Saturday 6 December 2014

1.അമ്മ


അമ്മ

സ്നേഹം നിറഞ്ഞ എൻറെ കുടുംബാംഗങ്ങൾക്കോരോരുത്തർക്കും ഹൃദയംനിറഞ്ഞ നമസ്കാരം 
ഇന്ന് കുറച്ചു കാര്യങ്ങള്‍അമ്മമാരുമായി പങ്കുവയ്ക്കാമെന്ന് കരുതുന്നു. ''അമ്മ'' ഓരോ കുടുംബത്തിന്റെയും അടിസ്ഥാനമാണ് അമ്മയുടെ സ്നേഹം. ആ അമ്മ കുറച്ചു കാര്യങ്ങള്‍മനസിലാക്കിയാല്‍, നന്നായി അമ്മയുടെ കര്‍മ്മം ധര്‍മ്മ ബോധത്തോടെ നിര്‍വഹിച്ചാല്‍ഇന്ന് പല കുടുംബങ്ങളിലും നടക്കുന്ന പല പ്രധാന പ്രശ്നങ്ങളും വളരെ നിസ്സാരമായി തന്നെ പരിഹരിക്കാവുന്നതെയുള്ളൂ. അമ്മ എന്നത് വെറും ഒരു വാക്കല്ല, ഒരു മനുഷ്യനുമല്ല അതൊരു പ്രതിഭാസം തന്നയാണ്. അമ്മയ്ക്ക് പകരം നില്ക്കാന്‍അമ്മ മാത്രം. കുറച്ചു ദിവസങ്ങള്‍ക്കു മുന്പ് മറ്റാരോ എഴുതിയ അമ്മയെ കുറിച്ചുള്ള കുറച്ചു വരികള്‍ഞാന്‍ഫേസ് ബുക്കില്‍പങ്കു വച്ചപ്പോള്‍എന്‍റെ പ്രായം കൂടിയ സുഹൃത്തും വഴികാട്ടിയും ഉപദേശകനും എന്നെ കൂടുതല്‍എഴുതുവാനും, നല്ല നല്ല കമന്റുകള്‍തന്ന് എന്നെ പ്രോത്സാഹിപ്പിക്കുകയും എന്‍റെ കര്‍മ്മ മണ്ഡലത്തെ വികസിപ്പിക്കുവാനും അങ്ങേയറ്റം പ്രയത്നിക്കുന്ന ശ്രീ ഗോപന്‍അവര്‍കള്‍അതിനു ഒരിക്കലും മറക്കാത്ത വിധവും തികച്ചും അര്‍ത്ഥ ഗര്‍ഭവുമായ ഒരു കമന്റ്‌എഴുതുകയുണ്ടായി. ആ വരികള്‍ഇങ്ങനെയാണ്.

''എന്‍റെ ഹൃദയത്തിലുണ്ട് രണ്ടക്ഷരം മാത്രമുള്ളൊരു കവിത
എന്റെതില്‍മാത്രമല്ല സ്നേഹമെന്ന വികാരം തൊട്ടറിഞ്ഞ ഏവരിലുമുള്ള കവിത
ജ്യതിയോ മതമോ പ്രായമോ വര്‍ഗമോ യാതോന്നുമില്ലാതെ വാത്സല്യത്തിന്റെ കരുത്തില്‍
ഹൃദയത്തില്‍സ്വയമുത്ഭവിക്കുന്ന കവിത''
അദ്ദേഹത്തിന്‍റെ കമന്റ്‌: Gopan Dombivli മലയാളത്തിലും തമിഴിലും അമ്മ
“തായ്” എന്നും, “മാ” എന്നും പറയും
വേണ്ടിവന്നാൽ “തള്ള”യെന്ന് തള്ളിയും പറയും.
മദറെന്നും മമ്മിയെന്നും മറുമൊഴി
എന്നാലാദി ഗുരുവാണെന്റമ്മ
പ്രത്യക്ഷബന്ധമോ പൊക്കിൾകൊടി.
എന്നെ താലോലിക്കുമ്പോഴും തലോടുമ്പോഴും
എന്റെ മൃദുലശരീരം വേദനിക്കരുത്
അതുകൊണ്ടെന്റമ്മക്ക് മീശയും താടിയുമില്ല.
പരുപരുത്ത ശബ്ദവുമില്ല
അമ്മിഞ്ഞപ്പാലും കരുതലും
ഞാനമ്മയുടെ മടിയിൽ സുരക്ഷിതം.
ആ അമ്മ ചൂണ്ടിത്തരുന്നതാണച്ഛൻ
അപ്പോൾ അമ്മ സത്യവും അച്ഛനൊരു വിശ്വാസവും.
29 January at 16:23 · Unlike ·1
     

            കുടുംബത്തില്‍മൂല്യബോധമുള്ള അമ്മമാര്‍ഉണ്ടാകുമ്പോള്‍മൂല്യ ബോധമുള്ള മക്കളും സമാധാനം നിറഞ്ഞ അന്തരീക്ഷവും എല്ലാം ഉണ്ടാകുന്നത് നമുക്ക് ചുറ്റുമുള്ള അനുഭവങ്ങളില്‍നിന്നും ജീവിത ചരിത്രങ്ങളില്‍നിന്നും അറിയാവുന്നതാണ്. നമ്മുടെ രാഷ്ട്രപതിയായിരുന്ന രാമേശ്വരം സ്വദേശിയായ ഡോക്ടര്‍എ പി ജെ .അബ്ദുല്‍കലാം അവര്‍കള്‍പറഞ്ഞതനുസരിച് തന്‍റെ മാതാപിതാക്കള്‍ക്ക് പതിമൂന്നു കുട്ടികളാണ് ഉണ്ടായിരുന്നത് . അവര്‍ഒരുമിച്ചു കഴിഞ്ഞ സമയത്ത് കുട്ടിക്കാലത്ത് അമ്മ ഉണ്ടാക്കി ക്കൊടുത്ത ഭക്ഷണത്തിന്‍റെ രുചിയും സംതൃപ്തി യും അങ്ങ് രാഷ്ടപതി ഭവനില്‍ഭക്ഷണം കഴിക്കുമ്പോള്‍കിട്ടിയിട്ടില്ല. ഇവിടെ ഓര്‍ക്കാനുള്ളത് അങ്ങിനെ താരതമ്മ്യം ചെയ്യാനുള്ള മനസും അതില്‍രുചി കൂടുതലുള്ളത് അമ്മയുടെ സ്നേഹം അടങ്ങിയ ആ ഭക്ഷനതിനാണെന്ന് നമ്മെ അറിയിക്കുകയാണ്. നരേന്ദ്രനേ വിവേകനന്തനാ ക്കിയത്തിനു പിന്നിലും അമ്മയുടെ സ്നേഹവും പരിലാളനവും വളരെയധികം പ്രാധാന്യമര്‍ഹിക്കുന്നതാണ്.
അപ്പോള്‍അമ്മ , അമ്മയെകുറിച്ചാണ് പറഞ്ഞു വരുന്നത്,
      
                       അമ്മയ്ക്കാണ് ഒരു കുട്ടിയെ ഒരു വ്യക്തിയാക്കി മാറ്റുന്നതില്‍മുഖ്യ പങ്കു വഹിക്കാനുള്ളത്. ആ അമ്മ അത് തന്‍റെ അമ്മയില്‍നിന്നും കുടുംബത്തില്‍നിന്നും ഉള്‍ക്കൊള്ളാന്‍കഴിഞ്ഞിട്ടില്ലങ്കില്‍ആ പരിചയ കുറവ് വരുന്ന തലമുറകളിലുടനീളം കാണപ്പെടുന്നതാണ്. ഇന്ന് അമ്മമാര്‍ക്കിടയിലുള്ള കുടുംബത്തിനെ പുരോഗതിയിലക്ക് നയിക്കുന്നതിനുള്ള അറിവ് കുറവുകളും ഓരോ പ്രശ്നങ്ങള്‍വരുമ്പോള്‍അതിനെ അതിജീവിക്കുവാന്‍പാടുപെടുന്ന മാനസിക സംഖര്‍ഷങ്ങളും നിരവധിയാണ്. നമ്മുടെ ആഹാര രീതിയില്‍വന്ന മാറ്റങ്ങളുടെ ഫലമായി പുതിയ തലമുറകളിലെ പെണ്‍കുട്ടികള്‍ക്ക് നഷ്ടപ്പെട്ടുകൊണ്ടിരിക്കുന്ന ബാല്ല്യം. , ബാല്യം ആസ്വദിച്ചു, അതിന്‍റെ പൂര്‍ണതയില്‍അറിയേണ്ടതും നല്ലതിനെ തിരിച്ചറിയാനുമുള്ള കഴിവ് പരിചയപ്പെട്ടു വരുന്നതിനു മുന്‍പേ ബാല്യകാലം വിട്ടു കൌമാരക്കരായി മാറുകയും അച്ഛനമ്മമാരുടെ ഉത്തരവാദിത്വം ഒരു നാഴികയ്ക്ക് മുന്‍പേ തീര്‍ക്കാനായി പെണ്‍കുട്ടികള്‍ക്ക് 18 വയസ് തികയാന്‍ഉള്ള കാത്തിരിക്കലും കൂടിയാകുമ്പോള്‍വിവാഹ ശേഷം വന്നു കൂടുന്ന ഉത്തരവാദിത്വങ്ള്‍ക്കു മുന്നില്‍പകച്ചു നില്‍ക്കുന്ന നമ്മുടെ പുതിയ തലമുറയിലെ അമ്മമാര്‍ക്ക് ആവശ്യത്തിലധികം മാനസിക വളര്‍ച്ച കൈവരുന്നില്ല എന്നാണ് കാണാന്‍കഴിയുന്നത്. പ്രായം കൂടിയ അമ്മമാരനങ്കില്‍തന്നെ അവര്‍ക്കുകൂടിയും എന്താണ് ചെയ്യേണ്ടത് എന്നറിയാത അവസ്ഥയിലാണ്. കാരണം അവര്‍വിചാരിച്ചത് നമ്മളെല്ലാം വളര്‍ന്നപോലെ നമ്മുടെ കുട്ടികളും വളരും ജീവിക്കും എന്നാണ്, നമ്മുടെ സംസ്കാരത്തില്‍നിന്നും വളരെയധികം അകലം പാലിച്ചു നില്‍ക്കുന്ന നമ്മള്‍നന്നായി മനസ് വച്ചങ്കില്‍മാത്രമേ ശാന്തവും മനസമാധാന പരവുമായ ഒരു ജീവിതത്തിലേക്ക് ഇനി എത്തി ചേരുകയുള്ളൂ എന്ന് അടിവരയിട്ടു പറയേണ്ട കാലം വളരെയധികം അതിക്രമിച്ചിരിക്കയാണ്.
                      
