Saturday 6 December 2014

3. പ്രൊഫൈല്‍ പിക്ച്ചറും കവര്‍ പിക്ച്ചറും ടൈം ലൈനും പിന്നെ ഞാനും



                 എല്ലാവരും അവരവരെ കൊണ്ട് കഴിയും വിധം നമ്മുടെ കുട്ടികളെ ( ഇപ്പോള്‍ വലിയവരെയും ) പറഞ്ഞു മനസലാക്കിയാല്‍ ഒരു പരിധിവരെ അവരിലുള്ള ചെറിയ ചെറിയ നെഗടിവുകളെ ഒഴിവാക്കാന്‍ കഴിയും , ''പലതുള്ളി പെരു വെള്ളം അല്ലേ'' അതിലെ പോസിടിവിന്റെ ഒരു തുള്ളിയായി മാറുക...

പ്രിയ ബന്ധുവിന് നമസ്കാരം,

                    നമ്മുടെ ദൈനം ദിന ജീവിതത്തിലെ ചലനങ്ങളും ചിന്തകളും നമ്മെ എങ്ങിനെ ബാധിക്കുന്നു എന്നും എങ്ങിനെ ബാധിക്കാം എന്നുമുള്ള വിഷയത്തില്‍ ഒരു നിരീക്ഷണം നടത്തിയപ്പോള്‍ അറിയാന്‍ കഴിഞ്ഞ കുറച്ചു കാര്യങ്ങള്‍ വായനക്കാരുടെ നന്മയെ ലക്ഷ്യമാക്കി അവതരിപ്പിക്കാമെന്ന് കരുതി.

                    ഇപ്പോള്‍ ഫേസ് ബുക്കിന്റെ് കാലമാണല്ലോ? നമ്മുടെ ഭരണഘടനയിലും നിയമങ്ങളിലും കുറച്ചു കൂട്ടിച്ചേര്ക്കലുകളും തിരുത്തലുകളും വരുത്തിക്കൊണ്ടിരിക്കുന്ന കാലമാണ്. അതുപോലെ തന്നെ ഈ കാലയളവില്‍ നമ്മുടെ ഇതു സംബന്ധമായ പ്രവര്ത്തനങ്ങളിലും ആവശ്യാനുസരണം മാറ്റങ്ങള്‍ വരുത്തി നമുക്ക് നന്മയിലേക്ക് പോകേണ്ടതായുണ്ട്.
ഫേസ്ബുക്കിനെ പലതരത്തിലാണ് ഉപഭോക്താക്കളുപയോഗിക്കുക. ചിലര്‍ തികച്ചും നേരം പോക്കാനുള്ള ഉപാധിയായും ചിലര്‍ മറ്റെല്ലാം മറന്നു കുറച്ചു സമയം ചിലവഴിക്കാനും, ചിലര്ക്ക് എങ്ങിനെയെങ്കിലുമൊക്കെ എന്തെങ്കിലും ചെയ്തു താന്‍ ആരാണെന്നു കാണിക്കാനും ഉപയോഗിക്കുമ്പോള്‍ മറ്റു ചിലര്‍ ബന്ധങ്ങള്‍ നിലനിര്ത്താനും താങ്കള്ക്ക് സമൂഹത്തോട് പറയാനുള്ള കാര്യങ്ങള്‍ പറഞ്ഞറിയിക്കാനുമുള്ള മാധ്യമമായും ഉപയോഗിക്കുന്നു. എങ്ങിനെയായാലും എല്ലാതരക്കാരെയും നല്ലരീതിയില്‍ ആകര്ഷി്ക്കുന്നു ഫേസ് ബുക്ക്.

