പ്രിയ ബന്ധു ജനങ്ങള്‍ ഓരോരുത്തരോടും ഹൃദയം നിറഞ്ഞ നമസ്കാരം അറിയിക്കുന്നു.
''മാനവ സേവ മാധവ സേവ '' (LINK :https://www.facebook.com/groups/manavasevamadhavasevaidamnamama/permalink/303184289856594/) എന്ന നാമധേയത്തിലുള്ള ഫേസ് ബുക്ക് കൂ ട്ടായ്മയിലേക്ക് നിങ്ങള്‍ക്ക് ഓരോരുത്തര്‍ക്കും സ്വാഗതം.
പേരുപോലെ തന്നെ മനുഷ്യരെ മനുഷ്യത്വ പരമായ ഇടപെടലുകളിലൂടെ സഹായിച്ചും സഹകരിച്ചും ജീവിതത്തെ മാധവസേവയാക്കി മാറ്റി എല്ലാവര്ക്കും അവരവരുടെ അവസ്ഥകളെ നന്നായി കാണാനും, നല്ലത് ചിന്തിക്കാനും അതോടൊപ്പം നാം നമ്മളെ ഉള്‍ക്കൊള്ളുന്ന പ്രകൃതിയെ സംരക്ഷിക്കേണ്ടതിന്റെ ഭാഗമാകാനും ഉള്ള മാനസിക അന്തരീക്ഷം ഉണ്ടാക്കുകയും നിലനിര്‍ത്തുകയും ചെയ്യുക എന്നുള്ളതാണ് ഈ കൂട്ടായ്മയുടെ ഉദ്ദേശ്യം.
നമ്മുടെ കണ്ണുകള്‍ എത്തുന്ന ദൂരത്തുതന്നെ രോഗങ്ങളാലും പ്രായം തളര്‍ത്തിയ അസ്വസ്ഥകളാലും , പ്രായത്തിനനുസരിച്ചു, മാനസിക വളര്‍ച്ചയില്‍ പിന്നാക്കം നില്‍ക്കുന്നവരായും ഉള്ള നമ്മുടെ സഹോദരങ്ങളെ സഹായിക്കാനായി നമ്മള്‍ നമ്മുടെ ജീവിത മാര്‍ഗത്തില്‍ നിന്നും ഒരു ചെറിയ വരുമാനം അവര്‍ക്കും നല്‍കി ഒരു നേരത്തെ വിശപ്പടക്കാനെങ്കിലും സഹായമാകുമെങ്കില്‍ അത് തന്നെയാണ് ഈശ്വര സേവ എന്ന് മനസിലാക്കാന്‍ ഇനിയും വൈകിക്കൂടാ. വയറു നിറഞ്ഞിരിക്കുന്നവനും അര വയറു നിറഞ്ഞവനുമല്ല, വിശക്കുന്നവനാണ് ആഹാരം നല്‍കേണ്ടതെന്ന സത്യം മനസിലാക്കുക.
'' ഇന്ന് നിനക്കാണങ്കില്‍ നാളെ എനിക്കാവും '' ഈ അവസ്ഥ വരിക എന്ന് നാമറിഞ്ഞെങ്കിലും സഹായിക്കെണ്ടാതാണ്.