                        ഈ വിഷയങ്ങള്‍കൈകാര്യം ചെയ്ത് തന്‍റെ അടുത്ത തലമുറയെ നല്ല വഴിയിലേക്ക് നയിക്കുവാന്‍എല്ലാ അമ്മമാരും മുന്‍കൈ എടുക്കണമെന്നുള്ള അപേക്ഷയോടെ കുറച്ചു കാര്യങ്ങള്‍പങ്കു വയ്ക്കാനായി ആഗ്രഹിക്കുന്നു.
                     
                          ജന്മങ്ങളില്‍വച്ചേറ്റവും മികച്ചതെന്നു വിശേഷിപ്പിക്കുന്ന മനനം ചെയ്യാന്‍കഴിവുള്ളവരായ മനുഷ്യരായി പിറന്ന നമ്മളോക്കയും തികച്ചും ഭാഗ്യവാന്മാര്‍തന്നെയാണ്. വിവിധ വര്‍ണങ്ങളാല്‍അണി യിച്ചോരുക്കിയ ഈ പ്രപഞ്ചത്തെ നമുക്ക് കാണാന്‍കഴിയുന്നതും ഇതിലെ ജീവജാലങ്ങളുടെ ശബ്ദങ്ങള്‍കേള്‍ക്കാന്‍കഴിയുന്നതുമെല്ലാം വലിയ ഭാഗ്യം തന്നെയാണ്. അതിലും മഹത്തരമായി നാമോരോരോതരും സനാതന ധര്‍മ്മത്തിന്റെ ഉറവിടമായ ഭാരതത്തില്‍, ആര്‍ഷ ഭാരത സംസ്കാരത്തില്‍പിറന്നതും. സംസ്കാരങ്ങള്‍പലതും വന്നു കുറെ കാലങ്ങള്‍ക്ക് ശേഷം പൂര്‍ണമായും നശിച്ചു മണ്ണടിഞ്ഞു പോയി എങ്കിലും എന്നെന്നും നിലനില്‍ക്കുന്ന സനാതന ധര്‍മ്മത്തിന്റെ വിളഭൂമിയില്‍, പ്രകൃതിയെ ക്കൂടി സംരക്ഷിച്ചുകൊണ്ടുള സംസ്കാര ഭൂമിയില്‍പിറന്നതും. അതില്‍മിതമായ കാലാവസ്ഥയും ഭൂ പ്രകൃതിയിലും മഹത്തരമായ ഈ കേരളത്തില്‍വന്നു പിറന്നതും ഒരു പക്ഷേ മുന്‍ജന്മങ്ങളിലെ പുണ്യം കൊണ്ടായിരിക്കണം. ഇപ്പോള്‍ഉണ്ടായിട്ടുള്ള വര്‍ദ്ദിച്ചു വരുന്ന ചൂടിന്നെയും മഴയെയും കണക്കിലെടുത്താലും വര്‍ഷങ്ങളായി വടക്കന്‍ഭാരതീയര്‍അനുഭവിച്ചുകൊണ്ടിരിക്കുന്ന പ്രശ്നങ്ങള്‍ഇപ്പോള്‍നമ്മളും അനുഭവിക്കുന്നു, അത്രമാത്രം.
               
                           ഭാരതീയ സംസ്കാരത്തില്‍നിന്നും വളരെയധികം അകലം പാലിച്ച് ഇന്നും ഭാരതീയനെന്നഭിമാനിക്കുകയും ഭാരതത്തിലും ഭാരതത്തിനു പുറത്തും ഭാരതീയരായി ജീവിക്കുകയും ചെയ്യുന്ന നമ്മളില്‍പലര്‍ക്കും അങ്ങിനെ അഭിമാനിക്കാനും അവകാശപ്പെടനുമുള്ള അവകാശമുണ്ടോ എന്ന് സ്വയം ചോദിക്കേണ്ട ഒരവസ്ഥയില്‍എത്തി നില്‍ക്കയാണ്‌നമ്മുടെ പരിഷ്ക്കരിച്ച സംസ്കാരം. അത്രമാത്രം നമ്മുടെ സംസ്കാരത്തില്‍നിന്നും വ്യവസ്ഥകളില്‍നിന്നും നാം അകന്നു മാറി. എന്നാല്‍പുരോഗമനത്തിന്റെ പാതയിലാണോ അതെന്നു ചോദിച്ചാല്‍വ്യക്തമായ ഉത്തരം കിട്ടാതെ അലയുക കൂടിയാണ് നമ്മള്‍.
         
                         മാതൃ ഭാഷയും രാഷ്ട്ര ഭാഷയും സംസാരിക്കാതെ അവരുടെ അടുത്ത തലമുറയെ യാതൊരു ഭാരതീയ സംസ്കാരവും പഠിപ്പിക്കാതെ അമ്മയുടെ ഭാഷയും മാതൃഭൂമിയുടെ ഭാഷയും സംസാരിക്കാനനുവദിക്കാതെ അവരും അഭിമാനിക്കുന്നു സനാതന ധര്‍മ്മികലെന്നു. നിങ്ങള്‍നിങ്ങളുടെ കുട്ടികളെ നിങ്ങളുടെ സംസ്കാരം പഠിപ്പിചില്ലങ്കില്‍, എങ്ങിനെയാണ്‌അവര്‍അവരുടെ കുട്ടികളെ പഠിപ്പിക്കുക. അങ്ങിനെ അങ്ങിനെ ഓരോ സാംസ്കാരിക പൈതൃകവും ഇന്ന് നമുക്ക് അന്ന്യ മായി ക്കൊണ്ടിരിക്കുന്നു. മലയാളം സംസാരിക്കുന്നതിനെക്കള്‍ഇംഗ്ലീഷ് സംസാരിക്കുമ്പോള്‍അഭിമാനിക്കുന്നവര്‍. മലയാളം സംസാരിക്കാത്ത വിദേശ മലയാളികളുടെ വീട്ടില്‍ഇനി മലയാളം പഠിപ്പിക്കുവാന്‍ആരോ വരും എന്ന് കാത്തിരിക്കുന്നവര്‍. ....ആരും വരില്ല അവനവന്‍റെ മക്കളോട് വീട്ടില്‍english ന്‍റെ ഉപയോഗം കുറച്ചു നിങ്ങള്‍ശീലിച്ചാല്‍കുറച്ചധികം സമയമെടുത്താലും നിങ്ങള്‍ക്ക് നിങ്ങളുടെ കുട്ടികളെ സംസാരിക്കാന്‍ശീലിപ്പിചെടുക്കാം. ഞാന്‍വെറുതെ ഒന്നു നോക്കിയപ്പോള്‍കാണാന്‍കഴിഞ്ഞത് ഹിന്ദിക്കാരും പഞ്ചാബികളും പാകിസ്ഥാനികളും നമ്മുടെ അയാള്‍വാസികളായ തമിഴ് ആളുകള്‍പോലും അവരുടെ കുട്ടികളെ അവരുടെ മാതൃ ഭാഷ സംസാരിക്കാന്‍ശീലിപ്പിക്കുന്നു എന്നാണ്. അതിലും മലയാളിക്ക് പുശ്ചം മലയാളത്തോട്.
     
                          കഴിഞ്ഞ വര്ഷം പൂജവയ്പ്പുമുതലാണ് ഇങ്ങനെയുള്ള കാര്യങ്ങളില്‍മറ്റുള്ളവര്‍, അടുത്ത തലമുറയിലേക്കു പകരുന്നതിനായി എന്തെങ്കിലും അവരുടെ കുട്ടികളെ പഠിപ്പിക്കുന്നുണ്ടോ എന്നുള്ള ഒരു നിരീക്ഷണം ആരംഭിച്ചത്. എന്‍റെ കുറെ സുഹൃത്തുക്കളോട് തന്നെ ചോദിച്ചു ഉത്തരം നിരാശ ജനകം തന്നെയായിരുന്നു. അവര്‍പറഞ്ഞത് പഠിക്കുന്ന സമയത്ത് പൂജ വച്ചിരുന്നു ജോലിയൊക്കെ കിട്ടിയപ്പോള്‍അത് നിര്‍ത്തി എന്നാണ്. പക്ഷേ കുറെ കാര്യങ്ങള്‍പറഞ്ഞു അവരെ മനസിലാക്കിക്കാന്‍ശ്രമിച്ചപ്പോള്‍അവര്‍നന്നായി സഹകരിച്ചു. കഴിഞ്ഞ പ്രാവശ്യം അവരത് ചെയ്യുകയും ചെയ്തു. അതിനു ശേഷം സംസാരിച്ചവര്‍എന്തായാലും ഈ വര്ഷം അവരും വയ്ക്കുമെന്ന് സമ്മതിക്കയും ചെയ്തു.
     
                             ഈ കഴിഞ്ഞു പോയ വിഷു ദിനതോടനുബന്ധിച്ചും കുറെ ആള്‍ക്കാരുടെ അനുഭവങ്ങള്‍പങ്കുവയ്ക്കുകയുണ്ടായി. മറ്റു മത വിഭാഗങ്ങളിലുമുള്ളവര്‍കണി വയ്ക്കുന്നത് കണ്ടപ്പോള്‍ശരിക്കും അഭിമാനം തോന്നി. കാരണം അവരും നല്ലതിനെ സ്വീകരിക്കാന്‍തയ്യാറായിരിക്കുന്നു.അങ്ങിനെ കാണാനാണ് എനിക്കിഷ്ടം. ചിലരുടെ കണികളില്‍ഉള്‍പ്പെടുത്താന്‍കഴിയുന്ന പലതും അവര്‍ഉള്‍പ്പെടുത്തിയില്ല എന്നറിഞ്ഞപ്പോള്‍അവരുടെ മറുപടി തികച്ചും വ്യത്യസ്ത മായിരുന്നു. ''ഉരുളി ഇല്ല്യാത്രേ''... കണിയൊരുക്കാന്‍കഴിയുന്ന സാഹചര്യങ്ങളുടെ പരിധിയില്‍നിന്നുകൊണ്ട് വളരെ നന്നായി അത് ചെയ്യുക. ഓരോന്നും പേരെടുത് പറഞ്ഞു കുട്ടികളെ കാണിച്ചു കൊടുക്കുക. അടുത്ത വര്ഷം അവരും നന്നായിത്തന്നെ അത് നിര്‍വഹിക്കുമെന്ന് വിശ്വസിക്കുന്നു. പിന്നെ വിഷു കൈനീട്ടം എല്ലായിടത്തും ഉണ്ടായിരുന്നു. പക്ഷേ അടുത്ത എന്‍റെ ചോദ്യത്തിനുള്ള ഉത്തരം പ്രതീക്ഷയ്ക്കൊത്ത് കിട്ടിയത് വളരെ ചുരുക്കം ചിലരില്‍നിന്ന് മാത്രമായിരുന്നു. അവരെ കുറ്റം പറഞ്ഞിട്ടും കാര്യമില്ല, അത് കൈനീട്ടം കിട്ടികഴിഞ്ഞിട്ടു നിങ്ങള്‍നിങ്ങളുടെ അച്ഛന്റെയും അമ്മയുടെയും കാലില്‍തോട്ടുതോഴുത് അനുഗ്രഹം വാങ്ങിച്ചോ? അവര്‍അനുഗ്രഹിച്ചോ? എന്നുള്ളതായിരുന്നു. അങ്ങിനെ ചെയ്തവരുമുണ്ട്.പക്ഷേ ഭൂരിഭാഗവും അത് ചെയ്തില്ലായിരുന്നു. അവരോടും ചില കാര്യങ്ങള്‍പറഞ്ഞു കൊടുക്കുകയുണ്ടായി.( ചെയ്യാത്തവരു ണ്ടങ്കില്‍ഇനി വരുന്ന ഒന്നാം തീയതിക്ക് മറക്കേണ്ട )
   
                        പണ്ടൊക്കെ നിങ്ങളില്‍ചിലരെങ്കിലും മലയാളമാസം ഒന്നാം തീയതികളില്‍കൈനീട്ടം വാങ്ങിയിട്ടുണ്ടാകും. കേരളത്തിന്‍റെ ചില ഭാഗങ്ങളില്‍കുറച്ചുനാള്‍മുന്‍പുവരെ ഇത് നിലനിന്നിരുന്നു എന്ന് കാണുന്നു.എന്നാല്‍ഇന്നില്ല. ഇതൊക്കെ കാലം നമ്മളില്‍നിന്നും അടര്‍ത്തി മാറ്റിയ ആചാരങ്ങളാണ്‌.ഇതിനെയൊക്കെ ഒന്നു നേരെ കൊണ്ടുവന്നാല്‍നമ്മുടെ അടുത്ത തലമുറയുടെ വഴിതെറ്റിയുള്ള ഓട്ടത്തിന് ഒരു പരിധിവരെ നിയന്ത്രിക്കാം. കുറച്ചു ദിവസം മുന്പ് chat ചെയ്യാന്‍വന്ന ഒരു കുട്ടിയുടെ ആദ്യ മെസ്സേജ് വന്നു. ''plz lyk my prof pict bro'' ( please like my profole picture brother), ഞാന്‍എന്‍റെ പതിവുപോലെ മറുപടി നല്‍കി ''നമസ്തേ'' വീണ്ടും ഇതുതന്നെ ആവര്‍ത്തിച്ചു കുറെ പ്രാവശ്യം. ഞാനും എന്‍റെ മറുപടി മാറ്റിയില്ല ''നമസ്തേ '' തന്നെ തുടര്‍ന്നു. കുറെ കഴിഞ്ഞപ്പോള്‍പുള്ളിക്കാരന്‍ചോദിച്ചു, ''നിങ്ങള്‍ക്ക് നമസ്തേ യില്‍ആരെങ്കിലും കൈവിഷം തന്നിട്ടുണ്ടോ'' എന്ന്, ഞാന്‍ആദ്യം ഒരു പുഞ്ചിരി വിട്ടു, എന്നിട്ട് പറഞ്ഞു നിന്നെ വീട്ടീന്നുപഠിപ്പിക്കേണ്ടത് നിന്‍റെ അച്ഛനും അമ്മയും പഠിപ്പിച്ചിട്ടില്ല എന്നാല്‍നാട്ടില്‍നിന്നും പഠിക്കാന്‍ശ്രമിച്ചോ അതുമില്ല, അതിന്‍റെ കുഴപ്പമാണ് കണ്ടുവരുന്നത്. നമ്മുടെ ആരുടേയും മാതാപിതാക്കളെ കുറ്റം പറയേണ്ട അവര്‍ചെയ്യേണ്ടിയിരുന്നതായിരുന്നു പക്ഷേ ചെയ്തില്ല. അവര്‍നമ്മുടെ വയറുനിറ യ്ക്കാന്‍അന്നത്തിനുള്ള വക കണ്ടെത്തുന്ന തിരക്കിലായിരുന്നു.പണ്ട് പണ്ട് കാലത്ത് കുടുംബാംഗങ്ങള്‍രാവിലെ പരസ്പരം നമസ്തേ പറയുന്ന ശീലം ഭാരതത്തില്‍ഉണ്ടായിരുന്നു. ആ ഒത്തൊരുമയുടെ നേട്ടങ്ങള്‍അവര്‍ക്ക് അന്നുണ്ടായിട്ടുമുണ്ട്. പിന്നെ കാലം ചെന്നപ്പോള്‍ആചാരങ്ങളെല്ലാം ദുരാചാരങ്ങളായി അനുകരണതിലൂടെ പുതിയ പുതിയ സദാചാരങ്ങള്‍വരികയും ചെയ്തു. നമുക്ക് പഠിക്കാം നല്ല ശീലങ്ങള്‍, അവയെ നമ്മുടെ ജീവിതത്തില്‍പകര്‍ത്താം, അടുത്ത തലമുറയ്ക്ക് കൈമാറാം നല്ലൊരു ഭാവി തലമുറയെ വാര്‍ത്തെടുക്കാം, എന്‍റെ കൂടെ നില്‍ക്കുമോ എന്ന് ചോദിച്ചപ്പോള്‍അടുത്ത മറുപടി വന്നു., ''നമിച്ചു ഗുരോ"
                          
                              ഞാന്‍പറഞ്ഞു അത്രയൊന്നും വേണ്ട, കാര്യങ്ങള്‍ മനസിലാക്കിയാല്‍മതി , എങ്കില്‍ചിരിച്ചുകൊണ്ട് ഒരു നമസ്തേ പറഞ്ഞേ...ആ കുട്ടി പറഞ്ഞു. പിന്നെ ഞാന്‍പറഞ്ഞു നാളെ നീ രാവിലെ എഴുന്നേല്‍ക്കുമ്പോള്‍അമ്മയെയും അച്ഛനെയും വീട്ടിലെ മറ്റുള്ളവരെ കാണുമ്പോള്‍അവരോടും പറയണം, നമസ്തേ എന്ന്. സമ്മതിച്ചു. പാവമല്ലേ prof pict ഉം ലൈക്കടിച്ചു. .ഇപ്പോള്‍എന്‍റെ പച്ച ലൈറ്റ് കത്തിക്കിടക്കുന്ന കണ്ടാല്‍അപ്പോള്‍വരും ''നമസ്തേ''.
    