                   ഫേസ് ബുക്കില്‍ പ്രൊഫൈല്‍ എന്ന് പറയുന്നത് അവരവരെകുറിച്ചു മറ്റുള്ളവരെ അറിയിക്കാനുള്ള വിവരങ്ങള്‍ രേഖപ്പെടുത്തുന്ന ഇടമാണല്ലോ.. അതില്‍ അവരവരുടെ പടം വയ്ക്കുവാനുള്ള സംവിധാനവുമുണ്ട്. കൂടുതല്‍ ആളുകളും പടം വയ്ക്കുന്നു, സ്ത്രീകള്‍ ഒരു പക്ഷേ സുരക്ഷ ഭയന്ന് മറ്റു പലപടങ്ങളും വയ്ക്കുന്നു. ചിലര്ക്ക് പടം വയ്ക്കാന്‍ താത്പര്യം ഇല്ലാത്തതിനാല്‍ അവര്‍ ആ ഭാഗം വെറുതെ വിടുന്നു. അതൊക്കെ സ്വീകാര്യമായി എടുക്കാവുന്നതാണ്. പക്ഷേ തന്റെ് പടത്തിനു പകരം ജന്മം നല്കിയ സ്വന്തം അച്ഛന്റെയോ അമ്മുടെയോ പടം പോലും വയ്ക്കാതെ അന്തമായ ആരാധനയുടെ പേരില്‍ നടീ നടന്മാരുടെ പടങ്ങള്‍ വയ്ക്കുന്നത് കുറഞ്ഞ അളവിലെങ്കിലും അവരവരുടെ വ്യക്തിത്വത്തെ അവരവര്‍ തന്നെ കുറഞ്ഞു കാണുന്നതുകൊണ്ടല്ലേ?, എന്നൊരു സംശയം. നമ്മുടെ കഴിവുകളിലും നമ്മുടെ ശരീര ഘടനയിലും നമ്മള്‍ അഭിനന്ദിക്കാതിരിക്കുമ്പോള്‍ സ്വാഭാവികമായും ഇങ്ങനെയൊരു ഭാഗത്തേക്ക്‌ പോകാനുള്ള അവസരം കാണുന്നു. കഴിവുകളില്‍ സ്വയം അഭിനന്ദിക്കാതെ മറ്റുള്ളവരുടെ അഭിനന്ദനത്തിനു കാത്തു നില്ക്കുമ്പോള്‍ നമ്മളെ നാം സ്വയം താഴ്തുകയാവും ചെയ്യുക. അതിലും മോശമായി പല വന്യജീവികളുടെപടങ്ങളും ( സിംഹം, പുലികള്‍, മിക്കതും കോപാകുലമായവ) കൂടാതെ ഇരുട്ടിലേക്ക് മറഞ്ഞു പോകുന്ന മുഖചിത്രങ്ങളും , രക്തത്തില്‍ കുതിര്ന്നയ പടങ്ങള്‍ വയ്ക്കുന്നവരും പ്രേത ഭൂതങ്ങളുടെ പടങ്ങള്‍ വയ്ക്കുന്നവരും ശരിക്കും നിങ്ങളുടെ പ്രവര്ത്തികള്‍ കൂടി ഒന്നു നിരീക്ഷണ വിധേയമാക്കിയാല്‍ മനസിലാകും നിങ്ങളുടെ മനസ്സില്‍ ഒളിഞ്ഞു കിടക്കുന്ന ഈ പ്രവര്ത്തികള്‍ക്കു പിന്നിലുള്ള പ്രേരണ എന്താണന്ന്. അടിക്കടി മുഖപടങ്ങള്‍ മാറ്റുന്നവരും ഒരുതരത്തില്‍ ലൈക്‌ ക്കും കമന്റും ഒക്കെത്തന്നെയാണ് പ്രതീക്ഷിക്കുക. ഞാന്‍ മനസിലാക്കിയിടത്തോളം അറിഞ്ഞോ അറിയാതയോ നെഗട്ടീവുകള്‍ ഇഷ്ടപ്പെടുന്ന, നെഗട്ടിവുകളില്‍ വളരെയധികം ആകൃഷ്ടരാണവര്‍. ഈ കണക്കില്‍ നിങ്ങള്‍ മുന്നോട്ടു പോയാല്‍, ഒരു പരിധിക്കപ്പുറം നിങ്ങള്‍ നെഗട്ടിവിന്റെ പിടിയിലായാല്‍ പിന്നെ നിങ്ങളിലേക്ക് വരുന്നത് മുഴുവന്‍ നെഗട്ടിവും ആയിരിക്കും, അന്ന് പെട്ടെന്നൊരു തിരിച്ചുവരവ്‌ അസാധ്യമായിരിക്കും. നിങ്ങള്ക്ക് വിചാരിക്കുന്നതിലധികം ലൈക്ക്കളും comment കളും ഇങ്ങനെയുള്ളതിനു കിട്ടും, ആ ലൈക്ക്കാരുടെ പ്രൊഫൈല്‍ കൂടി ഒന്നു നോക്കിയാലറിയാം അതെങ്ങിനെയെന്ന്. ഇവിടെ നെഗടിവിനെ പിന്താെങ്ങാന്‍ വളരെയധികം ആളുകളുണ്ട്, പക്ഷേ പോസിടിവിനില്ല, അത് കേള്ക്കാ നും ഇഷ്ടവുമല്ല, കാരണം നെഗടിവിന്റെ അളവ് പരിധിക്കപ്പുറം കൂടിപ്പോയി. അതിനാല്‍ ഇന്ന് തന്നെ നല്ല രീതിയില്‍ ചിന്തിക്കുക പോസിറ്റീവ് ആയി ചിന്തിക്കുക. എന്ന് വിചാരിച്ചു പ്രൊഫൈല്‍ പിക്ചര്‍ ഉള്ളവരെല്ലാം പോസിറ്റീവ് ആണ് എന്നുപറയാനും കഴിയില്ല്യ ട്ടോ. പിക്ചര്‍ ഇടാത്തവര്‍ ഏതു തരക്കാരെന്നും അറിയില്ല. ഒരുകാര്യം കൂടി ഓര്മ്മിപ്പിക്കാം ഇവിടെ പോസിറ്റീവ് മാത്രമായി ആരും ഇല്ല, പക്ഷേ എത്രത്തോളം നെഗടിവുകള്‍ നമ്മള്‍ കുറയ്ക്കുന്നുവോ അത്രത്തോളം നമ്മള്‍ പോസിടിവും ആകും നന്മകള്‍ സംഭവിക്കും ജീവിതം സന്തോഷകരമാകും, പക്ഷേ അതിനു പണവും പദവിയും വേണ്ടുവോളം ഉണ്ടാകും എന്നും അര്ത്ഥസമില്ല.

