്തിനു മുഴുവന്‍ വെളിച്ചം വച്ച നമ്മള്‍ ഇന്ന് നമ്മുടെ പോലും വിളക്ക് ഊതി ക്കെടുത്തി ( നൂതന ജന്മദിന ആഘോഷം ) പടിഞ്ഞാറന്‍ സംസ്കാരത്തെ അനുകരിചു പോകുമ്പോഴും പ്രവര്‍ത്തിയിലില്ലാതെ നമ്മള്‍ എപ്പോഴും പറയും.''.ലോക: സമസ്ത : സുഖിനോ ഭവന്തു'' നമുക്ക് കുടുംബങ്ങളില്‍ നിന്ന് തുടങ്ങാം....
നന്ദി നമസ്കാരം.
ഇങ്ങനയോക്കെ ചെയ്തു കുറച്ചു നാള്‍ കഴിയുമ്പോള്‍ ധൈര്യമായി വയ്ക്കാം പൂമുഖത്തൊരു ബോര്‍ഡ് ഇതുപോലെ

NB: ചിത്രങ്ങള്‍ക്ക് പല വ്യക്തികളുമായും കടപ്പെട്ടിരിക്കുന്നു. നന്ദി അറിയിക്കുന്നു.skype: hariidamnamama
കൂടുതല്‍ ലേഖനങ്ങള്‍ക്ക് ഇവിടെ ക്ലിക്ക് ചെയ്യുക
http://entekuththikkurippukal.blogspot.co.uk/
https://www.facebook.com/groups/entekuthikurippukal
share ചെയ്തോളൂ നിങ്ങള്‍ സ്നേഹിക്കുന്ന, നിങ്ങളെ സ്നേഹിക്കുന്നവര്‍ക്കായി..... സ്വന്തം പേരിലാക്കിയാലും സന്തോഷം..... നന്നാവണം.... സന്തോഷമായി മറ്റുള്ളവര്‍ക്ക് ബുദ്ധിമുട്ടാകാതെ ജീവിക്കണേ ...എന്നുമാത്രം.... യാതൊരു copy right ഉം ഉണ്ടായിരിക്കുന്നതല്ല.
നമ്മുടെ മറ്റു സേവനങ്ങളിലേക്കും സ്വാഗതം ദയവായി താഴെ കാണുന്ന കാര്‍ഡിന്റെ ചിത്രത്തിലെ ഗ്രൂപ്പുകള്‍ ഒന്ന് കണ്ണോടിക്കുക......

മനസുകൊണ്ടൊരു സഹായ ഹസ്തമാകാം!!! അവസരങ്ങള്‍ വരുമ്പോള്‍, ഇപ്പോള്‍ കുറച്ചു ആശയങ്ങള്‍ അറിഞ്ഞിരിക്കാം ....തുടര്‍ന്ന് വായികുക....
ഫേസ് ബുക്കിലെ മാനവ സേവ മാധവ സേവ കൂട്ടായ്മയെപ്പറ്റി ഒരു വിശദീകരണം...തുടര്‍ന്ന് വായിക്കുക