                    അപ്പോള്‍പുതിയ തലമുറ നല്ലകുട്ടികളാണ്അവര്‍പറഞ്ഞാല്‍അനുസരിക്കുന്നവരുമാണ്, ഇങ്ങനെ പല അനുഭവങ്ങളും ഉണ്ടായിട്ടുണ്ട് ഒരു പ്രാവശ്യം പറഞ്ഞറിഞ്ഞപ്പോള്‍ആള്‍ക്കാര്‍അതനുസരിചു മാറുന്നുമുണ്ട്. ഇതൊന്നും എന്‍റെ കഴിവല്ല സനാതന  ധര്‍മ്മത്തിന്റെ കഴിവാണ്.
    
                              വീണ്ടും ഈ ഉത്തരവാദിത്വങ്ങളെല്ലാം അടങ്ങിയിരിക്കുന്ന വ്യക്തി അമ്മയാണ്, ഇതെല്ലാം നേരെനോക്കി നടത്തേണ്ടതും അടുത്ത തലമുറയ്ക്ക്പ കരേണ്ടതുമെല്ലാം അമ്മയയതിനാല്‍ ഇനി അമ്മമാര്‍ശ്രദ്ദിക്കണം .
      
                             മനുഷ്യനായി നാമോരോരുത്തരും ജനിച്ചതിനുപിന്നില്‍ആര്‍ഷ ഭാരത മാമുനിമാരുടെ അഭിപ്രായത്തില്‍ഒരു ദേഹി അതിനു യോജിച്ച ഒരു ദേഹം തേടി നടക്കുമത്രേ അതിന്‍റെ കര്‍മ്മങ്ങള്‍നിറവേറ്റുവാന്‍, അതിനായി അത് ശരീരത്തില്‍പ്രവേശിക്കും മൂന്നാം മാസത്തില്‍എന്നാണ്. അതിനുമുന്‍പും മാംസ പിണ്ടത്തിനു ജീവനുണ്ട് പക്ഷേ പൂര്‍ണ ലിംഗ നിര്‍ണ്ണയം നടക്കുന്നത് ഈ സമയതോടെയാണ്. ഏതു ജീവന്‍റെയും പരമമായ ലക്‌ഷ്യം താന്‍ആരെന്നരിയുക എന്നുള്ളതാണ്, നമ്മെ നാമറിയുവാന്‍വേണ്ടിയിട്ടുള്ള ശ്രമമാണ് ജീവിതം. അങ്ങിനെ വ്യത്യസ്തമായ ജീവിത പശ്ചാത്തലങ്ങളിലൂടെ കടന്നുപോകുമ്പോള്‍ഓരോരുത്തര്‍ക്കും മനസിലാകും അവരവര്‍ആരാണെന്നു, അനുഭവങ്ങളില്‍നിന്ന് പഠിക്കാന്‍ശ്രമിച്ചാല്‍. ദേവി ഗീത അനുസരിച്ച് ഗര്‍ഭസ്ഥ ശിശു ഗര്‍ഭപാത്രത്തില്‍നിന്നും പുറത്തേക്കു കടക്കുന്നതിനുമുന്‍പ്‌തന്‍റെ പൂര്‍വ ജന്മവൃത്താന്തങ്ങളെക്കുറിച്ച് മുഴുവന്‍ഒന്നു ചിന്തിക്കുമത്രേ. അതില്‍നിന്നും മനസിലാകും തന്‍റെ ഈ ജീവിത ലക്ഷ്യം തന്നെ അറിയുക, തന്നിലുള്ള ഈശ്വരനെ അറിയുക, താന്‍ഈശ്വരന്‍ആണെന്നറിയുക എന്നുള്ളതത്രേ. അങ്ങിനെ ഈ കുഞ്ഞ് ഒരു ശപഥ മെടുക്കുമാത്രേ - ''ഈ ജന്മം ഞാന്‍ആത്മ സാക്ഷാത്ക്കാരത്തിനായി വിനിയോഗിക്കും '' . അതിനു ശേഷം അപാനവായുവിന്റെ തള്ളല്‍മൂലവും മായയുടെ വിളയാട്ടം മൂലവും ഈ കുഞ്ഞ് അത് മറന്നു പോകുമത്രേ. ഈ ലോകത്തില്‍നന്മയും തിന്മയുമായി നിലനിര്‍ത്തുന്നതില്‍മായയ്ക്കും വലിയ പങ്കുണ്ടത്രേ .
                     1970 -കളില്‍വിശ്വവിഖ്യാതനായ സൈക്കോളജിസ്റായ എബ്രഹാം മാര്‍സലോ മനുഷ്യരുടെ ആവശ്യകതകളുടെ ഒരു പട്ടിക ഉണ്ടാക്കി അതില്‍മനുഷ്യന്‍റെ അഞ്ചാമത്തെ ആവശ്യകതയയയിട്ടു അദ്ദേഹം പറയുന്നതും ''ആത്മ സാക്ഷാത്ക്കാരം'' എന്നുള്ളതാണ്. അതൊരു ജീവിത യാഥാര്‍ത്ഥ്യമാണ്. മനുഷ്യ ജീവിതത്തിന്‍റെ ലക്ഷ്യവുമാണ്.
    
                         അതൊക്കെ മഹര്‍ഷിമാര്‍പറഞ്ഞതായതുകൊണ്ട് തര്‍ക്കത്തിനുള്ള അവസരം തള്ളി കളയവുന്നതല്ല. പക്ഷേ തര്‍ക്കിക്കാന്‍എനിക്ക് നേരമില്ല, ഒരു പ്രഭാഷണത്തില്‍കേട്ടത് ഒന്നു കുറിച്ച് വച്ചു. അതൊന്ന് ഊര്മിപ്പിക്കാമെന്നു കരുതി അത്രമാത്രം.
    
                                          അപ്പോള്‍നമ്മുടെ വിഷയം'' അമ്മ'' ഗര്‍ഭിണികള്‍ശീലമാക്കേണ്ട പ്രാര്‍ത്ഥന രീതികളെ കുറിച്ച് അറിയവുന്നവരുമായി ഒരു സംഭാഷണം നടത്തിയപ്പോള്‍അനുഭവസ്ഥര്‍പറഞ്ഞത് എപ്പോഴും വൃത്തിയുള്ള വസ്ത്രം ധരിച്ചും വൃത്തിയുള്ള പരിസരങ്ങളിലും സാഹചരിക്കുക. നാമജപം പതിവാക്കുക എപ്പോഴും ഈശ്വര ചിന്തയോടെ ഇരിക്കുക മനസ് ചഞ്ചല മാക്കാതെ വിഷമിപ്പിക്കുന്ന കാര്യങ്ങളെ കുറിച്ചോര്‍ത്തു വിഷമിക്കാതെ ഇരിക്കുക. വലിയ ഉച്ചത്തിലുള്ള ശബ്ദകോലാഹലങ്ങളില്‍പെടാതെ ശ്രദ്ദിക്കണം. അധികം ചൂടും അധികം തണുത്തതുമായ ആഹാരങ്ങള്‍കഴിക്കരുത്, അഞ്ചാം മാസംമുതല്‍കുഞ്ഞ് ശബ്ദങ്ങള്‍ശ്രദ്ദിച്ചു തുടങ്ങു മത്രേ. അപ്പോള്‍എല്ലാവരും കൂടെ ഒരുമിച്ചു സന്ധ്യാനാമം ജപിക്കുക. വയറില്‍കൈവച്ചുകൊണ്ടുള്ള നാമജപങ്ങള്‍ക്ക് ശക്തി കൂടുതലാണെന്ന് പറഞ്ഞു കേള്‍ക്കുന്നു. ലക്ഷ്മി സഹസ്രനാമ സ്തോത്രവും വിഷ്ണു സഹസ്രനാമ സ്തോത്രവുമൊക്കെ ജപിക്കാവുന്നതാണ്. ഇങ്ങനെയൊക്കെ ജനിക്കുന്നകുട്ടികള്‍ബുദ്ദി ശാലികളും അച്ഛനമ്മ മാരുടെ പ്രതീക്ഷകള്‍ക്കൊത്ത് ഉയരുന്നവരും ആയിരിക്കും. ഈ സമയത്ത് മീന്‍വെട്ടും ഇറച്ചി വെട്ടും ഉപേക്ഷിക്കുന്നത് നന്ന്. ഈ വിധ കാര്യങ്ങളില്‍മറ്റു മതസ്ഥരുടെ ജീവിത ചര്യകള്‍എനിക്കറിയില്ല ദയവായി ക്ഷമിക്കുക.
    