                     ഓരോ ദിവസവും തുടങ്ങുന്ന നമ്മുടെ പ്രഭാതങ്ങള്‍ ഊര്ജ്ജുസ്വലമാക്കണം അതിനു ജ്യാതി, മത, വര്‍ഗ ഭേതമെന്ന്യേ  പ്രാര്‍ത്ഥനകള്‍  നടത്തുക. ഒരു പ്രത്യേക അപേക്ഷ രാവിലെയുള്ള വാര്‍ത്തകള്‍ കേള്‍ക്കലും  പത്രം വായനയും ഫേസ് ബുക്ക് വിശേഷങ്ങള്‍ അറിയലും കഴിയുമെങ്കില്‍ എഴുന്നേട്ടുടന്‍ ചെയ്യുന്നതിന് പകരം കുറച്ചുകൂടി സമയം കഴിഞ്ഞു ചെയ്യുന്നതായിരിക്കും നല്ലത്. കാരണം നമുക്കെല്ലാമറിയാം ഇന്നത്തെ വാര്ത്ത കളിലും മാധ്യമങ്ങളിലും മുഴുവന്‍ നമുക്കായി ഒരുക്കിയിരിക്കുന്ന വിഭവങ്ങള്‍. കുറച്ചു കാലങ്ങള്ക്ക് മുന്പുനവരെ ചൂടു ചായയോടൊപ്പം ചൂടു വാര്ത്ത കളും അതിരാവിലെതന്നെ അകത്താക്കിയിരുന്ന നമ്മളോരോരുതരെയും ഇന്ന് കാത്തിരിക്കുന്നത്, ചുടു ചോര തന്നയാണ്. അതൊക്കെ വായിച്ചു രാവിലെ തന്നെ മനസ്സില്‍ നെഗട്ടിവുകള്‍ കുത്തിനിറച്ചാല്‍ നമ്മള്‍ മാറുക നെഗടിവിന്റെ ആരാധകരായിട്ടാകും. ഇന്ന് നമുക്ക് ചുറ്റുമുള്ളത് വലിയൊരളവില്ത‍ന്നെ നെഗടിവുകളാണ്. നെഗടിവുകള്‍ കൂടുന്നവരിലാണ് അമിതമായ ദേഷ്യവും സഹനശക്തിയുടെ കുറവും, എപ്പോഴും എന്തെങ്കിലും ഒരു വേണ്ടാത്ത വാക്കും പറഞ്ഞുകൊണ്ടിരിക്കുന്നതും. അവരുടെ മനസ് എപ്പോഴും അസ്വസ്ഥമായിക്കൊണ്ടിരിക്കും. അവര്‍ കാണുന്നതെല്ലാം കുറ്റവുമായിരിക്കും. ഇത്തരക്കാരാണ് അവരുടെ മനസമാധാനം നശിപ്പിക്കുന്നതിനു പുറമേ മറ്റുള്ളവരുടെ കൂടി മനസമാധാനം നശിപ്പിക്കുന്നതും. നമുക്കാകെയുള്ള ഒരു സമാധാനം ‘’ എല്ലാവരും അങ്ങിനെയാണല്ലോ, ഞാന്‍ മാത്രമല്ല’’ പിന്നെ എന്താ കുഴപ്പം? എന്നുള്ളതാണ്, പിന്നെയുമുണ്ട് അവര്ക്ക് പറയാന്, ‘’നാടോടുമ്പോള്‍ നടുകെ ഓടാണമത്രേ’’ അതിനോടും ഞാന്‍ യോജിക്കുന്നു. പക്ഷേ ഓടുമ്പോള്‍ നാടും പടയും കാണും, പക്ഷേ കിടക്കുമ്പോള്‍ താനും പായയും( ഇപ്പോള്‍ ബെഡ് ആണേ) മാത്രമേ കാണുകയുള്ളൂ. നടുകേ ഓടി അടികിട്ടി വീണവര്‍ അക്കാര്യം നിങ്ങളുമായി പങ്കുവയ്ക്കാനും പോകുന്നില്ല. അവര്‍ ഓടുന്നത് മാത്രമേ നമ്മള്‍ കാണുന്നുളൂ. അതുകൊണ്ട് ഓരോന്നും ചെയ്യുന്നതിനു മുന്‍പ് ചിന്തിക്കുക. , എല്ലാവരും ചെയ്യുന്നു എങ്കിലും അതൊരു നല്ലകര്യമാണോ? ഞാനും ചെയ്യേണ്ടതുണ്ടോ? എന്ന് സ്വയം ആലോചിക്കുക.
                      അടുത്ത സമയത്ത് വന്ന വളരെ നല്ല ഒരു കാര്യമായിരുന്നു കവര്‍ പിക്ചര്‍, കുടുംബസമേതം നില്ക്കു ന്ന പടങ്ങളോ, നല്ല സീനറികളോ അല്ലങ്കില്‍ എന്തെങ്കിലും പ്രധാനപ്പെട്ട കാര്യങ്ങളൊക്കെ പ്രദര്ശിുപ്പിക്കാനും പെട്ടെന്ന് ശ്രദ്ദ ആകര്ഷിക്കാനും കഴിയുന്ന പ്രൊഫൈലിലെ ചിത്രഭാഗം, അതിലും വളരെ മോശമായതും രക്തക്കറയുള്ളതുമായ ചിത്രങ്ങള്‍ നിറക്കുന്നവരും കുറവല്ല, നിങ്ങളും ഒന്നു ശ്രദ്ടിച്ചാല്‍ നല്ലതാണു. ഇന്ന് നമ്മുടെ പള്ളിക്കൂടങ്ങളില്‍ പഠിപ്പിക്കുന്ന പ്രായം കുറഞ്ഞ അദ്ധ്യാപകരില്‍ പലരിലും ഇങ്ങനെയൊക്കെ കാണുകയുണ്ടായി. മറ്റുള്ള ആള്ക്കാരില്‍ നിന്നും