എങ്ങിനെ നമുക്ക് സഹായിക്കാന്‍ കഴിയും എന്ന് നോക്കാം

നാലുപേരുള്ള നമ്മുടെ അണുകുടുംബത്തില്‍ പോലും നാലു ജന്മദിനങ്ങളും വിവാഹവും, വിവാഹ വര്ഷികവുമൊക്കെ നമ്മള്‍ ആഘോഷിക്കാറുണ്ട്. ഇതു ഏറ്റവും ചെറിയ കാഴ്ചപ്പാടാണ്. കൂടാതെ നമ്മുടെ കുടുംബങ്ങളില്‍ ആര്‍ക്കെങ്കിലും ഒരു ജോലി കിട്ടുക, ജോലിയില്‍ സ്ഥാനക്കയറ്റം, പരീക്ഷകളിലെ വിജയം, ചെറുതാണങ്കിലും കിട്ടുന്ന അംഗീകാരങ്ങളും അവാര്‍ഡുകളും, അങ്ങിനെ എന്തും .... അതില്‍ ഓരോ ചടങ്ങിന്‍റെയും വേളയില്‍ സഹായം ആവശ്യമുള്ള ഏതെങ്കിലും കുടുംബത്തെ നിങ്ങള്‍ തന്നെ കണ്ടെത്തി നിങ്ങള്‍ എല്ലാവരും കൂടി ഒരുമിച്ചു തീരുമാനിച്ചു ഒരു സഹായം ചെയ്യണം . അതിനു നിങ്ങളാല്‍ കഴിയുന്ന സഹായം ചെയ്താല്‍ മതി. കുറവായതുകൊണ്ട് ചെയ്യാന്‍ മടിക്കേണ്ട എന്നര്‍ത്ഥം. നമ്മുടെ ആഘോഷങ്ങള്‍ മികവുറ്റതാക്കാന്‍ നമ്മള്‍ എത്രമാത്രം സാമ്പത്തികമാണ്ചിലവാക്കുക. വഴിപാടുകള്‍ നടത്തുന്നതും തുലാഭാരം നടത്തുന്നതും ഒക്കെ നിങ്ങള്‍ക്ക് വേണ്ടിയാണു അതൊക്കെ അവരവരുടെ ഇഷ്ടം, പക്ഷേ ഈ പാവങ്ങളെക്കൂടി ഓര്‍ക്കണം , കഴിയുന്നത് ചെയ്യണം അതാണ് ഈശ്വരസേവ .
ഒരു കാര്യം കൂടി ഓര്‍മ്മിപ്പിക്കാം, ഇന്ന് നമ്മള്‍ എല്ലാ വിവാഹങ്ങള്‍ക്കും, ഗൃഹപ്രവേശനതിനും, ജന്മദിന പരിപാടികള്‍ക്കും സംഭാവന കൊടുക്കാറുണ്ട്. ശരിക്കും നമ്മള്‍ എന്താണ് ചെയ്യുക? ധനികരയവര്‍ക്ക് കൂടുതല്‍ തുക ചിലവാക്കും, പാവങ്ങള്‍ക്കോ?, ''എന്തെങ്കിലും കൊടുത്താല്‍ മതി'' എന്ന നിലപാട് വരും. കാരണം വേറെ ഒന്നുമല്ല, ''അര്‍ത്ഥമില്ലാത്ത അഭിമാനം'' അല്ലങ്കില്‍ നാളെ കാണുമ്പോള്‍ അവരുടെ '' മുഖം തെളിഞ്ഞില്ലങ്കിലോ '' എന്നുള്ള ആശങ്ക. പാവപ്പെട്ടവന്റെ കാര്യത്തില്‍ കുഴപ്പമില്ല. അവന്‍റെ ചിന്ത, ''എന്തായാലും വന്നല്ലോ, എന്തെങ്കിലും തന്നല്ലോ'' എന്നുള്ളതാണ്. എന്റെ ഒരു കാഴ്ചപ്പാട് നേരെ തിരിച്ചാണ്. ഉള്ളവന് കൊടുക്കുന്നത് കുറയ്ക്കണം, ഇല്ലാത്തവന് അറിഞ്ഞു കൊടുക്കണം. ഇനിയുള്ളത് ശ്രദ്ദിച്ചു കേള്‍ക്കുക: നിങ്ങള്‍ കൊടുക്കാനുദ്ദേശിക്കുന്ന സംഭാവനയില്‍ നിന്നും കുറച്ചു തുക മാറ്റി വച്ച്, ആഹാരത്തിനും ചികിത്സയ്ക്കുമായി പെടാപ്പാടു പെടുന്നവരുടെ കുടുംബങ്ങള്‍ നിങ്ങളുടെ നാട്ടില്‍ ഉണ്ടെങ്കില്‍ അവര്‍ക്ക് കൊടുക്കുക. ഇല്ലങ്കില്‍ ഈ കൂട്ടായ്മയില്‍ നിന്നും തിരഞ്ഞെടുക്കാം. സത്യമാണെന്ന് ഉറപ്പാക്കിയ ശേഷം, അവരുടെ ബാങ്ക് അക്കൌണ്ടില്‍ പണം നിക്ഷേപിക്കുക. നിങ്ങളുടെ പേരില്‍ അല്ല, നിങ്ങള്‍ എവിടെ നിന്നാണോ ആ തുക വകയിരുത്തി കണ്ടെത്തിയത് , അതായത് , ആ വിവാഹിതനാകാന്‍ പോകുന്ന ആളിന്‍റെ/ ഗൃഹനാഥന്റെ/ ജന്മദിന ആളിന്‍റെ പേരില്‍, അതിന്റെ രസീത് നിങ്ങള്‍ പോകാന്‍ ഉദ്ദേശിക്കുന്ന വിവാഹ/ ഗൃഹപ്രവേശ/ ജന്മദിന പരിപാടിയുടെ സംഭാവന്യ്ക്കൊപ്പം വച്ചശേഷം ഒരു കുറിപ്പ് കൂടി വയ്ക്കുക. '' ഞാന്‍, നിങ്ങള്‍ കൊടുക്കുന്നതായി കാണിച്ചു കുറച്ചു പണം ഒരു നിര്‍ധനനെ സഹായിച്ചതിന്റെ രസീതും ഇതോടൊപ്പം വയ്ക്കുന്നു. ( നിങ്ങളുടെ ഭാവനയ്ക്ക് അനുസരിച്ച് എഴുതുക.) ഇത് അവര്‍ക്കും മാതൃകയാവും, അവരും ചിന്തിക്കും ഇങ്ങനയും സഹായിക്കാം എന്ന്. ഈ ഒരു ആശയം ലോകം മുഴുവന്‍ പരക്കട്ടെ....വാമൊഴിയായി.....ഒരാള്‍ക്കെങ്കിലും ഇങ്ങനെ ചെയ്യാന്‍ കഴിഞ്ഞാല്‍ നമ്മുടെ ഉദ്ദേശ്യം പൂര്‍ണമായി....
കൂടാതെ നിങ്ങളുടെ ആഘോഷം, അതെന്തായാലും നിങ്ങള്‍ക്കും സംരക്ഷിക്കാം ഈ പ്രപഞ്ചത്തെ, പ്രകൃതിയെ, കവിയിത്രി ശ്രീമതി സുഗതകുമാരി യുടെ വരികള്‍
ഈ ആഘോഷവുമായി ബന്ധപ്പെട്ടെങ്കിലും നടണം എന്നാണ് പറഞ്ഞത്, നമ്മുടെ പറമ്പില്‍ തന്നെ നടാം. നമ്മുടെ പരിസരത്തുള്ള പൊതു സ്ഥലത്ത് നടാം. വഴിയരികില്‍ നടാം. റോഡരുകില്‍ ഇന്ന് നില്‍ക്കുന്ന വന്മരങ്ങള്‍ നട്ടവര്‍ ഒരു പക്ഷെ അതിന്‍റെ തണലിനോ ഫലത്തിനോ കാത്തു നില്‍ക്കാതെ വരും തലമുറയ്ക്കായി ചെയ്തതല്ലേ?. കൂടാതെ നിങ്ങള്‍ പഠിച്ച സ്കൂളിലോ മറ്റോ നിങ്ങള്ക്ക് കുറച്ചു മരത്തിന്‍റെ തൈകള്‍ വാങ്ങി കൊടുക്കാം. പല സ്കൂളികളിലും വേപ്പ് മരം ഇല്ല എന്ന് കാണുന്നു. ഞാന്‍ കൂടുതല്‍ നടാന്‍ ആഗ്രഹിക്കുന്നത് വേപ്പ് തൈകളാണ്. വായു ശുദ്ധീകരിക്കാന്‍ വിദേശരാജ്യങ്ങളില്‍ പ്രതേകിച്ചും ഈ ലണ്ടനില്‍ വളരെയധികം വേപ്പ് മരങ്ങള്‍ എനിക്ക് കാണാന്‍ കഴിയുന്നുണ്ട്. കുറഞ്ഞ ചിലവേ ഉള്ളൂ നിങ്ങള്‍ പത്തു തൈകള്‍ വാങ്ങിയാലും, തുടക്കത്തില്‍ അത് മതി. ഇന്നെല്ലാവര്‍ക്കും വാഹനങ്ങളും ഉണ്ട്, വലിയ സാമ്പത്തിക ചെലവും വരില്ല ഇതിനൊന്നും. . ഇനി വേണ്ടത് മനസ് മാത്രം. ഇപ്പോള്‍ തന്നെ തീരുമാനം എടുക്കൂ. മരങ്ങള്‍ നടുന്ന സംഖടനകള്‍ ഉണ്ട്. അവരുമായി ബന്ധപ്പെട്ടു മരങ്ങള്‍ സ്പോണ്‍സര്‍ ചെയ്യാം. ഒന്ന് കൂടി പ്പറയാം ഞാന്‍ ചെയ്യാത്ത ഒരു കാര്യം നിങ്ങളോട് ചെയ്യാന്‍ പറയില്ല. അതെനിക്ക് നിര്‍ബന്ധമാണ്.