                           മൂന്നു വയസുവരെ കുഞ്ഞുങ്ങളെ ലാളിക്കുക. ചെറിയ കഥകള്‍പറഞ്ഞു കൊടുക്കുക. മോശമയിട്ടുള്ള വാക്കുകള്‍അവരുടെ മുന്‍പില്‍വച്ച് ഉപയോഗിക്കാതിരിക്കുക, നിങ്ങളുടെ അച്ഛനോടും അമ്മയോടും മറ്റുള്ളവരോടും ബഹുമാനതോട് കൂടി സംസാരിക്കുക, ആ കുഞ്ഞിനു വേണ്ടിയെങ്കിലും. ഒരു പക്ഷേ എവിടെ നിന്നെങ്കിലും കിട്ടിയ മോശമായ വാക്കുകള്‍അവര്‍ഉപയോഗിച്ചാലും നിങ്ങള്‍അതിനു വലിയ പ്രധാന്ന്യം കൊടുക്കാനും ചിരിക്കാനും പോകാതിരിക്കുക. നിങ്ങള്‍ചിരിക്കുമ്പോള്‍അവര്‍അതിനെ കൂടുതല്‍ശ്രദ്ദിക്കും, അതുതന്നെ പറഞ്ഞു കൊണ്ടേയിരിക്കും. ( ''കുട്ടിപ്പട്ടാളത്തില്‍'' വരുന്ന കുട്ടികളുടെ സംസാരഭാഷ ശ്രദ്ടിച്ചാല്‍മനസിലാകും അവര്‍എന്തൊക്കെ ശ്രദ്ദിക്കുന്നു എന്ന്.) രാവിലെ എഴുന്നേറ്റു വരുമ്പോള്‍അവരെ '' നമസ്തേ'' പറഞ്ഞു പഠിപ്പിക്കുക. കുറച്ചു കഴിയുമ്പോള്‍അവര്‍തന്നെ ഇങ്ങോട്ട് വന്നു പറയും, കൂടാതെ വീട്ടിലുള്ള മുഴുവന്‍അംഗങ്ങളും പരസ്പരം ചിരിച്ചുകൊണ്ട് നമസ്തേ പറയുക.കുട്ടികള്‍കണ്ടു പഠിച്ചോളും. ജീവിതാന്ത്യം വരെ ഇതൊരു ശീലമാക്കുക. അഞ്ചുവയസുമുതല്‍നന്മ നിറഞ്ഞതും തിന്മ നിറഞ്ഞതുമായ കഥകള്‍പറഞ്ഞു കൊടുത്തിട്ട് നന്മയുടെ ഫലവും തിന്മയുടെ ഫലവും വേര്‍തിരിച് അവരെ കാണിച്ചു കൊടുക്കുക. പ്രായം കൂടുന്നതിനനുസരിച് കഥകളിലുള്ള ഗുണപാഠത്തിന്‍റെ അളവും കൂട്ടി കാണിച്ചു കൊടുക്കുക. അവര്‍ചോദിക്കുന്നതിനു വ്യക്തമായ മറുപടി പറയാന്‍ശ്രമിക്കുക. വൃത്തിയാക്കല്‍ജോലികളിലും വീടും പരിസരവും അവരുടെ മുറിയും എല്ലാം വൃത്തിയാക്കിയിടാന്‍അവരെ ശീലിപ്പിക്കുക. വൃത്തിയുള്ള ചുറ്റുപാടുകളില്‍ഇരിക്കുന്നവരുടെ പോസിറ്റീവ് എനര്‍ജിയുടെ കൂടുതലായിരിക്കും എന്ന് ഇന്ന് പഠനങ്ങള്‍തെളിയിക്കുന്നു. സ്നേഹ ശ്വാസനകളിലൂടെ അവരെ നല്ല വഴിക്ക് നയിക്കുക. രക്ഷകര്താക്കള്‍മറ്റുള്ളവരെ ബഹുമാനിച്ചു സംസാരിക്കുന്നത് കണ്ട് അവര്‍വളരണം. രാത്രി പ്രാര്‍ത്ഥനയും രാവിലെ ഉണരുംപോഴുള്ള പ്രാര്‍ത്ഥനയും ഭൂമിയെ നമസ്കരിക്കാനുള്ള പ്രാര്‍ത്ഥനയുമെല്ലാം അവരെ പഠിപ്പിക്കുക ( സംശയമുള്ളവര്‍ഒരു മെസ്സേജില്‍കൂടി ആവശ്യപ്പെട്ടാല്‍കൂടുതല്‍പറഞ്ഞുതരാം, ആവശ്യമെങ്കില്‍ഫോണിലും ബന്ധപ്പെടാം) ക്ഷേത്രത്തില്‍പോകുമ്പോള്‍കുടുംബം ഒന്നടങ്കം പോവുക. ക്ഷേത്രത്തിലെ പ്രദക്ഷിണവും ചിട്ടകളും അവരെ പറഞ്ഞു പഠിപ്പിക്കുക. ( ഭൂരിഭാഗം ആള്‍ക്കാര്‍ക്ക് അറിയില്ല എങ്കിലും അവിടെ പ്രത്യേക നിയമമൊന്നും ആരും അനുവര്തിക്കാറില്ല എങ്കിലും കഴിയുന്നതും വൃത്തിയായി ചെയ്യുക.) ദീപാരാധനയും കാണിച്ചു കൊടുക്കുക ചെറിയ വയസിലെ അവരെ പഠിപ്പിക്കുന്ന പാഠങ്ങള്‍, അവര്‍ചെയ്യുന്നു എന്നുറപ്പു വരുത്തുക. കുടുംബാംഗങ്ങള്‍കഴിയുന്നതും ഒരുമിച്ചിരുന്നു ഭക്ഷണം കഴിക്കാന്‍ശ്രമിക്കുക, ( ഇന്ന് ഓരോരുത്തര്‍ക്കും അവരവരുടെ മുറികളിലാണ് ഊണ് കമ്പ്യൂട്ടറിന്റെ മുന്‍പില്‍) പന്ത്രണ്ടു വയസോക്കെ കഴിയുമ്പോള്‍അവരുമായി സൌഹൃദത്തില്‍ഇടപഴവുക. ഡോക്ടറും എഞ്ചിനീയറും ഐ ടി പ്രോഫഷനലും ആക്കുന്നതിനു മുന്‍പ് തന്നെ അവരെ നല്ല മനുഷ്യത്വമുള്ള മനുഷ്യരാക്കുക. നിങ്ങള്‍അവര്‍ക്ക് വിഷമങ്ങളുണ്ടാകുമ്പോള്‍ചോദിച്ചറിയുക, കാരണം അവര്‍പറയാന്‍മടിക്കുന്ന പ്രായമാണത്. അപ്പോള്‍സ്നേഹത്തോടെ സമീപിച്ച് അവരെ നല്ലരീതിയില്‍ചിന്തിക്കാന്‍പ്രേരിപ്പിക്കുക.
     