വ്യത്യസ്തമായി അത് നമ്മുടെ സമൂഹത്തെ വളരെയധികം ദോഷം ചെയ്യും. അധ്യാപകരോട് സംസാരിക്കാന്‍ എനിക്ക് വളരെ ഇഷ്ടമുള്ള കാര്യമാണ് കാരണം ഒരു നല്ല കാര്യം അവര്‍ കേട്ടാല്‍ അവരുടെ ജോലിയോടോപ്പോം തന്നെ അത് പലതായി വിഭജിച്ചു പല കുടുംബങ്ങളിലുംഎത്തും, അത് നമ്മുടെ സമൂഹത്തിനു മുതല്‍ക്കൂട്ടുമാകും .. അപ്പോള്‍ കവര്‍ പിക്ചര്‍ തിരഞ്ഞെടുക്കുന്ന കാര്യത്തിലും ഈ ഒരു കാര്യം ഓര്മവയ്ക്കുക.
                     മാനസികാവസ്ഥകള്‍ മറ്റുള്ളവരെ അറിയിക്കാന്‍ വളരെ ബുദ്ധിമുട്ടിയിരുന്നവര്ക്ക ഒരു സഹായകമായി അതും സാധിച്ചു. നെഗറ്റീവ് ആയിട്ടുള്ള സ്റ്റാറ്റസ് updates പരമാവധി കുറയ്ക്കാന്‍ ശ്രമിച്ചാല്‍ നന്നായിരിക്കും. നമ്മുടെ പ്രശ്നവും വിഷമവുമൊക്കെ നാം മാത്രം അറിഞ്ഞാല്‍ പോരേ? ആദ്യം കേള്ക്കുമ്പോള്‍ അത്ഭുതം പിന്നെ അതില്‍ കാര്യമില്ലല്ലോ. ഒരു പോസിറ്റീവ് എനര്ജിു കൊടുക്കാന്‍ കഴിയില്ലങ്കിലും നെഗറ്റീവ് എനര്ജി പകരാന്‍ അനുവദിക്കാതിരിക്കുക.
നമ്മുടെ ടൈം ലൈനിനെ നമ്മുടെ മനസായി തന്നെ കാണുക അപ്പോള്‍ മനസിലാകും എന്തുചെയ്യാം?, എന്താണ് ചെയ്യേണ്ടാതത് എന്ന്......നമ്മുടെ ടൈം ലൈനിലേക്ക് വരുന്ന പോസ്റ്റുകളും, നമ്മളായിട്ടു ഷെയര്‍ ചെയ്യുന്ന പോസ്റ്റുകളും ചിത്രങ്ങളും എല്ലാം തന്നെ ഒരു നെഗറ്റീവ് എനര്ജി ഉള്ളതല്ല എന്ന് ഉറപ്പുവരുത്താനുള്ള കരുണ കാണിക്കണമെന്ന് അപേക്ഷിക്കുന്നു. തമാശയായിട്ടുള്ള പോസ്റ്റ്‌ ആണങ്കില്‍ പോലും അതിലെ നെഗടിവിന്റെ അളവുകൂടുതലാണങ്കില്‍ അതും ഒഴിവാക്കുന്നതാണ് നല്ലത്. ഒന്നിനും നമ്മുടെ ‘’തലക്കനം’’ അനുവദിക്കാത്തതാണ് നമ്മളെ എന്തിനും പ്രേരിപ്പിക്കുന്നത്. നമ്മെ ഒന്നുയര്ത്തി കാണിക്കണം അതിനായി എന്തു വഴിയും സ്വീകരിക്കാന്‍ തയ്യാറായിരിക്കുന്നു ഇന്നത്തെ സമൂഹം. മോശമായ പത്രവാര്ത്തികളും, അന്യ നാടുകളില്‍ നടക്കുന്ന നമ്മുടെ സംസ്കാരത്തിന് ചേരാത്ത വാര്ത്തകളും പ്രചരിപ്പിക്കുവാനും ആ നെഗടിവും മറ്റുള്ളവരെ കുറച്ചുകൂടി മോശമായി ചിന്തിപ്പിക്കാന്‍ പ്രേരിപ്പിക്കുന്നതുമായ വാര്ത്തകള്‍ നമ്മള്‍ വഴി മറ്റൊരാളിലേക്ക് എത്താന്‍ നമ്മള്‍ കാരണമാകാതെ ശ്രദ്ദിക്കണം. എന്റെ ഒരു സുഹൃത്ത് ഇങ്ങനെ ചെയ്തിരുന്നു എന്തായാലും ഒരു പ്രാവശ്യം പറഞ്ഞപ്പോള്‍ തന്നെ ആളിന് മനസിലായി അതില്‍ നിന്നും പിന്‍മാറുകയും ചെയ്തു. ഇവിടെ നൂറുകണക്കിന് ഓണ്‍ലൈന്‍ പത്രങ്ങളുണ്ട് അത് മറ്റുള്ളവരിലേക്ക് എത്തിക്കുവാന്‍. ഇന്നത്തെ പത്രങ്ങള്‍ ചെയ്യുന്നത് പത്രധര്മിമല്ല എങ്കിലും അവരതു ചെയ്തോട്ടെ, കാരണം നമുക്ക് നമ്മുടെ പ്രവര്ത്തികള്‍ നല്ലതാക്കാം. അതുപോലെ തന്നയാണ് മോശമായ സിനിമ സംഭാഷണങ്ങള്‍ ചിത്രങ്ങളായി വരുന്നത്, അതും നിങ്ങള്‍ ഷെയര്‍ ചെയ്യുന്നതിന് മുന്പ് ആലോചിക്കുക, ‘’ഇത് ഒരു നല്ല കാര്യമാണോ? ഇത് ഞാന്‍ ചെയ്യണോ?’’ എന്ന് . എല്ലാതിനുമുള്ള എല്ലാവരുടെയും മറുപടി ‘’ just for fun ‘’ എന്നാണ്.