വലിയ വലിയ ജന്മദിന പാര്‍ടികളും മറ്റും നടത്തി വിലകൂടിയ സമ്മാനങ്ങളുമായി പോകുന്ന പടങ്ങള്‍ പ്രദര്‍ശിപ്പിക്കുന്ന നമ്മള്‍ അതോടൊപ്പം ഇങ്ങനെ എന്തെങ്കിലും കൂടി ചെയ്തിട്ട് അഭിമാനിക്കൂ എനിക്കും ഈ പ്രകൃതിയ്ക്കായി ഒരു നല്ല കാര്യം ചെയ്യാന്‍ കഴിഞ്ഞൂ എന്ന്. പടമിടാത്തവര്‍ ഇത് ചെയ്തിട്ട് അടുത്തുള്ള കൂട്ടുകാരോട് പറഞ്ഞാല്‍ മതി, അവരത് ഒരു പരിഹാസമായെങ്കിലും നാട് നീളെ പരത്തട്ടെ......നമ്മുടെ പ്രകൃതി - അവള്‍ കൂടുതല്‍ സുന്തരിയാകട്ടെ ഹരിതശോഭയാല്‍.....
''ഒരു തൈ നടാം നമുക്കമയ്ക്ക് വേണ്ടി,
ഒരു തൈ നടാം കൊച്ചു മക്കള്‍ക്ക് വേണ്ടി ,
ഒരു തൈ നടാം നൂറു കിളികള്‍ക്ക് വേണ്ടി,
ഒരു തൈ നടാം നല്ല നാളേയ്ക്കു വേണ്ടി......
വലിയ വലിയ ജന്മദിന പാര്‍ടികളും മറ്റും നടത്തി വിലകൂടിയ സമ്മാനങ്ങളുമായി പോകുന്ന പടങ്ങള്‍ പ്രദര്‍ശിപ്പിക്കുന്ന നമ്മള്‍ അതോടൊപ്പം ഇങ്ങനെ എന്തെങ്കിലും കൂടി ചെയ്തിട്ട് അഭിമാനിക്കൂ എനിക്കും ഈ പ്രകൃതിയ്ക്കായി ഒരു നല്ല കാര്യം ചെയ്യാന്‍ കഴിഞ്ഞൂ എന്ന്. പടമിടാത്തവര്‍ ഇത് ചെയ്തിട്ട് അടുത്തുള്ള കൂട്ടുകാരോട് പറഞ്ഞാല്‍ മതി, അവരത് ഒരു പരിഹാസമായെങ്കിലും നാട് നീളെ പരത്തട്ടെ......നമ്മുടെ പ്രകൃതി - അവള്‍ കൂടുതല്‍ സുന്തരിയാകട്ടെ ഹരിതശോഭയാല്‍.....
ഇതില്‍ നിന്നും നിങ്ങളുടെ സാമ്പത്തികശേഷി അനുവദിക്കുന്ന എന്തും തിരഞ്ഞെടുക്കാം. എല്ലാം കൂടി വേണമെങ്കില്‍ അതും ചെയ്യാം. ഇങ്ങനയും ചെയ്യാം എന്നോര്‍മിപ്പിച്ചു എന്ന് മാത്രം... smile emoticon
ഇനി പറയുന്ന കാര്യം ഞാന്‍ ചെയ്തിട്ടില്ല, കാരണം ഈ ആശയം മനസ്സില്‍ തോന്നിയിട്ട് അധികകാലം ആയിട്ടില്ല.
