Thursday 9 June 2016

അമ്മ ജന്മദിനം നന്ദി....

ആരാധ്യരായ  കുടുംബാംഗങ്ങള്‍ ക്കോരോരുത്തര്‍ക്കും   ഹൃദയം  നിറഞ്ഞ  നമസ്കാരം,  

അമ്മയുടെ  ജന്മദിനവുമായി  ബന്ധപ്പെട്ടു  നമ്മള്‍   ആശംസകള്‍  കൈമാറാ റുള്ളപ്പോള്‍  ഈ   മുഖപുസ്തകം  വഴിയും  അത്  നമ്മുടെ  ബന്ധുജനങ്ങളെ   അറിയിച്ചിരുന്നു.  അതുവഴി  നിങ്ങള്‍  ഓരോരുത്തരും  നല്‍കിയ  ഹൃദ്യമായ  അഭിപ്രായങ്ങള്‍ക്കും   ആശംസകള്‍ക്കും  നിങ്ങളുടെ  മൌന  ആശംസകള്‍ക്കും '' ലൈക്‌ ''   ആശംസകള്‍ക്കുമെല്ലാം   നമ്മുടെ  ഹൃദയം  നിറഞ്ഞ  നന്ദി,  നന്മകള്‍  നേരുന്നു.

                    ഗ്രീന്കിട്സ്  തൃശൂര്‍ എന്ന   ഈ  കുട്ടി  കൂട്ടം  നമുക്ക്  വേണ്ടി  അമ്മയുടെ  പിറന്നാള്‍  ദിനത്തില്‍  ഒരു  തൈ  നട്ട  വിശേഷം  മധു ചേട്ടന്‍  പങ്കുവയ്ക്കുകയുണ്ടായി.  വളരെ  സന്തോഷം,  മധു ചേട്ടനും  കുട്ടി കൂട്ടത്തിനും  നന്ദി  രേഖപ്പെടുത്തുന്നു. നന്ദി.

                          പലപ്പോഴും  ഈ  ഒരു  പോസ്റ്റ്‌  ചെയ്യാനുള്ള  പ്രചോദനം,  പല  മേഖലകളിലുള്ള   ആളുകളുമായി  ഇടപെടുമ്പോള്‍  അവരുടെ  പ്രശ്നങ്ങള്‍  ചര്‍ച്ച ചെയ്യുമ്പോഴൊക്കെ  അറിയാന്‍  കഴിഞ്ഞ  ഒരു  വസ്തുത  പലരും   അവരവരുടെ  അച്ഛനും  അമ്മയുമായി  സംസാരിച്ചിട്ടു  കുറെ  നാളായി  എന്നതാണ്.  പലരും  പ്രവാസികളുമാണ്.  വീട്ടിലേക്കു  വിളിക്കുന്നത്‌  ചുരുക്കം, വിളിച്ചാല്‍  തന്നെ  അമ്മയുമായി  സംസാരിക്കും,  പക്ഷെ  അച്ഛനുമായി  സംസാരിച്ചിട്ടു  മാസങ്ങള്‍  ആയവരെയാണ്  കാണാന്‍  കഴിഞ്ഞത്.    ഒരു കാര്യം   കൂടി  ഓര്‍ക്കുക,  നമ്മള്‍  ന്യൂ  ജനറേഷന്‍  എന്ന്  വിളിക്കുന്ന  ഏതാണ്ടു   20  വയസ്സില്‍  താഴെ  യുള്ളവരുടെ  കാര്യമല്ല  ഈ  പറഞ്ഞത്.  20 -25  വയസ്സിനു  മുകളില്‍  ഉള്ളവരും  കുടുംബമൊക്കെയായി  ജീവിക്കുന്നവരുടെയുമൊക്കെ   ഒരു  സ്വകാര്യ സത്യമാണ്.