                                   പറയുമ്പോല്‍അമ്മമാര്‍ക്കും ഇപ്പോള്‍കുറേ യേറെ അച്ചന്മാര്‍ക്കും ഇഷ്ടപ്പെടില്ല, എങ്കിലും സന്ധ്യാ നേരത്തുള്ള സീരിയലുകള്‍കാണാതിരിക്കാന്‍ശ്രമിക്കുക എന്ന് മാത്രമല്ല സന്ധ്യാനാമം ഒരുശീല മാക്കുക. നമ്മുടെ ദുഃഖങ്ങള്‍മാറാന്‍പ്രാര്‍ത്ഥിക്കാതെ നമുക്ക് മനസമാധാനം കെടുത്തുന്ന സീരിയലുകളെ പൂര്‍ണമായും അവഗണിച്ചാല്‍മാത്രം നിങ്ങള്‍സന്തോഷമായി കുറച്ചുനാള്‍കൂടി ജീവിക്കും.സിനിമകളെക്കാള്‍ഭീകരമാണ് സീരിയലുകള്‍. നമുക്ക് ചിന്തിക്കാവുന്നതിലപ്പുറം ക്രൂരതകള്‍ചെയ്തു കാണിച്ച് ആ തരത്തില്‍ചിന്തിക്കുന്നവരെ അതിലേക്കു ശക്തമായി വലിച്ചടുപ്പിക്കയും ചെയ്യുന്ന കഥകളുടെ പരിണത ഫലമാണ്‌ഇത്രയും കുടുംബ കോടതികളും അക്രമങ്ങളും പെരുകാന്‍കാരണം എന്നുപറഞ്ഞാലും ഭൂരി ഭാഗവും അത് സത്യമാണന്നു തെളിയിക്കുന്നതാണ് ഇന്നത്തെ കേരളം. പരസ്പരമുള്ള ബഹുമാനം വളര്‍ത്തിയെടുക്കുക കുറച്ചു കാലം മുന്‍പുവരെ ഭൂരിഭാഗം കുടുംബങ്ങളിലും ഭാര്യ ഭര്‍ത്താവിനെ വിളിച്ചിരുന്നത് മൂത്തകുട്ടിയുടെ പേരുചേര്‍ത്ത് അല്ലങ്കില്‍''അണ്ണന്‍'' പിന്നെ കുറച്ചുകാലം കൂടി പോയപ്പോള്‍''ചേട്ടന്‍'' ഇപ്പോള്‍അതും നഷ്ടപ്പെട്ടു, യാതൊരു ബഹുമാനവുമില്ലാതെ പേരുവിളിയായി, കാരണം രണ്ടാള്‍ക്കും ജോലിയുണ്ടേ പിന്നെ എന്തിനാ ഇതൊക്കെ പേര് വിളിച്ചാലും ജീവിതം പോകുമേ..അതിന്‍റെ ഒന്നും ആവശ്യമില്ലത്രേ, ഭാര്യ എന്നുള്ള സ്ഥാനം ഒരു കര്‍മ്മമായി ചെയ്യുന്നതും ഒരു ഓഫീസ് ജോലിയായി ചെയ്യുന്നതും തമ്മിലുള്ള വ്യത്യാസമാണ് അത്. ചിന്തിച്ചു മനസിലാക്കി ശരിയെന്നു തോന്നുന്നത് ചെയ്താല്‍മതി. എനിയ്ക്ക് തോന്നിയ കാര്യം ശ്രദ്ദയില്‍പെടുത്തി അത്രമാത്രം.
   
                                           ഒരു ചെറിയ അപേക്ഷയുള്ളത് ഇതു വായിക്കുന്ന വിദേശ മലയാളികള്‍ഉള്ളതില്‍നിങ്ങളും നിങ്ങളുടെ കുട്ടികളും അടുത്ത പ്രാവശ്യം നാട്ടില്‍പോകുമ്പോള്‍നിങ്ങളുടെ മുതിര്‍ന്നവരെ ( അച്ഛന്‍അമ്മ അപ്പൂപ്പന്‍,അമ്മൂമ്മ തുടങ്ങിയവരെ) കാണുമ്പോള്‍അവരോടു നിങ്ങളുടെ കുട്ടികള്‍ഓടി ചെന്ന് ''നമസ്തേ'' പറയുകയും അവരുടെ അനുഗ്രഹം വാങ്ങിക്കയും അവരെ കെട്ടിപ്പിടിക്കയും വേണം പൂര്‍ണ സന്തോഷത്തോടെ.( ,നാണ മൊന്നും വേണ്ട നിങ്ങളും ചെയ്യണം.അവര് കാരണമാണ് നിങ്ങള്‍ഇങ്ങോട്ട് വന്നത് അവരുടെ അനുഗ്രഹം എന്നും ഉണ്ടാകണം.(അന്ന് കല്യാണ സമയത്തല്ലേ അവസാനം കാലുപിടിച്ചത്, കല്യാണം കഴിഞ്ഞവര്‍..)
     
                                  നമ്മുടെ കുട്ടികള്‍അവിടെ നിലക്കുന്നതെയുള്ളൂ......എന്തായാലും പോക്കറ്റ്‌മണി ഇനത്തില്‍നിങ്ങള്‍അവര്‍ക്ക് ധാരാളം കാശുകള്‍കൊടുക്കുന്നുണ്ടാകും പക്ഷേ ഇതു കൂടി നിങ്ങള്‍ചെയ്യണം. ( രാവിലെയുള്ള '' നമസ്തേ'' മറക്കേണ്ട ) എല്ലാ മാസവും മലയാളം ഒന്നാം തീയതി അവര്‍ക്ക് നിങ്ങള്‍കൈനീട്ടം കൊടുക്കണം. ( ഒന്നാം തീയ്യതിക്ക് രണ്ടു ദിവസം മുന്‍പ് ഒന്നു ഊര്‍മിപ്പിക്കാനായി ഒരു പോസ്റ്റ്‌ചെയ്യാമെന്ന് വിചാരിക്കുന്നു.) കൈനീട്ടം വാങ്ങിയ ശേഷം അവരോടു നിങ്ങളുടെ ( മാതാപിതാക്കളുടെ) കാലു തൊട്ടു നമസ്കരിക്കാന്‍പറയണം, നിങ്ങള്‍അവരെ അനുഗ്രഹിക്കണം. ( സ്നേഹ ചുംബനങ്ങളും കെട്ടിപ്പിടിതമോക്കെ ആകാം) ജീവിത കാലം മുഴുവന്‍ഇത് തുടരുക അവര്‍എത്രതന്നെ വളര്‍ന്നാലും, ( നിങ്ങളെ അവര്‍നടതള്ലാന്‍, അനാഥാലയത്തില്‍ആക്കാന്‍അവര്‍തീരുമാനിക്കില്ല) എല്ലാ ഒന്നാം തീയ്യതിയിലും മറ്റു വിശേഷ ദിവസങ്ങളായ ഓണം, ദീപാവലി, വിജയദശമി,മഹാനവമി, വിഷു തുടങ്ങിയ ദിവസങ്ങളിലും നിങ്ങള്‍ക്ക് കൊടുക്കാന്‍കഴിയുന്ന അവസരങ്ങളിലൊക്കെ ( എപ്പോഴും കുട്ടികള്‍അടുത്ത് ഉണ്ടാവണമെന്നില്ല ) പാദ നമസ്കാരവും അനുഗ്രഹവും കൊടുക്കണം. അവരുടെ ജന്മദിനത്തിലും ഇതു തന്നെ ചെയ്യണം, അതിനുശേഷം അവരെയും കൂട്ടി കുടുംബം ഒന്നടങ്കം ക്ഷേത്ര ദര്‍ശനം നടത്തണം.അര്‍ച്ചനകള്‍വഴി പാടുകളൊക്കെ നടത്താം. പ്രസാദം വാങ്ങുമ്പോള്‍'' അങ്ങോട്ട്‌കൊടുക്കാതെ ഇങ്ങോട്ട് വാങ്ങാന്‍പാടില്ല'' എന്നാണ്, അപ്പോള്‍ദക്ഷിണയും കയ്യില്‍കരുതുക. അന്നേ ദിവസമെങ്കിലും സസ്യാഹരിയയിരിക്കാന്‍ശ്രദ്ദിക്കുക. ഒരു സദ്ദ്യ തന്നെ ഒരുക്കിയാല്‍വളരെ നല്ലത് . കുട്ടിയുടെ ജന്മദിനം നമ്മള്‍ആഘോഷ ഭരിതമാക്കുമ്പോള്‍ജന്മദിന കേക്കുകള്‍ക്കും അതില്‍കത്തിക്കുന്ന മെഴുകുതിരിക്കും നമ്മുടെ സംസ്കാരം അനുവദിക്കുനില്ല. നമ്മള്‍പ്രാര്‍ത്ഥിച്ചതിനും എതിരാണ് അത് എന്ന് ഓര്‍മിപ്പിക്കുന്നു.