നമ്മുടെ നാട്ടില്‍ സംഭാവനകള്‍ വാങ്ങാതെ ''നിങ്ങളുടെ സാമീപ്യമാണ് ഏറ്റവും വലിയ സമ്മാനം '' എന്ന ആശയവുമായി വിവാഹിതരാകുന്നവര്‍ വളരെ കുറച്ചെങ്കിലും ഉള്ളതായി കാണുന്നു. അവരുടെ നിലപാടിനെ ഞാന്‍ പ്രശംസിക്കുന്നു. അതോടൊപ്പം മനസ് വച്ചാല്‍ ചിലതു കൂടി ചെയ്യാം എന്നോര്മിപ്പിക്കയാണ് ഇവിടെ. അവരെ മാത്രം ലക്ഷ്യമാക്കിയുള്ളതാണ് ഇത്. എവിടയെങ്കിലും ഇങ്ങനെ നടക്കുന്നുണ്ടോ എന്ന് ചോദിച്ചാല്‍ അതും എനിക്കറിയില്ല. ഞാന്‍ കേട്ടിട്ടില്ല. മറ്റുള്ളവര്‍ ഇങ്ങനെ ചെയ്യാന്‍ പറ്റാത്തത് കൊണ്ട് വിഷമിക്കയും വേണ്ട. പകരം നിങ്ങള്‍ക്കാകുന്നത് ചെയ്യുക.
നിങ്ങളുടെ വിവാഹവുമായി ബന്ധപ്പെട്ടു നിങ്ങളിലേക്ക് വരാന്‍ സാധ്യതയുള്ള സംഭാവനകള്‍ നിങ്ങള്‍ ഒരു നല്ല പ്രവര്‍ത്തിക്കുപയോഗവേദ്യമാക്കുകയാണ് ഇതിലൂടെ ഉദ്ദേശിക്കുന്നത്. അതിനായി ക്ഷേത്രങ്ങളില്‍ കാണുന്ന പോലയുള്ള ഒരു ''ചെമ്പ് '' അല്ലങ്കില്‍ അതുപോലെയുള്ള ഒരു പാത്രം സംഘടിപ്പിച്ചിട്ടു അതില്‍ ഒരു തുണിയും വിരിച്ചു ആദ്യ സംഭാവനയായി നിങ്ങളുടെ ജീവിതത്തില്‍ സംഭവിക്കുന്ന ഈ മംഗള കര്‍മ്മത്തിന്റെ ഭാഗമായി നിങ്ങള്‍ തന്നെ സമര്‍പ്പിക്കുക. ഒരു ബോര്‍ഡില്‍ വിശദമായി നിങ്ങളുടെ ഉദ്ദേശ്യവും ലക്ഷ്യവും എഴുതി വച്ചാല്‍ അതും നല്ലത്. അതിനായി ഒരു സൂചനയും തരാം, നിങ്ങുടെ ഭാവനയ്ക്കനുസരിച് നിങ്ങളുടെ വാക്കുകളാക്കുക ''നിങ്ങള്‍ നല്‍കുന്ന സംഭാവനകള്‍ ഇവിടെ എത്ര തന്നുവെന്നോ ആര് തന്നു എന്നോ നോക്കുന്നില്ല എണ്ണി തിട്ടപ്പെടുത്തി, മുഴുവന്‍ തുകയും രോഗങ്ങലാലും അവശതകളാലും ജീവിതം വഴിമുട്ടി നില്‍ക്കുന്ന കുടുംബങ്ങളുടെ നന്മയ്ക്കായി ഉപയോഗിക്കും. ആ ഒരു വലിയ നന്മയുടെ ഭാഗമാകാന്‍ നിങ്ങള്‍ക്കും അവസരം. അതിലൂടെ നിങ്ങള്‍ക്കും നന്മകള്‍ സംഭവിക്കും'' . അല്ലങ്കില്‍ നമ്മുടെ നാട്ടില്‍ കഷ്ടത അനുഭവിക്കുന്ന ഒരു കുട്ടിയുടെ ചികിത്സാ സഹായത്തെ സൂചിപ്പിച്ചോ, അല്ലങ്കില്‍ സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്ന ഒരു കുട്ടിയുടെ വിവാഹ ആവശ്യവുമായി ബന്ധപ്പെട്ടോ ഒക്കെ നമുക്ക് ഈ ലക്ഷ്യബോധത്തെ ഉപയോഗിക്കാം. ഇതൊക്കെ ചെയ്യാന്‍ നല്ല മനക്കട്ടിയും പിന്നെ നല്ല തൊലിക്കട്ടിയും വേണം, കാരണം ''ഞാന്‍ ഇങ്ങനെ എന്തെങ്കിലും ചെയ്‌താല്‍ ഒരു പരിഹാസ കഥാപാത്രം ആകില്ലേ എന്ന തോന്നലാകും ആദ്യം വരിക. പിന്നെ അര്‍ത്ഥമില്ലാത്ത അഭിമാനിയായ നമ്മള്‍ പിന്മാറും. കുടുംബ മഹിമയും കുല മഹിമയും എതിരും നില്‍ക്കും, അതിനപ്പുറം ഒരു നല്ല മനുഷ്യത്വമുള്ള മനുഷ്യനാകാന്‍ കഴിഞ്ഞാല്‍ സംഗതി സാധ്യവുമായി. നന്മകള്‍ പ്രചരിക്കാന്‍ സമയമെടുക്കും എന്നുള്ളതുകൊണ്ട് ഇത് വായിച്ചറിയുന്ന എന്റെ പ്രിയ ബന്ധുക്കള്‍ നിങ്ങള്ക്ക് ഇതൊക്കെ ചെയ്യാനും മറ്റുള്ളവരോട് പറയാനും അവസരം കിട്ടുമ്പോള്‍ അത് പൂര്‍ണമായും ഉപയോഗിക്കണേ...