                      അടുത്ത സമയത്ത്  ഒരു  സുഹൃത്തിന്റെ  അമ്മ  മരണപെട്ടിരുന്നു.  വാര്‍ത്ത‍  അറിഞ്ഞപ്പോള്‍  അദ്ദേഹത്തിന്റെ  പ്രൊഫൈലില്‍  പോയി  ഒന്ന്  നോക്കി  ആ  അമ്മയുടെ  ഒരു  പടം  കണ്ടെത്തുകയായിരുന്നു  ഉദ്ദേശ്യം. പക്ഷെ  സ്വന്തം   അച്ഛന്റെയും   അമ്മയുടെയും  പടം  മാത്രം  അതിലില്ല,  മറിച്ച്  നാട്ടിലെ  പ്രമുഖര്‍, രാഷ്ട്രിയ  നേതാക്കള്‍, സിനിമ  അഭിനേതാക്കള്‍ തുടങ്ങി എല്ലാവരും  ഉണ്ട്.  കൂട്ടുകാരും  വിവിധ  സ്ഥലങ്ങളില്‍  നിന്നെടുത്ത  ആളിന്റെ  കുടുംബ  പടങ്ങളും  എല്ലാം  ധാരാളം  ഉണ്ട്  പക്ഷെ  സ്വന്തം  അച്ഛന്റെയും  അമ്മയുടെയും  മാത്രം  ഇല്ല്യ.

                  ഓരോരുത്തര്‍ക്കും  ഉള്‍ക്കൊള്ളുവാനുള്ള  കഴിവിനനുസരിച്ച്  ഓരോ  വിഷയങ്ങളിലും  ശരിയും  തെറ്റുകളും  സ്വയം  നിര്‍വചിക്കപ്പെടും,  അതിനാല്‍  ദയവായി  ഇടപെടലുകള്‍  ഇല്ലാതെ  ഒന്ന്  വിലയിരുത്താന്‍  അപേക്ഷിക്കുന്നു.
   
                      സത്യത്തില്‍  വെറുതെ  ഒന്ന്  സ്വയം  വിലയിരുത്തുക,                          '' വെള്ളക്കാരന്റെ  മാതൃദിനം''  '('MOTHER'S DAY'')   ആ   ഒരു  ദിവസം  നിങ്ങള്‍  എന്തുമാത്രം  പോസ്ടുകളാണ്   സ്വന്തമായി  നിര്‍മ്മിച്ചതും   ഷെയര്‍  ചെയ്തതും, അതിലും  എന്തൊക്കയാണ്  വിശദമായി  പറഞ്ഞതും,  പ്രസവ വേദന  കഠിനമാണ്  പിന്നെ  എന്തെല്ലാം  കഥകള്‍.....    ആലോചിക്കുക, ഇത്രയും  വിശദമായി  ചിന്തിച്ചിട്ടും   എവിടെയെങ്കിലും  അമ്മയുടെ  ഒരു  പടമുണ്ടയിരുന്നോ?  അച്ഛന്റെ  ഒരു  പടമുണ്ടായിരുന്നോ????

                      പക്ഷെ  ഉണ്ടല്ലോ  മുഴുവന്‍  കൂട്ടുകാരും  ഉണ്ട്,  എങ്ങോ  നിന്ന്  വന്നു  കിട്ടിയ  സിനിമ  താരങ്ങള്‍, പാട്ടുകാര്‍, കുറച്ചു  മുന്പ്  ഇലെക്ഷന്‍  സമയമായതിനാല്‍   രാഷ്ട്രിയക്കാര്‍  വരെ  ഉണ്ടായിരുന്നു.

                        ''എന്നെ  എനിക്ക്  എത്രത്തോളം   ഉയര്‍ത്തി  കാണിക്കുവാന്‍   അവസരങ്ങള്‍  കിട്ടുന്നുവോ അത്രത്തോളം  ഞാന്‍  ഉയര്‍ത്തി കാണിക്കും.  എന്റെ  കാര്‍,  എന്റെ  ബൈക്ക്,  എന്റെ  വീട്,  എല്ലാം, എല്ലാം..... ''  ഈ  ചിന്താഗതിയും   നല്ലതായിരിക്കാം,  അറിഞ്ഞൂടാ.....ശരിയെന്നു  തോന്നുനുവെങ്കില്‍  അതും  ചെയ്യാം,
 