                     അതും വിചിത്രമാണ് തമാശകള്‍ ആണങ്കില്‍ പോലും അതും ചിന്തയില്‍ നിന്നല്ലാതെ വരികയില്ല, എന്നറിയാമല്ലോ. നമ്മുടെ ചിന്തകളാണ് നമ്മുടെ വാക്കുകളായി മാറുന്നത്, വാക്കുകള്‍ പ്രവൃത്തികളായും, പ്രവര്ത്തികള്‍ നമ്മുടെ സ്വഭാവമായും അത് നമ്മുടെ വ്യക്തിത്വമായും മാറുന്നു. അങ്ങിനെയെങ്കില്‍ നമ്മുടെ ചിന്തകളെ നേരായി നയിക്കാനും, മോശമാണന്നു തോന്നിയാല്‍ അതിനെ വാക്കും പ്രവര്ത്തികളുമാകുന്നതിനു മുന്‍പുതന്നെ അറിഞ്ഞില്ലാതാക്കിയാല്‍ കാലക്രമത്തില്‍ നമ്മുടെ ചിന്തകള്‍ നേര്‍വഴിക്കു മാത്രമാകും നീങ്ങുക. മറ്റുള്ളവരില്‍ നിന്നും നമ്മളിലേക്ക് വരുന്ന കാര്യങ്ങളും ഇതുപോലെ തന്നയാണ്, പോസിടിവിനെ സ്വീകരിക്കുക ഉള്ക്കൊുള്ളുക നെഗടിവിനെ ഇല്ലാതാക്കുക, മറ്റൊരാളിലേക്ക് പകരാന്‍ അനുവദിക്കാതിരിക്കുക.