smile emoticon നിങ്ങള്‍ ചെയ്യാനുദ്ദേശിക്കുന്ന സംഭാവന നേരിട്ടുചെയ്യുകയും, അതിനെ ആരെയും കൂട്ടുപിടിക്കേണ്ടതും ഇല്ല എന്നുള്ളതാണ് ഈ കൂട്ടായ്മയുടെ പ്രത്യേകത. സഹായം ആവശ്യമുള്ളതായി വരുന്ന വാര്‍ത്തകള്‍ എല്ലാം കൂടി ഒരു കുടയ്ക്ക് കീഴില്‍ കൊണ്ടുവരിക മാത്രമാണ് ഇവിടെ ചെയ്തിട്ടുള്ളത്. നിങ്ങള്‍ സഹായം നല്‍കുവാന്‍ താത്പര്യപ്പെടുന്ന വ്യക്തിയുമായി ഫോണിലോ വേറെ മാര്‍ഗങ്ങളിലൂടെയോ ബന്ധപ്പെട്ടു ഇപ്പോഴുള്ള അവസ്ഥ ബോധ്യമാക്കേണ്ടതു നിങ്ങളുടെ ഉത്തര വാദിത്വവും നിങ്ങള്‍ കൊടുക്കാന്‍ ഉദ്ദേശിക്കുന്ന തുക അര്‍ഹത പ്പെട്ടവനാണ് കിട്ടാന്‍ പോകുന്നതെന്നും, അത് നിങ്ങളുടെ ദാനമല്ല , മറിച്ചു അത് വാങ്ങുന്നവന്റെ അവകാശവും അവനു അര്‍ഹതപ്പെട്ടതും ആണന്നു കരുതുമ്പോഴുമാണ് അത് ഈശ്വര സേവയായി മാറുക.

ഒരാള്‍ ചോദിച്ചു ഈ '' മാനവസേവ മാധവ സേവയുടെ'' ഓഫീസ് എവിടയാണ് എന്ന് , ഉത്തരം : '' അവരവരുടെ മനസുകളില്‍ ആണ് ഇതിന്റെ ഹെഡ് ഓഫിസ് നിങ്ങള്‍ managing director'' .
ബാങ്ക് അക്കൗണ്ട് നമ്പര്‍ ഉണ്ടാകും. അതേ ബാങ്കിന്റെ നിങ്ങളുടെ സമീപത്തുള്ള ശാഖയില്‍ പോയി നിങ്ങളുടെ സംഭാവന അയയ്ക്കാം. വിദേശത്തുനിന്നാനങ്കില്‍ ഓണ്‍ലൈന്‍ ബാങ്കിംഗ് വഴി അയക്കാം. ഓണ്‍ലൈന്‍ ബാങ്കിംഗ് ഇല്ലങ്കില്‍ വിശ്വസ്തനായ കൂട്ടുകരനെയോ ബന്ധുവിനെയോ കൂട്ടുപിടിക്കയുമാകാം.