                          പക്ഷെ  സ്വന്തം  മാതാ  പിതാക്കള്‍,  നമ്മുടെ ,  ഇന്ന്  നിലനില്‍ക്കുന്ന  ഈ  ശരീരത്തിന്  കാരണമായവര്‍,  അവരെ കൂടി  നിങ്ങളുടെ  പടങ്ങളില്‍  ഉള്‍പ്പെടുത്തിയാല്‍  നന്നായിരുന്നു.  അവരോടൊപ്പം  നിന്ന്  അഭിമാനിക്കുക.  

                         ഒരു  രാഷ്ട്രിയ  പ്രസംഗത്തില്‍ വീണ്ടും   കേട്ട  ഒരു  സംഗതി,              ''  അഴകുള്ളവനെ  കാണുമ്പൊള്‍  അഛാ ന്നു  വിളിക്കാന്‍  ഞാന്‍  ശീലിച്ചിട്ടില്ല.''   ഇത്  കേട്ടപ്പോഴും   ചിന്തകള്‍  ഈ   വഴിക്കാണ്  പോയത്.

                          ''അമ്മയെ  തല്ലിയാലും   രണ്ടുണ്ട്  പക്ഷം''  എന്ന്   പറയുന്ന  ഒരു  നാടായി  മാറിയെന്നു  തോനുന്നു, അതിനാല്‍  അഭിപ്രായങ്ങള്‍  ഏതു  തരത്തിലും   പ്രതീക്ഷിക്കാം  എന്നുള്ളതുകൊണ്ട്  ഒരു  കാര്യം  കൂടി  വ്യക്തമാക്കാം,   ഈ  മുഖപുസ്തകത്തില്‍  മാതാപിതാക്കളുമായി  നില്‍ക്കുന്ന  പടങ്ങള്‍  ഇടുന്നത്  മാത്രമല്ല  ഉത്തരവാദിത്വം,  അവരെ  സംരക്ഷിക്കുക  കൂടിയാണ്.  അത്   ആദ്യവും  ഇത്  രണ്ടാമതും  ആണെന്ന്  കൂടി  ഓര്‍മിപ്പിക്കുന്നു.

                          എന്തായാലും  രണ്ടീസം  മുന്‍പ്  പോസ്റ്റ്‌  ചെയ്ത                                                   '' സൌപര്‍ണ്ണികാമൃത വീചികള്‍  പാടും......."  പാട്ടിനെ  തുടര്‍ന്ന്   കിഴക്കുണരും  പക്ഷി  എന്ന  സിനിമ  കണ്ടപ്പോള്‍  ലാലേട്ടന്‍  പറയണ  പോലെ..........''  കിഴക്കുണരുന്ന   സൂര്യനെ കണ്ടു  ഉദയഗീതം  പാടിയുണരാനും, പടിഞ്ഞാറെ  ചുവപ്പില്‍  യാത്രാമൊഴി ചൊല്ലിയകലുന്ന ഓര്‍മ്മപക്ഷികളെ നോക്കി  സ്വപ്നം  കണ്ടുറങ്ങാനും  മനസ്സ്  ശീലിക്കുന്നത്.''
ഇന്ന്  ചെയ്യാത്തതോര്‍ത്തു   അന്ന്   നെടുവീര്‍പെട്ടിട്ടു  കാര്യമില്ല  എന്ന്  നമ്മെ  ഓര്‍മിപ്പിക്കുന്ന  എത്രയോ  സിനിമകള്‍.  കലാകാരന്മാരുടെ  ഓരോ  സൃഷ്ടികളും, അത്  കഥയായാലും  കവിതയായാലും   അത്തരം  ചിന്തകള്‍  നമ്മിലേക്ക്‌  എത്തിക്കുന്നതായി  മാറണം.