                   ഒരു കാര്യം കൂടി ഓര്‍മ്മിപ്പിക്കാം ഇന്ന് ജോലിക്കായി ഇന്റര്‍വ്യൂ വിനു പോകുമ്പോള്‍ അവര്‍ സോഷ്യല്‍ നെറ്റ്വര്‍ക്കുകളായ
ഫേസ് ബുക്കിന്റെയും twitter ന്‍റെയും നിങ്ങളുടെ പ്രൊഫൈലുകള്‍ ആവശ്യപ്പെടാറുണ്ട് . അതില്‍ നിന്നും നിങ്ങള്‍ ഏതു തരത്തിലുള്ള വ്യക്തിയാണെന്ന് മനസിലാക്കാനാണ് അവര്‍ ശ്രമിക്കുക. അതിനാല്‍ തികച്ചും പോസിറ്റീവ് ആയി തന്നെയിരിക്കാന്‍ മനസ് വയ്ക്കുക.
                     ഇന്നു പുറത്തിറങ്ങുന്ന സിനിമകളില്‍ വളരെ മോശമായ തരത്തിലുള്ള സംഭാഷണങ്ങളും അശ്ലീല ചുവയുള്ള സംഭാഷണങ്ങളും നമുക്ക് കാണാന്‍ കഴിയും നമുക്കവരെ ഒന്നും ചെയ്യാന്‍ കഴിയില്ല പകരം നമുക്ക് അതെടുക്കാതിരിക്കാം, മറ്റൊരാളിലേക്ക് നമ്മള്‍ വഴി പകര്ന്നു പോകാനുള്ള അവസരം ഒഴിവാക്കാം. നമ്മുടെ ജീവിതത്തെ പോസിറ്റീവ് കൊണ്ട് നിറയ്ക്കാനും നന്മകള്‍ നിലനിര്ത്താനും സന്തോഷകരമാക്കാനുമുള്ള ഉത്തരവാദിത്വം നമുക്ക് തന്നയാണെന്ന് തിരിച്ചറിയുക,