 ''ഓം അസതോമ സദ്ഗമ   തമസോമ ജ്യോതിര്‍ഗമയ
 മൃത്യോമ അമൃതം ഗമയ      ഓം ശാന്തി ശാന്തി ശാന്തി"

           ഞങ്ങളെ അസത്യത്തില്‍നിന്നും സത്യത്തിലേക്കും, ഇരുട്ടില്‍നിന്നും വെളിച്ചത്തിലേക്കും മൃത്യുവില്‍നിന്നും അമരത്വതിലേക്കും നയിക്കേണമേ എന്ന് പറഞ്ഞു പ്രാര്‍ത്ഥിച്ച നമ്മള്‍ഇന്ന് യാതൊരു അടിത്തറയുമില്ലാതെ നമ്മുടെ കുട്ടിയെ കൊണ്ട് ഒരു വലിയപാപം ചെയ്യിപ്പിച്ചിട്ട് കൈ കൊട്ടിച്ചിരിക്കുന്നു. അനുകരിച്ചോളൂ നല്ലതിനെ ജീവിതത്തിന്‍റെ ഭാഗമാക്കികൊള്ളൂ. പക്ഷേ ഇരുട്ടില്‍നിന്നും വെളിച്ചത്തിലേക്ക് നയിക്കേണമേ എന്ന് പ്രാര്‍ഥിചിട്ട് മെഴുകുതിരി ഊതി ക്കെടുത്തുന്ന ഈ പുരോഗമന ചിന്താഗതി വേണമോ എന്നാലോചിക്കുക.
എന്തായാലും നല്ല ഒരു ബട്ജെറ്റ് തന്നെയാണ് ഇന്നത്തെക്കാലത്ത് birthday party ക്ക് മുടക്കുന്നത്, എനിക്ക് ഒരു എളിയ അപേക്ഷ കൂടിയുണ്ട്. നിങ്ങള്‍തന്നെ ഒരാളെ കണ്ടെത്തണം ഇന്ന് രോഗങ്ങളുടെ പിടിയിലായി ഒരു നേരത്തെ ആഹാരത്തിന് പോലും വകയില്ലാതെ വിഷമിക്കുന്ന എത്രയോ ജനങ്ങള്‍നമുക്കിടയിലുണ്ട്, അവരിലോരള്‍ക്ക് നിങ്ങള്‍ക്ക് കഴിയുന്ന സഹായം ചെയ്യണം, ജന്മദിന കുട്ടിയെ കൊണ്ടുതന്നെ അത് ചെയ്യിപ്പിക്കണം. ഫേസ് ബുക്കില്‍പോലും ശരിക്കും പോസ്റ്റുകള്‍കാണുന്നു, അവരുമായി ഫോണിലോ മറ്റോ സംസാരിച് ഉറപ്പുവരുത്തിയ ശേഷം അത് ചെയ്യുക. ചെറിയ കുട്ടിയായിരിക്കുമ്പോള്‍തന്നെ നമ്മുടെ കുട്ടികളില്‍ഈ ഒരു ശീലം വളര്‍ത്തികൊണ്ടു വരിക കുട്ടികളുടെ വിവാഹ സമയത്തും വീട്ടില്‍വിശേഷങ്ങള്‍ഉണ്ടാകുന്ന അവസരങ്ങളിലൊക്കെ ഇതൊരു ശീലമാക്കുക്ക.നിങ്ങള്‍ഒത്തിരി സഹായങ്ങള്‍ചെയ്യുന്നുണ്ടാകും പക്ഷേ നിങ്ങള്‍അടുത്ത തലമുറയിലേക്കു പകരുകകൂടിയാണ് അതിനാല്‍നിങ്ങളുടെ കുട്ടികളും അവരുടെ സമ്പാദ്യത്തിന്‍റെ ഒരുഭാഗം ഇങ്ങനെയുള്ള കര്മ്മങ്ങള്‍ക്കുവേണ്ടി ചിലവഴിക്കും.അര്‍ച്ചനയും വഴിപാടുകളും തുലഭാരങ്ങളും എല്ലാം നമുക്ക് വേണ്ടി മാത്രമാണ്.. ധര്‍മ്മബോധമുള്ള യുവതലമുറയെ വളര്‍ത്തിയെടുക്കാന്‍നിങ്ങള്‍അമ്മമാര്‍ക്കാണ്ണ്‍കഴിയുക.       
   
                         '' കൊടുക്കേണ്ടവര്‍, കൊടുക്കേണ്ട കാര്യങ്ങള്‍, കൊടുക്കേണ്ടപോലെ, കൊടുക്കേണ്ട സമയത്ത്, കൊടുത്താല്‍, എടുക്കേണ്ടവര്‍, എടുക്കേണ്ടപോലെ, എടുത്തുകൊള്ളും'' അതൊരു പ്രകൃതി നിയമമാണ്. മാതാപിതാക്കള്‍അവരവരുടെ കര്‍മ്മങ്ങള്‍വേണ്ടവിധം ചെയ്താല്‍ശിഷ്ട കാലം നിങ്ങള്‍വിഷമിക്കേണ്ടി വരില്ല. കുട്ടികള്‍പറയുന്ന കാര്യങ്ങളും ആഹാരവും സമയാസമയങ്ങളില്‍എത്തിച്ചു കൊടുത്താല്‍മാത്രം പോര അവരെ സംസ്കരമുള്ളവരും ധര്‍മ്മ ബോധാമുള്ളവരും ആക്കിതീര്‍ക്കുന്നത് മാതാപിതാക്കള്‍തന്നെയാണ്. കതിരിന്മേല്‍വളം വയ്ക്കാന്‍ശ്രമിച്ച രണ്ടുമൂന്നു അമ്മമാരുമായി സംസാരിക്കാന്‍കിട്ടിയ അവസരത്തില്‍നിന്നു മാണ് ഇത്രയും ഇവിടെ എഴുതിയത്.
     
                           15 വയസുവരെ വിളക്ക് കത്തിപ്പും നാമജപവുമോക്കെയായി പോവുകയായിരുന്നു. അത് കഴിഞ്ഞ ആളു പതുക്കെ മാറാന്‍തുടങ്ങി.അമ്മയ്ക്കും വെറുപ്പായി, ഉപദേശിക്കാന്‍ചെന്ന അമ്മയുമായും വഴക്കായപ്പോള്‍അമ്മയും മിണ്ടാതെയായി ജീവിക്കാനുള്ള നല്ല ചുറ്റുപാടുമുള്ള നമ്മുടെ ഓരോ കുടുംബങ്ങളിലെയും ആണ്‍കുട്ടികളുടെയും പെണ്‍കുട്ടികളുടെയും അവസ്ഥ ഇതാണ്.    
              
                          മഹാഭാരതത്തിലെ ഒരമ്മയെ നമുക്കറിയാം ഭര്‍ത്താവിനു കാഴ്ച ഇല്ലന്നറിഞ്ഞപ്പോള്‍രണ്ട് കണ്ണുകള്‍കൂടി വേണ്ടുന്ന അമ്മ ഉള്ള രണ്ടു കണ്ണും മൂടിക്കെട്ടിയപ്പോള്‍മക്കള്‍അവരുടെ വഴിക്കായ കഥകള്‍.
            
                          ഈ എഴുതിയത് കുറച്ചൊക്കെ നേരിട്ട് കേട്ട കഥകളുടെ പരിചയത്തിലും കുറെ പ്രഭാഷണങ്ങളില്‍നിന്നും പിന്നെ കുറച്ചൊക്കെ വായിച്ചു കിട്ടിയതും പിന്നെ അനുഭവ സമ്പത്തുമാണ്. ജീവിതാനുഭവങ്ങളെ നിരീക്ഷിക്കുകയും പഠിക്കുകയും അന്ന്യരുടെ ദുഃഖം നമ്മുടെ കൂടി ദു:ഖമായി കണ്ട് അത് പരിഹരിക്കാന്‍ശ്രമിക്കുകയും ചെയ്യുമ്പോള്‍നമ്മുടെ ജീവിതം ധന്യമാകും. അനുഭവങ്ങളില്‍നിന്നും ജീവിത സാഹചര്യങ്ങളില്‍നിന്നും നന്മയെ തിരിച്ചറിയാനും ജീവിതത്തില്‍പകര്‍ത്താനും നമ്മള്‍തയ്യാറാകണം.സാഹചര്യങ്ങള്‍ക്കനുസരിച് ജീവിക്കാന്‍കുടുംബത്തെ പ്രാപ്തമാക്കണം. അങ്ങിനെ നാം ഈ ലോകത്തെ അറിഞ്ഞു നമ്മളിലുള്ള ഈശ്വരനെ കണ്ടെത്തി ആത്മ സാക്ഷാത്ക്കാരം നേടുമ്പോള്‍നമ്മള്‍എപ്പോഴും പൂര്‍ണ സന്തോഷവാന്മാര്‍മാത്രമായിരിക്കും. ഒന്നോര്‍ക്കുക നിങ്ങളെ സന്തോഷിപ്പിക്കാന്‍ആരും വരില്ല ആരെയും പ്രതീക്ഷിക്കയും വേണ്ട, വന്നാല്‍തന്നെ തികച്ചും താത്കാലികം മാത്രം.അപ്പോള്‍അവനന്‍തന്നെയാണ് ആ സന്തോഷത്തെ കണ്ടെത്തേണ്ടത് അതിനു ഒരു ദിവസം മുന്‍പേ നിങ്ങള്‍ഇറങ്ങി തിരിച്ചാല്‍ജീവിതത്തില്‍ഒരു ദിവസം കൂടി നിങ്ങള്‍ക്ക് സന്തോഷ പൂര്‍ണ്ണമാക്കാം.
         