                             വളരെയധികം    കുടുംബ ചിത്രങ്ങളും, അമ്മ,  അച്ഛന്‍  ചിത്രങ്ങളും    കണ്ടിരുന്നു,  അവര്‍ക്കെല്ലാം   നമ്മുടെ  അഭിനന്ദനങ്ങള്‍.  മറ്റുള്ളവര്‍ക്ക്  ഒരു  ചിന്തയ്ക്ക്  വകനല്കനായി   ഇത്രയും  സമര്‍പ്പിക്കുന്നു.  അന്തിമ  ശരികള്‍  ഒരു  കാരണവുമില്ലാതെ  തന്നെ   അവരവരുടെത്  മാത്രമാണ്.

                   നിങ്ങളുടെ  യുക്തിയിലുള്ള    ചിന്തയ്ക്ക്  നമ്മുടെ  ശരികള്‍  ഉള്‍ക്കൊള്ളുവാന്‍  കഴിയുന്നില്ലെങ്കില്‍   ദയവായി  ക്ഷമിക്കുക.

വീണ്ടും  ഹൃദ്യമായ  നന്ദിയും  കടപ്പാടും  നന്മകളും  നേരുന്നു......

ചിന്തിച്ചിട്ട്   ശരിയെന്നു  തോന്നുന്നുവെങ്കില്‍  നിങ്ങള്‍ക്കും  ആകാം  നിങ്ങളുടെ  മാതാപിതാക്കള്‍  നിങ്ങളുടെ  പ്രൊഫൈല്‍കളില്‍....

                          ഒരു കാര്യം കൂടി ഓര്‍മ്മിക്കാം പണ്ടൊക്കെ നമ്മുടെ ചുമരുകളില്‍ ധാരാളം ഫ്രെയിം ചെയ്തുവച്ച പടങ്ങള്‍ ഉണ്ടായിരുന്നു, അത് പെയിന്റിംഗ് ജോലികള്‍ക്കായി അതെടുത്തു മാറ്റിയാല്‍ പലപ്പോഴും തിരികെ വയ്ക്കാന്‍ നമ്മുടെ അഭിമാനം അനുവദിക്കാറില്ല. പക്ഷെ അവയിലൂടെ നമ്മള്‍ കണ്ടിരുന്ന ഒരു പഴയ തലമുറ നമ്മില്‍ നിന്നും അന്ന്യം നിന്ന് പോവുകയാണ് ചെയ്യുന്നത്.
ഇന്നുള്ള സാങ്കേതിക വിദ്യ ഉപയോഗിച്ച് ആ പടങ്ങള്‍ സ്കാന്‍ ചെയ്തു നമ്മള്‍ ഇ മെയിലിലോ കമ്പ്യൂട്ടറിലോ ഒക്കെ സൂക്ഷിച്ചാല്‍ അടുത്ത തലമുറയ്ക്ക് നമുക്കവരെ , നമ്മുടെ പിന്മുറക്കാരെ കാണിച്ചു കൊടുക്കാന്‍ കഴിയും,
നമ്മുടെ രാഷ്ട്രത്തിന്റെ ചരിത്രം ഗാന്ധിജി മുതല്‍ ഇങ്ങോട്ട് എത്രയോ തലമുറകള്‍ അറിയാം, പക്ഷെ സ്വന്തം കുടുംബ കാര്യത്തില്‍ വരുമ്പോള്‍ നമുക്ക് എത്ര തലമുറ പിന്നിലേക്ക്‌ പോകാന്‍ കഴിയുന്നു എന്ന് ആലോചിക്കുക.. നമ്മുടെ അച്ഛന്‍, അച്ഛന്റെ അച്ഛന്‍ അതിനപ്പുറം അനന്തം അജ്ഞാതം ........പക്ഷെ ഇന്ന് അച്ഛനും അമ്മയും പോലും അജ്ഞാതത്തിലേക്ക് പോകുന്ന ജീവിത തിരക്കില്‍ നമ്മുടെ ഭാവി തലമുറ എങ്ങിനെയാവണം എന്ന് ഒന്ന് ഭാവന ചെയ്യുക....
https://www.facebook.com/photo.php?fbid=10206312630126847&set=a.2540611726817.2104949.1599396182&type=3&theater





No comments:

Post a Comment