                     പ്രൊഫൈല്‍ പിക്ചര്‍ ലൈക് ചെയ്യാനും comment ചെയ്യാനും പറയുന്ന കുഞ്ഞനുജന്മാരോടും ഒന്നേ പറയാനുള്ളൂ, ദയവായി അതില്‍ നിന്നും പിന്മാറണം, നിങ്ങളെ വ്യക്തിപരമായി മറ്റുള്ളവര്‍ ഇഷ്ടപ്പെടാന്‍ നിങ്ങളുടെ സംസാരഭാഷയും വിനയവും സംസ്കാരവും നിങ്ങളുടെ പ്രവര്ത്തികളും ആയുധമാക്കൂ. ‘’എങ്ങിനെയും എന്നെ ഉയര്ത്തി കാണിക്കണം’’ എന്ന കടും പിടിത്തം വിടുക, പകരം, ‘’എനിക്ക് നല്ലത് ചെയ്യണമെന്നും എന്റെ ജീവിതത്തില്‍ നന്മകള്‍ ഉണ്ടാകണമെന്നും അത് മറ്റാരെയും കാണിച്ചു അവര്‍ പറയുന്നത് കേള്ക്കുരമ്പോഴാണ് എനിക്ക് സന്തോഷമാകുന്നതെന്നുമുള്ള വിചാരത്തെ ബോധപൂര്വ്വം ഇല്ലാതാക്കിയാല്‍ മതി.’’
ഇതില്‍ പറഞ്ഞത് മുഴുവനും തികച്ചും വ്യക്തിപരമായ കാര്യങ്ങളിലേക്കുള്ള കടന്നുകയറ്റം തന്നെയാണ്. കാരണം നിങ്ങളുടെ പ്രൊഫൈല്‍ നിങ്ങളുടെ picture column, നിങ്ങള്ക്ക് ഇഷ്ടമുള്ളത് ചെയ്യാനുള്ള സ്വാതന്ത്ര്യമുണ്ട്. പക്ഷേ കുറച്ചൊക്കെ നന്മകളുള്ളവര്‍ അവര്‍ അറിഞ്ഞും അറിയാതയും ചെയ്യുന്ന തിന്മകളെ ചൂണ്ടികാട്ടി അതില്‍ നിന്നും മാറി ചിന്തിക്കാനുള്ള ഒരവസരം കാണിക്കുന്നു അത്രമാത്രം. വായിക്കാന്‍ മനസ് കാണിച്ചതിന് നന്ദി, സര്‍വോപരി പ്രപഞ്ച സൃഷ്ടാവിനും ഈ മുഖപുസ്തകതിനും നന്ദി. അഭിപ്രായങ്ങള്‍ അറിയിക്കാം, നിങ്ങളുടെ അഭിപ്രായങ്ങള്‍ നെഗറ്റീവ് ആയി മറ്റുള്ളവരെ ചിന്തിപ്പിക്കുന്നവയാണങ്കില്‍ ദയവായി മെസ്സേജ് വഴി മാത്രം അറിയിക്കുക നമുക്ക് ചര്ച്ച ചെയ്തു പരിഹരിക്കാം. നന്ദി നമസ്കാരം.

                         ഇഷ്ടായാച്ചാ കൂടുതല്‍ ആളുകളിലേക്ക്‌ എത്തിക്കുവാന്‍ അപേക്ഷിക്കുന്നു.

https://www.facebook.com/groups/entekuthikurippukal
https://www.facebook.com/groups/manavasevamadhavasevaidamnamama
https://www.facebook.com/groups/chinthamrutham


1 comment:

  1. നമസ്തെ, ഇവിടെ നിങ്ങള്‍ കുറിക്കാനുദ്ദേശിക്കുന്ന അഭിപ്രായത്തെക്കാള്‍ വലുത് നിങ്ങള്‍, നിങ്ങളെ വിലയിരുതുന്നതാണ്. നന്ദി.

    ReplyDelete