വലതു കൈ കൊടുക്കുന്നത് ഇടതു കൈ അറിയരുത് എന്നുള്ള പ്രമാണം മനസിലാക്കുന്നത് നല്ലത്, പക്ഷേ ഈ നല്ല ശീലം മറ്റുള്ളവര്‍ക്ക് പകരാനായി നമ്മള്‍ നമ്മളെത്തന്നെ ഉദാഹരിച്ചാലും ഫലത്തില്‍ നന്മയുള്ളത് കൊണ്ട് നന്നായിരിക്കും എന്ന് തോനുന്നു. സാഹചര്യം അനുസരിച്ച് ഉപയോഗിക്കുക. എന്തെങ്കിലും തരത്തില്‍ കബളിക്കപ്പെട്ടാല്‍ അതിനു ഈ കൂട്ടായ്മയ്ക്ക് ഉത്തരവാദിത്വമില്ല. ഇതിലേക്ക് വരുന്ന വാര്‍ത്തകളുടെ ഇപ്പോഴുള്ള അവസ്ഥയും സുരക്ഷിതത്വവും ഉറപ്പാക്കുക സഹായം ചെയ്യുന്ന വ്യക്തിയുടെ ധര്‍മ്മമാണ്.

''അനാഥ കുട്ടിയുടെ മുന്‍പില്‍ വച്ച് സ്വന്തം കുട്ടിയെ താലോലിക്കരുതെന്നു'' പഠിപ്പിച്ച നബിവചനം ഓര്‍മ്മിപ്പിച്ചു കൊണ്ട് കാരുണ്യത്തിന്റെയും പുണ്യത്തിന്റെയും സഹനത്തിന്റെയും റമുദാന്‍ നാളുകളില്‍ ഭക്തിസാന്ദ്രമായ രാമായണ മാസത്തെ വരവേറ്റുകൊണ്ട് ''നിന്നെ പ്പോലെ തന്നെ നിന്‍റെ അയല്‍ക്കാരനെയും സ്നേഹിക്കണമെന്നു'' ലോകനന്മയ്ക്കായി പ്രാര്‍ത്ഥിച്ച യേശുനാഥന്റെ വാക്കുകള്‍ ഓര്‍മ്മിപ്പിച്ചു കൊണ്ട് മാനവ നന്മായക്കായി സ്വീകരിച്ചാലും . നന്ദി .നമസ്കാരം.
NB: നിങ്ങളുടെ സുഹൃത്തുക്കളെ നിങ്ങള്‍ ഇതിലേക്ക് ചേര്‍ക്കണമെന്ന് അപേക്ഷിക്കുന്നു, ഒപ്പം ഇത്തരത്തിലുള്ള വാര്‍ത്തകളും ... ഇപ്പോള്‍ തന്നെ ആലോചിക്ക, ഇനി ആരുടെ ജന്മദിനമാണ് / വിവാഹ വാര്‍ഷികമാണ് ആദ്യം വരുന്നതെന്ന്. ഇപ്പോള്‍ തന്നെ തീരുമാനിക്കൂ. അത് തുടര്‍ന്നോളൂ...നിങ്ങളുടെ വിലയേറിയ .അഭിപ്രായങ്ങളും നിര്‍ദ്ദേശങ്ങളും ഈ പോസ്റ്റിന്‍റെ കമന്റ് ആയി എഴുതാവുന്നതാണ്, അത് കൂടി മറ്റുള്ളവര്‍ക്ക് ഒരു പ്രചോദനമാകുമെങ്കില്‍ അതിന്‍റെ പുണ്യവും നന്മയും നിങ്ങള്‍ക്കു തന്നെയാണ്. നമ്മളെ ഒന്നിപ്പിച്ച ഈ ''മുഖ പുസ്തക'' ത്തിനും ഹൃദയം നിറഞ്ഞ നന്ദി. വായിച്ചതിനു പ്രത്യേക നന്ദി... smile emoticon
ഇതൊന്നും ചെയ്യണമെന്നു ഒരു നിര്‍ബന്ധവുമില്ല, പക്ഷെ നിങ്ങള്‍ക്ക് ചെയ്യാന്‍ കഴിയുന്നത് ചെയ്യതിരിക്കരുത്..അത് ചെയ്യുക തന്നെ വേണം...
വായിച്ചു എല്ലാം മനസിലായി എങ്കില്‍ ദയവായി ഈ ലിങ്ക് സന്ദര്‍ശിക്കൂ, നന്ദി
https://www.facebook.com/groups/manavasevamadhavasevaidamnamama/permalink/409063879268634/?qa_ref=qd
ലിങ്ക് ഇവിടുണ്ട് :https://www.facebook.com/groups/manavasevamadhavasevaidamnamama/
ബ്ലോഗ് :http://entekuththikkurippukal.blogspot.co.uk/…/%E0%B4%88%20…