                        ഇങ്ങനെയൊക്കെ ചെയ്തില്ലങ്കില്‍എന്താണ് എന്ന് ചോദിച്ചാല്‍എന്‍റെ മറുപടി , ഒരു ചെറു പുഞ്ചിരി മാത്രേയുള്ളൂ. നല്ലതെന്നു തോന്നുന്നത് ചെയ്യുക. കിട്ടാവുന്നിടത്തോളം നന്മകള്‍ആരുടെ വേദ പുസ്തകങ്ങളില്‍നിന്നും ശേഖരിചിട്ടായാലും നന്നായാല്‍അവനവനും കുടുംബത്തിനും കൊള്ളാം. ഇന്നും എന്നും നാട്ടുകാര്‍ക്ക് പറയാന്‍നൂറു കഥകള്‍ഉണ്ടാകും അത് കെട്ടു നിങ്ങളുടെ മനസമാധാനം പോകരുത്.ആയിരം കുടത്തിന്‍റെ വായ മൂടിക്കെട്ടാം പക്ഷേ നമുക്ക് നമ്മുടെ നാവുതന്നെ നിയന്ത്രിക്കാന്‍പാടാണ് അല്ലേ???? എഴുതിയതില്‍എന്തെങ്കിലും തെറ്റുണ്ടങ്കില്‍ദയവായി ക്ഷമിക്കുക. എന്നെ അറിയിക്കാന്‍മറക്കേണ്ട
നന്ദി നമസ്കാരം !!!

email hariidamnamama@hotmail.com
ഫേസ് ബുക്കില്‍ വായിച്ച വ്യക്തികളുടെ അഭിപ്രായമാണ് ചുവടെ ചേര്‍ത്തിരിക്കുന്നത്.
Kns Nampoothiri നന്നായിട്ടുണ്ട്
Sajilalss Eyalloor manasu nannakatte... Matham ethenkilum akatte... Manava hrithin chillayilellam manpukal vidaratte...
12 May at 11:52 · Unlike · 3
Omanakkuttan Sivaraman Nair എന്നാലാവും വിധം ഈപോസ്‌റ്റ് ഷെയർചെയ്യും.എന്തുകൊണ്ടെന്നാൽ ഓരേവ്യക്തികളും അതിസൂഷ്മം ചിന്തിക്കണ്ടുന്നതും പ്രാവർത്തികമാക്കണ്ടതുമായ കുറെയധികം കാരങ്ങൾ ഇതിൽ പ്രതിപാദിച്ചതുകെണ്ട്.നമുക്ക് പറഞ്ഞുകൊടുക്കാനെ പറ്റുകയുള്ളു അനുസരിക്കേണ്ടതും പ്രാവർത്തകമാക്കണ്ടതും അവരവർതന്നെ യാണ്...ഒരു ബിഗ് സല്യൂട്ട്....
14 May at 12:55 · Unlike · 1
Sanoj Prakash Mmm right
12 May at 04:57 · Unlike · 1
Shiju Narayanan GOOD
12 May at 07:52 · Unlike · 1
Akhil S Nair അമമ-ആർക്കും പകരം നിൽക്കാനാകാത്ത സത്യം. മാതാ പിതാ ഗുരു ദൈവം.
12 May at 09:26 · Unlike · 1
Sabari Nath amma anna vakkinu rand aksharathekkal vilayund... cheru prayathil pallukondum nakham kondum nammal elpicha murivukal sahicha pole valarnnathinu sesham vakkukondum perumattam kondum elpicha murivukalum sahich nammale amma snehikkunnu... aa snehathinu pakaram vekkan lokath onnum thanne illa!!
12 May at 10:00 · Unlike · 1
Sivadasan A Menon: Ok.. do it. .I will also do
12 May at 13:02 · Unlike · 1
Sivadasan A Menon: Nannaaayittundu
12 May at 13:03 · Unlike · 1
Hari Kumar :ഒരു ചെറിയ അപേക്ഷയുള്ളത് ഇതു വായിക്കുന്ന വിദേശ മലയാളികള്‍ഉള്ളതില്‍നിങ്ങളും നിങ്ങളുടെ കുട്ടികളും അടുത്ത പ്രാവശ്യം നാട്ടില്‍പോകുമ്പോള്‍നിങ്ങളുടെ മുതിര്‍ന്നവരെ ( അച്ഛന്‍അമ്മ അപ്പൂപ്പന്‍,അമ്മൂമ്മ തുടങ്ങിയവരെ) കാണുമ്പോള്‍അവരോടു നിങ്ങളുടെ കുട്ടികള്‍ഓടി ചെന്ന് ''നമസ്തേ'' പറയുകയും അവരുടെ അനുഗ്രഹം വാങ്ങിക്കയും അവരെ കെട്ടിപ്പിടിക്കയും വേണം പൂര്‍ണ സന്തോഷത്തോടെ.( ,നാണ മൊന്നും വേണ്ട നിങ്ങളും ചെയ്യണം.അവര് കാരണമാണ് നിങ്ങള്‍ഇങ്ങോട്ട് വന്നത് അവരുടെ അനുഗ്രഹം എന്നും ഉണ്ടാകണം.(അന്ന് കല്യാണ സമയത്തല്ലേ അവസാനം കാലുപിടിച്ചത്, കല്യാണം കഴിഞ്ഞവര്‍..)
12 May at 18:20 · Like · 2
Kannan Kannan മാതൃദിനം ഏന്നു പറയുന്ന സമ്പ്രയായം ശരിയാണോ ? മഹാ വിഡിതരമല്ലേ അത് ? ഇന്ന് നിങ്ങള്‍എന്നത്തേതിനേക്കാളും കൂടുതലായി നിങ്ങളുടെ അമ്മയെ ഓര്‍ക്കുന്നു. ആ അമ്മ ചെയ്ത ത്യാഗങ്ങളെയും, ഇക്കാലമത്രയും നിങ്ങള്‍ക്കു പകര്‍ന്നു നല്‍കിയ സ്നേഹത്തെയും കൃതജ്ഞതയോടെ, ഒരു പക്ഷെ ഈറന്‍മിഴികളോടെ, നിങ്ങളിന്ന്‍ചിന്തിക്കുന്നുണ്ടാവും. ‍(അമ്മയെ മറക്കുന്ന കാലമെത്തി എന്ന് മനസിലാക്കി മാതൃദിനം എന്ന ഈ ദിനമൊരുക്കിയ ദീര്‍ഘദര്‍ശിക്ക് മുന്നില്‍നന്ദിപൂര്‍വ്വം തലകുനിക്കുന്നു) അമ്മയ്ക്ക് ആശംസകളര്‍പ്പിച്ചും സമ്മാനങ്ങള്‍നല്‍കിയും നിങ്ങള്‍ഇന്ന് അമ്മയോടുള്ള സ്നേഹം പ്രകടിപ്പിച്ചിരി‍ക്കാം. അല്ലെങ്കില്‍ഒരു ഔട്ടിംഗ്, ഒരുമിച്ചുള്ള ഒരു അത്താഴം, അങ്ങനെ പലതും...
പക്ഷെ അതുകൊണ്ട് ഈ ദിനം എങ്ങനെ സമ്പന്നമായി എന്ന് നാം പറയും? നാം നമ്മുടെ അമ്മയെക്കുറിച്ച് ചിന്തിക്കുമ്പോള്‍, അവര്‍ക്ക് സമ്മാനങ്ങള്‍നല്‍കുമ്പോള്‍, അവരെ സ്നേഹിക്കുന്നെന്ന് പറയുമ്പോള്‍എങ്ങനെയാണ് നാം ഈ ദിനത്തെ നല്ലൊരു മാതൃദിനമാക്കി മാറ്റുന്നത്? അത് നമ്മള്‍എന്നും ചെയ്യുന്നതല്ലേ അല്ലെങ്കില്‍എന്നും ചെയ്യേണ്ടതല്ലേ? തീര്‍ച്ചയായും അമ്മയോടുള്ള സ്നേഹം ഒരു ദിവസം മാത്രം കാണിക്കേണ്ട ഒന്നല്ല, അമ്മയുടെ സഹനങ്ങള്‍ഒരു ദിവസത്തെ ഓര്‍മ്മയ്ക്കുള്ളതായി മാറേണ്ടതല്ല. നമ്മള്‍നമ്മുടെ അമ്മയെ എല്ലാ ദിനവും ഓര്‍ക്കുന്നു. എന്നും സ്നേഹിക്കുന്നു. നമുക്ക് നമ്മുടെ അമ്മയ്ക്ക് വേണ്ടിയൊരു പ്രത്യേക ദിനം ആവശ്യമില്ലായിരിക്കാം
12 May at 19:26 · Edited · Unlike · 1


Hari Kumar ഇത് ഒരു മാതൃ ദിന പോസ്റ്റ്‌അല്ല.......കുറച്ചു കാലമായി ഞാന്‍എഴുതാന്‍ശ്രമിക്കുകയായിരുന്നു. ഇപ്പോള്‍നടന്നു കിട്ടി അത്രമാത്രം.... അമ്മമാരുടെ കയ്യിലും തെറ്റുണ്ടെ.....വായിച്ചാല്‍മനസിലാകും അമ്മ എങ്ങിനെ ആകണമെന്ന്.

No comments:

Post a Comment